http://malayalamvaayana.blogspot.com/2008/11/blog-post_04.html
ശരിയാണ് ഭാസ്കര്‍ജി.
ആര്‍ക്കെങ്കിലും അവശ കലാകാരന്മാരെ സഹായിക്കണമെന്നുണ്ടെങ്കില്‍ അവര്‍ക്ക് കിട്ടുന്ന പ്രതിഭലത്തിന്റെ 1% അതിന് വേണ്ടി മാറ്റി വെച്ചാല്‍ പോരെ. അതിന് വേണ്ടി ലൈംഗിതയും അക്രമവും കൊണ്ട് നിറച്ച സാമൂഹ്യവിരുദ്ധമായ ഒരു സിനിമ കൂടെ നിര്‍മ്മിച്ച് വേണോ?
എവിടെ ആയാലും ജീവകാരുണ്യമെന്ന് പറയുന്നത് ഒരു കച്ചവട തന്ത്രമാണ്. കഴിവതും സിനിമ കാണാതിരിക്കുക. അത്യാവശ്യമെങ്കില്‍ ടിവിയിലോ കോപ്പി ചെയ്ത സിഡിയില്‍ നിന്നോ അത് കാണുക. പണം കൊടുത്ത് സിനിമക്കാരെ സമൂഹത്തിന്റെ നല്ല ഗുണങ്ങള്‍ നശിപ്പിക്കാന്‍ സഹായിക്കരുത്.
വിനോദം സൗജന്യവും സ്വതന്ത്രവുമാക്കുക.
———
സിനിമയിലെ അക്രമവും, മൃഗീയതയും, ലൈഗികതയുമൊക്കെ എപ്പോഴും സാമൂഹ്യ വിമര്‍ശനത്തിന് കാരണമാകാറുണ്ട്. പക്ഷേ ഈ വിമര്‍ശനങ്ങള്‍ നിര്‍മ്മാതാവിനോ, സംവിധായകനോ മനസിലാകണമെങ്കില്‍ അവര്‍ക്ക് അത്തരത്തിലുള്ള സിനിമയില്‍ നിന്ന് കിട്ടുന്ന പണത്തിന്റെ അളവ് കുറയണം. അതിനുള്ള വഴി സിനിമക്കാര്‍ക്ക് പണം നേരിട്ട് കൊടുക്കാതിരിലാണ്.
ചില ആളുകള്‍ സിനിമക്ക് അടിമയാണ്. അത്തരം ആളുകളോടെ സിനിമ കാണുകയേ ചെയ്യരുത് എന്ന് പറഞ്ഞാല്‍ അവര്‍ അത് അംഗീകരിച്ചു തരില്ല. ചിലപ്പോള്‍ പടി പടിയായ മാറ്റം അവര്‍ അംഗീകരിച്ചേക്കാം. അതുകൊണ്ട് സിനിമ കാണുന്നത് താമസിപ്പിക്കുക, അല്ലെങ്കില്‍ അത് കോപ്പി ചെയ്ത സിഡിയില്‍ നിന്നോ മറ്റോ കാണുക. റോഡരികില്‍ സിഡി വില്‍ക്കുന്ന ദരിദ്രന് കിട്ടട്ടേ കുറച്ച് പണം.
സിഡി പോലുള്ള ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ ഒരു സവിശേഷത എളുപ്പം കോപ്പി ചെയ്യാന്‍ കഴിയും എന്നതാണ്. അതിനെതിരെ നിയമം കൊണ്ടുവന്നിട്ട് കാര്യമില്ല. പണ്ട് കാലത്ത് വിനോദങ്ങളെല്ലാം ജനങ്ങളുടേതായിരുന്നു. ഇന്നത് കുറച്ച് ആളുകള്‍ക്ക പണമുണ്ടാക്കാനുള്ളതും. അതിനായി അവര്‍ കിരാത നിയങ്ങള്‍ ഉണ്ടാക്കുന്നു. കഴിഞ്ഞ വര്‍ഷം നടന്ന വീഡിയോ ലൈബ്രറി അശ്വമേധം ഓര്‍ക്കുക. അത് മാറണം.
ഇന്ന് എല്ലാ മാദ്ധ്യമങ്ങളും entertainersനെ വിറ്റാണ് ജീവിക്കുന്നത്. ജനങ്ങളുടെ ബോധ നിലവാരം ഇടിച്ചു താഴ്ത്തുന്നതില്‍ അവര്‍ക്ക് വലിയ പങ്കാണ് ഉള്ളത്. അതുകൊണ്ടും സിനിമക്ക് നമ്മള് കൊടുക്കുന്ന പ്രാധാന്യം കുറക്കണം.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
“ലൈംഗികതയും അക്രമവും കൊണ്ട് നിറച്ച സാമൂഹ്യവിരുദ്ധമായ ഒരു സിനിമ” ടിവിയിലോ കോപ്പി ചെയ്ത സിഡിയില്‍ നിന്നോ കാണുന്നതില്‍ തെറ്റില്ല?
ഓസിന് കിട്ടിയാല്‍ ആസിഡും ആവാമല്ലോ, അല്ലേ?
“ജീവകാരുണ്യമെന്ന് പറയുന്നത് ഒരു കച്ചവട തന്ത്രമാണ്” സമ്മതിച്ചു, പക്ഷേ മൂന്നു ദിവസത്തിനുള്ളില്‍ ഈ പടത്തിന്റെ വ്യാജന് ഇറങ്ങും എന്നുള്ളത് സത്യാമാണെന്നിരിക്കെ, പടം എടുത്തവര്‍ ഇറക്കിയ കാശെങ്കിലും തിരിച്ചു പിടിക്കണം എന്ന് ആഗ്രഹിക്കുന്നത് ഇത്ര വലിയ തെറ്റാണോ മാഷേ?
സിനിമയിലെ അക്രമവും, മൃഗീയതയും, ലൈഗികതയുമൊക്കെ എപ്പോഴും സാമൂഹ്യ വിമര്‍ശനത്തിന് കാരണമാകാറുണ്ട്. പക്ഷേ ഈ വിമര്‍ശനങ്ങള്‍ നിര്‍മ്മാതാവിനോ, സംവിധായകനോ മനസിലാകണമെങ്കില്‍ അവര്‍ക്ക് അത്തരത്തിലുള്ള സിനിമയില്‍ നിന്ന് കിട്ടുന്ന പണത്തിന്റെ അളവ് കുറയണം. അതിനുള്ള വഴി സിനിമക്കാര്‍ക്ക് പണം നേരിട്ട് കൊടുക്കാതിരിലാണ്.
ചില ആളുകള്‍ സിനിമക്ക് അടിമയാണ്. അത്തരം ആളുകളോടെ സിനിമ കാണുകയേ ചെയ്യരുത് എന്ന് പറഞ്ഞാല്‍ അവര്‍ അത് അംഗീകരിച്ചു തരില്ല. ചിലപ്പോള്‍ പടി പടിയായ മാറ്റം അവര്‍ അംഗീകരിച്ചേക്കാം. അതുകൊണ്ട് സിനിമ കാണുന്നത് താമസിപ്പിക്കുക, അല്ലെങ്കില്‍ അത് കോപ്പി ചെയ്ത സിഡിയില്‍ നിന്നോ മറ്റോ കാണുക. റോഡരികില്‍ സിഡി വില്‍ക്കുന്ന ദരിദ്രന് കിട്ടട്ടേ കുറച്ച് പണം.
സിഡി പോലുള്ള ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ ഒരു സവിശേഷത എളുപ്പം കോപ്പി ചെയ്യാന്‍ കഴിയും എന്നതാണ്. അതിനെതിരെ നിയമം കൊണ്ടുവന്നിട്ട് കാര്യമില്ല. പണ്ട് കാലത്ത് വിനോദങ്ങളെല്ലാം ജനങ്ങളുടേതായിരുന്നു. ഇന്നത് കുറച്ച് ആളുകള്‍ക്ക പണമുണ്ടാക്കാനുള്ളതും. അതിനായി അവര്‍ കിരാത നിയങ്ങള്‍ ഉണ്ടാക്കുന്നു. കഴിഞ്ഞ വര്‍ഷം നടന്ന വീഡിയോ ലൈബ്രറി അശ്വമേധം ഓര്‍ക്കുക. അത് മാറണം.
ഇന്ന് എല്ലാ മാദ്ധ്യമങ്ങളും entertainersനെ വിറ്റാണ് ജീവിക്കുന്നത്. ജനങ്ങളുടെ ബോധ നിലവാരം ഇടിച്ചു താഴ്ത്തുന്നതില്‍ അവര്‍ക്ക് വലിയ പങ്കാണ് ഉള്ളത്. അതുകൊണ്ടും സിനിമക്ക് നമ്മള് കൊടുക്കുന്ന പ്രാധാന്യം കുറക്കണം.
ചിലവിന്റെ കാര്യം പറഞ്ഞാല്‍ ആരും പറഞ്ഞില്ല അവരോട് ഇത്ര ചിലവാക്കി സിനിമയെടുക്കാന്‍. എന്തുകൊണ്ട് ചിലവ് കുറച്ച് സിനിമ ചെയ്താല്‍? ആകെ ചിലവ് കുറക്കുന്നത് നടികളുടെ തുണിയിലാണ്!