ബ്രിട്ടണിലെ വംശീയ പക്ഷപാതം

കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ ജോലിസ്ഥലത്തെ സ്ഥാനക്കയറ്റത്തിന് ന്യൂന പക്ഷ ഗോത്ര പശ്ചാത്തലമുള്ള ആളുകളില്‍ 43% പേര്‍ അന്യായം അനുഭവിച്ചുവെന്ന് സര്‍വ്വേ കണ്ടെത്തി. അതേ അനുഭവമുണ്ടായ വെള്ളക്കാരേക്കാള്‍ (18%) ഇരട്ടിയിലധികമാണിത്. കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ മോഷണം നടത്തിയെന്ന് കള്ള ആരോപണം നേരിട്ടുവെന്ന് ഗോത്ര ന്യൂനപക്ഷങ്ങളിലെ 38% ആളുകള്‍ പറഞ്ഞു. അതേ പ്രശ്നം അനുഭവിച്ച വെള്ളക്കാരുടെ എണ്ണം 14% ആണ്. കറുത്തവരേയും സ്ത്രീകളേയും ആണ് കൂടുതലും തെറ്റായി സംശയിച്ചത്. — സ്രോതസ്സ് theguardian.com | 2 Dec 2018

അസ്ഥിരമായ വരുമാനം ഹൃദ്രോഗ സാദ്ധ്യത വര്‍ദ്ധിപ്പിക്കും

കൌമാര പ്രായത്തില്‍ പെട്ടെന്നും അപ്രതീക്ഷിതവുമായി കുറയുന്ന വ്യക്തിപരമായ വരുമാനം ഭാവിയില്‍ ഹൃദ്രോഗ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു എന്ന് American Heart Association ന്റെ ജേണല്‍ Circulation ല്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു. അസ്ഥിരമല്ലാത്ത വരുമാനമുള്ളവരേക്കാള്‍ ഇരട്ടി ഹൃദയ സ്തംഭനം, പക്ഷാഘാതം, ഹൃദയ തകരാറ്, മരണം തുടങ്ങിയ അസ്ഥിരമായ വരുമാനമുള്ളവര്‍ക്ക് സംഭവിക്കുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി. വെള്ളക്കാരായ പുരുഷന്‍മാരേക്കാള്‍ സ്ത്രീകളും കറുത്തവരും ആണ് ഏറ്റവും കൂടുതല്‍ വരുമാന അസ്ഥിരത അനുഭവിക്കുന്നത്. — സ്രോതസ്സ് newsroom.heart.org | Jan 7, 2019

എന്തുകൊണ്ടാണ് സര്‍ക്കാര്‍ പദ്ധതികളിലെ നിര്‍ബന്ധിത ആധാര്‍ ഒരു ചീത്തക്കാര്യമാകുന്നത്

Anjali Bhardwaj ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

യൂബീഎസ്സിന്റെ മുമ്പത്തെ ജോലിക്കാരന്‍ ഡാറ്റാ മോഷണ കുറ്റത്തിന്റെ പേരില്‍ സ്വിറ്റ്സര്‍ലാന്റില്‍ വിചാരണ നേരിടുന്നു

ബാങ്കിന്റെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ മോഷ്ടിച്ച് ജര്‍മ്മന്‍ സര്‍ക്കാരിന്റെ നികുതി വകുപ്പിന് നല്‍കിയ UBS Group AGയുടെ മുമ്പത്തെ ജോലിക്കാരനെതിരെ ഡാറ്റാമോഷണ കുറ്റം ആരോപിച്ച് സ്വിറ്റ്‌സര്‍ലാന്റില്‍ വിചാരണ നടത്തുന്നു. ഇത് വലിയ ഒരു ചോദ്യമാണ് മുന്നോട്ട് വെക്കുന്നത്, ഇദ്ദേഹം whistleblower ആണോ അതോ മോഷ്ടാവാണോ? വാണിജ്യപരമായ ചാരപ്പണി, സ്വിസ് ബാങ്കിങ് നിയമങ്ങള്‍ ലംഘിക്കുക, കള്ളപ്പണം വെളുപ്പിക്കുക, നിയമവിരുദ്ധ യുദ്ധസാമഗ്രികള്‍ കൈവശം വെക്കുക തുടങ്ങിയ കുറ്റങ്ങളാണ് Rene S ന് എതിരെ എടുത്തിരിക്കുന്നത്. Basel നാട്ടുകാരനായ ഇദ്ദേഹം 2010 ലെ … Continue reading യൂബീഎസ്സിന്റെ മുമ്പത്തെ ജോലിക്കാരന്‍ ഡാറ്റാ മോഷണ കുറ്റത്തിന്റെ പേരില്‍ സ്വിറ്റ്സര്‍ലാന്റില്‍ വിചാരണ നേരിടുന്നു

ക്യൂബയിലെ അമേരിക്കന്‍ ഏംബസിയിലെ ‘സോണിക് ആക്രമണം’ ചീവീടുകളായിരുന്നു

2017 ല്‍ ഹവാനയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഏംബസിയിലെ ജോലിക്കാരില്‍ പകുതിയിലധികം പേരുടെ വീടുകളിലും ഹോട്ടലുകളുടെ സമീപ പ്രദേശങ്ങളില്‍ നിന്നും തുളച്ച് കയറുന്ന ശബ്ദം കാരണം പേര്‍ തലവേദയും, nausea ഉം മറ്റ് വേദനകളും റിപ്പോര്‍ട്ട് ചെയ്തു. ഈ നിഗൂഢമായ രോഗങ്ങളും തരംഗം ജോലിക്കാര്‍ക്കെതിരെ ശബ്ദ ആയുധപ്രയോഗമാണ് നടക്കുന്നത് എന്ന ഊഹാപോഹങ്ങള്‍ക്ക് ശക്തിപകര്‍ന്നു. എന്നാല്‍ ശബ്ദത്തിന്റെ റിക്കോഡ് വിശകലനം ചെയ്ത ബ്രിട്ടണിലേയും അമേരിക്കയിലേയും ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പറയുന്നത് ഈ ശബ്ദത്തിന്റെ സ്രോതസ്സ് Indies short-tailed cricket ന്റെ പാട്ടാണെന്നാണ്. … Continue reading ക്യൂബയിലെ അമേരിക്കന്‍ ഏംബസിയിലെ ‘സോണിക് ആക്രമണം’ ചീവീടുകളായിരുന്നു

സിറ്റി ഓഫ് ലണ്ടന്‍ എങ്ങനെയാണ് ആളുകളെ കൂടുതല്‍ ദരിദ്രരാക്കുന്നത്

— സ്രോതസ്സ് taxjustice.net | Oct 5, 2018