കുറച്ച് നാളുകള്‍ക്ക് മുമ്പ് സിനിമയേയും സംഗീതത്തേയും സ്വതന്ത്രവും സൗജന്യമാക്കുന്നതിനേക്കുറിച്ച് ഒരു കമന്റ് പറ്ഞ്ഞിരുന്നു. പലര്‍ക്കും അത് അംഗീകരിക്കാനാകുന്നില്ല.
എന്നാല്‍ ഇതാ ഇവിടെ നോക്കൂ ആ സമൂഹം 2003 മുതല്‍ നിലനില്‍ക്കുന്നുണ്ട്.
ജാമണ്ടോ സംഗീതത്തിന് വേണ്ടിയുള്ള സമൂഹമാണ്. അവിടെ നിന്നുള്ള സംഗീതം നിങ്ങള്‍ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. Creative Commons licenses, Free Art License തുടങ്ങിയ ലൈസന്‍സ് അടിസ്ഥാനമാക്കിയാണ് ഇവ പ്രസിദ്ധപ്പെടുത്തുന്നത്. അതുകൊണ്ട് നിയമാനുസൃതമായി തന്നെ നിങ്ങള്‍ക്ക് ആ സംഗീതം കോപ്പിചെയ്യുന്നതിനും പങ്കുവെക്കുന്നതിനും നിയമ തടസമില്ല.
സ്വേച്ഛാനുസാരമായി (voluntary) കിട്ടുന്ന സംഭാവന ആണ് ജാമണ്ടോ കലാകാരന്‍/രി കള്‍ക്ക് നല്‍കുന്നത്. ഇങ്ങനെ കിട്ടുന്ന സംഭാവനകള്‍ 100% വും കലാകാരില്‍ എത്തുന്നു. സാധാരണ റിക്കോര്‍ഡ് കമ്പനികള്‍ അവരുടെ വരുമാനത്തിന്റെ 5% ല്‍ താഴെ ആണ് കലാകാര്‍ക്ക് നല്‍കുന്നത്. 2007 ജനുവരി മുതല്‍ പരസ്യത്തില്‍ നിന്നുള്ള വരുമാനവും അവര്‍ കലാകാരുമായി പങ്കു വെക്കാന്‍ തുടങ്ങി.
16592 ആല്‍ബങ്ങള്‍ ആണ് അവര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. 507162 അംഗങ്ങളും ഉണ്ട്.
മാഗ്നാട്യൂണ്‍ ഉം ഇതുപോലെ പ്രവര്‍ത്തിക്കുന്ന ഒരു സമൂഹമാണ്. അവരുടെ tagline “ഞങ്ങള്‍ പിശാചല്ല” എന്നാണ്. സംഗീതം കോപ്പി ചെയ്യുന്നവരെ കോര്‍പ്പറേറ്റ് സംഗീത കമ്പനികളും മാദ്ധ്യമങ്ങളും അങ്ങനാണല്ലോ വിളിക്കുന്നത്. സംഗീതം വിറ്റുകിട്ടുന്ന പണത്തിന്റെ 50% മാഗ്നാട്യൂണ്‍ കലാകാര്‍ക്ക് നല്‍കുന്നു. 2003–2004 കാലത്ത് ഇത് ഒരു അസാധാരണ സംഭവമായിരുന്നു. DRM ഇല്ലാത്ത സംഗീതം ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനോ കേള്‍ക്കാനോ സംവിധാനമുണ്ട്. താല്‍പര്യമുള്ള ആല്‍ബം അവര്‍ക്ക് വാങ്ങാം. വില $5 മുതല്‍ $18 ഡോളര്‍ വരെ അവര്‍ക്കിഷ്ടമുള്ള സംഖ്യ ആകാം. നിയന്ത്രണങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ ശ്രോതാക്കള്‍ക്ക് സംഗീതം കോപ്പിചെയ്യുന്നതിനും സുഹൃത്തുക്കള്‍ക്ക് പങ്ക് വെക്കുന്നതിനും പ്രയാസമില്ല.
ഗ്നൂ വിന്റെ മീഡിയാ പ്ലയറായ റിഥം ബോക്സ് ഈ സൈറ്റുകളില്‍ നിന്നുള്ള സംഗീതം നേരിട്ട് പാടും.
– from wikipedia.
താങ്കള്‍ ഒരു കലാകാരനോ/രിയോ ആണെങ്കില്‍ അവരോട് ചേരൂ. വിനോദത്തെ സ്വതന്ത്രമാക്കൂ. നമ്മുടെ നാടിന് വേണ്ടി ഇതുപോലുള്ള സംരംഭങ്ങള്‍ തുടങ്ങൂ.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
വളരെ നല്ല കാര്യം. സംഗീതം കോപ്പിരൈറ്റ് മുതലാളിമാരില്‍ നിന്നും സ്വതന്ത്രമാകട്ടെ!!
നന്ദി …..
അങ്ങനെ സംഗീതവും ‘സ്വതന്ത്ര’ ലോകത്തേയ്ക്ക്
http://mm.gnu.org.in/pipermail/fsf-kerala/2009-March/000331.html