സുപ്രീം കോടതിയുടെ വിധി വരുന്നത് വരെ ആധാര്‍ ബന്ധിപ്പിക്കാത്തതിനാല്‍ പാന്‍ അസാധുവാകില്ല എന്ന് ഗുജറാത്ത് ഹൈക്കോടതി

Income Tax Act ന്റെ 139AA ഭാഗം അനുസരിച്ച് Permenant Account Number (PAN) ലഭിച്ച, ആധാര്‍ ലഭിക്കാന്‍ അര്‍ഹതയുള്ള ഏതൊരാളും അയാളുടെ ആധാര്‍ നമ്പര്‍ ഇന്‍കം ടാക്സ് വകുപ്പിനെ അറിയിക്കണം. അല്ലെങ്കില്‍ അയാളുടെ പാന്‍ അസാധുവാകും. ധാരാളം പ്രാവശ്യം അതിനുള്ള അവസാന തീയതി നീട്ടിയിരുന്നു. ഇപ്പോള്‍ പുതിയ അവസാന ദിവസം മാര്‍ച്ച് 31, 2020 ആണ്. അതിനകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ അസാധുവാകും. "എന്നിരുന്നാലും സുപ്രീംകോടതി വിശാലമായ ബഞ്ചില്‍ ആധാര്‍ നിയമത്തിന്റെ സാധുത തന്നെ … Continue reading സുപ്രീം കോടതിയുടെ വിധി വരുന്നത് വരെ ആധാര്‍ ബന്ധിപ്പിക്കാത്തതിനാല്‍ പാന്‍ അസാധുവാകില്ല എന്ന് ഗുജറാത്ത് ഹൈക്കോടതി

ഒരു മുറി വാടക വീടുപോലും താങ്ങാനാകാത്തവരാണ് അമേരിക്കയിലെ പകുതി തൊഴിലാളികളും

പുതിയ കണക്ക് അനുസരിച്ച് ഒരു മുറി വാടക വീടുപോലും താങ്ങാനാകാത്തവരാണ് അമേരിക്കയിലെ പകുതി തൊഴിലാളികളും. മഹാമാരി സമയത്ത് അമേരിക്കയിലെ വീട് വാടക തുര്‍ന്നും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. മണിക്കൂറിന് $20.40 ഡോളര്‍ എന്ന ശമ്പളം കിട്ടിയെങ്കിലേ ഒരു മുറി വാടക വീട് എടുക്കാന്‍ അമേരിക്കക്കാര്‍ക്ക് കഴിയൂ. അമേരിക്കയിലെ ശരാശരി ശമ്പളം മണിക്കൂറിന് ഏകദേശം $21 ഡോളര്‍ ആണ്. ആമസോണ്‍ പണ്ടകശാല മുതല്‍ ടാക്സി ഡ്രൈവര്‍മാര്‍ മുതല്‍ സ്കൂള്‍ അദ്ധ്യാപകര്‍ വരെയുള്ള ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ വാടക കൊടുക്കാന്‍ കഷ്ടപ്പെടുകയാണെന്ന് National Low … Continue reading ഒരു മുറി വാടക വീടുപോലും താങ്ങാനാകാത്തവരാണ് അമേരിക്കയിലെ പകുതി തൊഴിലാളികളും

ഐക്യരാഷ്ട്ര സഭയുടെ പ്രധാന ജൈവവൈവിദ്ധ്യ കരാര്‍ ആദിവാസി അവകാശങ്ങളെ അംഗീകരിക്കുന്നു

മനുഷ്യന്റെ പ്രവര്‍ത്തനത്താല്‍ അതിവേഗം ശോഷിക്കുന്ന ജൈവവൈവിദ്ധ്യത്തെ സംരക്ഷിക്കാനായി 2030ഓടെ ഭൂമിയിലെ 30% സ്ഥലവും ജലവും സംരക്ഷിക്കാന്‍ 190 ല്‍ അധികം രാജ്യങ്ങള്‍ സമ്മതിച്ചു. ക്യാനഡയിലെ Montreal ല്‍ വെച്ച് നടന്ന COP15 എന്ന ഐക്യരാഷ്ട്ര സഭയുടെ ജൈവ വൈവിദ്ധ്യ സമ്മേളനത്തിലാണ് ഈ കരാറുണ്ടായത്. U.N. Convention on Biological Diversity ല്‍ ​അംഗമല്ലാത്തതിനാല്‍ അമേരിക്ക ഈ തര്‍ച്ചയില്‍ ഔദ്യോഗികമായി പങ്കെടുത്തില്ല. ഭൂമിയിലെ ആറാമത്തെ മഹാ ഉന്‍മൂലത്തെ തടയുകയാണ് ഈ നിര്‍ണ്ണായകമായ കരാറിന്റെ ലക്ഷ്യം. വന്യ ജീവികളെ സംരക്ഷിക്കുന്നതില്‍ … Continue reading ഐക്യരാഷ്ട്ര സഭയുടെ പ്രധാന ജൈവവൈവിദ്ധ്യ കരാര്‍ ആദിവാസി അവകാശങ്ങളെ അംഗീകരിക്കുന്നു

ഭാവി തലമുറക്ക് സിഗററ്റ് വില്‍ക്കുന്നതിനെ തടയുന്ന നിയമം ന്യൂസിലാന്റ് പാസാക്കി

ന്യൂസിലാന്റിനെ പുകവിമുക്തമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ചെറിയയാളുകള്‍ അവരുടെ ജീവിതത്തില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് തടയും. പ്രായമായ തലമുറക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ അനുവദിക്കുമെങ്കിലും നിക്കോട്ടിന്റെ അളവ് വളരെ കുറവാക്കും. അതുപോലെ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളുടെ എണ്ണവും കുറക്കും. Smokefree 2025 പദ്ധതിയുടെ ഭാഗമായി ആരോഗ്യ സഹ മന്ത്രി Dr Ayesha Verrall ആണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ന്യൂസിലാന്റില്‍ ദിവസവും 14 പേര്‍ പുകവലി കാരണം മരിക്കുന്നു. പുകവലിയുടെ ഫലമായി മൂന്നില്‍ രണ്ട് പുകവലിക്കാരും നേരത്തെ … Continue reading ഭാവി തലമുറക്ക് സിഗററ്റ് വില്‍ക്കുന്നതിനെ തടയുന്ന നിയമം ന്യൂസിലാന്റ് പാസാക്കി

ആഗോള രാഷ്ട്രീയ കൃത്രിമപ്പണിയെ ഫേസ്‌ബുക്ക് അവഗണിച്ചു

ലോകം മൊത്തം തങ്ങളുടെ പ്ലാറ്റ്ഫോമുകളിലെ വ്യാജ അകൌണ്ടുകള്‍ തെരഞ്ഞെടുപ്പുകളേയും രാഷ്ട്രീയ കാര്യങ്ങളേയും അട്ടിമറിക്കുന്നതിന്റെ തെളിവുകളുണ്ടായിട്ടും ഫേസ്‌ബുക്ക് അവഗണിക്കുകയോ പ്രതികരിക്കാന്‍ വൈകുകയോ ചെയ്തു. അടുത്ത കാലത്ത് പിരിച്ചുവിടപ്പെട്ട ഒരു ജോലിക്കാരന് കിട്ടിയ മെമ്മോയില്‍ നിന്നാണ് BuzzFeed News ഇക്കാര്യം കണ്ടെത്തിയത്. മുമ്പത്തെ ഫേസ്‌ബുക്ക് ഡാറ്റാ ശാസ്ത്രജ്ഞനായ Sophie Zhang എഴുതിയ 6,600-വാക്കുകളുള്ള മെമ്മോയില്‍, അസെര്‍ബൈജാനിലേയും ഹൊണ്ടോറസിലേയും സര്‍ക്കാര്‍ നേതൃത്വവും രാഷ്ട്രീയ പാര്‍ട്ടികളും വ്യാജ അകൌണ്ടുകളുപയോഗിക്കുകയോ തങ്ങളെ പൊതുജനാഭിപ്രായമായി തെറ്റായി പ്രതിനിധാനം ചെയ്യുന്നതിന്റേയോ വ്യക്തമായ തെളിവുകളുണ്ട്. — സ്രോതസ്സ് buzzfeednews.com … Continue reading ആഗോള രാഷ്ട്രീയ കൃത്രിമപ്പണിയെ ഫേസ്‌ബുക്ക് അവഗണിച്ചു