കിംബര്‍ലിന സൗര താപോര്‍ജ്ജ നിലയം

5 മെഗാവാട്ടിന്റെ Kimberlina സൗര താപോര്‍ജ്ജ നിലയം Bakersfield ല്‍ ഒക്റ്റോബര്‍ 23, 2008 ന് കാലിഫോര്‍ണിയയിലെ Palo Alto യില്‍ പ്രവര്‍ത്തിക്കുന്ന Ausra പ്രവര്‍ത്തിപ്പിച്ചു തുടങ്ങി.

Ausra യുടെ Compact Linear Fresnel Reflector സൗരോര്‍ജ്ജ സംഭരണിയും നീരാവി സംവിധാനവും വടക്കേ അമേരിക്കയില്‍ ആദ്യമായാണ് ഉപയോഗിക്കുന്നത്. നീരാവി സംവിധാനവും സൂര്യന്റെ ചൂടുപയോഗിച്ച് വെള്ളത്തെ നീരാവിയാക്കും. ഇവരുടെ സംവിധാനം ചിലവ് കുറഞ്ഞതും സ്ഥലം കുറച്ചുപയോഗിക്കുന്നതും പടിപടിയായി വലുതാക്കാവുന്നതുമാണ്.

വെറും ഏഴ് മാസം കൊണ്ട് നിര്‍മ്മിച്ച ഈ നിലയം 3,500 വീടുകള്‍ക്ക് വൈദ്യുതി നല്‍കും. $13.3 കോടി ഡോളര്‍ venture equity ഉം debt financing ഉം സഭരിച്ചു. അതില്‍ കുറച്ച് ഉപയോഗിച്ചാണ് Kimberlina നിലയം പണിഞ്ഞത്.

മദ്ധ്യ കാലിഫോര്‍ണിയയില്‍ 177-MW ന്റെ സൗര താപോര്‍ജ്ജ നിലയം പണിയാന്‍ പരിപാടിയുണ്ട് എന്ന് പറഞ്ഞു. Carrizo Plains ന് വേണ്ടി സാന്‍ഫ്രാന്‍സിസ്കോയിലെ Pacific Gas & Electric മായി Ausra power-purchase agreement ഒപ്പുവെച്ചിരിക്കുകയാണ്. അത് 120,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കും.

അമേരിക്ക് വേണ്ട ഊര്‍ജ്ജത്തിന്റെ 90% വും സൗര താപോര്‍ജ്ജ നിലയത്തിന് നല്‍കാന്‍ കഴിയും എന്ന് Ausra അഭിപ്രായപ്പെട്ടു.

– from cleantech, inhabitat

നമുക്കും ആവാം ഇതൊക്കെ.

One thought on “കിംബര്‍ലിന സൗര താപോര്‍ജ്ജ നിലയം

Leave a reply to parameswaran.n.n മറുപടി റദ്ദാക്കുക