ഇന്‍ഡ്യന്‍ വൈദ്യുത നിലയങ്ങളില്‍ ആണവോര്‍ജ്ജത്തിന്റെ പങ്ക്

വര്‍ഷം അണക്കെട്ട് താപനിലയം ആണവനിലയം* ആകെ ആണവനിലയപങ്ക്(%)
1970 6135 7968 14103
1980 11384 16424 640 28448 2.25
1990 18307 43764 1565 63636 2.46
2007 34654 93775 3900 132329 2.95

– from Rajya Sabha Unstarred Question #420

വെറും 3% മാത്രം ഉത്പാദ പങ്കുള്ള ആണവോര്‍ജ്ജത്തിന് വേണ്ടി എന്തുകൊണ്ടാണ് ഇത്രമാത്രം കരച്ചില്‍? മുന്‍നിര മാധ്യമങ്ങളിലും മറ്റെല്ലായിടത്തും?
എന്തുകൊണ്ടെന്നാല്‍ ഓഡിറ്റ് ഇല്ലാത്ത ഇന്‍ഡ്യയിലെ ഒന്നാമത്തെ സ്ഥാപനം Atomic Energy Department ആണ്. DRDO യും ISRO യും ആണ് രണ്ടാമത്തേയും മൂന്നാമത്തേയും റാങ്കുകാര്‍. എവരാണ് ഏറ്റവും കൂടുതല്‍ പണം ചിലവാക്കുന്നത്.

കണക്കില്ലാത്ത പണവും രാജ്യതാല്‍പ്പര്യം എന്ന പേരില്‍ എന്തും ചെയ്യാനുള്ള അധികാരവും, പിന്നെ എന്ത് വേണം? ഇന്‍ഡ്യയില്‍ renewable energy sector ആണവോര്‍ജ്ജത്തിന് തുല്ല്യമായത്രയും ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നുണ്ട്. കോര്‍പ്പറേറ്റിന്ടേയും ഗവണ്‍മന്റിന്റേയും വലിയ സഹായമില്ലാതെ തന്നെ.

നികുതിദായകരുടെ പണം വലിച്ച് കുടിക്കാന്‍ ആണവോര്‍ജ്ജ രാക്ഷസനേ അനുവദിച്ചു കൂടാ.

* ആണവനിലയം എന്നു പറയുമ്പോള്‍ ഒരു തെറ്റിധാരണ ഉണ്ടാകും. യുറേനിയം ഒരു പാത്രത്തില്‍ വെച്ചിട്ട് രണ്ട് ഇലക്ട്രോഡുകള്‍ അതിലേക്ക് കുത്തിവെച്ചാല്‍ താനേ വൈദ്യുതി ഇങ്ങ് ഒഴുകിയെത്തും എന്നാണ് മുഖ്യധാരാ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് അങ്ങനെയല്ല. ആണവ പ്രവര്‍ത്തനം നടക്കുമ്പോള്‍ അതി തീവൃമായി വികിരണങ്ങള്‍ പുറത്തുവിടും. ഗാമാ, ഇന്‍ഫ്രാറെഡ്, x-ray, അള്‍ട്രാ വയലറ്റ് തുടങ്ങിയ കിരണങ്ങള്‍ വഴി ഊര്‍ജ്ജം റേഡിയേഷന്‍ വഴി പുറത്തേക്കൊഴുകും. ഇതില്‍ ഇന്‍ഫ്രാറെഡ് ഒഴികെ എല്ലാം ഉപയോഗശൂന്യവും അപകടകരവുമാണ്. അത് പുറത്തുവരുന്നത് തടയാന്‍ വലിയ കോണ്‍ക്രീറ്റ് ഭിത്തികള്‍ നിര്‍മ്മിച്ച് കോറിനെ സംരക്ഷിക്കുന്നു. ഇന്‍ഫ്രാറെഡ് എന്നാല്‍ ചൂട് ആണ്. അതുപയോഗിച്ച് വെള്ളം ചൂടാക്കി നീരാവി ആക്കുന്നു. ഈ നീരാവി ഉപയോഗിച്ച് ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. കല്‍ക്കരി നിലയങ്ങളേപ്പോലെ. പക്ഷേ വളരേറെ പണം ചിലവാക്കിയും ജീവജാലങ്ങളുടെ സുരക്ഷിതത്വം പണയപ്പെടുത്തിയും!


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

2 thoughts on “ഇന്‍ഡ്യന്‍ വൈദ്യുത നിലയങ്ങളില്‍ ആണവോര്‍ജ്ജത്തിന്റെ പങ്ക്

  1. ആണവ റിയാക്ടറുകളിലെ ഇന്ധനാവശിഷ്ടങ്ങള്‍ മാത്രമാണ് പ്രശ്നമുണ്ടാക്കുന്നത് എന്നാണ് പലരും കരുതുന്നത്. എന്നാല്‍ നേരത്തെ ജഗദീശ് പറഞ്ഞ വികിരണങ്ങളെല്ലാം തന്നെ റിയാക്ടറിലുപയോഗിക്കുന്ന moderator, coolant, heat exchanging fluid തുടങ്ങിയ എല്ലാത്തിനേയും ബാധിക്കുന്നു. ഒരു പിടി ഇന്ധനം‌ കൊണ്ട് എത്ര അധികം ഊര്‍ജ്ജം ഉണ്ടാക്കുവാന്‍ പറ്റുമെന്ന് വാദിക്കുന്നവരുണ്ട്. അത്തരക്കാര്‍ക്കൊന്നും ആണവ റിയാക്ഷനുകള്‍ എങ്ങനെ നടക്കുന്നു എന്നതിനെ പറ്റി ബോധമില്ല. ആണവ റിയാക്ഷന്‍ നടക്കണമെങ്കില്‍ ഒരു കുറഞ്ഞ അളവ് പിണ്ഡവും (mass) മറ്റും വേണം, critical mass എന്ന് പറയുന്ന ഈ അളവിലുള്ള പിണ്ഡം ഇല്ലെങ്കില്‍ അവിടെ ഫിഷന്‍ റിയാക്ഷന്‍ നടക്കില്ല. അത് പോലെ തന്നെ, ആണവ ഇന്ധനം ആവശ്യത്തിനുണ്ടെങ്കില്ലും ഈ ആണവ നിലയങ്ങള്‍ കാലാ കാലങ്ങളില്‍ പുതുക്കേണ്ടി വരും.
    ഇന്ന് നാം പെട്രോളിയത്തിന് വേണ്ടി ഓപെക്കിനെ ആശ്രയിക്കുന്ന പോലെ, ആണവ ഇന്ധനം നല്‍കുന്ന രാജ്യങ്ങളെ ഭാവിയില്‍ ആശ്രയിക്കേണ്ടതായിട്ട് വരും, ഇപ്പോള്‍ നാം ഈ ആണവകരാറുമായി മുന്നോട്ട് പോയാലോ, അല്ലെങ്കില്‍ ആണവോര്‍ജ്ജത്തെ അമിതമായി ആശ്രയിച്ചാലോ…

    ജഗദീശിന്റെ ലേഖനങ്ങളെല്ലാം തന്നെ മികച്ച നിലവാരം പുലര്‍ത്തുന്നു. കമന്റുകളും. 🙂

Leave a reply to jagadees മറുപടി റദ്ദാക്കുക