തീവൃമായ ഓളങ്ങള്‍

പസഫിക് വടക്ക് പടിഞ്ഞാറ് സമുദ്രത്തിലെ കഴിഞ്ഞ ദശാബ്ദങ്ങളിലെ വലിയ തിരമാലകള്‍ “100-വര്‍ഷത്തില്‍ സംഭവിക്കുന്നത്” എത്ര പൊക്കമുണ്ടാവും എന്നതിനെ പുനര്‍ പരിശോധിക്കാന്‍ ശാസ്ത്രജ്ഞരെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. അതുപോലെ പുതിയ കണ്ടെത്തലുകള്‍ വെള്ളപ്പൊക്കം, തീരപ്രദേശത്തെ മണ്ണോലിപ്പ്, ഘടനപരമായ തകര്‍ച്ച തുടങ്ങിയ കാര്യങ്ങളില്‍ വ്യകുലതകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്.

ഏറ്റവും പൊക്കം കൂടിയ തിരമാലകള്‍ക്ക് 1996 ഓടൊക്കെ കണ്ടിരുന്ന 33 അടിയില്‍ നിന്ന് 46 അടി പൊക്കം വരും എന്നാണ് പുതിയ കണക്കെടുപ്പുകള്‍ ഉപസംഹരിക്കുന്നത്. 40% വര്‍ദ്ധനവാണിത്. വേനല്‍ക്കാലത്ത് അധികം തിരമാലകളുണ്ടാകുന്നതെങ്കില്‍ കൂടിയും ഡിസംബര്‍, ജനുവരി മാസത്തിലാണ് ഏറ്റവും കൂടുതല്‍ തിരമാലയുണ്ടാകുന്നത്.

Oregon State University, Oregon Department of Geology and Mineral Industries എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ നടത്തിയ ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് Coastal Engineering ജേണലിലാണ് പ്രസിദ്ധീകരിച്ചത്. വലിയ തിരമാലകളുടെ കാരണം പൂര്‍ണ്ണമായും ഉറപ്പില്ലെങ്കിലും, ഭൂമിയില്‍ നടക്കുന്ന കാലാവസ്ഥാ മാറ്റത്തിന്റെ ഫലമാകാനാണ് കൂടുതല്‍ സാദ്ധ്യത.

കൂടുതല്‍ സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച ശാസ്ത്രജ്ഞര്‍ പറയുന്നത് 100 വര്‍ഷത്തിലൊരിക്കല്‍ എന്ന രീതിയില്‍ സംഭവിക്കുന്ന തിരമാലകള്‍ക്ക് 55 അടിയിലധികം പൊക്കം വരും. വരുന്ന ദശാബ്ദങ്ങളിലെ സമുദ്ര നിരപ്പിന്റെ വര്‍ദ്ധനവിനെയൊക്കെ വളരെ ചെറുതാക്കുന്നതാണ് ഇത്. വര്‍ദ്ധിച്ച് വരുന്ന തീരദേശത്തെ മണ്ണൊലിപ്പ്, വെള്ളപ്പൊക്കം, കടലിലേയും തീരപ്രദേശത്തേയും കെട്ടിടങ്ങളുടെ നാശം, തീരത്തിന്റെ മാറ്റം ഒക്കെ ഇതുകാരണം സംഭവിക്കാം.

“മണ്ണൊലിപ്പിന്റെ തോത്, തീരപ്രദേശത്തെ വെള്ളപ്പൊക്കത്തിന്റെ ആവൃത്തി എന്നിവ കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി വര്‍ദ്ധിച്ച് വരുകയാണ്. അത് ഭാവിയിലും വര്‍ദ്ധിക്കും. ലോകത്ത് ഏറ്റവും ശക്തമായ തിരമാലകളുണ്ടാകുന്ന സ്ഥലം Pacific Northwest ആണ്. ഡാറ്റ കാണിക്കുന്നതനുസരിച്ച് അവിടെ അത് കൂടുതല്‍ ശക്തമാകുന്നു,” എന്ന് OSU Department of Geosciences ലെ Peter Ruggiero പറയുന്നു.

“കാറ്റിന്റെ ഗതി, ഉയര്‍ന്ന കാറ്റ്, തണുപ്പ് കാലത്തെ കാറ്റ് തുടങ്ങിയ ഘടകങ്ങള്‍ ആകാം സാദ്ധ്യമായ കാരണങ്ങള്‍. ആഗോളതപനവുമായി ബന്ധപ്പെട്ടതാകാം ഇത്. Pacific Decadal Oscillation എന്ന കാലാനുസാരിയായ കാലാവസ്ഥാ ചാഞ്ചാട്ടങ്ങളും ആകാം. തിരമാലകളെക്കുറിച്ചുള്ള രേഖകള്‍ അടുത്ത കാലം മുതല്‍ക്കുമാത്രമേ ശേഖരിക്കപ്പെട്ടിട്ടുള്ളതിനാല്‍ ഇക്കാര്യത്തില്‍ ഉറപ്പില്ല. തിരമാലകള്‍ക്ക് ശക്തി കൂടി എന്നകാര്യം വ്യക്തമാണ്.”

1990കളുടെ തുടക്കത്തില്‍ ശീതകാലത്തെ സാധാരണ തിരമാലകള്‍ക്ക് 25 അടി വരെ ഉയരം വരുമായിരുന്നു. “100-വര്‍ഷത്തിലെ” കൊടും കാറ്റില്‍ പോലും ഏറ്റവും കൂടിയത് 10മീറ്റ(33 അടി)

1997-98 കാലത്തെ വലിയ ഒരു എല്‍ നിനോ – അത് വലിയ തിരമാലകളും ഉയര്‍ന്ന ജലനിരപ്പും വര്‍ദ്ധിച്ച മണ്ണൊലിപ്പും ഉണ്ടാക്കും – “100-വര്‍ഷ”ത്തെ തിരമാലകളുണ്ടാക്കി, 33 അടി. ഗവേഷകര്‍ കൊടുംകാറ്റില്‍ നിന്നുള്ള ഡാറ്റകള്‍ ശേഖരിച്ച് പഠനങ്ങള്‍ നടത്തി. അത് പ്രകാരം ഏറ്റവും വലിയ തിരമാലകള്‍ക്ക് 50 അടിയില്‍ കൂടുതല്‍ പൊക്കമുണ്ടായിരുന്നു എന്ന് മനസിലാക്കി.

വര്‍ദ്ധിക്കുന്ന തിരമാകളുടെ പൊക്കം രണ്ടോ മൂന്നോ ഇരട്ടി മണ്ണൊലിപ്പും, വെള്ളപ്പൊക്കവും സമുദ്രനിരപ്പ് ഉയരുന്നതിനും കാരണമായി. തിരമാലകളുടെ ഉയരം തുടര്‍ന്നും വര്‍ദ്ധിക്കുന്നത് വരുന്ന ദശാബ്ദങ്ങളിലെ സമുദ്രനിരപ്പുയരുന്നതില്‍ പ്രധാന സ്വാധീനം ചെലുത്തും. മുമ്പത്തെ സമുദ്രനിരപ്പ് ഉയരുന്ന വ്യാകുലതകള്‍ ഇപ്പോള്‍ തന്നെ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഭാവി ദശാബ്ദങ്ങളിലെ സമുദ്രനിരപ്പ് വര്‍ദ്ധവ് ഉയര്‍ന്ന തിരമാലകുളുണ്ടാക്കുന്ന നാശത്തിന്റെ കൂടെ കൂട്ടിച്ചേര്‍ക്കുന്നതാണ്.

തീരത്തെ മണ്ണൊലിപ്പും തീരത്തെ മാറ്റളേയും എങ്ങനെ ഇത് ബാധിക്കുമെന്ന് പ്രവചിക്കാനാവില്ല. കാരണം ഒഴുക്കും മണ്ണിന്റെ നീക്കവും സങ്കീര്‍ണ്ണമാണ്. തീരത്തിന്റെ സ്ഥിരതയുടെ കാര്യത്തില്‍ അത് “വിജയികളേയും പരാജിതരേയും” സൃഷ്ടിക്കും. ചില ഫലങ്ങള്‍ ഇപ്പോള്‍ തന്നെ വ്യക്തമാണ്, Ruggiero പറയുന്നു.

പഠനത്തിനുപയോഗിക്കുന്ന ആഴക്കടലിലെ തിരമാലകളുടെ കണക്കെടുക്കുന്ന രണ്ട് പ്രധാന buoys 1970കളില്‍ സ്ഥാപിതമായവയാണെന്നതാണ് ഗവേഷണത്തെ Hampering ചെയ്യുന്ന ഒരു കാര്യം. എന്നിരുന്നാലും ഇവ രണ്ടും ഏറ്റവും മുമ്പത്തെ ഉയര്‍ന്ന ഗുണമേന്മയുള്ള തിരമാല പൊക്കത്തിന്റെ രേഖകള്‍ ആണ് നല്‍കുന്നത്. കഴിയുന്നത്ര ഏറ്റവും പഴക്കുമുള്ള കൊടുംകാറ്റിലെ തിരമാലകളുടെ പൊക്കം പുനര്‍നിര്‍മ്മിക്കാന്‍ OSU ഗവേഷകര്‍ ചരിത്രപരമായ രേഖകള്‍ കാലാവസ്ഥാ ഡാറ്റകളിലില്‍ നിന്നും പഴയ പത്രങ്ങളിലെ വാര്‍ത്തകളില്‍ നിന്നും മറ്റ് വിവരങ്ങളില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്.

ഏറ്റവും വലിയ തിരമാല പൊക്ക വര്‍ദ്ധനവ് സംഭവിച്ചത് വാഷിങ്ടണ്‍ തീരത്തും വടക്കന്‍ ഒറിഗണിലുമാണ്. ഇതുപോലെയുള്ള വര്‍ദ്ധനവ് വടക്കന്‍ അറ്റലാന്റിക് സമുദ്രത്തിലുമുണ്ടാകുന്നുണ്ട്.

National Oceanic and Atmospheric Administration ന്റെ Climate Program Office ന്റെ ഭാഗമായ Sectoral Application Research Program ആണ് ഈ പഠനത്തിന് പിന്‍തുണ നല്‍കിയത്.

— സ്രോതസ്സ് oregonstate.edu

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )