റഷ്യൻ ടെക് കമ്പനിയായ യാൻഡെക്സിന്റെ ഡേറ്റ സെന്ററിനു നേരെ യുക്രെയ്ന്റെ ആക്രമണമാണ് ജനജീവിതം താറുമാറാക്കിയത്. ഡിജിറ്റൽ പേയ്മെന്റ് മുതൽ ഡിജിറ്റൽ ഹോം ലോക്ക് വരെയുള്ള ഡിജിറ്റൽ സേവനങ്ങൾ റഷ്യയിൽ പ്രവർത്തിക്കുന്നത് യാൻഡെക്സിന്റെ ഡേറ്റ സെന്ററുകൾ വഴിയാണ്. രാജ്യത്തുണ്ടായിരുന്ന യാൻഡെക്സിന്റെ അഞ്ച് ഡേറ്റ സെന്ററുകളിൽ മൂന്നും യുക്രെയ്ൻ ആക്രമണത്തിൽ തകർന്നെന്നാണ് റിപ്പോർട്ട്.ഇതോടെ ഡിജിറ്റൽ സേവനങ്ങൾ മുടങ്ങി. റഷ്യയും കഴിഞ്ഞ ദിവസങ്ങളിൽ സമാന രീതിയിലുള്ള ആക്രമണം നടത്തിയിരുന്നു. ഇതിനുള്ള പ്രത്യാക്രമണമാണ് നടത്തിയതെന്നാു യുക്രെയ്നും വാദിക്കുന്നു.
യാൻഡെക്സുമായി ബന്ധപ്പെട്ട വാലറ്റുകളിൽ നിന്ന് ദിവസങ്ങളോളം പണം പിൻവലിക്കാൻ കഴിഞ്ഞില്ലെന്ന് നിരവധി ഉപഭോക്താക്കൾ പരാതിപ്പെട്ടു. ബാങ്ക് അക്കൗണ്ടുകളിൽ പണം ഉണ്ടെങ്കിലും ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് പരാതിപ്പെടുന്നവരുമുണ്ട്.
— സ്രോതസ്സ് manoramaonline.com | Oct 20, 2026
[കറൻസി എപ്പോഴും sovereign ആയിരിക്കണം. പേപ്പർ കറൻസിയുടെ ഗുണം അതാണ്.]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.