സ്വീഡനിലെ ഫാഷന്‍ purveyor ആയ H&M ഉം C&A, Tchibo ഉള്‍പ്പടെ യൂറോപ്പിലെ മറ്റ് പ്രധാനപ്പെട്ട കച്ചവടക്കാരും ബ്രാന്റുകളും ജൈവ പരുത്തി വസ്ത്രങ്ങളെന്ന സര്‍ട്ടിഫിക്കറ്റ് കിട്ടിയ വസ്ത്രങ്ങള്‍ യഥാര്‍ത്തത്തില്‍ ഇന്‍ഡ്യയില്‍ നിന്നുള്ള ജനിതകമാറ്റം വരുത്തിയ പരുത്തി ഉപയോഗിക്കുന്നു എന്ന് ജര്‍മ്മനിയിലെ Financial Times പറയുന്നു. ജൈവ സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് ജനിതകമാറ്റം വരുത്തിയ വസ്തുക്കളുപയോഗിക്കാന് പാടില്ല.
30% സാമ്പിളുകളില്‍ ജനിതകമാറ്റം വരുത്തിയ പരുത്തി കാണപ്പെട്ടു എന്ന് Bremerhaven ലെ Impetus എന്ന ലാബിന്റെ ഡയറക്റ്റര്‍ ആയ Lothar Kruse പറഞ്ഞു. ലോകത്തെ ജൈവ പരുത്തിയുടെ പകുതിയും വരുന്ന ഇന്‍ഡ്യയാണ് ഇത്തരം പരുത്തിയുടെ സ്രോതസ്സ്. Organic Exchange ന്റെ അഭിപ്രായത്തില്‍ 2009 ല്‍ ഇന്‍ഡ്യ 107,000 ടണ്‍ പരുത്തി ഉത്പാദിപ്പിച്ചു.
Apeda യുടെ തലവനായ സഞ്ജെയ് ദേവിന്റെ അഭിപ്രായത്തില്‍ ഈ “തട്ടിപ്പ് ഭീമമാണ്”. EcoCert, Control Union തുടങ്ങി third-party certification ഏജന്‍സികള്‍ക്ക് ഇതിന്റെ പേരില്‍ 2009 ഏപ്രിലില്‍ പിഴയടക്കേണ്ടിവന്നിട്ടുണ്ട്.
ജൈവ സാങ്കേതികവിദ്യാ വിളകളുടെ ലോകം മുഴുവനുള്ള ഉപയോഗം കാരണം അവ cross-പരാഗണം നടത്തി ജൈവ വിളകളെ മലിനപ്പെടുത്തുന്നത് അറിയപ്പെടാത്ത കാര്യമല്ല. എന്നിരുന്നാലും ബ്രാന്റുകള്‍ അവരുടെ ഉത്പന്നങ്ങളിലുപയോഗിക്കുന്ന പരുത്തി വേണ്ടത്ര പരിശോധനയില്ലാതെ ഉപയോഗിക്കുന്നതാണ് തെറ്റ്. “ഫാഷന്‍ കമ്പനികള്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല” എന്ന് Federal Consumer Affairs Agency ന്റെ Monika Buening പറയുന്നു. H&M ഉം C&A ഉം ഒക്കെ കൂടുതല്‍ മെച്ചപ്പെട്ട പരിശോധന നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ജൈവ ഉത്പന്നങ്ങളുടെ കൂട്ടത്തില്‍ GM പരുത്തി കടന്നുകൂടുന്ന ഈ പ്രശ്നത്തെക്കുറിച്ച് തങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ തിരിച്ചറിഞ്ഞു എന്ന് H&M ന്റെ വക്താവ് AFP യോട് പറഞ്ഞു. C&A പറയുന്നത് അവര്‍ ഇപ്പോഴും ഈ പ്രശ്നത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയൊണെന്നാണ്.
– from ecouterre.com
ലോകം മുഴുവന്‍ ജൈവ ഉത്പന്നങ്ങളുടെ വലിയൊരു കമ്പോളമുണ്ട്. എന്നാല്‍ ജനിതകമാറ്റം വരുത്തിയ ചെടികള്‍ നടത്തുന്ന cross-പരാഗണം ജൈവ ഉത്പന്നങ്ങളെ മലിനപ്പെടുത്തുകയും അവയുടെ കമ്പോളത്തില്‍ നമ്മുടെ ഉത്പന്നള്‍ തഴയപ്പെടുന്നതിനും കാരണമാകുന്നു. അതിനാല്‍ കഴിവതും ജനിതകമാറ്റം വരുത്തിയ ചെടികള്‍ വളര്‍ത്താതിരിക്കുക. ഒപ്പം അവകാരണത്താല് ജൈവ വിളകളിലുണ്ടാകുന്ന വ്യാപാര നഷ്ടം അവയുടെ ലാഭത്തില്‍ നിന്ന് പിടിച്ചെടുത്ത് ജൈവ കര്‍ഷകര്‍ക്ക് നല്‍കുക.