Weelaunee വനം അറ്റലാന്റെ നഗരത്തിലെ ഏറ്റവും വലിയ ഹരിത സ്ഥലമാണ്. അവിടെ കോപ് സിറ്റി എന്ന പേരിലെ വമ്പൻ പോലീസ് പരിശീലന നിലയം പണിയുന്നതിനെതിരെ പ്രതിഷേധിക്കുന്നവരെ ജാമ്യത്തിലെടുക്കാനായി വേണ്ട ധനം ശേഖരിക്കാൻ വേണ്ടി തുടങ്ങിയ സംഘടനയാണ് Atlanta Solidarity Fund. ആ സംഘത്തെ സായുധ പോലീസ് SWAT സംഘം റെയ്ഡ് നടത്തി മൂന്ന് സംഘാടകരെ അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കുന്നു, തട്ടിപ്പ് നടത്തുന്ന എന്ന കുറ്റമാണ് Marlon Kautz, Adele Maclean, Savannah Patterson എന്നിവർക്കെതിരെ പോലീസ് എടുത്തിരിക്കുന്നത്. Atlanta City Council പദ്ധതിയെക്കുറിച്ച് വോട്ട് എടുപ്പ് നടത്തുന്നത് ദിവസങ്ങൾക്ക് മുമ്പ് തദ്ദേശീയ ഭീകരവാദം ഉൾപ്പടെ ചുമത്തി 42 പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ അഭൂതപൂർവ്വമായ ഈ പുതിയ അറസ്റ്റുകൾ, പ്രസ്ഥാനത്തിന്റെ ഘടനക്കെതിരായ വ്യക്തമായ ആക്രമണമാണ് എന്ന് Community Movement Builders എന്ന സംഘടനയുടെ സ്ഥാപകൻ Kamau Franklin പറഞ്ഞു.
— സ്രോതസ്സ് democracynow.org | Jun 02, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.