Cardiff, Bristol, Texas A&M സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കിഴക്കെ ആഫ്രിക്കയിലെ ഒരു ചെറു ഗ്രാമത്തിലെ കല്ലുകളില്‍ നിന്ന് സൂഷ്മ ഫോസില്‍ സാമ്പിളുകളെടുത്തു. മഞ്ഞ് തൊപ്പിയുണ്ടായ കാലത്തെ അന്തരീക്ഷത്തിലെ CO2 ന്റെ അളവ് കണ്ടെത്താന്‍ ഇതിനാലായി.
പ്രകൃതി ദത്തമായ ഹരിതഗൃഹ പ്രഭാവം സാവധാനം കുറഞ്ഞതിനാലാണ് അന്റാര്‍ട്ടിക്കയില്‍ മഞ്ഞ് പാളിയുണ്ടായതെന്ന് ഭൌമശാസ്ത്രജ്ഞര്‍ മുമ്പേ ഊഹിച്ചിരുന്നതാണ്.
പഠന റിപ്പോര്‍ട്ട് Nature ല്‍ പ്രസിദ്ധീകരിച്ചു. Eocene – Oligocene കാലാവസ്ഥാ മാറ്റ സമയത്ത് അന്തരീക്ഷത്തിലെ CO2 ന്റെ അളവ് കുറഞ്ഞു. 760 parts per million (by volume) എത്തിയ സമയത്താണ് അന്റാര്‍ക്ടിക്കയില്‍ മഞ്ഞ് പാളികളുണ്ടാവാന്‍ തുടങ്ങിയത്.
Professor Paul Pearson ആയിരുന്നു കിഴക്കെ ആഫ്രിക്കയിലെ Stakishari ഗ്രാമത്തില്‍ പഠനത്തിന് നേതൃത്വം നല്‍കിയത്. അദ്ദേഹം പറഞ്ഞു, “ഏകദേശം 3.4 കോടിക്കൊല്ലം മുമ്പ് ഭൂമി mysterious ആയി തണുക്കാന്‍ തുടങ്ങി. ഹിമാനികളും ചെറ മഞ്ഞ് പാളികളും അന്റാര്‍ക്ടിക്കയില്‍ രൂപീകരിക്കപ്പെട്ടു തുടങ്ങി. സമുദ്ര ജല നിരപ്പ് താഴ്ന്ന് തുടങ്ങി. പലസ്ഥലത്തും temperate കാടുകള്‍ tropical-type ക്ക് പകരം വളരാന്‍ തുടങ്ങി.”
“ഈ കാലഘട്ടെ ഭൌമശാസ്ത്രജ്ഞര്‍ Eocene – Oligocene transition എന്നാണ് വിളിക്കുന്നത്. ഭൂഖണ്ഡത്തിന്റെ വലിപ്പത്തില്‍ മഞ്ഞ് പാളി രൂപപ്പെട്ടി. പിന്നീടെക്കാലവപം ഈ മഞ്ഞ് പാളികള്‍ നിലനിന്‍ക്കുന്നു.”
അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡന്റെ അളവിന് ഇതില്‍ പങ്കുണ്ടോ എന്നാണ് ഗവേഷകര്‍ ഇവിടെ നോക്കിയത്. വളരേറെ സ്ഥലത്ത് അവര്‍ പര്യവേഷണം നടത്തി. അവസാനം Stakishari എന്ന പരമ്പരാഗത ഗ്രാമത്തിനടുത്ത് അവര്‍ sediments കണ്ടെത്തി. നൂറ്കണക്കിന് മീറ്റര്‍ താഴ്ച്ചയില്‍ കുഴിച്ച് സാമ്പിളുകളെടുത്തു. അത് കൃത്യമായി ഭൂമിയുടെ ചരിത്രം പറയുന്ന ഒന്നായിരുന്നു.
Dr Gavin Foster പറയുന്നു, “ടാന്‍സാനിയയില്‍ നിന്ന് പ്രത്യേകമായി ശേഖരിച്ച സാമ്പിളികുളും ഞാന്‍ കണ്ടെത്തിയ പുതിയ analytical technique ഉം ഉപയോഗിച്ച് Eocene-Oligocene അരുകിലെ CO2 ന്റെ സാന്ദ്രത പുനസൃഷ്ടിച്ചു. അന്റാര്‍ക്ടിക്കയില്‍ മഞ്ഞ് പാളികളുണ്ടായ കാലമായിരുന്നു അത്.”
ഈ പുതിയ കണ്ടെത്തല്‍ ഭാവിക്ക് പ്രധാനപ്പെട്ടതാണ്. 6.5 കോടി കൊല്ലം മുമ്പ് ദിനോസറുകളെ ഉന്മൂലനം ചെയ്ത വലിയ കാലാവസ്ഥാ സ്വിച്ച് ഇതായിരുന്നു. അന്റാര്‍ക്ടിക്കയിലെ മഞ്ഞ് പാളികളും അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവും ആഗോള കാലാവസ്ഥയും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതാണ് പുതിയ പഠനം.
— സ്രോതസ്സ് physorg