NATO ഹെലികോപ്റ്ററുകള്‍ 9 കുട്ടികളെ കൊന്നു
Kunar പ്രദേശത്ത് വീടിനടുത്ത് വിറക് ശേഖരിച്ചുകൊണ്ടിരുന്ന 9 കുട്ടികളെ NATO ഹെലികോപ്റ്ററുകള്‍ വെടിവെച്ചുകൊന്നു. 9 നും 15 നും ഇടക്ക് പ്രായമുള്ളവരായിരുന്നു അവര്‍. അതില്‍ രണ്ട് സഹോദരങ്ങളും ഉണ്ടായിരുന്നു.
Hemad എന്ന പേരുള്ള 11 വയസ് പ്രായമുള്ള ഒരു കുട്ടി രക്ഷപെട്ടു. “ഹെലികോപ്റ്ററുകള്‍ ഞങ്ങള്‍ക്ക് മുകളിലൂടെ പറന്ന് ഞങ്ങളെ പരിശോധിച്ചു. പിന്നീട് ഒരു പച്ച വെളിച്ചം തെളിയുന്നത് ഹെലികോപ്റ്ററില്‍ ഞങ്ങള്‍ കണ്ടു. അവര്‍ പിന്നീട് ഉയരത്തിലേക്ക് പറന്നു പൊങ്ങി. രണ്ടാമത്തെ പ്രാവശ്യം ഞങ്ങള്‍ക്ക് മുകളില്‍ എത്തിയപ്പോള്‍ വെടിവെക്കാന്‍ തുടങ്ങി,” അവന്‍ New York Times നോട് പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ച്ചയില്‍ NATO സൈന്യം അഫ്ഗാനിസ്ഥാനിലെ സാധാരണക്കാരെ കൊല്ലുന്ന മൂന്നാമത്തെ സംഭവമാണ്. കഴിഞ്ഞാഴ്ച്ച അമേരിക്കന്‍ നേതൃത്വത്തില്‍ NATO നടത്തിയ ആക്രമണത്തില്‍ 65 സാധാരക്കാര്‍ കൊല്ലപ്പെട്ടു. അതില്‍ 40 പേര്‍ കുട്ടികളാണ്.
75% പവിഴപ്പുറ്റുകളും അപകട ഭീഷണിയില്‍
Reefs at Risk തുടങ്ങി 13 വര്‍ഷമായ ഇക്കാലത്ത് അവയുടെ സംരക്ഷണ സാദ്ധ്യതകള്‍ കുറഞ്ഞുവരുന്നു. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 75% പവിഴപ്പുറ്റുകളും അപകട ഭീഷണിയില്‍ ആണ്. സുസ്ഥിരമല്ലാത്ത മത്സ്യബന്ധനവും, മലിനീകരണവും, ടൂറിസവും കാലാവസ്ഥാമാറ്റം കൊണ്ടുണ്ടാവുന്ന സമുദ്ര താപനിലാ വ്യത്യാസവും അമ്ലവത്കരണവും ആണ് ഇതിന് കാരണം.
പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് $400 കോടി ഡോളര്‍
ജല വൈദ്യുത നിലയങ്ങള്‍, കാറ്റാടികള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിനാല്‍ Iberdrola SA യുടെ 2010 ലെ ലാഭം കൂടി. ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി കമ്പനിയായ ഇതിന്റെ ലാഭം 1.6% കൂടി $400 കോടി ഡോളര്‍ ആയി എന്ന് സ്പെയിന്‍ ആസ്ഥാനമായ കമ്പനി പറഞ്ഞു. പലിശ, നികുതി, depreciation, amortization തുടങ്ങിയവ കണക്കാക്കാതെയാണെങ്കില്‍ ലാഭം 11% ആണ് ഉയര്‍ന്നത്.