രണ്ട് കോടി വര്‍ഷത്തെ CO2 ന്റെ നില കണ്ടെത്തുന്നതിനെക്കുറിച്ച്

ഇന്ന് അന്തരീക്ഷത്തിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ഇതിന് മുമ്പ് ഭൂമിയില്‍ ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ നിങ്ങള്‍ക്ക് 1.5 കോടിക്കൊല്ലങ്ങള്‍ പിറകിലേക്ക് പോകേണ്ടിവരും. ഒരു UCLA ശാസ്ത്രജ്ഞനും സഹപ്രവര്‍ത്തകരും Science ജേണലില്‍ പ്രസിദ്ധപ്പെടുത്തിയതാണ് ഈ റിപ്പോര്‍ട്ട്.

“അന്ന് ആഗോള ശരാശരി താപനില ഇന്നത്തേതിനേക്കാള്‍ 5 – 10 ഡിഗ്രി ഫാരന്‍ഹീറ്റ് കൂടുതലും സമുദ്ര ജലനിരപ്പ് 75 – 120 അടി ഉയരത്തിലുമായിരുന്നു. ആര്‍ക്ടിക്കില്‍ സ്ഥിരമായ ഒരു മഞ്ഞ് തൊപ്പിയും ഇല്ലായിരുന്നു. അന്റാര്‍ക്ടിക്കയിലും ഗ്രീന്‍ലാന്റിലും കുറവ് മഞ്ഞ് മാത്രമേയുണ്ടായിരുന്നുള്ളു”, എന്ന് റിപ്പോര്‍ട്ട് എഴുതിയ Aradhna Tripati പറയുന്നു.

“CO2 ശക്തമായ ഒരു ഹരിതഗ്രഹവാതകമാണ്. ഭൂമിയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന സംഗതി CO2 ആണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ 2 കോടി വര്‍ഷത്തെ വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നും മനസിലായത്,” എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അന്റാര്‍ക്ടിക്കയിലെ മഞ്ഞ് പാളികളില്‍ കുടുങ്ങിയിരിക്കുന്ന വായൂ കുമിളകളുടെ രാസപരിശോധന വഴി ശാസ്ത്രജ്ഞര്‍ക്ക് 8 ലക്ഷം വര്‍ഷം മുമ്പുള്ള ഭൂമിയുടെ അന്തരീക്ഷത്തിന്റെ രസഘടന മനസിലാക്കാന്‍ കഴിയുന്നു. അതിന് ശേഷം CO2 ന്റെ നിലയില്‍ എന്തൊക്കെ മാറ്റങ്ങള്‍ വന്നു എന്നതും ശാസ്ത്രജ്ഞര്‍ക്ക് കണ്ടെത്താനായി. എന്നാല്‍ 8 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്തൊക്കെ സംഭവിച്ചു എന്നതിന്റെ കാര്യത്തില്‍ പൂര്‍ണ്ണമായ യോജിപ്പ് ഇല്ലായിരുന്നു.

UCLA ല്‍ എത്തുന്നതിന് മുമ്പ്, വളരെ പഴക്കം ചെന്ന ഭൂതകാലത്തെ CO2 നില പരിശോധിക്കാനുള്ള ഒരു പുതിയ മാര്‍ഗ്ഗം വികസിപ്പിച്ചെടുത്ത ഇംഗ്ലണ്ടിലെ University of Oxford ഗവേഷണ സംഘത്തില്‍ അംഗമായിരുന്നു Tripati. ഒറ്റ കോശമുള്ള കടലിലെ ആല്‍ഗകളുടെ തോടിലെ ബോറോണ്‍ മുതല്‍ കാല്‍സ്യം വരെയുള്ള മൂലകങ്ങളുടെ അനുപാതം പഠിക്കുന്ന രീതിയാണ് അവരുപയോഗിക്കുന്നത്. 2 കോടിക്കൊല്ലങ്ങള്‍ക്ക് മുമ്പുള്ള അന്തരീക്ഷത്തിലെ CO2 നില കണ്ടെത്താന്‍ Tripati ആ രീതി ഉപയോഗിച്ചു.

കഴിഞ്ഞ 1.5 കോടി വര്‍ഷങ്ങളിലിലേക്കും അധികം CO2 ന്റെ അളവ്

“ആദ്യമായി പുതിയ രീതിയുപയോഗിച്ച് കഴിഞ്ഞ 8 ലക്ഷം വര്‍ഷത്തെ ice-core റിക്കോഡുകള്‍ കൃത്യമായി വീണ്ടും കണക്കാക്കി പുനസൃഷ്ടിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അതായത് മഞ്ഞിലെ വായൂ കുമിളകളില്‍ നിന്ന് അന്തരീക്ഷത്തിലെ CO2 ന്റെ അളവ് കണക്കാക്കിയതിന്റെ റിപ്പോര്‍ട്ട്. അതില്‍ നിന്ന് പുതിയ രീതി ശരിയാണെന്ന് സ്ഥാപിക്കാനായി” എന്ന് Tripati പറഞ്ഞു.

“ഞങ്ങള്‍ പിന്നീട് അതേ രീതി 8 ലക്ഷം വര്‍ഷം മുതല്‍ 2 കോടി വര്‍ഷങ്ങള്‍ വരെയുള്ള CO2 ചരിത്രം കണ്ടെത്താന്‍ ഉപയോഗിച്ചു. കാലാവസ്ഥയും CO2 ഉം തമ്മിലുള്ള ദൃഢ ബന്ധമാണ് അതില്‍ നിന്നും ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അന്റാര്‍ക്ടിക്കയിലോ ഗ്രീന്‍ലാന്റിലോ വലിയ മഞ്ഞ് പാളികള്‍ വളരുമ്പോഴോ ആര്‍ക്ടിക് കടലില്‍ കടല്‍ മഞ്ഞ് വളരുമ്പോഴോ അതിനുള്ള തെളിവ് 2 കോടി വര്‍ഷങ്ങള്‍ മുമ്പുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ നിലയിലെ നാടകീയ മാറ്റങ്ങളില്‍ കാണാന്‍ കഴിയും.”

“കഴിഞ്ഞ 2 കോടി വര്‍ഷങ്ങളില്‍ ആധുനിക CO2 നിലയായ 387 parts per million(PPM) വന്നത് ഒരേയൊരു പ്രാവശ്യം മാത്രമാണെന്നതാണ് ചെറുതായി ഞെട്ടിപ്പിക്കുന്ന വേറൊരു കാര്യം. അങ്ങനെ സംഭവിച്ചത് 1.5 കോടി മുതല്‍ 2 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. അന്ന് ഭൂമി നാടകീയമായി വ്യത്യസ്ഥമായ ഒരു അവസ്ഥയിലായിരുന്നു.”

കഴിഞ്ഞ 8 ലക്ഷം വര്‍ഷങ്ങളില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ നില 180 – 300 PPM ന് അകത്ത് മാറിക്കൊണ്ടിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി അതിന് വലിയ മാറ്റം സംഭവിച്ചു. ആധുനികകാലത്തെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ നില കഴിഞ്ഞ 8 ലക്ഷം വര്‍ഷങ്ങളിലേതിനെ അപേക്ഷിച്ച് unprecedented ആണ്. എന്നാല്‍ ഇപ്പോഴത്തെ CO2 നില കഴിഞ്ഞ 1.5 കോടി വര്‍ഷങ്ങളില്‍ ഒരിക്കലും എത്തിയിരുന്നില്ല എന്നത് പുതിയ വിവരമാണ്.

19-20 ആം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തിന് മുമ്പ് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ നില ഏകദേശം 280 PPM ആയിരുന്നു. കഴിഞ്‍ഞ 1,000 വര്‍ഷത്തില്‍ ആ നിലയില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടില്ല. എന്നാല്‍ വ്യവസായ വിപ്ലവത്തിന് ശേഷം CO2 നില കുതിച്ചുയര്‍ന്നു. എന്തെങ്കിലും പ്രതിവിധികള്‍ ചെയ്തില്ലെങ്കില്‍ അത് വളരെ ഉയരും. എന്ന് Tripati പറയുന്നു.

ഗൃഹം റാഡിക്കലായി തികച്ചും വ്യത്യസ്ഥ അവസ്ഥയില്‍

Tripati യുടെ പുതിയ രാസ സാങ്കേതികവിദ്യ വഴി കണ്ടെത്തുന്ന നിലയുടെ കൃത്യതയില്‍ 14 PPM മാത്രം വ്യതിയാനമേ വരൂ.

കഴിഞ്ഞ 2 കോടി കൊല്ലങ്ങളില്‍ അന്റാര്‍ക്ടിക്കയില്‍ 1.4 കോടി കൊല്ലം മുമ്പ് മഞ്ഞ് പെട്ടെന്ന് പ്രത്യക്ഷപ്പെട്ടതും സമുദ്ര ജലനിരപ്പ് 75 – 120 അടി ഉയര്‍ന്നതുമായിരുന്നു രണ്ട് പ്രധാന കാലാസ്ഥാ സംഭവങ്ങള്‍.

സമുദ്ര നിരപ്പില്‍ ഇത്രവലിയ മാറ്റം വന്നത് CO2 ന്റെ നില 100 PPM വര്‍ദ്ധിച്ചതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉപരിതല ജൈവവ്യവസ്ഥ, മഞ്ഞിന്റെ വിതരണം, സമുദ്രജല നിരപ്പ്, മണ്‍സൂണ്‍ തുടങ്ങിയ പരിസ്ഥിതിയിലെ മാറ്റത്തിന് CO2 കാരണമാകുന്നു എന്നതിന്റെ ആദ്യത്തെ തെളിവാണ് ഈ റിക്കോഡ്.

ഇന്ന് ആര്‍ക്ടിക്ക് സമുദ്രത്തി മുകളില്‍ വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്ന മഞ്ഞ് പാളികളുണ്ട്. അത് കഴിഞ്ഞ 1.4 കോടി കൊല്ലങ്ങളായി നിലനില്‍ക്കുന്നതാണ്. പക്ഷേ 1.4 കോടി കൊല്ലങ്ങള്‍ക്ക് മുമ്പ് ആര്‍ക്ടിക്കില്‍ സ്ഥിരമായ മഞ്ഞ് ആവരണമില്ലായിരുന്നു.

CO2 ഉദ്‌വമനത്തിന് കുറവ് വരുത്തിയില്ലെങ്കില്‍ അടുത്ത നൂറ്റാണ്ടില്‍ CO2 നില 600 PPM ഓ 900 PPM ഓ ഒക്കെ ആയിത്തീരും. അത്തരത്തിലുള്ള നില 5 കോടി കൊല്ലം മുമ്പുള്ള അവസ്ഥയാണ്. 2 കോടി കൊല്ലത്തിന് അപ്പുറമുള്ള വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമവും Tripati ചെയ്യുന്നു.

5 കോടി കൊല്ലം മുമ്പ് ഭൂമിയില്‍ മഞ്ഞ് ഇല്ലായിരുന്നു. മരുഭൂമികള്‍ വളരെ കൂടുതല്‍ വിശാലമായിരുന്നു. നമ്മുടെ ഗ്രഹം റാഡിക്കലായി തികച്ചും വ്യത്യസ്ഥ അവസ്ഥയിലും.

ഈ പഠനത്തിന് സഹപ്രവര്‍ത്തകരായി പ്രവര്‍ത്തിച്ചത് University of Cambridge യിലെ Christopher Roberts(Earth sciences) ഉം California Institute of Technology യിലെ Robert Eagle(geological and planetary sciences) ഉം ആണ്. UCLAയുടെ Division of Physical Sciences ഉം National Environmental Research Council(UK) ഉം ആണ് പഠനത്തിന്റെ ധന സഹായം നല്‍കിയത്.

ചരിത്രം മുഴുവന്‍ കാലാവസ്ഥാ മാറ്റം പഠിക്കാനുള്ള രാസ ഉപകരണങ്ങളുടെ വികസിപ്പിക്കലും ഉപയോഗിക്കലും ആണ് Tripati ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഷയം. കാലാവസ്ഥയുടെ പരിണാമവും കടല്‍ വെള്ളത്തിന്റെ രാസഘടനയും അവര്‍ പഠിക്കുന്നു.

— സ്രോതസ്സ് sciencecodex.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )