ഏറ്റവും താഴെയുള്ള 10% ദരിദ്രരേക്കാള്‍ 2.5 മടങ്ങ് പാരിസ്ഥിതിക ദോഷമാണ് ഏറ്റവും മുകളിലുള്ള 10% പണക്കാര്‍ ഉണ്ടാക്കുന്നത്. സാമ്പത്തിക ശാസ്ത്രജ്ഞനായ Hugh Mackenzie ഉം Canadian Centre for Policy Alternatives പറയുന്നത് ദരിദ്രര്‍ കുറഞ്ഞ പാരിസ്ഥിതിക ദോഷമുണ്ടാക്കുന്നതുകൊണ്ട് കുറഞ്ഞ കാര്‍ബണ്‍ നികുതിയും അതുപോലുള്ള മറ്റ് ബാദ്ധ്യതകളും അടിച്ചേല്‍പ്പിക്കാവൂ എന്നാണ്. ക്യാനഡയിലെ മുകളിലത്തെ 10% സമ്പന്നര്‍ക്ക് ശരാശരി കനേഡിയന്‍ കുടുംബങ്ങളേക്കാള്‍ 66% മടങ്ങ് ecological footprint ഉണ്ട്. ഈ പഠനം നടത്തിയത് Canadian Centre for Policy Alternatives (CCPA) ആണ്. Size Matters എന്ന റിപ്പോര്‍ട്ട് നോക്കുക. വരുമാനം അടിസ്ഥാനമാക്കിയുള്ള ക്യാനഡയുടെ Ecological Footprint, എന്ന പഠനം ദേശീയ വരുമാനം, ഉപഭോഗ പാറ്റേണ്‍ (consumption patterns) , ആഗോള താപനം തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമായി ചെയ്ത ആദ്യത്തെ പഠനമാണ്. “മനുഷ്യന്റെ പ്രവര്‍ത്തനം മൂലമുള്ള പരിസ്ഥിതി നാശത്തില്‍ മനുഷ്യന്റെ വലിപ്പം (സാമ്പത്തിക) ഒരു പ്രധാന ഘടകമാണ് “, CCPA ന്റെ research associate ആയ Hugh Mackenzie പറയുന്നു, “ഉയര്‍ന്ന വരുമാനമുള്ള ക്യാനഡക്കാര്‍ താഴ്ന്ന വരുമാനമുള്ള ക്യാനഡക്കാരേക്കാള്‍ വലിയ കാര്‍ബണ്‍/Ecological കാല്‍പ്പാടുള്ളവരാണ്”.
– from www.treehugger.com