1300 വര്‍ഷങ്ങളില്‍ ഏറ്റവും ചൂടുകൂടിയ ദശാബ്ദം

വടക്കേ അര്‍ദ്ധഗോളത്തില്‍ ഉപരിതല താപനില കഴിഞ്ഞ 1300 വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ആയത് കഴിഞ്ഞ ദശകത്തില്‍ ആയിരുന്നു. Penn State’s Earth System Science Center ഉം മറ്റ് മൂന്ന് അമേരിക്കന്‍ സര്‍‌വ്വകലാശാലകളും നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. വിവാദമാര്‍ന്ന tree-ring (വൃക്ഷ-വലയ) രേഖകള്‍ കൂടി കണക്കാക്കിയാലും 1998 മുതല്‍ ഇപ്പോള്‍ വരെയുള്ള ചൂടാകല്‍ അതിന് മുമ്പ് 1700 വര്‍ഷങ്ങളിലെതിനേക്കാള്‍ കൂടുതലാണെന്ന് കാണാം.

“ഇത്തരം പഠനത്തിന് വൃക്ഷ-വലയ രേഖകള്‍ പരിഗണിക്കാന്‍ പാടില്ലെന്ന് ചിലര്‍ പറയുന്നു. ഇപ്പോള്‍ നമുക്ക് അവയെ ഒഴുവാക്കാം. പകരം proxies എന്നു വിളിക്കുന്ന ദീര്‍ഘകാലത്തെ ഉത്തരാര്‍ദ്ധഗോളത്തിലെ ദീര്‍ഘകാലത്തേ രേഖകള്‍ ലഭ്യമാണ്. Earth System Science Center ന്റെ ഡയറക്റ്റര്‍ Michael Mann പറയുന്നു. സമുദ്രത്തിലേയും തടാകങ്ങളിലേയും ചെളി cores, മഞ്ഞ് cores, പവിഴപ്പുറ്റ് cores, വൃക്ഷ വലയങ്ങള്‍ ഇവയെക്കുറിച്ച് പഠിക്കുന്നത് proxies നെ ഉപയോഗിച്ചാണ്.

ഉത്തരാര്‍ദ്ധഗോളത്തില്‍ കഴിഞ്ഞ 1,000 വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് കഴിഞ്ഞ ദശകത്തില്‍ ആയിരുന്നു എന്ന 1990 കളിലെ കണ്ടെത്തലിനെ ശരിവെക്കുന്നതായിരുന്നു വൃക്ഷ വലയങ്ങള്‍ ഉപയോഗിക്കാതെ നടത്തിയ ഈ പഠനം. കൂടാതെ ഇതിന് 300 കൊല്ലങ്ങള്‍ കൂടി പിറകിലേക്ക് പോയി A.D. 700 വരെയുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞു.

വൃക്ഷ വലയങ്ങള്‍ പഠനങ്ങള്‍ A.D. 300 ലേക്കും കൂടി നടത്തിയാലും ഇതേ വിവരം ലഭിക്കുമായിരുന്നു. “segment length curse” എന്ന പ്രശ്നം കൊണ്ടാണ് വൃക്ഷ വലയങ്ങള്‍ ഉപയോഗിച്ചുള്ള പഠനങ്ങള്‍ വേണ്ടെന്ന് പറയാന്‍ കാരണം.

ഓരോ വര്‍ഷവും വൃക്ഷങ്ങളില്‍ വൃക്ഷ വലയങ്ങള്‍ ഉണ്ടാകുന്നു. എന്നാല്‍ പ്രായം കൂടിയ വൃക്ഷങ്ങളില്‍ വീതി കുറഞ്ഞ വലയങ്ങളാണ് ഉണ്ടാകുക. ഗവേഷകര്‍ രണ്ട് മരങ്ങളില്‍ നിന്നുള്ള സാമ്പിളുകള്‍ ശേഖരിക്കുമ്പോള്‍ ഇതും കൂടി കണക്കിലെടുക്കണം. ഇത് കണക്കാക്കുമ്പോള്‍ ദീര്‍ഘകാലത്തെ trends ചിലപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞെന്ന് വരില്ല.

“പത്തുവര്‍ഷം മുമ്പ് നമുക്ക് വൃക്ഷ വലയങ്ങളെ ഒഴുവാക്കാനാവില്ലായിരുന്നു. മറ്റ് proxy climate രേഖകളുടെ കുറഞ്ഞ ലഭ്യതയായിരുന്നു കാരണം. എന്നാല്‍ ഇപ്പോള്‍ വൃക്ഷ വലയങ്ങളെ ആശ്രയിക്കാതെതന്നെ ദീര്‍ഘകാലത്തെ proxy ഡാറ്റ ഇപ്പോള്‍ ലഭ്യമാണ്.” Mann പറയുന്നു.

ദക്ഷിണാര്‍ദ്ധഗോളത്തില്‍ proxy ഡാറ്റ വേണ്ടത്ര ലഭ്യമല്ല. അതുകൊണ്ട് അലിടുത്തെ കണക്കുകള്‍ സംക്ഷിപ്തമാക്കാന്‍ വിഷമമാണെന്ന് “Proceedings of the National Academy of Sciences,” എന്ന ഗവേഷണ ജേണലില്‍ പറയുന്നു.

ഭൂമിയിലെ ചൂട് കൂടിവരുന്നുണ്ടെങ്കിലും Dr. Mann ന് ഭാവിയേക്കുറിച്ച് നല്ല പ്രതീക്ഷകളാണ് ഉള്ളതെന്ന് അദ്ദേഹം പറയുന്നു. ആഗോള താപനത്തേയും കാലാവസ്ഥാമാറ്റത്തേയും തടയാന്‍ വേണ്ട കാര്യങ്ങള്‍ ലോകം ജനത ഒന്നുചേര്‍ന്ന് ശ്രമിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

Ray Bradley, professor of geosciences and director of the Climate System Research Center, University of Massachusetts; Malcolm Hughes, regents’ professor with the Laboratory of Tree Ring Research, University of Arizona; and Scott Rutherford, assistant professor, environmental sciences, Roger Williams University in Rhode Island തുടങ്ങിയവര്‍ ചേര്‍ന്നതാണ് ഈ ഗവേഷണ സംഘം.

– from ens-newswire

2 thoughts on “1300 വര്‍ഷങ്ങളില്‍ ഏറ്റവും ചൂടുകൂടിയ ദശാബ്ദം

  1. നന്ദി സുജിത്ത്.
    ഭോപാലിനേക്കുറിച്ച് എന്ത് പറയാനാണ്. ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നുണ്ടല്ലോ.
    നീതി വൈകുന്നത് നീതി നിക്ഷേധിക്കുന്നതിന് തുല്ല്യമാണ്. എത്രയായി 25-30 വര്‍ഷങ്ങള്‍. നമ്മുടെ നാട്ടില്‍ വന്ന് നമ്മേ പിഴിഞ്ഞ് നമ്മേ കൊന്ന് നമ്മുടെ സര്‍ക്കാരുകളേയും കോടതിയേയെല്ലാം വിലക്ക് വാങ്ങുന്ന ഇവന്‍മാരേ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് നാം തന്നെയാണ്.
    ബഹുരാഷ്ട്ര കുത്തക ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക.

Leave a reply to jagadees മറുപടി റദ്ദാക്കുക