“ബ്രാന്റ് ഇസ്രായേല്‍” ? കൈയ്യേറ്റത്തിന് ആഘോഷമില്ല

കൈയ്യേറ്റത്തിന് ആഘോഷമില്ല: ടെല്‍ അവിവിനെ Spotlight Toronto Film Festival ന്റെ തീരുമാനത്തിനെതിരെ 1,500 കലാരന്‍മാരും എഴുത്തുകാരും ഒപ്പ് വെച്ച കത്ത് പ്രതിഷേധിക്കുന്നു.

സിനിമ പരിപാടികളില്‍ ലോകത്തെ ഏറ്റവും ഉന്നതനിലയിലുള്ളവയിലൊന്നാണ് Toronto International Film Festival. അതത് വര്‍ഷത്തെ പ്രമുഖ സിനിമകള്‍ അവിടെ കാണിക്കുന്നു. കഴിഞ്ഞ ആഴ്ചത്തെ ഉദ്ഘാടനത്തിന് ശേഷം ഇസ്രായേല്‍-പാലസ്തീന്‍ പ്രശ്നത്തെക്കുറിച്ചുള്ള പ്രതിഷേധം കേന്ദ്രത്തിലേക്ക് വന്നു. ടെല്‍ അവിവില്‍ നിന്നുള്ള സിനിമകള്‍ City-to-City പരിപാടിയില്‍ ഉള്‍പ്പെടുത്താനുള്ള ഫെസ്റ്റിവലിന്റെ തീരുമാനം ആണ് പ്രശ്നത്തിന് കാരണമായത്. ഗാസയിലെ ആക്രമണത്തിനും പാലസ്തീന്‍ ഭൂമി കൈയ്യടക്കിവെക്കുന്നത് തുടരുകയും ചെയ്യുന്നതിന് ശേഷം തങ്ങളുടെ അന്താരാഷ്ട്ര പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ഇസ്രായേലിന്റെ ശ്രമമാണ് TIFF ല്‍ നടക്കുന്നത് എന്ന് പാലസ്തീന്‍ സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു.

ഉൽസവത്തിന് ആഴ്ചകൾക്ക് മുമ്പ് ഒരു കൂട്ടം കലാകാരൻമാരും എഴുത്തുകാരും Tel Aviv spotlight ന് എതിരെ “ടോറന്റോ പ്രഖ്യാപനം: കൈയ്യേറ്റത്തിന് ഒരു ആഘോഷവുമില്ല” എന്ന തലക്കെട്ടിൽ ഒരു കത്ത് എഴുതി. അതിൽ പറയുന്നു, “അന്തർദേശീയമായാലും അല്ലെങ്കിലും TIFF ഇസ്രായേലിന്റെ പ്രചാരവേലാ യന്ത്രത്തിന് complicit ആയിരിക്കുകയാണ്… ഇസ്രായേലി സിനിമാക്കാരെ വ്യക്തിപരമായ ഞങ്ങൾ എതിർക്കുന്നില്ല… TIFF ൽ ഇസ്രായേലിൽ നിന്നുള്ള സിനിമകൾ TIFF ൽ സ്വാഗതം ചെയ്യേണ്ട എന്നും ഞങ്ങൾ പറയുന്നില്ല. എന്നിരുന്നാലും, ഗാസയിലെ ഈ വർഷത്തെ നിഷ്ഠൂരമായ ആക്രമണത്തിന് ശേഷം, ഒരു വംശവെറിയൻ ഭരണകൂടത്തിന് വേണ്ടി ഇത്തരത്തിലുള്ള അന്താരാഷ്ട്ര ആഘോഷത്തിൽ ഒരു പ്രചാരവേല പദ്ധതി നടപ്പാക്കുന്നതിനെ ഞങ്ങൾ എതിർക്കുന്നു. (ജിമ്മി കാർട്ടർ, ഡെസ്മണ്ട് ടുടു ഉൾപ്പടെ ധാരാളം ബഹുമാന്യരായ വ്യക്തികൾ ഇത് ഒരു വംശവെറിയൻ രാഷ്ട്രമാണെന്ന് പറഞ്ഞിട്ടുണ്ട്.)

ഈ വിജ്ഞാപനത്തിന് Jane Fonda, Viggo Mortensen, Danny Glover, David Byrne, Harry Belafonte യുടെ ഉൾപ്പടെ 1,500 ൽ അധികം ഒപ്പുകൾ കിട്ടിയിട്ടുണ്ട്. എന്നാൽ അതിനെതിരെ anti-Semitism ന്റെ ആരോപണമുന്നയിച്ച് scathing വിമർശനമാണ് വന്നിരിക്കുന്നത്. Toronto Declaration അംഗങ്ങൾ, ഇസ്രായേൽ സിനിമ ബഹിഷ്കരിക്കണമെന്നും ആഘോഷം മൊത്തം ബഹിഷ്കരിക്കണമെന്നുമുള്ള ആഹ്വാനങ്ങൾ ഉൾപ്പടെ തെറ്റായ ആരോപണമാണ് ഉന്നയിക്കുന്നത് എന്ന് ഇസ്രായേൽ സർക്കാരിനെ പിൻതുണക്കുന്നവർ പറയുന്നു.

ടോറന്റോ പ്രഖ്യാപനത്തിന്റെ ആദ്യത്തെ എഴുത്തുകാരിൽ ഒരാളായിരുന്നു മാധ്യമപ്രവർത്തക Naomi Klein

Naomi Klein സംസാരിക്കുന്നു:

42 വർഷമായുള്ള അനിനിവേശം തുടരുമ്പോൾ ഇത് ആഘോഷത്തിനുള്ള സമയമാണെന്ന് ഈ വിജ്ഞാപനത്തിൽ ഒപ്പ് വെച്ച ആളുകൾ വിശ്വസിക്കുന്നില്ല. അതിനുപരി, ജനുവരിയിൽ ഈ വർഷം തുടങ്ങയിത് ഗാസയിൽ ബോംബുകളും മിസൈലുകളും വർഷിച്ചുകൊണ്ടാണ്. 1,400 ൽ അധികം ആളുകൾ അതിനാൽ കൊല്ലപ്പെട്ടു. അതിൽ അധികവും കുട്ടികളാണ്. ഈ കുറ്റകൃത്യങ്ങൾക്ക് ഒരു ഉത്തരവാദിത്തവുമില്ല. തെക്കെ ആഫ്രിക്കയിലെ ജഡ്ജിയായ Richard Goldstone ന്റെ നേതൃത്വത്തിലുള്ള ഐക്യരാഷ്ട്ര സഭയുടെ സത്യാന്വേഷണ സംഘവുമായി സഹകരിക്കാൻ ഇസ്രായേൽ തയ്യാറാവുന്നുമില്ല.

Toronto International Film Festival ൽ ഇസ്രായേലിൽ നിന്നുള്ള സിനിമ ഉണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ചല്ല ഇത്. എല്ലാ വർഷവും ഉണ്ടാകാറുണ്ട്. അതുണ്ടാകണം. അവയെ സ്വാഗതം ചെയ്യണം. ആ സിനിമകൾ നല്ലതാണെങ്കിൽ അവയെ ബഹുമാനിക്കുകയും വേണം. Toronto International Film Festival ൽ നടക്കുന്ന സംഭവം സിനിമയെക്കുറിച്ചുള്ളതല്ല. അവിടെ ഒരു നഗരത്തെ ബഹുമാനിക്കുകയാണ്. ടെൽ അവീവ് നഗരം. ടെൽ അവീവിന്റെ മേയറെ feted. കാരണം അത് ഇസ്രായേലിന്റെ ടൂറിസത്തിന് ഗുണകരമാണ്. കലയുടെ രംഗത്ത് നിന്ന് ശരിക്കും മാറുന്ന അവസ്ഥയാണിത്. ഈ അംഗീകാരം കൊടുക്കാനുള്ള തീരുമാനം, ടെൽ അവീവ് നഗരത്തിന് കൊടുക്കുന്ന ഈ വിശേഷാവകാശം ഒക്കെ രാഷ്ട്രീയത്തിന്റേയും വ്യവസായത്തിന്റേയും രംഗമാണ്. അതാണ് ആളുകൾ എതിർക്കാൻ തുടങ്ങിയത്.

എന്തുകൊണ്ടാണ് ടോറോണ്ടോ അന്തർദേശീയ ഫിലിം ഫെസ്റ്റുവെൽ ടെൽ അവീവിൽ ആഘോഷിക്കുന്നത്.

രാഷ്ട്രീയ ഇടപെടലുകളുണ്ടാവരുത് എന്നത് കൂടുതലും തന്റെ തീരുമാനമാണെന്ന് ആഘോഷത്തിന്റെ co-director ആയ Cameron Bailey പറയുന്നു. സിനിമ സമൂഹത്തിൽ വലിയ ബഹുമാനം കിട്ടുന്ന വ്യക്തിയാണദ്ദേഹം. എന്നാൽ അറിഞ്ഞോ അറിയാതെയോ ഈ തീരുമാനം ഒരു സംഘടിത പ്രവര്‍ത്തവുമായി ഒത്തുപോകുന്നുണ്ട്. അധിനിവേശത്തിൽ നിന്നും ഗാസയിൽ നടത്തിയ യുദ്ധക്കുറ്റളിൽ നിന്നും ശ്രദ്ധമാറ്റാൻ സംസ്കാരത്തെ ഒരു ആയുധമായി ഉപയോഗിക്കുക എന്ന ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രാലയം തുടങ്ങിയ വളരെ അക്രമാസക്തമായ ഒരു സംഘടിത പ്രവര്‍ത്തമാണ്.

രസകരമായ കാര്യം എന്തെന്നാൽ, ഇസ്രായേലിനെ പുനർബ്രാന്റ് ചെയ്യാനായി “Brand Israel” എന്നതിന്റെ ഒരു പരീക്ഷണ കമ്പോളമായി ടോറന്റോയെ തെരഞ്ഞെടുത്തിരിക്കുന്നു. ടോറന്റോ ശരിക്കും ഒരു യുദ്ധഭൂമിയായതിനാലാണിത്. അവിടെ ഒരു ശക്തമായ ഒരു പാലസ്തീൻ സമൂഹമുണ്ട്. അവിടെ വളരെ സജീവമായ വലിയ ഒരു ജൂത സമൂഹവുമുണ്ട്. അതൊരു യുദ്ധഭൂമിയാണ്. ലോകത്തിലേറ്റവും കൂടുതൽ, അമേരിക്കയിലും കൂടുതൽ, ഇസ്രായേൽ നയതന്ത്രജ്ഞർ ക്യാനഡയിലാണുള്ളത്. കാരണം ചെറിയ ജനസംഖ്യയായിട്ടു കൂടി, ഇസ്രായേൽ സർക്കാർ ക്യാനഡയെ വളരെ പ്രധാനപ്പെട്ട യുദ്ധഭൂമിയായി കണക്കാക്കുന്നു. വളരെ പ്രധാനപ്പെട്ട പരീക്ഷണ സ്ഥലം. അതുകൊണ്ട് ഇസ്രായേലിനെ പുനർബ്രാന്റ് ചെയ്യാനായ പരീക്ഷണ ശ്രമമായി ടോറന്റോയെ തെരഞ്ഞെടുത്തിരിക്കുന്നു.

അതൊരു ഗൂഢാലോചനയല്ല. New York Times ഉം Reuters ലും വാർത്തയുണ്ട്. ഗാസയിലെ ആക്രമണം കഴിഞ്ഞ് കുറച്ച് മാസത്തിനകം, ഇസ്രായേലിനെക്കുറിച്ച് ലോകത്തിനുള്ള അഭിപ്രായത്തിൽ ഒരു മാറ്റം വന്നു. ലോകം മൊത്തം പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഇസ്രായേലിന്റെ പ്രവർത്തിക്കെതിരെ ലണ്ടനിൽ ഒരു ലക്ഷം ആളുകളാണ് നിരത്തിലേക്കിറങ്ങിയത്. അഭിപ്രായ സർവ്വേകളിലെല്ലാം ഇസ്രായേലിനുള്ള പിൻതുണ കുറഞ്ഞു. തെക്കെ ആഫ്രിക്കയിലെ വർണ്ണ വെറിയൻ സർക്കാരിനെതിരായി ഉപയോഗിച്ച തരത്തിലുള്ള സമര തന്ത്രങ്ങൾ ഉപയോഗിക്കണമെന്ന് കൂടുതൽ കൂടുതൽ ആളുകൾ സംസാരിച്ച് തുടങ്ങി. ഈ സമയത്താണ് ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രാലയം പറഞ്ഞത് New York Times ൽ വന്നു—“നാം പ്രസിദ്ധരായ നോവലിസ്റ്റുകൾ എഴുത്തുകാർ തുടങ്ങിയവരെ വിദേശത്തെ പരിപാടികളിലേക്ക് അയകക്കും. ഇതുവഴി ഇസ്രായേലിന് ഒരു ഭംഗിയുള്ള മുഖം കാണിക്കാം. യുദ്ധത്തിന്റേതല്ലാത്ത ഒരു മുഖം ഇസ്രായേലിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഉണ്ടാകണം.”

സാംസ്കാരിക സമ്മേളനങ്ങളിൽ ഇതാണ് കളിക്കുന്നത്. Paris Book Fair വളരെ പ്രധാനപ്പെട്ട പുസ്തക ആഘോഷമാണ്. കുറച്ച് വർഷം മുമ്പ് ഇസ്രായേലിന്റെ 60 ആം ജന്മദിനത്തെക്കുറിച്ച് പ്രത്യേക പരിപാടി അവിടെയുണ്ടായിരുന്നു. Turin Book Fair ലും അത് നടന്നു. അവിടെയെല്ലാം പ്രതിഷേധങ്ങളുമുണ്ടായി. എന്നാൽ ടോറന്റോയുമായി നോക്കുമ്പോൾ അവ വളരെ ചെറുതായിരുന്നു. അതിന് കാരണം ഗാസയാണ്. ഈ വർഷം കാരണമാണ്. ഇസ്രായേലിന്റെ ശിക്ഷ കിട്ടാത്ത തുടരുന്ന യുദ്ധക്കുറ്റങ്ങളാലാണ്. ആളുകൾ പറയുന്നു, അത് ആഘോഷിക്കാനുള്ള സമയമല്ല.

സിനിമ സംവിധായകനായ Ivan Reitman പറയുന്നു, “സിനിമ എന്നത് ആഗോള കഥകൾ പറയാനുള്ളതാണ്. മനുഷ്യന്റെ അവസ്ഥകളുടെ സങ്കീർണതകളും വൈരുദ്ധ്യങ്ങളും പര്യവേഷണം നടത്തുകയാണത്. രാഷ്ട്രീയ അജണ്ടകളുടെ പേരിൽ ആ സംവാദത്തെ നിശബ്ദമാക്കുന്ന ഏതൊരു ശ്രമവും, ആഘോഷം ഹൈജാക്ക് ചെയ്യാനുള്ള ശ്രമം അവസാനം കാലാകാരെ നിശബ്ദരാക്കുന്നതിലേ അവസാനിക്കൂ.”

പ്രതിഷേധം നടത്തുന്ന ആളുകളല്ല ആഘോഷത്തെ രാഷ്ട്രീയവൽക്കരിച്ചത്. സത്യത്തിൽ ആഘോഷത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിനെ എതിർക്കുകയാണ് അവർ ചെയ്തത്. ആരേയും നിശബ്ദരാക്കാനുള്ള ശ്രമവുമല്ല അത്. ഇസ്രായേലിന് പ്രത്യേക സ്ഥാനം കൊടുക്കുന്ന ആഘോഷത്തിന്റെ തീരുമാനത്തിനെരെ ഞങ്ങളുടെ ശബ്ദമുയർത്തുക എന്ന ലളിതമായ കാര്യം മാത്രമാണ്.

സാൻഫ്രാൻസിസ്കോ ആസ്ഥാനമായ അധിനിവേശ വിരുദ്ധ സംഘടനയാണ് Jewish Voices for Peace (jvp.org). അവർ ഒരു നല്ല രേഖ നിർമ്മിച്ചു. പ്രതിഷേധ പരിപാടിയെക്കുറിച്ച് പ്രചരിപ്പിക്കുന്ന എല്ലാ കള്ളത്തരങ്ങളുടെ സത്യം പരിശോധിക്കാനുള്ള രേഖ. അവർക്ക് ചില രേഖകളുണ്ട് ഇസ്രായേലിന്റെ rebranding പരിപാടിയെക്കുറിച്ചും അതിന്റെ ലക്ഷ്യത്തെക്കുറിച്ചുമുള്ള ചില രേഖകളും അവരുടെ കൈയ്യിലുണ്ട്. ഇസ്രായേലിന്റെ ഉയന്ന ഒരു PR ഉദ്യോഗസ്ഥൻ പറയുന്നത് അവർ എടുത്തുപറയുന്നുണ്ട്. യഥാർത്ഥ ലക്ഷ്യം എന്നത് “ഇസ്രായേലിനെ ചുറ്റിപ്പറ്റി ഒരു സാധാരണത്വത്തിന്റെ ആഖ്യാനം.” നിർമ്മിക്കുകയാണ്. ഗാസയിലെ ഇസ്രായേലിന്റെ പ്രവർത്തിയെക്കുറിച്ചോ, കൈയ്യേറ്റക്കെട്ടിടങ്ങളുടെ വ്യാപനമോ പോലെ ചെറിയ ഒരു ഭാഗത്തിനെക്കുറിച്ച് നിങ്ങൾക്ക് വിമർശനങ്ങൾ ആവാം. എന്നാൽ ഇസ്രായേൽ സമൂഹത്തിന്റെ എല്ലാ ഭാഗത്തേയും കുറിച്ച് നോക്കുമ്പോൾ ഒന്നും നടക്കുന്നില്ല എന്ന രീതിയിൽ ഭാവിക്കണം. ഫിലിം ഫെസ്റ്റുവലിലും പുസ്തകോൽസവങ്ങളിലുമെല്ലാം ടെൽ അവീവിനെ പുകഴ്താം. ഇസ്രായേലിന്റെ ടൂറിസത്തിന് പ്രചരണം നടത്താം.

ടെൽ അവീവ് നഗരത്തെ ആഘോഷിക്കുന്നത് സാധാരണമായ ഒരു കാര്യമാണെന്ന് അവർ സ്വയം ബോദ്ധ്യപ്പെടുത്തി എന്നതാണ് Toronto International Film festival ൽ സംഭവിച്ചത്. പാലസ്തീൻകാരുട നേതൃത്വത്തിൽ ആളുകൾ അതിനെ എതിർത്തപ്പോൾ അവർ തിരിഞ്ഞ് നിന്ന് പറയുന്നു, “നിങ്ങൾ ഫിലിം ഫെസ്റ്റുവലിനെ രാഷ്ട്രീയവൽക്കരിക്കുകയാണ്”. അവരുടെ തീരുമാനത്തിൽ അസാധാരണമായി ഒന്നുമില്ലെന്ന് അവർ സ്വയം ബോദ്ധ്യപ്പെടുത്തുന്നതാണ് അതിന്റെ കാരണം. ഇത് മറ്റേതെങ്കിലും രാജ്യമായിരുന്നെങ്കിൽ പ്രശ്നത്തിൽ പക്ഷം പിടിക്കുക എന്ന വ്യക്തമായ രാഷ്ട്രീയ തീരുമാനമായി കണക്കാക്കിയേനെ.

ഉദാഹരണത്തിന് ഈ വർൽത്തെ Toronto International Film Festival ൽ സിംഹള പ്രാമുഖ്യമുള്ള കൊളംബോ നഗരത്തെക്കുറിച്ച് പ്രത്യേക പരിപാടികളുണ്ടെന്ന് കരുതുക. ഒരൊറ്റ പാലസ്തീൻ സംവിധായകരേയും കയറ്റാത്തത് പോലെ ഒരൊറ്റ തമിഴ് സംവിധായകരേയും അരങ്ങിലേക്ക് കൊണ്ടുവരുന്നില്ല എന്നും കരുതുക. ഇനി, ടോറന്റോയിൽ വലിയൊരു കൂട്ടം തമിഴർ താമസിക്കുന്നുണ്ട്. അവർ പുറത്ത് വന്ന് പ്രതിഷേധം രേഖപ്പെടുത്തും. കാരണം ആ നടപടി ധാരാളം യുദ്ധക്കുറ്റങ്ങൾ ചെയ്ത ശ്രീലങ്കൻ സർക്കാരനെ വെള്ള പൂശുന്ന പരിപാടിയാണ്.

ഈ പ്രവർത്തന തന്ത്രം, സെൻസർഷിപ്പിലേക്കുള്ള ഒരു ചർച്ചയായി മാറുന്നു. കാരണം എല്ലാവരും സെൻസർമാരെ വെറുക്കുന്നു. എല്ലാവർക്കും ലോക സിനിമയെ ആഘോഷിക്കണം. TIFF ബഹിഷ്കരിക്കാൻ ആരും പറയുന്നില്ല. ഒരു സിനിമയേയും നിശബ്ദമാക്കാൻ ആരും പറയുന്നില്ല. സംസാരത്തെ ഗതിമാറ്റി ഒരു സെൻസർഷിപ്പ് യുദ്ധമാക്കി മാറ്റാൻ എളുപ്പമാണ്. അതാണ് അവിടെ ബോധപൂർവ്വം നടക്കുന്നത്.

Toronto Declaration ൽ ഒപ്പ് വെച്ച വീഗോ മോർടെൻസെൻ (Viggo Mortensen) പറയുന്നു, “ഇസ്രായേലിൽ നിന്നുള്ള കലാകാരേയോ സിനിമയേയോ ബഹിഷ്കരിക്കണമെന്നോ സെൻസർ ചെയ്യണമെന്നോ ഈ പ്രഖ്യാപനം പറയുന്നില്ല. ഈ പ്രഖ്യാപനത്തെ ആക്രമിക്കുന്ന എല്ലാവരും തെറ്റായ വിവരമാണ് പ്രചരിപ്പിക്കുന്നത്. തങ്ങളുടെ നിയമപരമായ ദേശീയ അതിർത്തിക്കകത്തും പുറത്തും ഇസ്രായേൽ സർക്കാർ നടത്തുന്ന നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ പ്രവർത്തികളെ വെള്ളപൂശുക എന്ന പ്രശ്നത്തിൽ നിന്ന് ശ്രദ്ധമാറ്റാനാണ് അത് ചെയ്യുന്നത്.”

ഒരു അരാഷ്ട്രീയമായ തീരുമാനമെന്ന് ഭാവിച്ചുകൊണ്ട് ടെൽ അവീവിനെ ഫെസ്റ്റിവൽ ഒറ്റയാക്കി. നിങ്ങൾ ആ പരിപാടി വായിക്കുകയാണെങ്കിൽ അതിൽ പറയുന്നത് ടെൽ അവീവ് ഇസ്രായേലിന്റെ സാമ്പത്തികവും സാംസ്കാരികവും ആയ കേന്ദ്രമായാണ്. അധിനിവേശത്തെക്കുറിച്ച് സൂചിപ്പിക്കുന്നത് പോലുമില്ല. പാലസ്തീനെക്കുറിച്ച് പറയുന്നില്ല. കഫേകൾ നിറഞ്ഞ ഒരു നഗരമെന്ന ലഘുവായ വിവരണമാണ് നൽകുന്നത്. തർക്കത്തെക്കുറിച്ച് 24 മണിക്കൂറും ചിന്തിക്കാതെ നിങ്ങൾക്ക് പോകാൻ പറ്റിയ ഒരു നഗരമാണ് അതെന്ന് ഒരു സിനിമാക്കാരൻ അഭിമുഖത്തിൽ പറയുന്നു. അതായത് ഇസ്രായേലിന്റെ പശ്ചാത്തലത്തിൽ നിന്ന് വേറിട്ട് ടെൽ അവീവിനെ കാണുക എന്ന ആശയമാണിത്. പ്രശ്നത്തിന്റെ പശ്ഛാത്തലത്തിൽ നിന്ന് അകന്ന കാഴ്ച. ഒരു അരാഷ്ട്രീയ സ്ഥലം. പ്രതിരോധ മന്ത്രാലയം നിലകൊള്ളുന്നത് ടെൽ അവീവിലാണ്. ഗാസയിലെ ബോംബാക്രമണത്തിൽ യുദ്ധ വിമാനങ്ങൾ പറന്നുപൊങ്ങിയ വിമാനത്താവളങ്ങൾ ടെൽ അവീവിനടുത്താണ്. ഇസ്രായിലെ സമാധാന പ്രവർത്തകർ അവിടെ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. അവർ പൈലറ്റുമാരോട് “നിങ്ങൾ ചെയ്യാൻ പോകുന്നത് യുദ്ധക്കുറ്റമാണെന്ന്” എന്ന് വിളിച്ച് പറഞ്ഞു. ഇസ്രായേലിൽ നിന്ന് മുറിച്ച് മാറ്റാവുന്നതല്ല ടെൽ അവീവ്. spotlight നെ എതിർക്കുന്നത് ടെൽ അവീവിന്റെ നിലനിൽപ്പിന് എതിരാണ് എന്ന് പറയുന്ന ആശയം വലിയ ഒരു വ്യതിചലിപ്പിക്കലാണ്.

ഇത് വളരേറെ ദൌര്‍ഭാഗ്യകരമാണ്. Jane Fonda യെ പോലുള്ള ആളുകള്‍ കത്തില്‍ ഒപ്പ് വെക്കുന്നു. എറ്റവും കള്ളത്തരം നിറഞ്ഞ കളങ്കപ്പെടുത്തല്‍ പരിപാടികള്‍ അവരെ പോലുള്ളവര്‍ക്കെതിരെ നടക്കുന്നു. TMZ, Perez Hilton, പോലുള്ള ഗോസിപ്പ് സൈറ്റുകളില്‍ കഴിഞ്ഞ ആഴ്ച പറഞ്ഞത്, ജെയിന്‍ ഫോണ്ട ഇസ്രായേല്‍ നശിപ്പിക്കണം എന്ന് ആഹ്വാനം ചെയ്യുന്നു എന്നാണ്. അത് absurd ആണ്. ജീവിതകാലം മൊത്തം രണ്ട് രാഷ്ട്രങ്ങള്‍ എന്ന് വാദിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ക്കെതിരെയാണിത്. ഇത് തെറ്റിധാരണകൊണ്ടുണ്ടാവുന്നതല്ല. സാധാരണത്വം എന്ന ആഖ്യാനത്തെ തള്ളിക്കളഞ്ഞുകൊണ്ട് ഇസ്രായേലിനെക്കുറിച്ച് സംസാരിക്കുന്നവരെ ഇകഴ്തിക്കാട്ടുകയാണിത്. സത്യം അതല്ല.

ഗാസയിലെ ആക്രമണത്തിലെ മരണങ്ങളെക്കുറി കഴിഞ്ഞ ആഴ്ച ഒരു സംഘം ഒരു റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. പാലസ്തീന്‍കാരുടെ കണ്ടെത്തലുമായി ചേര്‍ന്ന് പോകുന്നതാണത്. കൊല്ലപ്പെട്ട 1,400 ആളുകളില്‍ പകുതിപ്പേര്‍ സാധാരണജനമാണ്. അതില്‍ 240 കുട്ടികളും ഉള്‍പ്പെടും. ഇസ്രായേലിലെ മനുഷ്യാവകാശ സംഘടനയായ B’Tselem ന്റെ ഡയറക്റ്ററായ Jessica Montell.

“ഇസ്രായേല്‍ സൈന്യം പറഞ്ഞതില്‍ നിന്ന് വ്യത്യസ്ഥമായി B’Tselem ന്റെ ഗവേഷകര്‍ കണ്ടെത്തിയത് വിഷമിപ്പിക്കുന്ന കാര്യമാണ്. ഏറ്റവും നിര്‍ലജ്ജമായ ഉദാരണം 16 വയസില്‍ താഴെയുള്ള 89 കുട്ടികള്‍ ആണ് മരിച്ചതെന്ന് ഇസ്രായേല്‍ സൈന്യം പറയുന്നു. ബറ്റ്സെല്ലം 16 വയസില്‍ താഴെയുള്ള കൊലചെയ്യപ്പെട്ട 240 കുട്ടികളുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച് മരണ സര്‍ട്ടിഫിക്കെറ്റുകളും, പ്രമാണങ്ങളും എടുത്തു. ” [എന്തിന് 89. ഒരു കുട്ടിക്ക് പോലും പരിക്കേറ്റാലും അത് വളരെ മോശമായ കാര്യമാണ്. എന്തുകൊണ്ട് ഒരു കുറ്റവും ചെയ്യാത്തെ കുട്ടികള്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നു.]

ഏത് തരത്തിലുള്ള യുദ്ധത്തിന്റെയിടക്കും ഗാസക്കാര്‍ അവരുടെ ടെലിവിഷന്‍ തുറന്നാല്‍ ലോകം മൊത്തം ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അവര്‍ക്ക് കേള്‍ക്കാം. ലണ്ടനിലും ലോകത്തെ മറ്റ് നഗരങ്ങളിലേയും പ്രതിഷേധം, ഇസ്രായേലിന്റെ പ്രവര്‍ത്തികളെ ആളുകള്‍ തള്ളിക്കളയുന്നത്, യുദ്ധത്തെ അനുകൂലിക്കാതിരിക്കുന്നത് ഒക്കെ. എന്റെ നഗരമായ ടോറന്റോയില്‍ consul general ന്റെ ഓഫീസ് കൈയ്യേറിയത്. ജൂത സ്ത്രീകളാണ് അത് ചെയ്തത്. അത് അവിശ്വസനീയമായ പ്രവര്‍ത്തിയാണ്. ഭീകരമായ ആക്രമണങ്ങള്‍ അതിജീവിച്ചാല്‍ അത് പുതിയ ഒരു ലോകത്തിന് വേണ്ടിയുള്ള ശ്രമമാണ് എന്ന് പാലസ്തീന്‍കാര്‍ പറയുന്നു. ഉദാഹരണത്തിന് ഗാസയുടെ siege ഇല്ലാതാക്കുന്നത്.

ഇപ്പോഴും നിയമവിരുദ്ധമായി ഗാസയുടെ ഉപരോധം തുടരുന്നു. ഇത്തരത്തില്‍ ഒരു നീതിയുമില്ല. ഗാസ എന്നത് വലിയ ഒരു കുറ്റകൃത്യമാണ്. അത്തരത്തിലെ തുറന്ന ക്രൂരത ഒരു തരത്തിലുമുള്ള നീതിയിലേക്ക് നയിക്കുമെന്ന് കരുതാനാവില്ല.

എന്നാല്‍ ടോറന്റോ ഇവിടുത്തെ ഏറ്റവും വലിയ പരിപാടിയായ Toronto International Film Festival ല്‍ ഇസ്രായേലിന് വേണ്ടി വലിയ ആഘോഷം നടത്താന്‍ പദ്ധതിയിടുന്നു. അതുകൊണ്ടാണ് Neomy ഈ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത്.

നീതി കൊണ്ടുവരുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെടുമ്പോള്‍, അന്തര്‍ദേശീയ സമൂഹം പരാജയപ്പെടുമ്പോള്‍, ഐക്യരാഷ്ട്ര സഭ പരാജയപ്പെടുമ്പോള്‍ ആളുകള്‍ മുന്നോട്ട് വന്ന് ആ ശൂന്യത ഇല്ലാതാക്കണം. അത് മുമ്പും സംഭവിച്ചിട്ടുണ്ട്. അത് വീണ്ടും സംഭവിക്കും. അതിനാലാണ് അവിശ്വസനീയമായ ഭയവും ഇത്തരത്തിലുള്ള ശ്രമങ്ങളെ അടിച്ചമര്‍ത്താന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതും. പ്രശ്നം ഒബാമക്ക് വിട്ടുകൊടുത്ത് അദ്ദേഹം നെതന്യാഹുവുമായി സംസാരിച്ച് എല്ലാം ശരിക്കും എന്ന് പ്രതീക്ഷിച്ചിരിക്കുന്നില്ല. ഉന്നത തല ധാര്‍മ്മിക സമ്മതിപ്പിക്കലിന്റെ പരാജയം ജനം കാണുന്നുണ്ട്.

വെറുതെ സംസാരിക്കുന്നതിന് ഉപരി, ഇനി കൂടുതല്‍ കൈയ്യേറ്റ കെട്ടിടങ്ങള്‍ പണിയരുത് എന്ന് ഒബാമ നെതന്യാഹുവിനോട് സൂചിപ്പിക്കുകയും നെതന്യാഹു അത് അവഗണിക്കുകയും ചെയ്യുന്നതിന് എന്നതിനുപരി നയതന്ത്ര ആയുധശേഖരത്തില്‍ ധാരാളം ഉപകരണങ്ങളുണ്ടെന്ന് നമുക്കറിയാം. ശതകോടിക്കണക്കിന്റെ സൈനിക സഹായമുണ്ട്. രാജ്യങ്ങള്‍ക്ക് കൊടുക്കുന്ന ഇത്തരത്തിലെ ധാരാളം ബഹുമതികള്‍. ഇസ്രായേലിന്റെ കാര്യം വരുമ്പോള്‍ അതെല്ലാം തൊടാന്‍ പറ്റാത്തതാണ്. എന്നാല്‍ അത് തൊടാന്‍ പറ്റാത്തതല്ല എന്ന് പറയുന്ന ഒരു അന്തര്‍ദേശീയ പ്രസ്ഥാനം വളരുന്നുവരുന്നുണ്ട്. അന്താരാഷ്ട്ര നിയമങ്ങളെ അംഗീകരിക്കാത്ത ഏത് രാജ്യത്തിനോടും അവ ഉപയോഗിക്കാനുള്ള അവകാശം നമുക്കുണ്ട്.
____
Naomi Klein, journalist and author of the books The Shock Doctrine and No Logo. She helped launch the “No Celebration of Occupation” protest at the Toronto International Film Festival.

— സ്രോതസ്സ് democracynow.org

അമേരിക്കന്‍ പൌരന്‍മാരേ, യുദ്ധം വ്യാപിപ്പിക്കുന്നത് നിര്‍ത്തലാക്കാന്‍ നിങ്ങളുടെ സര്‍ക്കാരിനെ നിര്‍ബന്ധിക്കുക. നിങ്ങളോളം ശക്തരായി ആരുമില്ല. അതുകൊണ്ട് എന്തുകൊണ്ട് നിരപരാധികളായ സ്ത്രീകളേയും കുട്ടികളേയും കൊല്ലുന്നു? നിങ്ങളുടെ നികുതി ഡോളര്‍ നിരപരാധികളായ മനുഷ്യരെ കൊല്ലുകയാണ്.
ലോകത്തിലെ ജനങ്ങളേ, അമേരിക്കയുടേയും ഇസ്രായേലിന്റേയും ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുക.

***

ഈ പ്രശ്നങ്ങള്‍ നടക്കുന്ന നാട്ടിലെ ജനങ്ങള്‍ ആ പ്രശ്നങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതികരിക്കുന്നുണ്ട്. അവര്‍ അത് ചെയ്തോളും. അക്രമി രാജ്യത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക, കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നതിനപ്പുറം നമുക്കതില്‍ ഒന്നും ചെയ്യാനില്ല. അതുപോലെ നാം പ്രവര്‍ത്തിക്കുന്ന മണ്ഡലത്തില്‍ ഈ അക്രമി രാജ്യത്തിന്റെ പോലുള്ള സ്വഭാവം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയും വേണം.

എന്നാല്‍ ഈ വിവരങ്ങള്‍ കാരണം താങ്കള്‍ക്ക് തീവൃദേഷ്യമോ അക്രമണ പ്രതികാര താല്‍പ്പര്യമോ തൊന്നുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു കൌണ്‍സിലിങ്ങിന് പോകേണ്ടതാണ്. കാരണം, അല്ലെങ്കില്‍ താങ്കള്‍ ഏതോ തീവൃവാദിയുടെ ഉപകരണമായി മാറുകയും, മൊത്തം ജനങ്ങള്‍ക്കും ഒരു ഭാരമാകുകയും, യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധയെ മാറ്റുന്ന സാമ്രാജ്യത്വത്തിന്റെ കൂലിപ്പണിക്കാരനാകുകയും ചെയ്യും. വിവേകമാണ് നമുക്ക് വേണ്ടത്. സമാധാനപരമായ പ്രവര്‍ത്തികളേ വിജയിക്കൂ.

അതുപോലെ ഈ ജനങ്ങളുടെ കഷ്ടപ്പടിനെ പോസ്റ്ററായി ഉപയോഗിച്ച് മറ്റുള്ളവരുടെ അനുകമ്പ പിടിച്ചെടുക്കാന്‍ മതസംഘടനകള്‍ ശ്രമിക്കാറുണ്ട്. ആരോടും അനുകമ്പയോ സ്നേഹമോ കാണിക്കേണ്ട കാര്യമില്ല, പ്രത്യേകിച്ച് മതവിശ്വാസികളോട്. അവരെ വിശ്വാസത്തില്‍ നിന്നും മതത്തില്‍ നിന്നും മോചിപ്പിക്കുകയാണ് വേണ്ടത്. നിങ്ങളുടെ പ്രതികാരവാഞ്ഛ കൊണ്ടോ ദീനാനുകമ്പകൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇതൊന്നും. അവരുടെ പിടിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം സൂക്ഷിക്കുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )