പുതിയ തരം വാഹനങ്ങള്‍ കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്നു

1991-96, 1996-2000, 2000 ശേഷം, 2005 ശേഷം എന്നീ കാലഘട്ടങ്ങളിലുള്ള വാഹങ്ങളില്‍ നിന്നുള്ള CO2 ന്റെ ഉദ്വമനത്തിന്റെ തോത് പരിശോധിച്ച Automotive Research Association of India (ARAI) വാഹങ്ങളില്‍ നിന്നുള്ള CO2 ഉദ്വമനം കൂടുന്നതായി കണ്ടെത്തി.

  • പുതിയ തരം കാറുകള്‍ കൂടുതല്‍ CO2 ഉദ്വമനം നടത്തുന്നു: 2000 ന് ശേഷമുള്ള 1,400 cc ല്‍ കൂടുതലുള്ള കാറുകള്‍ 143 gm/km CO2 വിസര്‍ജ്ജിക്കുന്നു. എന്നാല്‍ 2005 ന് ശേഷമുള്ള മോഡലുകള്‍ 173 gm/km CO2 പുറത്തുവിടുന്നു. മൈലേജ് 16 km/litre ല്‍ നിന്ന് 13 km per litre ആയി കുറഞ്ഞു. 1996-2000 കാലത്തെ 1,600 cc ല്‍ കുറവുള്ള ഡീസല്‍ കാറുകള്‍ 129 gm/km CO2 ഉം 2005 ന് ശേഷമുള്ള മോഡലുകള്‍ 149 gm/km CO2 ഉം ഉദ്വമനം നടത്തുന്നു. മൈലേജ് 20 km/litre നിന്ന് 18 km/litre ആയി കുറഞ്ഞു. 3,000 cc ല്‍ കൂടുതലുള്ള 1996-2000 കാലത്തെ മോഡലുകള്‍ 189 gm/km ഉം 2000 ന് ശേഷമുള്ള മോഡലുകള്‍ 229 gm/km ഉം 2005 ന് ശേഷമുള്ള മോഡലുകള്‍ 256 gm/km ഉം CO2 ഉദ്വമനം നടത്തുന്നു. മൈലേജ് 14 km/litre ല്‍ നിന്ന് 10 km/litre ആയി 2005 ആയപ്പൊഴേക്കും. SUV കള്‍ രണ്ട് ചെറിയ പെട്രോള്‍ കാറുകള്‍ക്ക് തുല്ല്യമാണ് മലിനീകരണം നടത്തുന്നത്.
  • ഡല്‍ഹി പോലുള്ള നഗരങ്ങളില്‍ വാഹനങ്ങളില്‍ നിന്നുള്ള CO2 മലിനീകരണം വളരേറെ കൂടിയിട്ടുണ്ട്. ഡല്‍ഹിയിലെ 60% CO2 മലിനീകരണം കാറുകളില്‍ നിന്നും ഇരു ചക്ര വാഹങ്ങളില്‍ നിന്നുമാണ്. 2002 ല്‍ തുടങ്ങി 2007 വരെയുള്ള 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ കാറുകളില്‍ നിന്ന് 73% കൂടുതലും ഇരു ചക്ര വാഹങ്ങളില്‍ നിന്നും 61% അധികം CO2 മലിനീകരണം ഉണ്ടായി.
  • ബസ്സില്‍ നിന്നുള്ള മലിനീകരണം 20% മാത്രമാണ്. എന്നാല്‍ ബസ് വളരെ അധികം ആളുകളെ ഉള്‍ക്കൊള്ളുന്നു എന്നത് ഒരു പ്രധാനകാര്യം ആണ്. അതായത് വ്യക്തിഗത ഇന്ധനം കുറച്ച് മാത്രം ഉപയോഗിക്കുന്നു. CSE യുടെ കണക്കനുസരിച്ച് കാര്‍ യാത്രക്കാരുടെ വ്യക്തിഗത ഇന്ധന ഉപയോഗം ബസ് യാത്രക്കാരേക്കാള്‍ 8 മടങ്ങ് അധികമാണ്.

“കാര്‍ പഴകും തോറും ഇന്ധന ദക്ഷത കുറഞ്ഞു വരുകയും കൂടുതല്‍ CO2 ഉദ്വമനം നടത്തുകയും ചെയ്യും” CSE യുടെ (Right to Clean Air Campaign) അനുമിതാ റോയ് ചൗധരി പറയുന്നു. കാര്‍ കമ്പനികള്‍ കാറിന്റെ ഭാരവും ശക്തിയും കൂട്ടുകയും ഇന്ധനക്ഷമത കുറക്കുകയും ചെയ്യുകയാണ്. ഇന്ധനക്ഷമതാ standards ഇപ്പോളും നിര്‍ബന്ധമാക്കിയിട്ടില്ല.

വ്യക്തിഗത വാഹങ്ങളുടെ എണ്ണത്തിലുള്ള വിസ്ഫോടനവും പൊതു ഗതാഗത മാര്‍ഗ്ഗങ്ങളുടെ അപര്യാപ്തതയും CO2 ഉദ്വമനം കൂട്ടുകയാണ്.

– from www.evworld.com

കഴിവതും പൊതു ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക.
കാറുകളെ വിഗ്രഹവത്കരിക്കാതിരിക്കുക.

3 thoughts on “പുതിയ തരം വാഹനങ്ങള്‍ കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്നു

  1. udvamanam = ഉദ്വമനം
    ud~vamanam = ഉദ്‌വമനം
    ഇതിൽ രണ്ടാമത്തെ വാക്കാണു് (കൂടുതൽ) ശരി.
    മൊഴി രീതിയാണെങ്കിൽ ഇടയ്ക്കു് ഒരു ടിൽഡ ~ ചേർത്താൽ ് എന്ന ചന്ദ്രക്കലയും ശേഷം വ-യും വന്നോളും. ഇൻസ്ക്രിപ്റ്റ് ആണെങ്കിൽ Non-Joining Spaceനു സമമായ കീ ഉപയോഗിക്കണം.
    നന്ദി.

  2. പരമാവധി CO2 ഉത്പാദനം / ഉദ്‌വമനം എപ്പോഴും മൊത്തം എരിഞ്ഞുതീർന്ന ഇന്ധനത്തിന്റെ അളവിനെയാണു് ആശ്രയിച്ചിരിക്കുന്നത്. (അഥവാ പരിപൂർണ്ണജ്വലനം നടക്കുന്നില്ലെങ്കിൽ) CO2 ആകുമായിരുന്ന ഇന്ധനത്തിൽ ഒരു ഭാഗം CO തുടങ്ങിയ കൂടുതൽ ദോഷകാരികളായ വാതകങ്ങൾ ഉണ്ടാക്കും.
    പരമാവധി ഇന്ധന-ജ്വലനക്ഷമത ഉറപ്പാക്കുന്നതുവഴി വിഷകരമായ വാതകങ്ങൾ വമിക്കപ്പെടുന്നതു തടയാം. പക്ഷേ CO2 ഉത്പാദനം തടയാൻ അതു പോര.
    എഞ്ചിനിൽ നിന്നും ഉണ്ടാക്കിയെടുക്കുന്ന ഊർജ്ജശക്തി ഏറ്റവും ക്ഷമതയോടെ വാഹനത്തിലെ മറ്റു യന്ത്രഭാഗങ്ങളിലേക്കും ചക്രങ്ങളിലേക്കും ഡൈനാമോയിലേക്കും മറ്റും എത്തിക്കുവാൻ കഴിയുക എന്നതാണു് നിലവിലുള്ള വാഹനമാതൃകകളിൽ നമുക്കു ചെയ്യാൻ കഴിയുക. അതിനുപരി, റീ-ജെനെറേറ്റീവ് ബ്രേക്കിങ്ങ്, LED വിളക്കുകൾ, ശീതീകരിണികളുടെ മിതമായ അല്ലെങ്കിൽ കുറഞ്ഞ ഉപയോഗം തുടങ്ങിയ രീതികൾ വികസിപ്പിച്ചെടുക്കാം.

    എങ്കിലും ഇതിലുമൊക്കെ എളുപ്പത്തിലും ഫലപ്രദമായും ഉടനെത്തന്നെ ചെയ്തുതുടങ്ങാവുന്ന കാര്യങ്ങളുമുണ്ട്:

    1. പാതകളിലെ കുണ്ടും കുഴിയും നികത്തുക. പാതകൾ നിർമ്മിക്കുമ്പോളും അറ്റകുറ്റപ്പണികൾ നടത്തുമ്പോളും പരമാവധി ഗുണനിലവാരം ഉറപ്പാക്കുക. റോഡിലെ ചെറിയ ഓരോ കുഴിയും കിഴിവും മൂലം നമുക്കു് നഷ്ടപ്പെടുന്ന ഊർജ്ജവും യന്ത്രനഷ്ടവും ജീവസുരക്ഷയും അതിഭീമമാണു്. ഇതേക്കുറിച്ച് നമ്മുടെ സർക്കാരും പൊതുജനവും ഇപ്പോഴും വേണ്ടാത്ര ബോധവാന്മാരല്ല.

    2. പൊതുഗതാഗത മാർഗ്ഗങ്ങൾ, (പ്രത്യേകിച്ച് തീവണ്ടി പോലുള്ളവ) പരമാവധി പ്രവർത്തനക്ഷമവും വിശ്വസ്തവുമാക്കുക.

    3, സൈക്കിൾ പോലുള്ള സ്വകായികോർജ്ജം ഉപയോഗിച്ച് സഞ്ചരിക്കാവുന്ന സൈക്കിൾ പോലുള്ള വാഹനങ്ങൾ കഴിയാവുന്നത്ര ഉപയോഗിക്കുക.

    CO2 പ്രതിസന്ധിയിലേക്കു് നാം എടുത്തെറിയപ്പെടുന്നത് എത്ര മാത്രം വേഗത്തിലാണെന്നു് ലോകം ഇപ്പോഴും പൂർണ്ണമായി മനസ്സിലാക്കിയിട്ടില്ല. എത്ര പെട്ടെന്നു് ആ ബോധവൽക്കരണം നടക്കുമോ അത്ര നാൾകൂടി നമുക്ക് ഈ ഭൂമിയിൽ സസുഖം ജീവിയ്ക്കാം.

Leave a reply to Viswam വിശ്വപ്രഭ മറുപടി റദ്ദാക്കുക