നേരത്തെ കരുതിയിരുന്നതിനേക്കാള്‍ വേഗത്തിലാണ് ഹിമാലയത്തിലെ ഹിമാനികള്‍ ഉരുകുന്നത്. തെക്കെ ഏഷ്യയിലെ 100 കോടി ആളുകളുടെ ജലസംഭരണിയാണ് ഇങ്ങനെ നഷ്ടപ്പെടുന്നത്.
ഇന്‍ഡ്യ, ചൈന, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലായി ഏകദേശം 15,000 ഹിമാനികളാണ് ലോകത്തെ ഏറ്റവും ഉയര്‍ന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 7,200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവ ആഗോളതപനത്തിന്റെ ആക്രമണത്തില്‍ നിന്ന് വിമുക്തമായിരുന്നു എന്നാണ് കരുതിയിരുന്നത്.
എന്നാല്‍ വിപരീതമാണ് സത്യം എന്ന് Geophysical Research Letters എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ പ്രബന്ധം പറയുന്നു.
Ohio State University യിലെ Lonnie Thompson ഉം ഒരു കൂട്ടം ഗവേഷകരും Naimona’nyi ഹിമാനിയെക്കുറിച്ച് പഠിക്കുന്നതിന് മദ്ധ്യ ഹിമാലയത്തിലേക്ക് 2006 ല്‍ യാത്ര തിരിച്ചു. ചെറുതായ ഉരുകല്‍ അവര്‍ പ്രതീക്ഷിച്ചായിരുന്നു. 1990 കള്‍ക്ക് ശേഷം ലോകം മുഴുവനും പര്‍വ്വത ഹിമാനികള്‍ ഉരുകി ഇല്ലാതായിക്കൊണ്ടിരിക്കുകയായിരുന്നു. ഗംഗക്കും, സിന്ധുവിനും, ബ്രഹ്മപുത്രക്കും ജലം നല്‍കുന്ന ഈ ഹിമാനിയുടെ കാര്യവും വ്യത്യസ്ഥമാകാന്‍ തരമില്ല.
എന്നാല്‍ ഹിമാനികളുടെ സാമ്പിളുകള്‍ ശാസ്ത്രജ്ഞര്‍ പരിശോധിച്ചപ്പോള്‍ അവര്‍ ഞെട്ടി. മഞ്ഞില്‍ അടങ്ങിയിരിക്കുന്ന രണ്ട് ആണവവികിരണ അടയാളങ്ങള്‍ പരിശോധിച്ചാണ് ലോകം മുഴുവനും ഹിമാനികളുടെ പ്രായം കണക്കാക്കുന്നത്. ഈ അടയാളങ്ങള്‍ അമേരിക്കയും റഷ്യയും 1950കളിലും 1960 കളിലും നടത്തിയ അണുബോമ്പ് പരീക്ഷണത്തിന്റെ ഫലമായുണ്ടായതാണ്.
Naimona’nyi ല്‍ നിന്നുള്ള സാമ്പിളുകളില്‍ ഈ അണുബോമ്പ് പരീക്ഷണങ്ങളുടെ അടയാളങ്ങളൊന്നുമുണ്ടായിരുന്നില്ല. മഞ്ഞ് വളേധികം ഉരുകി പോയതിനാല്‍ ഇപ്പോള്‍ ലഭിക്കുന്നത് 1944 ല്‍ ഉണ്ടായ മഞ്ഞാണ്.
1962-1963 ന്റെ അടയാളം കാണാതിരുന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി. അതിനേക്കാളേറെ 1951-1952 അടയാളം കാണാഞ്ഞത് പരിഭ്രമിപ്പിച്ചു” എന്ന് Thompson പറഞ്ഞു. ലോകം മൊത്തം 20 വര്‍ഷത്തെ ഹിമാനി സാമ്പിങ്ങില്‍ ഇത് ആദ്യമായായിരുന്നു ഈ രണ്ട് അടയാളങ്ങളും ഇല്ലാതിരുന്നത്.
താപനില കുറഞ്ഞിരുന്നാലും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഹിമാനികള്‍ കാലാവസ്ഥാ മാറ്റവുമായി കൂടുതല്‍ സംവേദിയാണ്. അന്തരീക്ഷത്തില്‍ കൂടുതല്‍ താപം കുടുങ്ങും തോറും അത് കൂടുതല്‍ നീരാവി ഉള്‍ക്കൊള്ളും. ഈ നീരാവി ഉയരങ്ങളിലേക്ക് എത്തുമ്പോള്‍ അത് ചൂട് പുറത്തുവിട്ട് condenses ചെയ്യുന്നു. അങ്ങനെ ഉയരത്തിലുള്ള കൊടുമുടികളും ചൂട് അനുഭവിക്കുന്നു.
“ഏറ്റവും ഉയരത്തില്‍ ദശാബ്ദം തോറും ശരാശരി 0.3 C ചൂടാകലാണ് ഞങ്ങള്‍ കാണുന്നത്. 2100 ആകുമ്പോഴേക്കും 3 C ചൂടാകലാണ് IPCC പ്രതീക്ഷിക്കുന്നത്. എന്നാല്‍ അത് ഉപരിതലത്തിലാണ്. ഉയരങ്ങളിലെ ഹിമാനികള്‍ അനുഭവിക്കുക അതിന്റെ ഇരട്ടി ചൂടാകും, 6 C” Thompson പറയുന്നു.
വടക്കേ അമേരിക്കയിലെ ഹിമാനികളേക്കുറിച്ച് പഠിച്ച University of Calgary ലെ Shawn Marshall ന്റെ അഭിപ്രായത്തില്‍ ഭൂമദ്ധ്യ രേഖക്കടുത്തുള്ള പ്രദേശങ്ങളിലെ ഹിമാനികളാണ് Canadian Rocky and Cascade പര്‍വ്വത നിരകളിലേതിനെക്കാള്‍ കൂടുതല്‍ നശിച്ചിരിക്കുന്നത്.
Naimona’nyi നേയും മറ്റ് ഹിമാനികളേയും കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കോടിക്കണക്കിന് ജനങ്ങളെയാണ് ഇത് ബാധിക്കാന്‍ പോകുന്നത്. ഹിമാലയത്തില്‍ ഇനി എത്ര ജലം ബാക്കിയുണ്ട് എന്നതിനെക്കുറിച്ച് ആര്‍ക്കും അറിയില്ല. എന്നാല്‍ Thompson പറയുന്നത് അതിവേഗം അത് ഇല്ലാതാകും എന്നാണ്.
ജല ഗോപുരങ്ങളാണ് ഹിമാനികള്‍. തണുത്ത കാലത്ത് മണ്‍സൂണില്‍ നിന്ന് അവ ജലം ശേഖരിക്കുന്നു. ചൂടുകാലത്ത് ജലമായി ഒഴുകുന്നു. എത്രമാത്രം ജലം അതില്‍ ഉള്‍ക്കൊള്ളുന്നു എന്നതനുസരിച്ചാവും ഇതിന്റെ പ്രയോജനം.
– സ്രോതസ്സ് msnbc
കൊള്ളാംവളരെ നന്നായിട്ടുണ്ട് AAP