വാര്‍ത്തകള്‍

ചെര്‍ണോബില്‍ സുരക്ഷാ സംവിധാനത്തിന് പണമില്ല

തകര്‍ന്ന ചെര്‍ണോബില്‍ ആണവ നിലയം മൂടാന്‍ വേണ്ട സുക്ഷാ കവചം നിര്‍മ്മിക്കുന്നതിന് ഇനി പകുതിപണേയുള്ളു. അതുകൊണ്ട് പണി നിര്‍ത്താന്‍ സാധ്യതയുണ്ടെന്ന് റഷ്യന്‍ അധികൃതര്‍ പറഞ്ഞു.  1986 ലെ അപകടത്തിന്റെ ഫലമായി ഉരുകിയ 200 ടണ്‍ ആണവ ഇന്ധനത്തിന് മുകളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന “sarcophagus” ന് പുറമേയാണ് പുതിയ കവചം നിര്‍മ്മിക്കുക. 1986 ഏപ്രില്‍ 26 നടന്ന അപകടത്തിന് ശേഷം ആയിര്ക്ണക്കിന് തൊഴിലാളികള്‍ ജീവനും ആരോഗ്യവും പണയപ്പെടുത്തി നിര്‍മ്മിച്ച sarcophagus താല്‍ക്കാലിക സുരക്ഷണമാണ്. പുതിയ സുരക്ഷാ കവചത്തിന് $220 കോടി ഡോളര്‍ ആണ് ചിലവ്. അന്താരാഷ്ടതലത്തില്‍ നിര്‍മ്മിക്കുന്ന ഈ കവചത്തിലെ ലോകത്തേയും യൂറോപ്പിലേയും പ്രമുഖ രാജ്യങ്ങള്‍ ധനസഹായം നല്‍കാമെന്ന് കരാറായതാണ്. എന്നാല്‍ രാജ്യങ്ങളുടെ ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥയില്‍ ധനം ശേഖരിക്കാന്‍ കഴിയില്ലെന്നാണ് European Bank for Reconstruction and Development ന്റെ പ്രസിഡന്റ് പറയുന്നത്.

അന്താരാഷ്ട്ര ആഹാര വില ഏറ്റവും ഉയരത്തില്‍

ജനുവരിയില്‍ അന്താരാഷ്ട്ര ആഹാര വില ഏറ്റവും ഉയര്‍ന്ന നിലനിലയിലെത്തി. ആസ്ത്രേലിയയിലെ വെള്ളപ്പൊക്കവും അമേരിക്കയിലെ അതി ശൈത്യവും സ്ഥിതി വഷളാകുന്നതിന് കാരണമായി. ഗോതമ്പ്, ചോളം, സോയാബീന്‍ തുടങ്ങിയവയുടെ വില റിക്കോഡാണ്.

2010 ല്‍ ഷെല്‍ ഓയിലിന് $1860 കോടി ഡോളര്‍ ലാഭം

2010 ലെ ലാഭം Shell Oil പ്രസിദ്ധപ്പെടുത്തി. $1860 കോടി ഡോളര്‍. അത് കഴിഞ്ഞ വര്‍ഷത്തേതിന്റെ ഇരട്ടിയായാണ്. അതായത് കഴിഞ്ഞവര്‍ഷത്തെ ഓരോ ദിവസവും ഷെല്‍ $5 കോടി ഡോളര്‍ ലാഭം നേടി.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )