ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പാടം പോര്‍ട്ടുഗലില്‍ നിര്‍മ്മിക്കാനുള്ള പദ്ധതി

ഇതിന് ഒരു വീടിന്റെ വലിപ്പമുള്ള 2,520 ഭീമന്‍ സൗരോര്‍ജ്ജ പാനല്‍ ഉണ്ടാകും. സൂര്യനെ എല്ലാ ദിവസവും 240 ഡിഗ്രി വരെ ഒരു 45 ഡിഗ്രി സ്ഥിര കോണില്‍ ഇവ പിന്‍തുടരും. ലോകത്തിലെ ഏറ്റവും വലിയ photovoltaic നിലയം യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്ന Moura എന്ന ചെറു പട്ടണത്തിലാണ് സ്ഥാപിക്കുന്നത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മ്മിക്കുന്ന ഇതിന് £25 കോടി പൗണ്ട് ചിലവാകും. 45 മെഗാവാട്ട് ശക്തിയുള്ള ഈ നിലയത്തിന് 30,000 വീടുകള്‍ക്ക് ഊര്‍ജ്ജം പകരാന്‍ കഴിയും. പോര്‍ട്ടുഗലിന് എണ്ണയോ, പ്രകൃതി വാതകമോ, കല്‍ക്കരിയോ, ആണവോര്‍ജ്ജമോ ഇല്ല. അതുകൊണ്ട് പുനരുപയോഗ (renewable) ഊര്‍ജ്ജത്തിന്റെ ambitious targets കളും ടൈംടേബിളുകളുമായി പോര്‍ട്ടുഗല്‍ മാലിന്യ വിമുക്ത സാങ്കേതികവിദ്യകളില്‍ വിപ്ലവങ്ങള്‍ സൃഷ്ടിക്കുകയാണ്. വര്‍ദ്ധിച്ച് വരുന്ന എണ്ണവിലയും കാലാവസ്ഥാ മാറ്റവും മൂലം 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ എണ്ണയുടെ ഉപയോഗം ഇല്ലാതാക്കുകയും നിമ്ന കാര്‍ബണ്‍ സമ്പദ്‌ഘടന (low carbon economy) ഉണ്ടാക്കുകയും വേണമെന്ന് ധനകാര്യ മന്ത്രി Manuel Pinho അഭിപ്രായപ്പെട്ടു. “2004 ല്‍ ഞങ്ങള്‍ ഇത് തുടങ്ങിയപ്പോള്‍ ഒരു ധാരാളിത്തമായി വിമര്‍ശനം വന്നെങ്കിലും ഇപ്പോള്‍ അതൊരു നല്ല തീരുമാനമായി തോന്നുന്നു”, Pinho പറഞ്ഞു.

അദ്ദേഹത്തിന്റെ പ്രതീക്ഷയില്‍ പോര്‍ട്ടുഗല്‍ 2020 ആകുമ്പോഴേക്കും 31% ഊര്‍ജ്ജം ശുദ്ധ സ്രോതസുകളില്‍ (clean sources) നിന്നാകും ഉണ്ടാക്കുക. അതായത് അവരുടെ പുനരുപയോഗ (renewable) വൈദ്യുതിയുടെ പങ്ക് 2005 ലെ 20% ല്‍ നിന്ന് 2020 ആകുമ്പോഴേക്കും 60% ആയി വാര്ദ്ധിപ്പിക്കണം. ബ്രിട്ടണ്‍ 2020 ല്‍ 15% ഊര്‍ജ്ജമാണ് പുനരുപയോഗ (renewable) ല്‍ നിന്ന് ശേഖരിക്കാന്‍ പദ്ധതി ഉണ്ടാക്കുന്നത്. 2020 ന് വേണ്ടി യൂറോപ്പ്യന്‍ യൂണിയന്‍ target ചെയ്ത പുനരുപയോഗ (renewable) ഊര്‍ജ്ജ പങ്ക് പോര്‍ട്ടുഗല്‍ 2010 ല്‍ തന്നെ മറികടന്ന് ഏറ്റവും മുന്‍പന്തിയിലെത്തും.

മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് പോര്‍ട്ടുഗല്‍ ജലവൈദ്യുത ശക്തി മൂന്നിരട്ടി കൂട്ടി, പവനോര്‍ജ്ജം നാലിരട്ടി ആക്കി, തിരമാല ഊര്‍ജ്ജത്തിലും photovoltaic നിക്ഷേപം നടത്തുന്നു. സര്‍ക്കാര്‍ നല്‍കുന്ന ലോണ്‍ ഗ്യാരന്റി അതിവേഗ സര്‍ക്കാര്‍ തീരുമാനങ്ങള്‍ തുടങ്ങിയ പുനരുപയോഗ (renewables) ഊര്‍ജ്ജ വ്യവസായത്തിന് ശക്തി പകരുന്നു. 2012 ആകുമ്പോഴേക്കും സ്ഥാപനങ്ങള്‍ £1000 കോടി പൗണ്ട് നിക്ഷേപിക്കും. 2020 ല്‍ അത് £10,000 കോടി പൗണ്ടാകും നിക്ഷേപം.

എതിരാളികളായ ഡന്‍മാര്‍ക്ക്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പോലെ ഒരു പുനരുപയോഗ (renewables) ഊര്‍ജ്ജ വ്യവസായം വികസിപ്പിച്ചെടുക്കാനാണ് പോര്‍ട്ടുഗലിന്റെ ആഗ്രഹം. സ്ഥാപനങ്ങള്‍ നിര്‍മ്മാണ കമ്പനികളുമായി ചേര്‍ന്ന് വ്യവസായങ്ങളുടെ ഒരു കൂട്ടം ഉണ്ടാക്കണമെന്നാണ് പവന, സൗര, തിരമാലാ ഊര്‍ജ്ജത്തിനുള്ള ടെന്‍ഡര്‍ വിളിച്ചപ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളൊട് ആവശ്യപ്പെട്ടത്.

അതൊരു വിജയമായിരുന്നു. വടക്കന്‍ പോര്‍ട്ടുഗലില്‍ 130 ല്‍ കൂടുതല്‍ ടര്‍ബയിന്‍ ഉള്ള ലോകത്തിലെ ഏറ്റവും വലിയ പവനോര്‍ജ്ജ നിലയം നിര്‍മ്മിച്ച ജര്‍മന്‍ സ്ഥാപനം ഇപ്പോള്‍ 1200 തൊഴില്‍ നല്‍കി വര്‍ഷം തോറും 40 മീറ്റര്‍ഉള്ള 600 ഫൈബര്‍ ഗ്ലാസ് ടര്‍ബൈന്‍ നിര്‍മ്മിക്കുന്നുണ്ട്. ഈ ടര്‍ബൈനുകള്‍ പോര്‍ട്ടുഗലിന്റെ ആവശ്യത്തിന് വേണ്ടിയുള്ളതാണെങ്കിലും ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഓര്‍ഡറുകളും സ്വീകരിക്കുന്നുണ്ട്. തകര്‍ന്നുകൊണ്ടിരിക്കുന്ന തുണി വ്യവസായത്തില്‍ നിന്നുള്ള സ്ത്രീകളാണ് തൊഴിലാളികളില്‍ പകുതി.

തിരമാല ഊര്‍ജ്ജത്തിന്റെ പോര്‍ട്ടുഗീസ് പ്ലാനാണ് യൂറോപ്പില്‍ കൂടുതല്‍ താല്‍പ്പര്യം ജനിപ്പിച്ചത്. ലോകത്തിലെ ആദ്യത്തെ വാണിജ്യ തിരമാല നിലയം Porto അടുത്താണ്. എഡിന്‍ബര്‍ഗ് ആസ്ഥാനമായ Pelamis നിര്‍മ്മിച്ച മൂന്ന് “കടല്‍ പാമ്പുകള്‍” ഈ വര്‍ഷം തന്നെ ഗ്രിഡിലേക്ക് വൈദുതി നല്‍കിത്തുടങ്ങും. പോര്‍ട്ടുഗീസ് സ്ഥാപനമായ Enersis £100 കോടി പൗണ്ട് നിക്ഷേപിച്ച് വലിയ ഇത്തരം നിലയങ്ങള്‍ സ്ഥാപിക്കാന്‍ പരിപാടിയുണ്ട്. ഇതുവഴി 450,000 വീടുകല്‍ക്ക് ഊര്‍ജ്ജം നല്‍കാന്‍ കഴിയും.

ധനകാര്യ മന്ത്രി ആയ Pinho ആണവോര്‍ജ്ജത്തെ തള്ളിക്കളയുന്നു. “ഇത്തരത്തിലുള്ള ഒരു പരിപാടി ഉള്ളപ്പോള്‍ ആണവോര്‍ജ്ജത്തിന്റെ ആവശ്യമില്ല. വായുവും ജലവുമാണ് ഞങ്ങളുടെ അണു ഊര്‍ജ്ജം! പുനരുപയോഗ (renewable) ഊര്‍ജ്ജത്തിന്റെ ആപേക്ഷിക വില ഇപ്പോള്‍ വളരെ കുറവാണ്. അതുകൊണ്ട് ഇന്‍സെന്റീവുകളും നിക്ഷേപകര്‍ക്ക് നല്‍കുന്നു. ബ്രിട്ടണ്‍ മുതലായ രാജ്യങ്ങളോട് എന്റെ ഉപദേശം അവര്‍ വേഗം പുനരുപയോഗ (renewable) ഊര്‍ജ്ജത്തിലേക്ക് എത്തിച്ചേരണമെന്നാണ്. കാലാവസ്ഥാ മാറ്റവും എണ്ണയുടെ വില വര്‍ദ്ധനവും പുനരുപയോഗ (renewable) ഊര്‍ജ്ജത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.”

“പുനരുപയോഗ (renewable) ഊര്‍ജ്ജത്തില്‍ ഇപ്പോള്‍ നിക്ഷേപം നടത്താത്ത രാജ്യങ്ങള്‍ ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരും. നിഷ്ക്രിയത്തം (inaction) ന്റെ വില വളരെ ഉയര്‍ന്നതാണ്. പുനരുപയോഗ (renewable) ഊര്‍ജ്ജം ചിലവേറിയതാണെന്നുള്ള വാദം ഓരോ ദിവസവും എണ്ണ വില കൂടുമ്പോള്‍ മാറും”, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു: “ഊര്‍ജ്ജവും പരിസ്ഥിതിയുമാണ് നമ്മുടെ തലമുറയുടെ ഏറ്റവും വലിയ പ്രശ്നം. ലോക സമ്പദ്‌ഘടനക്ക് വേണ്ടി നമ്മള്‍ low-carbon മോഡല്‍ വികസിപ്പിക്കണം. ഇപ്പോഴത്തെ സ്ഥിതി ഭയാനകമാണ്”

EU renewable ലീഗ്

Top

രാജ്യം % in 2005 % in 2020
സ്വീഡന്‍ 39.8% 49%
Latvia 34.9% 42%
ഫിന്‍ലാന്റ് 28.5% 38%
ആസ്ട്രിയ 23.3% 34%
പോര്‍ട്ടുഗല്‍ 20.5% 31%

Bottom

രാജ്യം % in 2005 % in 2020
സൈപ്രസ് 2.9% 13%
നെതര്‍ലാന്റ് 2.4% 14%
അയര്‍ലാന്റ് 3.1% 16%
ബെല്‍ജിയം 2.2% 13%
ബ്രിട്ടന്‍ 1.3% 15%

– from www.guardian.co.uk by John Vidal in Lisbon

ഒരു ധനകാര്യമന്ത്രി പുനരുപയോഗ (renewable) ഊര്‍ജ്ജത്തെ പ്രാധാന്യത്തോടെ കാണുന്നു എന്നത് ശ്രദ്ധേയമാണ്. കാരണം ലോകത്തുള്ള കൂടുതല്‍ സാമ്പത്തിക വിദഗ്ധരും ധനകാര്യമന്ത്രിമാരും കാര്‍ബണ്‍ സമ്പദ് വ്യവസ്ഥയെ എങ്ങനെയും മുമ്പോട്ട് തള്ളുന്ന ഹൃസ്വ ദൃഷിക്കാരായ കഴുതകളാണ്.

7 thoughts on “ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പാടം പോര്‍ട്ടുഗലില്‍ നിര്‍മ്മിക്കാനുള്ള പദ്ധതി

  1. renewable ന് പുനരുപയോഗ ഊര്‍ജം എന്നോ പുനരുപാദന ഊര്‍ജം എന്നോ ഉപയോഗിക്കാം. പിന്നെ ഈ കമന്റുകള്‍ എവിടെ പോകുന്നു. കമന്റുകള്‍ പ്രദര്‍ശിപ്പികരുതോ?

  2. കമന്റ് പ്രദര്‍ശിപ്പിക്കാന്‍ താമസിക്കുന്നതെന്തുകൊണ്ട് എന്ന് അറിയില്ല. ആദ്യമായാണ് ഇങ്ങനെ ഒരു അഭിപ്രായം കേട്ടത്. വേര്‍ഡ് പ്രസ്സിന്റെ എന്തെങ്കിലും പ്രശ്നമാകാം.
    “പുനരുപാദന ഊര്‍ജം” കുഴപ്പമില്ല. എന്നാലും പൂര്‍ണ്ണമായും ആ അര്‍ത്ഥം കിട്ടുന്നുണ്ടോ എന്ന് സംശയം. എന്തായാലും ഇതിലും നല്ല വാക്ക് കിട്ടുന്നത് വരെ അതിരിക്കട്ടെ.
    നന്ദി

  3. എങ്ങനെ പ്രാധാന്യം വരും? രാമക്കല്‍ മേട്ടിലെ കാറ്റടി നിലയം പണിയാന്‍ വെറും 100 ദിവസമേ വേണ്ടിവന്നുള്ളു. എന്നാല്‍ ഒരു ആണവനിലയമായിരുന്നെങ്കില്‍ കുറഞ്ഞത് 15 വര്‍ഷമെങ്കിലും പണിയാം. എത്രെ വലിയ നിക്ഷേപം, എത്രയേറെ പണം, 5% കമ്മീഷന്‍ കിട്ടിയാലും എത്ര തലമുറ ജീവിക്കാന്‍ ഉള്ള പണം കിട്ടും. ചെറിയ കാന്റീന്‍ നടത്തിപ്പുകാരനു പോലും ആണവനിലയം ഓരോ വാര്‍ഡിലും പണിയണമെന്നാകും ആഗ്രഹം. അവര്‍ അവനാലാകുന്നതരത്തില്‍ ലോബീയിങ്ങ് നടത്തും. പിന്നെ എങ്ങനെ പുനരുപയുക്ത്തോര്‍ജ്ജത്തില്‍ നിക്ഷേപം നടത്തും?
    ജനങ്ങള്‍ സിനിമാകാരുടേയും ചാനല്‍ കാരുടേയും പളപളപ്പില്‍ മുഴുകി ഇരിക്കുന്നു. അവര്‍ക്കിതൊന്നും ബാധകമല്ല.

Viswam വിശ്വപ്രഭ ന് മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )