ആഗോളതപനം, ഒരു പഴയ വാര്‍ത്ത

അദൃശ്യ പുതപ്പ്
തിങ്കള്‍, മെയ് 25, 1953.

വ്യവസായത്തിന്റെ വിശപ്പ് മാറ്റാന്‍ മനുഷ്യന്‍ പ്രതിവര്‍ഷം ഏകദേശം 200 കോടി ടണ്ണിനടുത്ത് കല്‍ക്കരിയും എണ്ണയും കത്തിക്കുന്നു. വാണിജ്യത്തിന്റെ പുകയും കരിയുടേയും ഒപ്പം അവന്റെ തീചൂളകള്‍ ഏകദേശം 600 കോടി ടണ്ണിനടുത്ത് കാണാന്‍ കഴിയാത്ത കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തില്‍ എത്തിച്ചുകഴിഞ്ഞു. അടുത്ത 127 വര്‍ഷം കൊണ്ട് അന്തരീക്ഷത്തില്‍ 50% അധികം CO² എത്തിച്ചേരുമെന്നാണ് ചില കണക്ക് കൂട്ടല്‍ പറയുന്നത്.

ഭൂമിക്ക് ചുറ്റും വളരുന്ന ഈ ആവരണം ഒരു ഹരിതഗൃഹം പോലെ പ്രവര്‍ത്തിക്കുന്നു എന്നാണ് Johns Hopkins ലെ ഭൗതികശാസ്ത്രജ്ഞനായ Gilbert N. Plass പറയുന്നത്. [തണുപ്പ് രാജ്യങ്ങളില്‍ കൃഷി നടത്താന്‍ ഉപയോഗിക്കുന്ന പ്രകാശവും ചൂടും കടത്തിവിടുകയും ഉള്ളിലെ ചൂട് നഷ്ടപ്പെടാതെ സംരക്ഷിക്കുയും ചെയ്യുന്ന പ്രത്യേകം കൂടാരങ്ങളെയാണ് ഹരിതഗൃഹം എന്ന് വിളിക്കുന്നത്]. ഈ അവരണം സൂര്യന്റെ ചൂടും പ്രകാശവും കടത്തിവിടുകയും തരംഗ ദൈര്‍ഘ്യം കൂടിയ ചൂടിന്റെ തരംഗങ്ങളെ തിരികെ ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. അന്തരീക്ഷത്തിലെ ഇപ്പോഴുള്ള CO² ന്റെ കൂടുന്ന തോത് അടുത്ത 100 വര്‍ഷം കൊണ്ട് താപനില 1.5° F കാരണമാകും.

CO² പുതപ്പിന്റെ കനം കൂടും തോറും മേഘങ്ങളുടെ മുകള്‍ഭാഗത്തിന് മുമ്പത്തേ പോലെ വേഗം തണുക്കാനുള്ള കഴിവ് നഷ്ടപ്പെടും. താഴത്തേയും മുകളിലത്തേയും താപനിലയിലുള്ള വ്യത്യാസത്തിന്റെ ചെറിയ കുറവ് മേഘത്തിനകത്തേ വായൂ പ്രവാഹത്തെ ഇല്ലാതാക്കും. ഇത്തരം വായൂ പ്രവാഹം മഞ്ഞിന്റേയും മഴയുടേയും രൂപീകരണത്തിന് അത്യാവശ്യമാണ്. മഴയുടെ അളവ് കുറയുന്നത് കാലാവസ്ഥ വരണ്ടതാകാന്‍ കാരണമാകുന്നു. അതുകൊണ്ട് കുറഞ്ഞ മേഘങ്ങളേ ഉണ്ടാകൂ.കൂടുതല്‍ സൂര്യപ്രകാശം ഭൂമിയില്‍ പതിക്കും. ശരാശരി താപനില വീണ്ടും കൂടും.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം സസ്യങ്ങളും സമുദ്രവും വലിയ തോതില്‍ അധികമുള്ള CO² ആഗിരണം ചെയ്യും. എന്നാല്‍ അടുത്ത നൂറ്റാണ്ടുകളില്‍ മനുഷ്യന്റെ വ്യാവസായിക വളര്‍ച്ച ഇതേ തോതില്‍ കൂടുകയാണെങ്കില്‍ ഭൂമിയിലെ കാലവസ്ഥയില്‍ ചൂട് കൂടിക്കൊണ്ടിരിക്കും എന്ന് Professor Plass പറയുന്നു.

– from Time May. 25, 1953

greenhouse_effect

– from modernmechanix

Gilbert N. Plass (1921-2004) ക്യാനഡയില്‍ ജനിച്ച ഭൗതിക ശാസ്ത്രജ്ഞനാണ്. കാലാവസ്ഥയുടെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സിദ്ധാത്തില്‍ വിലപ്പെട്ട സംഭാവനകള്‍ അദ്ദേഹം നല്‍കി. അദ്ദേഹം ഇന്‍ഫ്രാ റെഡ് വികിരണ transfer ന്റെ ആദ്യകാല കമ്പ്യൂച്ചര്‍ മോഡല്‍ വികസിപ്പിച്ചു. കാര്‍ബണ്‍ ഡൈ ഓക്സൈഡും കാലാവസ്ഥയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ധാരാളം ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പഴയ ഗ്രാഫിക്സിന് പകരം പിന്നീട് പുതിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുപയോഗിച്ച് infrared absorption bands നെക്കുറിച്ച് വിശദമായ വിശതലനം നടത്തുകയുണ്ടായി.

one-dimensional computations ഉപയോഗിച്ചാണ് Plass അദ്ദേഹത്തിന്റെ രീതി വികസിപ്പിച്ചത്. അതില്‍ അന്തരീക്ഷത്തിലെ എല്ലാ പാളികളുടേയും absorption bands ന്റെ ഘടന അദ്ദേഹം കണക്കിലെടുത്തിട്ടുണ്ട്. CO2 ന്റെ അളവ് കൂട്ടുകയോ കുറക്കുയോ ചെയ്യുന്നതിന് അന്തരീക്ഷത്തിലെ പാളികളുടെ radiation balance നെ സാരമായി ബാധിക്കുമെന്ന് വ്യക്തമായി തെളിയിച്ചു. ഒരു ഡിഗ്രിയിലധികം വ്യത്യാസം ഭൗമോപരിതലത്തിലുണ്ടാവും. 1956 ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ CO2 ന്റെ അളവ് ഇരട്ടിയായാല്‍ ഭൗമോപരിതല താപനില 3.6 °C കൂടും എന്ന് വ്യക്തമാക്കി. അതുപോലെ നീരാവിയുടെ absorption പ്രഭാവം കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ പ്രഭാവത്തെ ഇല്ലാതാക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ഭൂമിയിലെ മൊത്തം ഫോസില്‍ ഇന്ധനങ്ങളും കത്തിച്ചാല്‍ താപനില 7 °C കൂടും എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മനുഷ്യ കാരണമായ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനവും കാലാവസ്ഥാ മാറ്റവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പഠനങ്ങള്‍ കാലാവസ്ഥാശാസ്തരത്തിന് വലിയ സംഭവകളായിരുന്നു.

– from eoearth

സ്വീഡനില്‍ നിന്നുള്ള ഭൗതിക ശാസ്ത്രജ്ഞനാണ് Svante August Arrhenius (19 ഫെബ്രുവരി 1859 – 2 ഒക്റ്റോബര്‍ 1927). physical chemistry (ഭൗതിക രസതന്ത്രം)ക്ക് അടിത്തറ പാകിയ അദ്ദേഹത്തെ രസതന്ത്രജ്ഞനായും കരുതുന്നു.

മഞ്ഞ് യുഗത്തെ വിശദീകരിക്കാനായി Arrhenius ഒരു സിദ്ധാന്തം വികസിപ്പിച്ചു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവിലുണ്ടാകുന്ന വ്യത്യാസം ഹരിത ഗൃഹ പ്രഭാവം ഉണ്ടാക്കി ഉപരിതലത്തിലെ താപനിലയെ വ്യത്യാസപ്പെടുത്തുമെന്ന് അതില്‍ അദ്ദേഹം വ്യക്തമാക്കി. (“On the Influence of Carbonic Acid in the Air Upon the Temperature of the Ground”, Philosophical Magazine 1896(41): 237-76). Joseph Fourier പോലുള്ളവരുടെ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഇത് സമര്‍ദ്ധിച്ചത്. Allegheny Observatory യിലെ Frank Washington Very യും Samuel Pierpont Langley യും നടത്തിയ ചന്ദ്രന്റെ ഇന്‍ഫ്രാറെഡ് നിരീക്ഷണങ്ങളും അദ്ദേഹം ഉപയോഗിച്ചാണ് CO2 ന്റേയും നീരാവിയുടേയും ആഗിരണത്തെക്കുറിച്ച് നിഗമനത്തിലെത്തിയത്. സ്റ്റീഫന്റെ നിയമം (Stefan Boltzmann law) ഉപയോഗിച്ച് അദ്ദേഹം തന്റെ ഹരിതഗ്രഹ നിയമം പൂര്‍ണ്ണമാക്കി.

– from wikipedia

ശാസ്ത്രം നമുക്ക് മുന്നറീപ്പ് നല്‍കുന്നു. എന്നാല്‍ നമുക്ക് പരിഹാരം ചെയ്യാനുള്ള രാഷ്ട്രീയ ഇച്ഛാശക്കി ഇല്ല. അത് ശാസ്ത്രം നല്‍കില്ല. നമ്മെ കോര്‍പ്പറേറ്റ് സ്റ്റേറ്റാണ് ഭരിക്കുന്നത്. എങ്ങനെ നമുക്കിതിന് പരിഹാരം കാണാം. ഉപഭോഗം കുറക്കുക. പണം ചിലവാക്കരുത്. മാധ്യമങ്ങളുടേയും, പരസ്യത്തിന്റേയും, സിനിമയുടേയും അടിമ ആകരുത്. ബോധപൂര്‍വ്വം ജീവിക്കുക.

ഒരു അഭിപ്രായം ഇടൂ