മനുഷ്യന്റെ പ്രവര്‍ത്തന ഫലമായി അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിച്ച് വരികയാണ്. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് വഴി വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ മൂന്നിലൊന്നും ലോകത്തെ സമുദ്രങ്ങള്‍ ആഗിരണം ചെയ്യുന്നതിനാല്‍ സമുദ്രജലത്തിന് അമ്ലത കൂടിവരുന്നു.
കടല്‍ ജീവികളെ സമുദ്രത്തിന്റെ അമ്ലവത്കരണം കൊണ്ട് മാത്രമല്ല കാര്‍ബണ്‍ ഡൈ ഓക്സൈഡ് ദ്രോഹം ചെയ്യത്. സമുദ്രത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നതും ഓക്സിഡന്റെ അളവ് കുറയുകയും ചെയ്യുന്നതിന്റെ വിവരിങ്ങള്‍ സംയോജിപ്പിച്ച് Science മാസികയില്‍ Peter Brewer ഉം Edward Peltzer ഉം ചേര്‍ന്ന് പ്രസിദ്ധീകരിച്ചു. പുതിയതും താപഗതികപരമായി കഠിനവുമായ കണക്കുകൂട്ടലാണിത്. ഉയരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡും കുറയുന്ന ഓക്സിജനും കടലില്‍ “മരണ മേഖല(dead zones)” സൃഷ്ടിക്കുമെന്ന് അവര്‍ പറയുന്നു.
ഓക്സിജന്‍ കുറഞ്ഞ മേഖലയിലെ ലയിച്ച് ചേര്‍ന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ partial pressure മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതലാണെന്ന് അവരുടെ കണക്കുകൂട്ടല്‍ പറയുന്നു. ആ പ്രദേശങ്ങളിലെ സമുദ്ര ജീവികളെ വളരേറെ ബാധിക്കുന്ന ഒന്നാണിത്.
സമുദ്ര ജീവികളില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ഫലത്തെക്കുറിച്ച് കഴിഞ്ഞ ഒരു ദശാബ്ദത്തിലധികമായി Brewer ഉം Peltzer ഉം സമുദ്ര ജീവശാസ്ത്രജ്ഞരോടുകൂടി ചേര്‍ന്ന് പഠിക്കുകയായിരുന്നു. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നത് സമുദ്ര ജീവികള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ അവക്ക് ആഹാരം കണ്ടെത്താനും ഇരപിടിയന്മാരില്‍ നിന്ന് രക്ഷനേടാനനും, പ്രത്യുല്‍പ്പാദനം നടത്താനും വിഷമമാകും. ഓക്സിജന്റെ അളവ് കുറയുന്നതും ഇതേ ഫലങ്ങളാണുണ്ടാക്കുന്നത്.
ആഴക്കടല്‍ ജീവികള്‍ ഇപ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടുന്നതിന്റേയും ഓക്സിജന്‍ കുറയുന്നതിന്റേയും ഭീഷണി ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അന്തരീക്ഷത്തില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സമുദ്രത്തില്‍ ലയിച്ച് ചേരുന്നതിനാല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്ദ്രത കടലില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അതോടൊപ്പം സമുദ്ര ഉപരിതലത്തിലെ താപനില വര്‍ദ്ധിക്കുന്നതിനാല്‍ അവിടം കൂടുതല്‍ സ്ഥിരമാകുന്നതിനാല്‍ കുറവ് ഓക്സിജനേ സമുദ്ര ഉപരിതലത്തില്‍ നിന്ന് അഴക്കടിലേക്ക് ഒഴുകുന്നുള്ളു.
സമുദ്ര ജീവികള്‍ അനുഭവിക്കുന്ന ഈ ഇരട്ട അപകടത്തെ അളക്കാനായി Brewer ഉം Peltzer ഉം ഒരു വഴി കണ്ടെത്തിയിട്ടുണ്ട്. “ശ്വസന സൂചിക (respiration index)” എന്നാണതിന്റെ പേര്. ഒരു സാമ്പിള്‍ സമുദ്ര ജലത്തിലെ ഓക്സിജന്റേയും കാര്‍ബണ് ഡൈ ഓക്സൈഡിന്റേയും അനുപാതത്തെ അടിസ്ഥാനമാക്കിയാണ് ഈ സൂചിക. ശ്വസന സൂചിക കുറവാണെങ്കില്‍ ജീവികള്‍ക്ക് ശ്വസിക്കാന്‍ വിഷമമാവും.
അലിഞ്ഞു ചേര്‍ന്ന ഓക്സിജന്റെ അളവ് കുറഞ്ഞ പ്രദേശത്തെ മാത്രമേ മുമ്പ് സമുദ്ര ജീവശാസ്ത്രജ്ഞര്‍ മരണ മേഖലയായി കണക്കാക്കിയിരുന്നുള്ളു. Brewer ന്റേയും Peltzer ന്റേയും ശ്വസന സൂചിക ഉപയോഗിച്ച് കൂടുതല്‍ കൃത്യതയോടെ കണക്കോടെ മരണ മേഖല കണ്ടെത്താന്‍ ഇനി കഴിയും. ശ്വസന സൂചികയുടെ വ്യതിയാനങ്ങള്‍ രേഖപ്പെടുത്താം. ഭാവിയില്‍ ഏത് സമുദ്ര ജല പ്രവാഹങ്ങളാണ് മരണ മേഖലയാകാനുള്ള അപകടത്തില്‍ എന്നൊക്കെ മനസിലാക്കാം.
തുറന്ന സമുദ്രത്തിലെ ഈ ഫലങ്ങളെക്കുറിച്ച് കണക്കാക്കാന് MBARI ലെ ഗവേഷകര്‍ സമുദ്രത്തിലെ വിവിധ ആഴത്തിലുള്ള ശ്വസന സൂചിക രേഖപ്പെടുത്തി. ഏറ്റവും മോശം ഫലം കാണപ്പെട്ടത് “ഓക്സിജന് ലോല മേഖല(oxygen minimum zones)” കളിലാണ്. ലോകത്തെ ധാരാളം പ്രദേശങ്ങളില്‍ ഉപരിതലത്തില്‍ നിന്ന് 300 – 1,000 മീറ്റര്‍ ആഴത്തില്‍ ഓക്സിജന്റെ അളവ് വളരെ കുറവാണ്.
ഉപരിതലത്തിലാണ് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കാണപ്പെടുക എന്നായിരുന്നു സമുദ്ര ജീവശാസ്ത്രജ്ഞര്‍ കരുതിയിരുന്നത്. കാരണം വായുവുമായി നേരിട്ട് ബന്ധപ്പെടുന്നത് ഉപരിതലമാണല്ലോ. ആ പഠനങ്ങളനുസരിച്ച് അടുത്ത 100 വര്‍ഷം കൊണ്ട് pCO2(from about 280 to 560 micro-atmospheres) ഇരട്ടിയാകും എന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ Brewer-Peltzer പഠനമനുസരിച്ച് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ partial pressure ഓക്സിജന്‍ ലോല മേഖലകളില്‍ അതി വേഗത്തില്‍ ഉയരും. 1,000 to about 2,500 micro-atmospheres ല്‍ pCO2 ഉയര്‍ച്ച 2.5 മടങ്ങ് ആവും.
മുമ്പ് പ്രവചിച്ചതിനേക്കാള്‍ മുമ്പ് തന്നെ ഇത്തരം മേഖലകള്‍ വളരുമെന്നും Brewer-Peltzer പഠനം പറയുന്നു.
ഓക്സിജനേയും കാര്‍ബണ്‍ ഡൈ ഓക്സൈഡിനേയും ഒരേ പോലെ പരിഗണിക്കണമെന്നതാണ് അടിസ്ഥാന കാര്യം. മരണ മേഖലകളില്‍ വളരെ വലിയ തോതിലുള്ള വളര്‍ച്ച നാം പ്രതീക്ഷിച്ചിരിക്കണമെന്ന് ഗവേഷകര്‍ പറയുന്നു.
– സ്രോതസ്സ് sciencedaily
വിജ്ഞാനപ്രദം. പ്രയോജനകരം…