Cancún കാലാവസ്ഥാ സമ്മേളനം അതിന്റെ സമാപ്തിയിലേക്ക് നീങ്ങുന്ന അവസരത്തില്‍ പിഴവുകളുള്ള ഐക്യരാഷ്ട്ര പദ്ധതിക്കെതിരെ civil society സംഘങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. കാലാവസ്ഥാമാറ്റത്തിന്റെ കൊടിയ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരുന്ന തദ്ദേശീയ ജനങ്ങളെ സഭ ഒഴുവാക്കിയതിനെ എല്ലാ സംഘങ്ങളും കൂടിച്ചേര്‍ന്ന Grassroots Solutions for Climate Justice എന്ന വലിയ സംഘം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. കണ്‍കൂണിലെ ആര്‍ഭാടകരമായ Moon Palace resort ലെ കോണ്‍ഫറന്‍ റൂമുകളില്‍ അവസാന തല ചര്‍ച്ചകള്‍ പുരോഗമിക്കുന്ന അവസരത്തില്‍ civil society സംഘങ്ങളെ വന്‍തോതില്‍ പുറത്താക്കുകയാണുണ്ടായത്.
John Hamilton റിപ്പോര്‍ട്ട് ചെയ്തു.
U.N. ചര്‍ച്ചകള്‍ അവസാനിക്കാറായ അവസരത്തില്‍ COP16 conference ന്റെ കവാടത്തില്‍ കാലാവസ്ഥാ പ്രവര്‍ത്തകയായ Diana Pei Wu സമീപിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ കയറ്റിവിടാന്‍ വിസമ്മതിച്ചു.
രാവിലെ ഞാന്‍ സമ്മേളന സ്ഥലത്തെത്തി. അവര്‍ എന്റെ ബാഡ്ജ് സ്കാന്‍ ചെയ്തു. ഒരു ബീപ് ശബ്ദത്തോടെ വിളക്ക് ചുവന്ന നിറത്തില്‍ കത്തി. അയാള്‍ വീണ്ടും സ്കാന്‍ ചെയ്തു. അതേ അവസ്ഥ. എന്താണെന്ന് അറിയില്ല എന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പിന്നീട് ബാഡ്ജ് രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന് പരിശോധിച്ചിട്ട് അയാള്‍ പറഞ്ഞു.
അത് വിചിത്രമാണ്.
ചര്‍ച്ചകളില്‍ നിന്ന് Diana Pei Wu നെ പുറത്താക്കിയിരിക്കുയാണ്. സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തിയതാണ് കാരണം.
The U.N. is silencing dissent! The U.N. is silencing indigenous people!
— സ്രോതസ്സ് democracynow.org