പരിസ്ഥിതിവാദം ഇരകളെ കുറ്റവാളികളാക്കുന്നുവോ

ജനങ്ങളും സര്‍ക്കാരുകളും സ്ഥാപനങ്ങളും തുടങ്ങി മനുഷ്യനുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ സംവിധാനങ്ങളും എന്ത് ചെയ്താലും പരിസ്ഥിതിയെ കൂടി പരിഗണിച്ച് വേണം അത് ചെയ്യേണ്ടത് എന്ന് ഉദ്‍ബോധിപ്പിക്കുന്ന ഒരു കാലത്താണ് നാം ഇന്ന് ജീവിച്ചുകൊണ്ടിരിക്കുന്നത്. മുമ്പത്തെ ലേഖനത്തില്‍ പറഞ്ഞത് പോലെ അറിവിന്റെ ശാഖയാണ് പരിസ്ഥിതി ശാസ്ത്രം. അതിനെ പ്രാവര്‍ത്തികമാക്കാന്‍ നിര്‍ബന്ധിക്കുന്ന ചിന്താഗതിയാണ് പരിസ്ഥിതി വാദം.. അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ പരിസ്ഥിതിവാദികള്‍ എന്നും വിളിക്കുന്നു. ഇതില്‍ പ്രധാനമായും രണ്ട് സംഘങ്ങളാണുള്ളത്. ഒന്ന് ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ പരിസ്ഥിതിവാദം. രണ്ടാമതായി കാല്‍പ്പനികതയുടെ അടിസ്ഥാനത്തിലുള്ള … Continue reading പരിസ്ഥിതിവാദം ഇരകളെ കുറ്റവാളികളാക്കുന്നുവോ →

മക്കള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന അമ്മമാര്‍ക്കാകും വിജയം

#Kannan_Gopinathan_IAS_ #Rally_Patna_Gandhi_Maidan | Full Speech | M A FRESH MEDIA

ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നുള്ള നീല വെളിച്ചം അന്ധതയുണ്ടാക്കും

ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നും സൂര്യനില്‍ നിന്നുമുള്ള നീല വെളിച്ചം കണ്ണുകളിലെ റെറ്റിനയിലെ പ്രധാനപ്പെട്ട തന്‍മാത്രകളെ മാറ്റി കോശങ്ങളെ നശിപ്പിക്കുന്നു എന്ന് University of Toledo ലെ ഗവേഷണം പറയുന്നു. റെറ്റിനയിലെ പ്രകാശസ്വീകരണി കോശങ്ങള്‍ക്ക് പ്രകാശത്തെ സംവേദനം നടത്താനും അതിനെ തലച്ചോറിലേക്കുള്ള ആവേഗങ്ങളാക്കിമാറ്റാനും retinal എന്നൊരു തന്‍മാത്രയുടെ ആവശ്യകതയുണ്ട്. സ്ഥിരമായി ഈ തന്‍മാത്രയുടെ പ്രവാഹം ഉണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് കാഴ്ചയുണ്ടാകൂ. നീല പ്രകാശം retinal ല്‍ ഒരു പ്രത്യേക രാസപ്രവര്‍ത്തനം നടക്കുകയും പ്രകാശ സ്വീകരണി കോശങ്ങള്‍ക്ക് വിഷമായ ഒരു … Continue reading ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നുള്ള നീല വെളിച്ചം അന്ധതയുണ്ടാക്കും →

വൈറസ് വംശീയ വാദിയാണ്

പോളുകളും പണ്ഡിതന്‍മാരും പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാവും: കറുത്തവരെന്നോ വെളുത്തവരെന്നോ, പണക്കാരെന്നോ പാവപ്പെട്ടവരെന്നോ, ഡമോക്രാറ്റെന്നോ റിപ്പബ്ലിക്കനെന്നോ ഒക്കെയുള്ള വ്യത്യാസം കൊറോണവൈറസ് കാണിക്കില്ല. അത് പൊട്ടത്തരമാണ്. വളരേറെ പാര്‍ട്ടിപക്ഷപാതിയായ ഒരു ക്ഷുദ്രജീവിയാണ് വൈറസ്. അത് വംശീയവാദിയാണ്. അതിനെ “Corona Crow” എന്ന് വിളിക്കുക. വൈറസ് ആക്രമിക്കുന്നത് “ദുര്‍ബലരെ” ആണ്. നമ്മുടെ സമൂഹത്തില്‍ കോടീശ്വരന്‍മാരേയും റിയാലിറ്റി ഷോക്കാരേയും അല്ല “ദുര്‍ബലര്‍” എന്ന് വിളിക്കുന്നത്. Public Health Disparities Geocoding Project ന്റെ പഠനത്തില്‍ ആധാരമായ Center for Disease Control ന്റെ … Continue reading വൈറസ് വംശീയ വാദിയാണ് →

ചെറിയ കുട്ടികളും ഈ രാജ്യത്ത് സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം മുഴക്കുന്നു

#Kanhaiya_Kumar_Patna #Rally_Gandhi_Maidan | कन्हैया कुमार रैली गांधी मैदान पटना

എങ്ങനെയാണ് തെക്കന്‍ കൊറിയ കൊറോണവൈറസ് ഗ്രാഫിനെ നിരപ്പാക്കിയത്

5.1 കോടി ജനസംഖ്യയുള്ള തെക്കന്‍ കൊറിയയില്‍ ആദ്യത്തെ കൊറോണ കേസ് വന്നത് ജനുവരി 21 ന് ആയിരുന്നു. അതിന് ശേഷം അവര്‍ 3.27 ലക്ഷം ആളുകളില്‍ ടെസ്റ്റ് നടത്തി. അമേരിക്ക ആദ്യത്തെ കേസ് കണ്ടത് അതേ ദിവസം തന്നെയായിരുന്നു. എന്നാല്‍ ടെസ്റ്റ് കിറ്റ് ലഭ്യമാക്കാന്‍ അവിടെ വളരെ വൈകി. മാര്‍ച്ച് 11 ഓടെ തെക്കന്‍ കൊറിയയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ് വന്നു. പ്രതിദിനം 74ഓ, 76 ഓ എന്ന തോതിലെത്തി. ഫെബ്രുവരി 29 ന് … Continue reading എങ്ങനെയാണ് തെക്കന്‍ കൊറിയ കൊറോണവൈറസ് ഗ്രാഫിനെ നിരപ്പാക്കിയത് →

ചെറിയ തോതിലുള്ള വായൂ മലിനീകരണവും ഹൃദയത്തിന് സാരമായ മാറ്റങ്ങളുണ്ടാക്കുന്നു

നൈട്രജന്‍ ഡൈ ഓക്സൈഡോ (NO2)വായുവിലെ അതി സൂഷ്മ പൊടിയായ PM2.5 ഓ ഏല്‍ക്കുന്ന തിരക്കേറിയ റോഡിന് സമീപം താമസിക്കുന്നവരില്‍ ഹൃദയത്തിന്റെ വലത്, ഇടത് വെന്‍ട്രിക്കിളുകള്‍ വലുതാകുന്നു എന്നതിന്റെ ഒരു വ്യക്തമായ ബന്ധം ലണ്ടനിലെ Queen Mary University യിലെ ഗവേഷകര്‍ കണ്ടെത്തി. ഹൃദയത്തിന്റെ പമ്പിങ് അറകളില്‍ പ്രധാനപ്പെട്ടതാണ് വെന്‍ട്രിക്കിളുകള്‍. പരിശോധന നടത്തിയ സന്നദ്ധപ്രവര്‍ത്തകരില്‍ ആരോഗ്യവാന്‍മാരും ഒരു രോഗലക്ഷണങ്ങളും ഇല്ലാത്തവരും ആണെങ്കിലും സമാനമായ ഹൃദയ മോഡലിങ്ങ് ഹൃദ്രോഗത്തിന്റെ തുടക്കക്കാരിലും കാണാം. മലിനീകാരികളുമായുള്ള കൂടിയ സമ്പര്‍ക്കം ഹൃദയത്തിന്റെ ഘടനക്ക് മാറ്റം … Continue reading ചെറിയ തോതിലുള്ള വായൂ മലിനീകരണവും ഹൃദയത്തിന് സാരമായ മാറ്റങ്ങളുണ്ടാക്കുന്നു →

കൊറോണക്കാലത്തെ സ്വാതന്ത്ര്യചിന്തകൾ

എഴുതിയത്: ഡോ. വി. ശശി കുമാർ (ലേഖനത്തിലെ അഭിപ്രായങ്ങള്‍ എഴുത്തുകാരന്റെ മാത്രമാണ്.) പശ്ചാത്തലം ആർക്കും എന്തിനും ഉപയോഗിക്കാനും പകർത്തിക്കൊടുക്കാനും പഠിക്കാനും മാറ്റംവരുത്താനും ഉപയോക്താവിനു സ്വാതന്ത്ര്യം നൽകുന്നതാണ് സ്വന്ത്രസോഫ്റ്റ്‍വെയർ (Free Software) എന്നും ഫ്ലോസ് (Free, Libre and Open Source Software, FLOSS) എന്നും മറ്റും അറിയപ്പെടുന്ന സോഫ്റ്റ്‍വെയറുകൾ. സ്വാതന്ത്ര്യം എന്ന ആശയത്തിന് പ്രാധാന്യം കൊടുക്കുന്നതുകൊണ്ടാണ് സ്വതന്ത്ര സോഫ്റ്റ്‍വെയർ എന്നു വിളിക്കുന്നത്. എന്നാൽ അതിനു രഹസ്വസ്വഭാവം ഇല്ലാത്തതുകൊണ്ടാണ്, അതായത് അതിന്റെ മൂലരൂപമായ സോഴ്സ്കോ‍ഡ് തുറന്നതായതുകൊണ്ടാണ് അതിനെ ഓപ്പൺസോഴ്സ് … Continue reading കൊറോണക്കാലത്തെ സ്വാതന്ത്ര്യചിന്തകൾ →