1958 ല്‍ , Dr. James Hansen ന്റെ പഠനത്തിന് 23 വര്‍ഷം മുമ്പ് , Dr. Frank Baxter ന്റെ Bell Telephone Hour, “The Unchained Goddess” ഡോക്കുമെന്ററിയില്‍ ആഗോള തപനത്തേക്കുറിച്ചുള്ള മുന്നറീപ്പ് നല്‍കിയിട്ടുണ്ട്. നമുക്ക് ഗുണകരമായ ഒരുപാട് സംഭാവനകള്‍ നല്കിയ ശാസ്ത്രം തന്നെയാണ് നമുക്ക് ഈ അപകട സൂചന നല്‍കുന്നത്. എണ്ണ രാജാക്കന്മാരുടേയും വണ്ടി രാജക്കന്മാരുടേയും കൊള്ള ലാഭത്തിന് വേണ്ടി ഈ മുന്നറീപ്പുകളെ പൊതുജനം തള്ളിക്കളഞ്ഞു. ഇപ്പോള്‍ ലോകം മുഴുവനും കാലാവസ്ഥാ മാറ്റത്തിന്റേയും താപനത്തിന്റേയും ഫലം അനുഭവിക്കുന്നു.
വെള്ളക്കാര്‍ നമ്മുടെ വിഭവങ്ങള്‍ മാത്രമല്ലേ കൊണ്ടുപോകൂ തിരുവാതിര ഞാറ്റുവേല കൊണ്ടുപോകില്ലെല്ലോ എന്ന് കരുതിയ സാമൂതിരിക്ക് തെറ്റി. യാങ്കികളും അവരുടെ നാടിലെത്തി അവരേക്കാള്‍ വെള്ളക്കാരാകാന്‍ ശ്രമിക്കുന്ന കാപ്പിരികളും കൂടി ഭൂമിയിലെ ജന സംഖ്യയുടെ 5% മാത്രമേ വരുന്നുള്ളു. എന്നാല്‍ അവര്‍ ഭൂമിയിലെ മൊത്തം വിഭവങ്ങളുടെ 30% ഉപയോഗിക്കുന്നു. ഇടവം കഴിയാന്‍ ഇനി 9 ദിവസം മാത്രം. നാട്ടില്‍ ജീവിക്കുന്നവര്‍ക്കറിയാം ആദ്യ ദിവസം തന്നെ സ്കൂള്‍ കുട്ടികളെ നനക്കാനെത്തുന്ന ഇടവപ്പതി മഴ പെയ്യുന്നില്ല. അസഹ്യമായ ചൂട് വര്‍ഷം തോറും കൂടിവരുന്നു.
ഭാവി തലമുറക്കും കൂടി അവകാശപ്പെട്ട വിഭവങ്ങള്‍ ധൂര്‍ത്തടിക്കുന്ന യയാതിയുടെ ജന്മങ്ങളെ ഇതൊക്കെ ചെകുത്താന്റെ ഹിഡന്‍ അജണ്ട ആണെന്ന് കരുതി ഉപഭോഗ സംസ്ക്കരത്തിനെ കെട്ടിപ്പിടിക്കൂ !
കേരളത്തിലെ കാലാവസ്ഥയെ കുറിച്ച് പറഞ്ഞത് കൊണ്ട് പറയുകയാണ്. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ കഴിഞ്ഞ 3 കൊല്ലത്തിനിടയില്‍ കണ്ടതിലും കൂടുതല്‍ മഴയാണ് ഇപ്പോള്‍ കിട്ടി കൊണ്ടിരിക്കുന്നത് മഴ കേരളത്തില്‍ നിന്നും അമേരിക്കയ്ക്ക് പോന്നു എന്ന് തോന്നുന്നു 🙂 ദുബായിയില്‍ മഞ്ഞ് പെയ്തു, മഴ തകര്‍ത്ത് പെയ്തു. യൂറോപ്പും അമേരിക്കയും ഈ കഴിഞ്ഞ തണുപ്പില്‍ “വിറച്ചു“. മൂന്നാറില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി താപനില പൂജ്യത്തിനും താഴെയല്ലേ!!!
ഹിഡന്‍ അജണ്ടകള്‍ മനസ്സിലാക്കാതെയിരുന്നാല്‍ കയ്യിലെ കാശ് മുഴുവന്‍ പുത്തന്‍ “യാങ്കികള്‍” അടിച്ച് കൊണ്ട് പോകും. വികസനത്തിന് പണമില്ലാതെ മൂന്നാം ലോകം മുരടിച്ച് തന്നെ കഴിയേണ്ടി വരും.
താങ്കള്‍ക്ക് താങ്കള്‍ പറഞ്ഞ കാലാവസ്ഥയേക്കുറിച്ച് ഒരു അസ്വാഭാവികതയും തോന്നുന്നില്ലേ? ന്യൂയോര്‍ക്ക് എന്നാല്‍ അമേരിക്ക അല്ല. കാലിഫോര്‍ണിയലെ വരള്ച്ചയേക്കുറിച്ചുള്ള ഒരു പോസ്റ്റിന് യാങ്കീ സുഹൃത്ത് നല്കിയ കമന്റ് വായിക്കുക.
http://jagadees.wordpress.com/2009/03/03/drought-in-california/#comments
ആഗോള താപനം കാലാവസ്ഥയേ മാറ്റിമറിക്കും. മഴകിട്ടേണ്ടടത്ത് മഴ ലഭിക്കില്ല. മഴയില്ലാത്തടത്ത് വെള്ളപ്പൊക്കം ഉണ്ടാകും. അങ്ങനെ ധാരാളം. ഇന്ന് അത് ജനം അനുഭവിക്കുന്നുണ്ട്.
ആര്‍ക്ടിക്കിലും അന്റാര്ടികയിലും ഇപ്പോളും മഞ്ഞുണ്ട്. എന്നുകരുതി പഴയ സാമൂതിരിയേപ്പോലെ ഒരുകുഴപ്പവും ഉണ്ടാകില്ലെന്ന് കരുതിയിരുന്നാല്‍ നാളെ മനുഷ്യ വര്‍ഗ്ഗം പട്ടിണികിടന്ന് മരിക്കും.
അമേരിക്കന്‍ കമ്പനികള്‍ ലോകം മുഴുവനുള്ള മാര്‍ക്കറ്റില്‍നിന്നും പ്രതി ദിനം 200 കോടി ഡോളര്‍ അമേരിക്കയില്‍ എത്തിക്കുന്നു എന്ന് സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രൊ. ജോസഫ് സ്റ്റിഗ്ലിറ്റ്സ് പറയുന്നു. ആരുടെ വികസനമാണ് ഇവിടെ നടക്കുന്നത്? ഇങ്ങനെ അവര്‍ക്ക് കിട്ടിയ പണത്തിന്റെ ഒരു ചെറിയ അംശം ഔദാര്യമായി (englishmen’s burden) കിട്ടിയിട്ടുവേണോ മറ്റ് രാജ്യങ്ങള്‍ക്ക് ജീവിക്കാന്‍.
എന്നാല്‍ അവര്‍നല്‍കുന്ന ഔദാര്യം ദരിദ്ര രാജ്യങ്ങളിലെ അവരുടെ മാര്‍ക്കറ്റ് നിലനിര്‍ത്താനുള്ള മരുന്ന് മാത്രമാണ്.
“ന്യൂയോര്‍ക്ക് എന്നാല്‍ അമേരിക്ക അല്ല.“ അത് തന്നെയാണ് ഞാനും പറയുവാന്‍ ഉദ്ദേശിച്ചത് താങ്കള്‍ കേരളത്തിന്റെ കാര്യം എടുത്ത് പറഞ്ഞത് കൊണ്ട് ഞാന്‍ ന്യൂയോര്‍ക്കിന്റെ കാര്യം എഴുതി. നാം നോക്കേണ്ടത് ഭൂമിയുടെ മൊത്തം താപനിലയാണ്.
ആഗോള താപനം, കാര്‍ബണ്‍ പാദമുദ്ര എന്നൊക്കെ പറയുന്നതിന് പിന്നിലുള്ള ചതിയാണ് നാം അറിയേണ്ടത്. അമേരിക്കയിലെ സമ്പന്ന വര്‍ഗ്ഗത്തിന് പോലും താങ്ങുവാന്‍ കഴിയാത്ത ഊര്‍ജ്ജ സ്രോതസ്സുകളാണ് ഇത്തരക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത് എന്ന് കാണുക. ജൈവ ഇന്ധനം എന്ന് പറഞ്ഞ് തിന്നുവാനുള്ളത് എടുത്ത് ഫ്യുവല്‍ ആക്കിയതിന്റെ ഫലം 2007ല്‍ കണ്ടു. ഇപ്പോള്‍ സാമ്പത്തിക മാന്ദ്യത്തില്‍ അത് മുങ്ങി.
കുറഞ്ഞ് കൊണ്ടിരിക്കുന്ന ഫോസ്സില്‍ ഫ്യുവല്‍ തങ്ങള്‍ക്ക് തുടര്‍ന്നും കിട്ടുവാന്‍ വേണ്ടി മറ്റ് രാജ്യങ്ങളെ അതില്‍ നിന്ന് അകറ്റുക എന്നതല്ലേ ഇപ്പോള്‍ നടക്കുന്നത്….
ഒന്ന് കൂടി ഗ്രീന്‍ലാന്റില്‍ പണ്ട് കൃഷി നടത്തിയിരുന്നു… “മിഡീവിയല്‍ വാം പിരിയഡില്‍”.. ആ കാലഘട്ടത്തിലാണ് ഭൂമിയില്‍ കൃഷി നന്നായി നടന്നിട്ടുള്ളതും, ജനസംഖ്യ വര്ദ്ധിച്ചിട്ടുള്ളതും…
എങ്ങനെ ആണ് എണ്ണയും എണ്ണ ഉപയോഗിച്ചുള്ള എന്‍ജിനുകളും എങ്ങനെ ആണ് വിലകുറച്ചത്? ആദ്യകാലങ്ങളില്‍ എണ്ണ് വളരെ വിലകൂടിയ ഒന്നായിരുന്നു. അതുകൊണ്ട് അക്കാലത്ത് ആളുകള്‍ വൈദ്യുത വാഹനങ്ങള്‍ ആണ് ഉപയോഗിച്ചിരുന്നത്. https://mljagadees.wordpress.com/2008/02/13/detroit-electric.
പുതിയ സാങ്കേതിക വിദ്യകളും ഇപ്പോഴും തുടരുന്ന സര്‍ക്കാര്‍ സബ്സിഡികളും മാസ് പ്രൊഡക്ഷനുമാണ് എണ്ണയുടേയും എന്‍ജിനുകളുടേയും വില കുറച്ചത്. ഇപ്പോള്‍ വിലകുറയുന്ന ഊര്‍ജ്ജ സ്രോതസ് renewable സ്രോതസുകളാണ്. സൗജന്യമായി പ്രശ്നങ്ങള്‍ ഇല്ലാത്ത ഊര്‍ജ്ജം ഉള്ളപ്പോള്‍ അത് വേണ്ടെന്ന് പറയുന്നത് മണ്ടത്തരമല്ലേ.
എണ്ണരാജാക്കന്മാരുടെ കേളികള്‍ നോക്കുക.
http://jagadees.wordpress.com/2009/05/30/true-cost-of-chevron/
http://jagadees.wordpress.com/2009/05/29/true-cost-of-oil/
ഇറാഖിന്റെ കാര്യം പറയേണ്ടല്ലോ.