ആഗോളതാപനം ശരിയോ തെറ്റോ

അന്തരീക്ഷത്തിന്റെ ഹരിത ഗ്രഹ പ്രഭാവം(Greenhouse effect) എന്ന സിദ്ധാന്തം മുന്നോട്ട് വെച്ചത് 1824 ല്‍ ജോസഫ് ഫോറിയര്‍ (Joseph Fourier) എന്ന ശാസ്ത്രജ്ഞനാണ്.[ഫോറിയര്‍ സീരീസ് ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തമാണ്] John Tyndall അത് തെളിയിച്ചു. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് വഴിയുണ്ടാകുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ വ്യത്യാസം താപനിലയെ എങ്ങനെ ഹാധിക്കുന്നുവെനന് 1896 ല്‍ സ്വാന്റെ അര്‍ഹെനിയസ് (Svante Arrhenius) തെളിയിക്കുകയും ചെയ്തു. കാര്‍ബണ്‍ ഡൈ ഓക്സൈഡ് മാത്രമല്ല സള്‍ഫര്‍ ഡൈ ഓക്സൈഡ്, മീഥേന്‍ തുടങ്ങിയ വാതകങ്ങളും ഈ പ്രതിഭാസത്തിന് കാരണമാകുന്നു. [തണുപ്പ് രാജ്യങ്ങളില്‍ ചെടികള്‍ ഗ്ലാസ് കൂടാരങ്ങളില്‍ വളര്‍ത്തുന്നതില്‍ നിന്നാണ് ഈ പേര് വന്നത്. ചൂട് നഷപ്പെടാതെ ചെടികള്‍ക്ക് വളരാനുള്ള ചൂടുള്ള അന്തരീക്ഷം ഈ കൂടാരങ്ങള്‍ നല്‍കുന്നു.]

അന്തരീക്ഷത്തിലെ CO2ന്റെ അളവ് പകുതിയാക്കിയാല്‍ അന്തരീക്ഷതാപനില 4 – 5 °C വരെ കുറയുമെന്നും CO2ന്റെ അളവ് ഇരട്ടിയാകിയാല്‍ താപനില 5 – 6 °C വരെ കൂടുമെന്നും അര്‍ഹെനിയസ് കണക്കാക്കി. 2007 ല്‍ IPCC ആധുനിക ഉപകരണങ്ങളുപയോഗിച്ച് നടത്തിയ പഠനത്തില്‍ ഇത് 2 °C- 4.5 °C എന്ന് കൂടുതല്‍ കൃത്യതയോടെ കണ്ടുപിടിച്ചു. ഇത്രയും CO2 കൂടാന്‍ 3000 കൊല്ലം എടുക്കുമന്നാണ് പാവം അര്‍ഹെനിയസ് കരുതിയത്. എന്നാല്‍ അന്ധമായ വ്യവസായവത്കരണം വഴി ഒരു നൂറ്റാണ്ട് കൊണ്ട് നമ്മള്‍ അത് നേടിയെടുക്കും.

1980 മുതല്‍ക്ക് ശാസ്ത്രഞന്‍മാര്‍ മുന്നറിപ്പ് നല്‍കിയഒന്നാണ് ഈ ആഗോളതാപനം. 80 കളില്‍ ടോണി മസൊച്ചി (Tony Mazzocchi) പോലുള്ള പൊതു പ്രവര്‍ത്തകര്‍ ആഗോളതാപനത്തിന്റെ കുഴപ്പങ്ങള്‍ ജനശ്രദ്ധയിലെത്തിക്കാന്‍ പ്രവര്‍ത്തിച്ചവരാണ്.

കാര്‍ബണ്‍(എണ്ണ) സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാന്‍ അതിന്റെ ലോബിയിസ്റ്റുകള്‍ സൂര്യനില്‍ നിന്നുള്ള വികിരണങ്ങളാണ് ഇപ്പോഴുള്ള ചൂടാകലിനുകാരണമെന്നും ധൈര്യമായി എണ്ണകുടിയന്‍ വണ്ടികള്‍ ഓടിച്ച് മോഡേര്‍ണ്‍ ആയിക്കോളു എന്നൊക്കെ പ്രചരിപ്പിക്കുന്നുണ്ട്. അത് വെറും കള്ളത്തരമാണ്.

1960ല്‍ ശുക്രന്റെ അന്തരീക്ഷം പഠിച്ച് ശാസ്ത്രജ്ഞര്‍ അവിടെ ശക്തമായ ഹരിത ഗ്രഹ പ്രഭാവം നിലനില്‍ക്കുന്നതായി മനസിലാക്കി. ഉയര്‍ന്ന Co2 ന്റേയും സള്‍ഫര്‍ ഡൈ ഓക്സൈഡിന്റേയും അളവ് ഇതിന് കാരണമാകുന്നു.

ശുക്രന്‍ ബുധനേക്കാള്‍ സൂര്യനില്‍ നിന്ന് 2 ഇരട്ടി അകലെ ആയിട്ടും ശുക്രനിലേ താപനില ബുധനിലേക്കാള്‍ കൂടുതലാണ്. ബുധന് ലഭിക്കുന്ന സൗരോര്‍ജ്ജത്തിന്റെ 25% മാത്രമാണ് ശുക്രന് ലഭിക്കുന്നത്. CO2 ഇന്റെ അളവ് കൂടിയാല്‍ ഇതെ അവസ്ഥ ഭൂമിയിലും ഉണ്ടാകുമെന്ന് അന്നേ ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കിയതാണ്.

അന്നുമുതല്‍ക്ക് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇതിനേക്കുറിച്ച് ജനങ്ങളിലും രാഷ്ട്രതന്ത്രജ്ഞരിലും ഇതിന്റെ കുഴപ്പത്തേക്കുറിച്ച് വിശദീകരിക്കുകയുണ്ടായിട്ടുണ്ട്. പക്ഷേ അന്ന് ഇതാരും ചെവിക്കൊണ്ടില്ല. ഇന്ന് ആ പ്രശ്നം അനുഭവിക്കാന്‍ തുടങ്ങിയപ്പോളാണ് മാധ്യമങ്ങളും ചില അധികാരികളും വ്യക്തികളും ഇതിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയത്.

കൂടാതെ സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജത്തില്‍ ഇപ്പോള്‍ കുറവ് വന്നതായും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ ഇപ്പോഴും അധികാരികള്‍ കാര്‍ബണ്‍ അടിസ്ഥാന സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയാണ്. ഇപ്പോള്‍ ഉള്ള GDP വളര്‍ച്ചയേക്കാള്‍ കുടുതല്‍ സാമ്പത്തിക ബാധ്യതയായിരിക്കും ആഗോള താപനത്തില്‍ നിന്നും തന്‍മൂലമുണ്ടാകുന്ന കാലാവസ്ഥാമാറ്റത്തില്‍ നിന്നും രക്ഷപെടാന്‍ ലോകരാജ്യങ്ങള്‍ ചിലവാക്കേണ്ടി വരിക.

പ്രസംഗിക്കാന്‍ ഏത് അല്‍ഗോറിനും കഴിയും. പ്രാവര്‍ത്തികമാക്കന്‍ ആത്മാര്‍ദ്ധത വേണം.
നമ്മുടെ ഉപഭോഗം കഴിവതും കുറക്കുക.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

5 thoughts on “ആഗോളതാപനം ശരിയോ തെറ്റോ

  1. 1980 മുതല്‍ക്ക് ശാസ്ത്രഞന്‍മാര്‍ മുന്നറിപ്പ് നല്‍കിയഒന്നാണ് ഈ ആഗോളതാപനം. 1960ല്‍ ശുക്രന്റെ അന്തരീക്ഷം പഠിച്ച് ശാസ്ത്രജ്ഞര്‍ ആണ് Co2 ഇന്റെ ഈ സ്വഭാവം മനസിലാക്കിയത്. ശുക്രന്‍ ബുധനേക്കാള്‍ സൂര്യനില്‍ നിന്ന് 2 ഇരട്ടി അകലെ ആയിട്ടും ശുക്രനിലേ താപനില ബുധനിലേക്കാള്‍ കൂടുതലാണ്. ബുധന് ലഭിക്കുന്ന സൗരോര്‍ജ്ജത്തിന്റെ 25% മാത്രമാണ് ശുക്രന് ലഭിക്കുന്നത്. CO2 ഇന്റെ അളവ് കൂടിയാല്‍ ഇതെ അവസ്ഥ ഭൂമിയിലും ഉണ്ടാകുമെന്ന് അന്നേ ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കിയതാണ്.

    അന്നുമുതല്‍ക്ക് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇതിനേക്കുറിച്ച് ജനങ്ങളിലും രാഷ്ട്രതന്ത്രജ്ഞരിലും ഇതിന്റെ കുഴപ്പത്തേക്കുറിച്ച് വിശദീകരിക്കുകയുണ്ടായിട്ടുണ്ട്. പക്ഷേ അന്ന് ഇതാരും ചെവിക്കൊണ്ടില്ല. ഇന്ന് ആ പ്രശ്നം അനുഭവിക്കാന്‍ തുടങ്ങിയപ്പോളാണ് മാധ്യമങ്ങളും ചില അധികാരികളും വ്യക്തികളും ഇതിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയത്.

    കൂടാതെ സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജത്തില്‍ ഇപ്പോള്‍ കുറവ് വന്നതായും റിപ്പോര്‍ട്ടുണ്ട്.

  2. എണ്ണ രാഷ്ട്രങ്ങളെ തറ പറ്റിക്കുവാന്‍ അമേരിക്കയുടെയും സഹയാത്രകരുടെയും തലയില്‍ ഉദിച്ച ഒന്നാണ് ആഗോള താപനം.
    ഈ ലിങ്കുകള്‍ ഒന്ന് വായിക്കുക..
    http://en.wikipedia.org/wiki/William_M._Gray
    http://www.canadafreepress.com/2007/global-warming020507.htm
    http://www.canadafreepress.com/global-warming.htm

    http://www.prwatch.org/fakenews2/vnr40
    http://www.nature.com/news/2005/050704/full/436007a.html

    ജൈവ ഇന്ധനം എന്ന ആശയം മുന്നോട്ട് വെച്ച് കഴിഞ്ഞ 2-3 കൊല്ലമായി ആഗോള താപനം അനുകൂല രാജ്യങ്ങള്‍ മുന്നേറാന്‍ തുടങ്ങിയിട്ട്. അന്നിട്ട് എന്തായി? ഭക്ഷണത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന കൃഷിയിടം ഇതിനായി നീക്കി വെച്ചു. ഒടുവില്‍ ഭക്ഷണക്ഷാമം.. ദരിദ്ര രാജ്യങ്ങളാണ് ഈ തോന്ന്യാസത്തില്‍ പങ്കപാട് പെടുന്നത്… പലയിടങ്ങളിലും ലഹളകള്‍ പൊട്ടി പുറപ്പെട്ടു കഴിഞ്ഞു.

    ഇനി താങ്കള്‍ പറയുന്ന ഗ്രഹങ്ങളില്‍ എങ്ങിനെ CO2 വന്നു? മനുഷ്യരല്ലല്ലോ കാരണക്കാര്‍. അത് പോലെ തന്നെ ഇവിടെയും.. മനുഷ്യര്‍ വഴിയുള്ള CO2 കുറവാണ്… നമുക്ക് അഗ്നിപര്‍വ്വതങ്ങളെ നിയന്ത്രിക്കുവാന്‍ കഴിയില്ല… അമേരിക്കയിലും മറ്റും ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുകളെയും… അവ പുറം തള്ളുന്നത് കൂടി മനുഷ്യരുടെ വകയാണ് എന്ന് പറയരുത്..

    പിന്നെ മറ്റൊരു വാദം അന്റാര്‍ട്ടിക്കയില്‍ മഞ്ഞ് അടരുന്നു… ഇന്ന് സാങ്കേതിക വിദ്യ വളര്‍ന്നതിനാല്‍ ചെറിയ അനക്കം പോലും നമുക്ക് അറിയാന്‍ കഴിയുന്നു… 50ഓ 100ഓ വര്‍ഷം മുന്‍പ് ഈ സംവിധാനമില്ലായിരുന്നു…

    1950-70കളില്‍ ഭൂമിയിലെ താപ നില കുരയുന്നു എന്നായിരുന്നു വാദം.. നാം ഐസ് യുഗത്തിലേയ്ക്ക് പോകുന്നു എന്നായിരുന്നു പേടിപ്പിച്ചിരുന്നത്.. അന്നും കണക്കുകളുമായി അത്തരക്കാര്‍ നിറഞ്ഞ് ആടി.. എന്നിട്ട് എന്തായി… താപ നില്‍ കൂടി… ദാ ഇപ്പോള്‍ അവര്‍ പേറ്റ് മാറ്റി… ഒരു 5-6 വര്‍ഷം കഴിയുമ്പോള്‍ വീണ്ടും ഭൂമി തണുക്കുന്നു എന്ന വാദവുമായി ഇവര്‍ രംഗത്ത് വ്രും.. അതു വരെ കാത്തിരിക്കാം..

    സംഗതി ശരിയാണ്… നാം വാഹന ഉപയോഗം കുറയ്ക്കണം.. അത് പുറത്ത് വിടുന്ന വാതകങ്ങളും, പൊടിയും നമ്മുടെ ശ്വാസകോശത്തിനും ആരോഗ്യത്തിനും ഹാനികരമാണ്…

  3. ജൈവ ഇന്ധനം എന്ന ആശയം ആരാണ് മുന്നോട്ട് വെച്ചത്?
    അന്നു തന്നെ അതിനെതിരെ ശക്തമായ എതിര്‍പ്പ് ഉണ്ടായിരുന്നു. ചാവാന്‍ കിടക്കുന്ന കിളവന്‍ കാസ്ട്രോ വരെ അതിനെ ശക്തമായി എതിര്‍കയും അത് ഭക്ഷ്യക്ഷാമം ഉണ്ടാക്കുമെന്നു പറഞ്ഞിരുന്നു.

    അഗ്നിപര്‍വ്വതം പുതിയൊരു സംഗതിയാണോ? കഴിഞ്ഞ 100 ല്‍ മാത്രം സംഭവിച്ച ഒന്ന്? ഈ കാലയളവില്‍ അന്തരീക്ഷത്തിലെ CO2 എന്തുകൊണ്ട് ക്രമാതീതമായി വര്‍ദ്ധിച്ചു?

    നിറഞ്ഞ് ആടുന്നത് മാധ്യമാകാരാണ്. എപ്പൊഴും എന്തെങ്കിലുമൊരു സെന്‍സേഷണല്‍ വിഷയം എടുത്തിട്ട്. “50ഓ 100ഓ വര്‍ഷം മുന്‍പ് ഈ സംവിധാനമില്ലായിരുന്നു…” എന്ന് താങ്കള്‍ പറയുന്നുണ്ടല്ലോ അതുതന്നെ ആയിരുന്നു 70 കളിലേ അവസ്ഥ. ഇന്നത്തേപ്പോലെയുള്ള സമഗ്രമായ കാലാവസ്ഥാപഠനം അന്നുണ്ടായിരുന്നില്ല. ഇപ്പോള്‍ കമ്പ്യൂട്ടര്‍ മുതലായ ഉപകരണങ്ങളും മറ്റുമപയോഗിച്ചുള്ള കാലാവസ്ഥാ പഠനം അന്നുണ്ടായിരുന്നില്ല.

Leave a reply to ഷാജു അത്താണിക്കാൽ മറുപടി റദ്ദാക്കുക