ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള CO2 ഉദ്‌വമനം 29% വര്‍ദ്ധിച്ചു.

കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന ശരാശരി CO2 ഉദ്‌വമനം 43% ആയിരുന്നു എന്ന് Global Carbon Project ലെ ശാസ്ത്രജ്ഞര്‍ പറയുന്നു. ബാക്കിയുള്ളത് സമുദ്രത്തിലും കരയിലും ലയിച്ച് ചേര്‍ന്നു. എന്നാല്‍ ഇപ്പോള്‍ അത് 40% ല്‍ നിന്ന് 45% ആയിരിക്കുകയാണ്. അതായത് പ്രകൃതിയുടെ തൊലി ആഗിരണം ചെയ്യുന്ന CO2 ന്റെ അളവ് കുറയുന്നു. അതിന് പഴയ ദക്ഷതയില്ല. കാലാവസ്ഥാ മാറ്റത്താലും മറ്റ് വ്യതിയാനങ്ങളാണ് ഇതിന് കാരണം.

2000 – 2008 കാലത്ത് ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള CO2 ഉദ്‌വമനം 29% വര്‍ദ്ധിച്ചു. അത് കൂടാതെ ലോത സാമ്പത്തിക മാന്ദ്യം കാരണം 2008 ല്‍ CO2 ഉദ്‌വമനം 2% ആണ് വര്‍ദ്ധിച്ചത്. എണ്ണയെക്കാള്‍ കൂടുതല്‍ കല്‍ക്കരിയാണ് ഉദ്‌വമനം നടത്തുന്നത്. വികസിത രാജ്യങ്ങളേക്കാള്‍ കൂടുതല്‍ വികസ്വര രാജ്യങ്ങള്‍ ഉദ്‌വമനം നടത്തുന്നു. അവരുടെ നാലിലൊന്ന് ഉദ്‌വമനവും പടിഞ്ഞാറന്‍ രാജ്യങ്ങളുമായുള്ള വാണിജ്യത്താലാണ്.

പഠനത്തിലെ പ്രസക്ത വിവരങ്ങള്‍:

  • 2007 – 2008 കാലത്ത് ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള CO2 ഉദ്‌വമനം 2% വര്‍ദ്ധിച്ചു. 2008 – 2000 കാലത്ത് 29% വര്‍ദ്ധിച്ചു. 2008 – 1990 കാലത്ത് 41% വര്‍ദ്ധിച്ചു. Kyoto Protocol ന്റെ വര്‍ഷമാണ് 1990.
  • 2008 – 1990 കാലത്ത് ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള CO2 ഉദ്‌വമനം പ്രതിവര്‍ഷം 3.4% എന്ന തോതിലാണ് വളര്‍ന്നത്. എന്നാല്‍ 1990 കളില്‍ 1% എന്ന തോതിലാണ് വളര്‍ന്നത്.
  • 2000 വരെ കരയുടെ ഉപയോഗം വഴിയുള്ള ഉദ്‌വമനം സ്ഥിരമായി നിലനിന്നു. അത് ഇപ്പോള്‍ കുറവാണ്. (2000 ല്‍ 20% ഉം 2008 ല്‍ 12%).
  • 1959 ന് ശേഷം അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന CO2 ന്റെ അളവ് 40% ല്‍ നിന്ന് 45% വരെ എത്തി. പ്രകൃതിദത്തമായ CO2 സംഭരണികള്‍ക്ക് കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി ശേഷി കുറഞ്ഞതാണ് ഇതിന് കാരണം.
  • 40 വര്‍ഷമായി ഒന്നാമത്തെ ഉദ്‌വമന സ്രോതസ്സായിരുന്ന എണ്ണയില്‍ നിന്ന് ഇപ്പോള്‍ കല്‍ക്കരിയാണ് ഉദ്‌വമനത്തിന്റെ വലിയ സ്രോതസ്സ്.
  • 2008 ലെ സാമ്പത്തിക പ്രതിസന്ധി CO2 ഉദ്‌വമനത്തെ ചെറുതായി ബാധിച്ചിട്ടുണ്ട്. അത് വഴി ശരാശരി 2% ഉം 7 വര്‍ഷത്തില്‍ 3.6% വും വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
  • വളരുന്ന സമ്പദ്‌വ്യവസ്ഥകളായ ചൈനയും ഇന്‍ഡ്യയും 1990 ന് ശേഷം ഉദ്‌വമനം ഇരട്ടിയാക്കിയിട്ടുണ്ട്. വികസ്വര രാജ്യങ്ങളാണ് ഇപ്പോള്‍ കൂടുതല്‍ ഉദ്‍വമനം നടത്തുന്നത്.
  • വികസ്വര രാജ്യങ്ങളുടെ ഉദ്‌വമനത്തിന്റെ നാലിലൊന്ന് വികസിത രാജ്യങ്ങളിലേക്കുള്ള ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും വാണിജ്യത്താലാണ്.

— സ്രോതസ്സ് sciencedaily.com

Please switch off something.

ഒരു അഭിപ്രായം ഇടൂ