സ്പെക്ട്രം അഴുമതി പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകനായ ജെ.ഗോപീകൃഷ്ണനുമായി (പയ്നിയര്‍) ഏഷ്യാനെറ്റ് വാര്‍ത്ത ചര്‍ച്ച നടത്തി. എന്നാല്‍ ഇന്‍ഡ്യാവിഷനും, മനോരമക്കും അര്‍ത്ഥപൂര്‍ണ്ണമായ നിശ്ദതയോ ഒരുമിനിറ്റ് വാര്‍ത്തയോ ആയിരുന്നു പ്രതികരണം.
1.76 ലക്ഷം കോടി രൂപാ സര്‍ക്കാരിന് കിട്ടേണ്ടിയിരുന്ന പണമാണ്. 30,000 കോടിരൂപ കോഴ പണത്തില്‍ CPM, AIDMK ഒഴിച്ച് മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളള്‍ക്കും ഉദ്യോഗസ്ഥരും ഇതിന്റെ പങ്ക് പറ്റി. എന്നാല്‍ മുഖ്യധാരാ മാധ്യമ പ്രവര്‍ത്തരും ഇതില്‍ പങ്കുചേര്‍ന്നു എന്നാണ് ഇതിന്റെ പ്രത്യേകത. ഇന്‍ഡ്യയിലെ ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകയായിരുന്നു രാജയെ മന്ത്രി സഭയില്‍ കേറ്റാന്‍ വേണ്ടി രത്തന്‍ ടാറ്റക്ക് വേണ്ടി ലോബി ചെയ്തത്. പ്രായമേറിയ ഒരു എഡിറ്ററും കൂടെയുണ്ടായിരുന്നു. (Barkha Dutt ആണോ ആ മാധ്യമ പ്രവര്‍ത്തക?)
അനില്‍ അംബാനി, രത്തന്‍ ടാറ്റ, വീഡിയോകോണ്‍, ശശി റൂയിയ(Shashi Ruia) എസ്സാര്‍, ഷാഹിദ് ബല്‍വാ & വിനോദ് ഗോയങ്ക ഇവരാണ് ഈ അഴുമതിയുടെ കാരണക്കാരും ഗുണഭോക്താക്കളും.
രാജ്യത്തിന് നഷ്ടമുണ്ടാക്കിയ ഇവരുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക. ഇവരുടെ ഓഹരികള്‍ വാങ്ങരുത്.
പയ്നിയര്‍ പത്രം താങ്കളുടെ നഗരത്തില്‍ ലഭ്യമെങ്കില്‍ അത് വാങ്ങു.
ജെ.ഗോപീകൃഷ്ണന് അഭിവാദ്യങ്ങള്‍.
Barkha Dutt ആണോ ആ മാധ്യമ പ്രവര്‍ത്തക?
kairali onnum paranjille?
കൈരളി കാണല്ലേ. ഏറ്റവും തറ ചാനലാണ് അത്.
പക്ഷേ എന്റെ സംശയം ഏഷ്യാനെറ്റ് എന്തുകൊണ്ട് ഈ വാര്‍ത്ത കൊടുത്തു എന്നതാണ്. ആ ചര്‍ച്ചയില്‍ തറ രാഷ്ട്രീയക്കാരെ ഉള്‍പ്പെടുത്തിയില്ലന്നതും ശ്രദ്ധേയമാണ്.
ഊഹം തെറ്റിയില്ല. Barkha Dutt തന്നെ. എന്താ NDTV യുടെ പ്രകടനങ്ങള്‍!
http://www.mathrubhumi.com/story.php?id=140950
ഈ രാജ്യ ദ്രോഹികളെ ഒറ്റപ്പെടുത്തൂ.
യഥാര്‍ത്ഥത്തില്‍ വിഡ്ഢികളാക്കപ്പെടുന്നതു് ജനങ്ങള്‍ മാത്രമാണു്. എല്ലാ പാര്‍ട്ടികളും ഇതില്‍ പങ്കുപറ്റിയിരിക്കാമെന്നു കരുതാം(CPM included). മുന്‍ UPA സര്‍ക്കാരിന്റെ കാലത്തു് നടന്ന ഈ കൊള്ളയെ ക്കുറിച്ചു് അന്നുതന്നെ ശക്തമായ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. CPM പക്ഷെ, അന്നു് അവരെ താങ്ങുന്നകാലമായിരുന്നു. ഓരോ പാര്‍ട്ടിയും അഴിമതികള്‍ പരസ്പരം വിലപേശാന്‍ ഉപയോഗിക്കുകയാണു്.
ജനങ്ങള്‍ എന്തിനാണ് വിഡ്ഢികളാക്കപ്പെടുന്നത്? അതായത് ആരാണ് അവരെ വിഡ്ഢികളാക്കുന്നത്?
ജനങ്ങളുടെ മനസിലേക്ക് ആശയങ്ങള്‍ എത്തിക്കുന്നവരാണ് അവരെ വിഡ്ഢികളാക്കുന്നത്. അത് ഈ വിവാദവുമായി ബന്ധപ്പെട്ട് നാം കണ്ടു. ആള്‍ദൈവ-മത-ജാതി വര്‍ഗ്ഗീയ പ്രചാരരകരും അവരെ കൂടുതല്‍ വിഡ്ഢികളാക്കുന്നു.
സത്യത്തില്‍ ജനത്തിന് വിഡ്ഢികളായിരിക്കാനാണ് കൂടുതല്‍ താല്‍പ്പര്യം. ഒരു ഉത്തരവാദിത്തവും ഇല്ല, അഴുമതി സ്വയം നടത്താം, മറ്റുള്ളവര്‍ നടത്തുന്ന വലിയ അഴുമതികളെ കുറ്റം പറയാം, എന്നും തങ്ങളെ വിഡ്ഢികളാക്കപ്പെട്ടു എന്ന് പരാതിയും പറയാം.
CPM ന് കിട്ടിയോ, CPM പണ്ട് എന്തു ചെയ്തു എന്നൊക്കെ ചര്‍ച്ച ചെയ്ത് പ്രധാന വിഷയത്തില്‍ നിന്ന് അകലാതെ ജനങ്ങള്‍ വിഡ്ഢികളാക്കുന്നവരെ എന്തു ചെയ്യണം എന്നും, അതോ തങ്ങള്‍ സ്വയം വിഡ്ഢികളായിരിക്കാനാണോ താല്‍പ്പര്യപ്പെടുന്നതെന്നുമൊക്കുള്ള ചര്‍ച്ചയിലേക്ക് നാം നീങ്ങണം.
ജനാധിപത്യത്തില്‍ രക്ഷകന്‍ എന്ന സങ്കല്‍പ്പമില്ല. മുഴുവന്‍ പൌരന്‍മാരും ബോധപൂര്‍വ്വം ക്രിയാത്മകമായി ഇടപെട്ടില്ലെങ്കില്‍ അത് പരാജയപ്പെടും.
ഏത് ഫീസറിൽ വെച്ചാലും സത്യം ഒരു നാൾ പുറത്തു വരും… ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഗോപികൃഷ്ണനും സ്വാമിക്കും യെച്ചൂരിക്കും… പിന്നെ സത്യം പുറത്ത് കൊണ്ടുവരുവാൻ പിന്നണിയിൽ ചരടുകൾ വലിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു…
അഴിമതി വീരൻമാരെ ശിക്ഷിക്കുക… അഴിമതി നടത്തിയത് സ്വന്തം നേതാവാണ് എന്ന കാരണത്താൽ… ഒരിക്കലും പിൻതുണക്കരുത്… നേതാവിനേക്കാൽ വലുതാണ് പാർട്ടി… പാർട്ടിയേക്കാൾ വലുതാണ് രാജ്യം… രാജ്യത്തേക്കാൾ വലുതാണ് ജനം…
രാജയെ പൊക്കാൻ “ആദർശും” “കോമൺവെൽത്തും” സഹായിച്ചു… അല്ലേ…
നേതാവിനെ ശിക്ഷിക്കുന്നതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. ഒരു നേതാവ് പോയി പുതിയ നേതാവ് വരും. അയാളും ഇതു തന്നെ ചെയ്യും. എന്നാല്‍ മാറ്റമില്ലാതെ നിക്കുന്നത് അഴുമതിക്ക് കാരണക്കാരായ കോര്‍പ്പറേറ്റും അവരുടെ വിടുപണി ചെയ്യുന്ന മാധ്യമങ്ങളുമാണ്. അവരെയാണ് ആദ്യം ശിക്ഷിക്കേണ്ടത്.
ഇവര്‍ക്ക് കിട്ടിയ ലൈസന്‍സ് റദ്ദാക്കുക. പിന്നെ മതി നേതാവിനെ ശിക്ഷിക്കുന്നത്.
സ്പെക്ട്രം സ്പെക്ട്രം സ്പെക്ട്രം. എന്താ ഇത്ര നിശബ്ദത?? – Inji Pennu – Buzz – Public
ശരിയാണ്. ഒരു നിശബ്ദതയുണ്ട്.
എന്തുചെയ്യാം സ്ഥിരം കുറ്റവാളികളായ സിപിഎം ഇതില്‍ പങ്കാളികളല്ല
യുവത്വത്തിന്റെ റോള്‍ മോഡലായ ബര്‍ഖാ ദത്ത് പ്രതിയാണ്
നമുക്കോ നമ്മുടെ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ തൊഴില്‍ നല്‍കുന്ന ഉന്നത വിദ്യാഭ്യാസം നേടിയവരും അതി സമ്പന്നരും രാജ്യസ്നേഹികളും ജീവകാരുണ്യ നായകരുമാണ് ഇതിന് പിന്നില്‍.
ഇതൊക്കെയാകാം നിശബ്ദതക്ക് കാരണം.
കര്‍ത്താവേ, ഒരു ബിനീഷ് കോടിയേരിപോലും ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലോ. തീര്‍ച്ചയായും സിപിഎമ്മിനെതിരെ ഒരു അന്വേഷണം നമ്മുടെ സിബിഐയെക്കൊണ്ട് നടത്തി അവരേയും ഉള്‍പ്പെടുത്തണം. എങ്കില്‍ നമ്മുടെ നിശബ്ദത അട്ടഹാസമാകും