വാര്‍ത്തകള്‍

സിറിയന്‍ ബ്ലോഗറെ 5 കൊല്ലത്തേക്ക് തടവിന് ശിക്ഷിച്ചു

19 വയസ് പ്രായമുള്ള ബ്ലോഗറെ സിറിയിലെ ഒരു കോടതി രഹസ്യ വിചാരണയിലൂടെ 5 കൊല്ലത്തേക്ക് തടവിന് ശിക്ഷിച്ചു. ബ്ലോഗര്‍ Tal al-Mallohi വിദേശ രാജ്യത്തെ ബന്ധപ്പെട്ട് രഹസ്യങ്ങള്‍ ചോര്‍ത്തി എന്നതാണ് കുറ്റം.

കിഴക്കന്‍ ജറുസലേമില്‍ ഇസ്രായേല്‍ സൈനിക താവളം നിര്‍മ്മിക്കും

1967 യുദ്ധത്തിലെ ഹരിതരേഖക്ക്(green line) വെളിയില്‍ സൈനിക താവളം നിര്‍മ്മിക്കാന്‍ ഇസ്രായേല്‍ സൈന്യം തയ്യാറെടുക്കുന്നതായി ഇസ്രായേലി പത്രം Haaretz റിപ്പോര്‍ട്ട് ചെയ്തു. അന്തര്‍ദേശീയ വിമര്‍ശനം ഏറ്റുവാങ്ങുതാണ് ഈ പ്രവര്‍ത്തി. എന്നാല്‍ ഇസ്രായേല്‍ ഈ വര്‍ത്ത നിഷേധിച്ചു.

പരിസ്ഥിതി പ്രവര്‍ത്തകനെതിരെയുള്ള വാദം ഉട്ടായില്‍ തുടങ്ങി

2008 ല്‍ ഉട്ടായിലെ (Utah) പൊതു സ്ഥലം വില്‍ക്കുന്നത് തടഞ്ഞ പരിസ്ഥിതി പ്രവര്‍ത്തകനെതിരെയുള്ള വാദം ഉട്ടാ കോടതി തുടങ്ങി. ബുഷ് സര്‍ക്കാരിന്റെ അവസാന കാലത്ത് സര്‍ക്കാര്‍ ഭൂമി എണ്ണ പര്യവേഷണത്തിന് സ്വകാര്യ കമ്പനികള്‍ക്ക് ലേലം ചെയ്ത് കൊടുക്കാനുള്ള നടപടിയാണ് Tim DeChristopher കുഴപ്പത്തിലാക്കിയത്. ലേലക്കാരായി വന്ന അദ്ദേഹം 22,000 ഏക്കര്‍ വാങ്ങാനുള്ള bid ചെയ്യുകയും ആ ഭൂമി ഖനനത്തില്‍ നിന്ന് രക്ഷപെടുത്തുകയും ചെയ്തു. ഇതിന് 10 വര്‍ഷം തടവും $750,000 ഡോളര്‍ പിഴയുമാണ് വിധിച്ചത്. നൂറുകണക്കിന് പരിസ്ഥിതി പ്രവര്‍ത്തരും ജനങ്ങളും Salt Lake City ലെ കോടതിക്ക് മുമ്പില്‍ പ്രകടനം നടത്തി.

ഒരു അഭിപ്രായം ഇടൂ