ഇന്റര്‍നെറ്റില്‍ കൃത്രിമം കാണിക്കാന്‍ BP ശ്രമിച്ചു

ഓണ്‍ലൈന്‍ ഉപയോക്താക്കളെ വഴിതിരിച്ച് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് ആദ്യം എത്തിക്കാന്‍ സഹായിക്കുന്ന ധാരാളം വാക്യങ്ങള്‍ ഗൂഗിള്‍, യാഹൂ മുതലായ തിരയല്‍ യന്ത്രങ്ങളില്‍ നിന്ന് BP വിലക്ക് വാങ്ങി എന്ന് ABC News റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉദാഹരണത്തിന് “oil spill” പോലുള്ള വാക്കുകള്‍ വിലക്ക് വാങ്ങി നിങ്ങള്‍ ഇന്റര്‍നെറ്റില്‍ കാണുന്ന വിവരങ്ങളില്‍ കൃത്രിമത്വം വരുത്തുകയാണ് അവര്‍ ചെയ്തതത്.

ഗൂഗിളില്‍ “oil spill” എന്ന് തെരഞ്ഞാല്‍ ആദ്യം കാണിക്കുന്നത് BP യുടെ സൈറ്റായിരിക്കും.

ഇത്തരത്തില്‍ വിവരകൃത്രിമത്വം നടത്തുന്നത് വിലകുറഞ്ഞതല്ല. പ്രതി ദിനം $10,000 ഡോളര്‍ എന്ന തോതില്‍ ഇതിനായി പണം ചിലവഴിച്ചിട്ടുണ്ടാവും എന്ന് search engine marketing കമ്പനിയായ Rivington ന്റെ Scott Slatin പറയുന്നത്.

ശുദ്ധീകരണത്തിന് $3.7 കോടി ഡോളര്‍ പ്രതിദിനം ചിലവാക്കുമ്പോഴും ശതകോടിക്കണക്കിന് ഡോളറിന്റെ പിഴയടക്കേണ്ടിവുമ്പോഴും $10,000 ഡോളര്‍ ചെറിയ സംഖ്യയാണ്.

വാര്‍ത്തയില്‍ കൃത്രിമം കാണിക്കുക എന്ന പഴയ തന്ത്രമാണ് BP ചെയ്യുന്നത്. BP ക്ക് കിട്ടിയ negative publicity പിഴയേക്കാളും ചിലവുകളേക്കാളും വലുതാണ് എന്ന് PR terms പറയാം.

ഗൂഗിളിനെ അന്തര്‍ദേശീയ തലത്തില്‍ ഇത്ര വലുതായി സ്വാധീനിക്കുന്നത് ഇത് ആദ്യമായാണ്. BP യുടെ മാത്രമല്ല ഗൂഗിളിന്റേയും credibility ഇതോടെ ഇല്ലാതായിരിക്കുകയാണ്.

മുമ്പ് Exxon Valdez ചോര്‍ച്ചയുണ്ടായപ്പോള്‍ ശുദ്ധീകരണ പ്രവര്‍ത്തനങ്ങളേക്കാള്‍ Exxon പ്രാധാന്യം കൊടുത്തത് അവരുടെ ഇമേജിനായിരുന്നു.

BP യും ആ വഴി പോകുകയാണ്.

— സ്രോതസ്സ് priceofoil.org

One thought on “ഇന്റര്‍നെറ്റില്‍ കൃത്രിമം കാണിക്കാന്‍ BP ശ്രമിച്ചു

ഒരു അഭിപ്രായം ഇടൂ