ബാലി ചര്‍ച്ചയില്‍ യഥാര്‍ത്ഥത്തില്‍ ചോദിക്കേണ്ടീയിരുന്ന ചോദ്യങ്ങള്‍

ബാലി ചര്‍ച്ചയില്‍ യഥാര്‍ത്ഥത്തില്‍ ചോദിക്കേണ്ടീയിരുന്ന ചോദ്യങ്ങള്‍
ജോര്‍ജ്ജ് മൊണ്‍ബിയോറ്റ്

താപനിലാവര്‍ദ്ധന വ്യവസായവത്കരണത്തിനു മുമ്പുള്ള കലത്തേ താപനിലയേക്കാള്‍ 2 ഡിഗ്രീ കൂടുന്നത് തടയണമെന്നുള്ളത് ഇപ്പോള്‍ ശാസ്ത്ര ലോകത്തെ ഒരു പൊതു അഭിപ്രായമാണ്. ഈ ലിമിറ്റ് കഴിഞ്ഞാല്‍ ഗ്രീന്‍ലാന്‍ഡ് ഐസ് ഷീറ്റുകള്‍ തിരിച്ചുവരാന്‍ പറ്റാത്ത രീതിയിലുള്ള ഉരുകലിന് വിധേയമാകും. ചില പരിസ്ഥിതി വ്യവസ്ഥകള്‍ നശിക്കും. കോടിക്കണക്കിന് ആളുകള്‍ വെള്ളപ്പൊക്ക ദുരിതമനുഭവിക്കും. വരള്‍ച്ച ആഗോള ആഹാര ഉത്പാദനത്തെ ബാധിക്കും. [1,2].

2050 ഓടെ കാര്‍ബണ്‍ വിസര്‍ജ്ജനം 60% കുറക്കുമെന്ന് ബ്രിട്ടണ്‍ ഗവണ്‍മന്റ് പ്രഖ്യാപിച്ചു. 2003 ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ്‍ ഈ target[3]. ആ റിപ്പോര്‍ട്ടാകട്ടേ 1995 ല്‍ നടത്തിയ assessment അടിസ്ഥാനമാണ്. അത് അതിന് കുറച്ചു വര്‍ഷങ്ങള്‍ പുറകില്‍ നടത്തിയ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലും. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഏകദേശം 15 വര്‍ഷങ്ങള്‍ പഴക്കമുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്രിട്ടണ്‍ ന്റെ policy ഉണ്ടാക്കിയിരിക്കുന്നത്. പുതിയ ശാസ്ത്രീയ ഗവേഷങ്ങളുമായി ഒരു ബന്ധവുമില്ലാത്തതാണ് ഈ targetകള്‍.

ഗോര്‍ഡന്‍ ബ്രൗണും അദ്ദേഹത്തിന്റെ ഉപദേശി സര്‍ നികോളാസ് സ്റ്റെര്‍ണ്‍ ഉം propose ചെയ്യുന്നത് cut 80% കൂട്ടണമെന്നാണ് [4,5] . എവിടെ നിന്നാണ് ഈ സംഖ്യ വന്നത്? കഴിഞ്ഞ G8 സമ്മേളനത്തില്‍ തീരുമാനിച്ചതാണ് global cut 2050 ആകുന്നതോടെ 50% ആക്കണമെന്ന്. അതായത് 80% എന്നാത് ഈകദേശം ബ്രിട്ടണ്‍ ന്റെ പങ്കാകും. എന്നാല്‍ G8 ന്റെ ഈ target പുതിയ ശാസ്ത്രീയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലല്ല.

Intergovernmental Panel on Climate Change (IPCC) പുറപ്പെടുവിച്ച റിപ്പോര്‍ട്ടില്‍ മലിനീകരണ നിയന്ത്രണവും അതുമായി ബന്ധപ്പെട്ട താപനിലയും കാണിക്കുന്ന ഒരു പട്ടികയുണ്ട് [6]. 2°ല്‍ കൂടുതല്‍ താപനില കൂടുന്നത് തടയാന്‍ മലിനീകരണം 2050 ന് അകം 2000 ല്‍ ഉണ്ടായിരുന്നതിന്റെ 15% ആയി കുറക്കണം.

ഞാന്‍ 2000 ലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ആഗോള ഉത്പാദനത്തെ[7] ഇപ്പോഴത്തെ ജനസംഖ്യകൊണ്ട് [8] ഭാഗിച്ചു നോക്കി. 3.58 ടണ്‍ CO2/വ്യക്ത്തി എന്ന് എനിക്ക് കണ്ടെത്താനായി. 85% നിയന്ത്രണം എന്നാല്‍ (ജനസംഖ്യ സ്ഥീരമെന്നു തല്‍ക്കാലം കരുതാം.) CO2 ഉത്പാദനം/വ്യക്ത്തി എന്നത് 0.537 ടണ്‍ ആയി 2050 ഓടെ കുറയണം. UK യുടെ ഇപ്പോഴത്തെ CO2 ഉത്പാദനം വ്യക്ത്തിക്ക് 9.6 ടണ്ണാണ്. US ന്റേത് 23.6 ടണ്ണും [9,10].
ഇതിനെ 0.537 ടണ്‍ എന്ന് കുറക്കുക എന്നാല്‍ UKല്‍ 94.4% വും USല്‍ 97.7% കുറക്കണം എന്നര്‍ത്ഥം. എന്നാല്‍ ലോക ജനസംഖ്യ ഉയരുകയാണ്. ജനസംഖ്യ 2050 ല്‍ 9 ബില്ല്യണ്‍ ആകും എന്നു കരുതിയാല്‍ നിയന്ത്രണം UKല്‍ 95.9% വും USല്‍ 98.3% ആകണം.

IPCC നല്‍കുന്ന സംഖ്യകളും ഇപ്പോള്‍ പഴകിയതാണ്. ഒരു പട്ടികയുടെ താഴെയുള്ള നോട്ടില്‍ പറഞ്ഞിരിക്കുന്നത് “നമുക്കറിയാത്ത കാര്‍ബണ്‍ സൈക്കിളുകള്‍ കാരണം ഉദ്വമന(emission) നിയന്ത്രണം ചിലപ്പോള്‍ underestimated ആകാം” എന്നാണ്. ഇതില്‍ നിന്ന് മനസിലാകുന്നതെന്തെന്നാല്‍ ആഗോള താപനത്തോടുള്ള biosphere ഇന്റെ പ്രതികരണത്തിന്റെ ആഘാതം മുഴുവനും പരിഗണിച്ചിട്ടില്ല എന്നാണ്. ഉദാഹരണത്തിന് കടല്‍ ജലത്തിന്റെ ചൂടാകല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവിടും. മണ്ണിലെ ബാക്റ്റീരിയകള്‍ ചൂടാകുന്നതൊടെ കൂടുതല്‍ ശ്വസിക്കുകയും അത് കൂടുതല്‍ CO2 പുറത്തുവിടും. ചൂടുകൂടുംതോറും മഴകാടുകള്‍ നശിക്കുകയും CO2 പുറത്തുവിടുകയും ചെയ്യും. ഇവ positive feedback ന് ഉദാഹരണങ്ങളാണ്. ഒരു പുതിയ പഠനത്തില്‍ കണ്ടെത് ഈ feedback ആഗോള താപനത്തിന് 18% കാരണമാകുന്നു എന്നാണ്[12]. ഇവ കൂടുതല്‍ ശക്തമാകാം.

2050 ഓടെ 90% ഉദ്വമന(emission) നിയന്ത്രണം ഏര്‍പ്പെടുത്തിയാലും 2° പരിധി തകര്‍ക്കപെടുമെന്നാണ് ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേര്‍സില്‍ വന്ന ഒരു പ്രബന്ധത്തില്‍ പറയുന്നത് [13]. വ്യവസായവത്കരണത്തിനു മുമ്പുള്ളതിന്റെ 1.5°മുകളില്‍ താപനില സ്ഥിരമാക്കി നിര്‍ത്തുന്നതിന് നിയന്ത്രണം 100% ആക്കണം. ആഗോള സമ്പദ് ഘടനയേ പരിപൂര്‍ണ്ണമായി കാര്‍ബണ്‍ വിമുക്തമാക്കുന്നതിനേ കുറിച്ചായിരിക്കണം ബാലിയില്‍ ചര്‍ച്ചകള്‍ നടത്തിയ നയതന്ത്രവിദഗ്ദ്ധര്‍ യഥാര്‍ത്ഥത്തില്‍ ചര്‍ച്ചചെയ്യേണ്ടിയിരുന്നത്.

അത് സാധ്യമാണ്. പ്രാദേശിക supergrid കള്‍, grid balancing, energy storage തുടങ്ങിയവ ഉപയോഗിച്ച് എങ്ങനെ സമ്പദ് ഘടനയേ പൂര്‍ണ്ണമായി വൈദ്യുതി ഉപയോഗിക്കുന്നതാക്കാം എന്ന് ഞാന്‍ കഴിഞ്ഞ ലേഖനത്തില്‍ എഴുതിയതാണല്ലോ [14]. ഒരു പ്രധാന exception പറക്കല്‍ (flying) ആണ്. ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്ന ജറ്റ് ഉടനേ പ്രായോഗികമാകുമെന്ന് പ്രതീക്ഷിക്കേണ്ട. പുതിയ റണ്‍വേകള്‍ തുറക്കുന്നതിനു പകരം ഇപ്പോള്‍ ഉള്ളവയുടെ എണ്ണം കൂറച്ച് ആകാശയാത്ര കുറക്കുകയാണ് വേണ്ടത്.

ഇതു വഴി നമുക്ക് 90% നിയന്ത്രണത്തില്‍ എത്തിച്ചേരാം. കാര്‍ബണ്‍ വിമുക്തമാക്കല്‍ പൂര്‍ണ്ണമാക്കാന്‍ നമുക്ക് കൂടുതല്‍ പോകേണ്ടിയിരിക്കുന്നു. 2° ചൂടാകുന്നത് തടയുക എന്നാല്‍ അന്തരീക്ഷത്തില്‍ നിന്ന് CO2 നീക്കംചെയ്യുക എന്നര്‍ത്ഥം. അതിനു വേണ്ട സാങ്കേതികവിദ്യ ഇപ്പോള്‍ തന്നെ ലഭ്യമാണ് [15]. അത് കൂടുതല്‍ ദക്ഷതയുള്ളതും ചിലവ് കൂറഞ്ഞതുമാക്കനുള്ള പ്രവര്‍ത്തനമാണ് ഇനി വേണ്ടത്.

“Kyoto Protocol” പരാജയപ്പെട്ടു. അതിനുപകരം എന്തു വേണമെന്ന് ബാലിയില്‍ ചര്‍ച്ച ചെയ്യും. “Kyoto Protocol” ഒപ്പുവെച്ചതിനു ശേഷം മൊത്തം CO2 ഉദ്വമനം വളരെ കൂടുകയാണ് ചെയ്തത്. CO2 ഉത്പാദനം IPCC കണക്കാക്കിയ മോശം അവസ്ഥയേക്കാള്‍ കൂടുതലാണ്. കൂടാതെ അത് വ്യവസായ വത്കരണത്തിന്റെ തുടക്കത്തിലുള്ളതിനേക്കാള്‍ അതി വേഗത്തില്‍ കൂടുകയുമാണ്[21]. അത് ചൈനക്കരുമാത്രമല്ല. National Academy of Sciences ഇന്റെ Proceedings ല്‍ അവതരിപ്പിച്ച ഒരു പേപ്പറില്‍ പറയുന്നത് ” കാര്‍ബണ്‍ വിമുക്ത ഊര്‍ജ്ജത്തിനു വേണ്ടി ഒരു രാജ്യവും കാര്യമായി പ്രവര്‍ത്തിക്കുന്നില്ല.” എന്നാണ് [22]. സമ്പദ് വ്യവസ്ഥ പക്വമാകുമ്പോള്‍ ഊര്‍ജ്ജത്തിന്റെ സാന്ദ്രത കുറയുമെന്ന പഴയ trend ഇപ്പോള്‍ തിരികെ ആയിരിക്കുകയാണ് [23]. UK ഗവണ്‍മന്റിന്റെ പരിസ്ഥിതി policy യും അത് ഉയര്‍ത്തുന്ന യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം വളരെ വലിയതാണ്. പുതിയ വൈദ്യുതനിലയങ്ങളും, ഹീത്രൂ(Heathrow) ലെ മൂന്നമത്തെ റണ്‍ വേയും, പുതിയ റോഡുകളുമൊക്കെക്കൊണ്ട് എങ്ങനെ 60% പൊലും CO2 വിസര്‍ജ്ജനം കുറക്കാന്‍ പറ്റും?

നമുക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ ഭീകരമായിരിക്കും. “3% വളര്‍ച്ചാ നിരക്ക് എന്നാല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍(economic activity) 23 വര്‍ഷം കൊണ്ട് ഇരട്ടി ആക്കണം” എന്ന് Royal Academy of Engineering ന്റെ ഒരു പ്രസംഗത്തില്‍ പ്രൊഫസര്‍ റോഡ് സ്മിത്ത് (Rod Smith) വിശദീകരിക്കുകയുണ്ടായി [24]. അതിന്റെ 10% സംഭവിക്കുക വെറും 7 കൊല്ലങ്ങള്‍ കൊണ്ടുമാണ്. ഇത് നമുക്കറിയാം. എന്നാല്‍ കൂടുതല് സമവാക്യങ്ങളുമായി സ്മിത്ത് തുടരുന്നു. ഓരോ വിജയപ്രദമായ ഇരട്ടിപ്പിക്കല്‍ കാലയളവില്‍ അതിന്റെ മുമ്പിലത്തേ ഇരട്ടിപ്പിക്കല്‍ കാലയളവുകളില്‍ ഉപയോഗിച്ച വിഭവങ്ങള്‍ക്കു തുല്ല്യം വിഭവങ്ങള്‍ ഉപയോഗിക്കും. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ നമ്മുടെ സമ്പദ് വ്യവസ്ഥ 3% എന്ന തോതില്‍ 2030 വരെ വളരുകയാണെങ്കില്‍, ഈ കാലയളവില്‍(2007-2030) നമ്മള്‍ മനുഷ്യന്‍ രണ്ട് കാലില്‍ നടക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഇന്നുവരെ ഉപയോഗിച്ച വിഭവങ്ങള്‍ക്ക് തുല്ല്യം വിഭവങ്ങള്‍ ഉപയോഗിക്കും. പിന്നിട് 2030 മുതല്‍ 2050 വരെ യുള്ള കാലത്ത് നമ്മള്‍ വീണ്ടും നമ്മുടെ ഉപഭോഗം ഇരട്ടിപ്പിക്കണം.

നൈരാശ്യപ്പെടേണ്ട. രണ്ടാം ലോക മഹായുദ്ധത്തിലേ അച്ചുതണ്ട് ശക്തികളേ പരാജയപ്പെടുത്തിയതു പോലെ നമ്മള്‍ ഈ പ്രതിസന്ധിയേ നേരിടണം. രാഷ്ട്രം അതിന്റെ മുഴുവന്‍ ശക്ത്തി യും ഉപയോഗിച്ചാല്‍ ഏത് അസാധ്യകാര്യവും സാധ്യമാകും.

ബാലിയില്‍ ചര്‍ച്ച ചെയ്യേണ്ടത് സാങ്കേതികമോ സാമ്പത്തികമോ ആയ കാര്യമല്ല. ആഴത്തിലുള്ള തത്വചിന്താപരമായ ഒരു ചര്‍ച്ചയാണ് ഈ പ്രശ്നങ്ങള്‍ മുന്നോട്ടു വെക്കുന്നത്. നമ്മള്‍ ആരാണ് എന്നും പുരോഗതി അല്ലെങ്കില്‍ വികസനം എന്താണെന്നും പുനര്‍ നിര്‍വ്വചനം ചെയ്യേണ്ടിയിരിക്കുന്നു.

– from www.monbiot.com

References:

1. See, for example, IPCC, 2007. Climate change and its impacts in the near and long term under different scenarios. http://www.ipcc.ch/pdf/assessment-report/ar4/syr/ar4_syr_topic3.pdf and:

2. Hans Joachim Schellnhuber (Editor in chief), 2006. Avoiding Dangerous Climate Change. Cambridge University Press. http://www.defra.gov.uk/ENVIRONMENT/climatechange/research/dangerous-cc/pdf/avoid-dangercc.pdf

3. Royal Commission On Environmental Pollution, June 2000. Energy – the Changing Climate. http://www.rcep.org.uk/newenergy.htm

4. Gordon Brown, 19th November 2007. Speech on Climate Change. http://www.number-10.gov.uk/output/Page13791.asp

5. Sir Nicholas Stern, 30th November 2007. Bali: now the rich must pay. The Guardian.

6. Intergovernmental Panel on Climate Change, 2007. Fourth Assessment Report. Climate Change 2007: Synthesis Report. Summary for Policymakers, Table SPM.6. http://www.ipcc.ch/pdf/assessment-report/ar4/syr/ar4_syr_spm.pdf

7. All the following figures are for CO2 from the burning and flaring of fossil fuel. http://www.eia.doe.gov/pub/international/iealf/tableh1co2.xls

8. Currently 6,635m. http://www.census.gov/main/www/popclock.html

9. The latest figures are for 2005. http://www.eia.doe.gov/pub/international/iealf/tableh1co2.xls

10. Population figures for 2005 came from http://www.prb.org/pdf05/05WorldDataSheet_Eng.pdf

11. This is a conservative assumption.

12. Josep G. Canadell et al. 25th October 2007. Contributions to accelerating atmospheric CO2 growth from economic activity, carbon intensity, and efficiency of natural sinks. Proceedings of the National Academy of Sciences. http://www.pnas.org_cgi_doi_10.1073_pnas.0702737104

13. Andrew J. Weaver et al, 6th October 2007. Long term climate implications of 2050 emission reduction targets. Geophysical Research Letters, Vol. 34, L19703. doi:10.1029/2007GL031018, 2007

14. George Monbiot, 3rd July 2007. A Sudden Change of State. The Guardian.
http://www.monbiot.com/archives/2007/07/03/a-sudden-change-of-state

15. Frank Zeman, 26th September 2007. Energy and Material Balance of CO2 Capture from Ambient Air. Environmental Science & Technology, Vol. 41, No. 21, pp7558-7563. 10.1021/es070874m

16. Stolaroff’s figures are $140-250/US ton-CO2. I have converted them into £/metric tonne-C. The weight of CO2 is 3.667x that of C.

17. You can read his PhD here: http://wpweb2.tepper.cmu.edu/ceic/theses/Joshuah_Stolaroff_PhD_Thesis_2006.pdf

18. Department of Trade and Industry (now the DBERR), 2003. Energy White Paper – Supplementary Annexes, p7. http://www.dti.gov.uk/energy/whitepaper/annexes.pdf

19. The DBERR gives figures for C savings through capture-ready power stations of £460-560/tC.

20. It cannot be true because the concentration of CO2 in thermal power station effluent is many times higher than that in ambient air.

21. Josep G. Canadell et al, ibid.

22. Michael R. Raupach et al, 12th June 2007. Global and regional drivers of accelerating CO2 emissions. Proceedings of the National Academy of Sciences, Vol.104, no. 24. Pp 10288–10293. http://www.pnas.org_cgi_doi_10.1073_pnas.0700609104

23. ibid.

24. Roderick A Smith, 29th May 2007. Lecture to the Royal Academy of Engineering.
Carpe Diem: The dangers of risk aversion. Reprinted in Civil Engineering Surveyor, October 2007.

25. Jack Doyle, 2000. Taken for a Ride: Detroit’s big three and the politics of pollution, pp1-2. Four Walls, Eight Windows, New York.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )