മെക്സിക്കന്‍ ഉള്‍ക്കടലില്‍ എണ്ണക്കിണര്‍ നിര്‍മ്മിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കി
ഒരു വര്‍ഷത്തെ നിരോധനത്തിന് ശേഷം ആദ്യമായി മെക്സിക്കന്‍ ഉള്‍ക്കടലില്‍ എണ്ണക്കിണര്‍ നിര്‍മ്മിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. BP എണ്ണ തുളുമ്പനിലിന് ശേഷം എണ്ണക്കിണര്‍ നിര്‍മ്മിക്കാന്‍ നിരോധനം ഉണ്ടായിരുന്നു. ഇപ്പോള്‍ അത് നീക്കി Noble Energy എന്ന കമ്പനിക്ക് ആദ്യത്തെ ലൈസന്‍സ് നല്‍കി.
Hydrofracking ന് ശേഷം ശുദ്ധീകരിക്കാത്ത ആണവമാലിന്യങ്ങള്‍ അടങ്ങിയ മലിന ജലം നദികളില്‍ ഒഴുക്കുന്നു
അമേരിക്ക: പ്രകൃതിവാതക കിണറുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന Hydrofracking എന്ന രീതി ശുദ്ധീകരിക്കാതെ മലിന ജലം നദികളില്‍ ഒഴുക്കുന്നതായി പുതിയ റിപ്പോര്‍ട്ട്. New York Times ന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സര്‍ക്കാര്‍ പൂഴ്ത്തി വെച്ചിരുന്ന റിപ്പോര്‍ട്ടുകളില്‍ ഇത്തരം 15 കിണറുകള്‍ പുറത്തുവിട്ട മലിന ജലത്തില്‍ അനുവദനീയമായതിലും 1,000 മടങ്ങ് ആണവമാലിന്യങ്ങള്‍ ഉണ്ടെന്നാണ് കാണിക്കുന്നത്. മൂന്നു സംസ്ഥാനങ്ങളില്‍ 12 മാന്യ സംസ്കരണ നിലയങ്ങള്‍ ഭാഗികമായേ ശുദ്ധീകരണം നടത്തിയിരുന്നുള്ളു. സര്‍ക്കാരിനും നിയന്ത്രണ ബോര്‍ഡുകള്‍ക്കും ഇത് അറിയാമായിരുന്നു. എന്നിട്ടും ഒരു നടപടിയും അവര്‍ എടുത്തില്ല.
ഇറാഖിലെ വിമതര്‍ക്ക് നേരെയുള്ള ആക്രമണം അമേരിക്ക കണ്ടില്ലെന്നു നടിക്കുന്നു
ലിബിയ ജനങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണത്തെ അമേരിക്ക വിമര്‍ശിക്കുമ്പോള്‍ ഇറാഖിലെ വിമതര്‍ക്ക് നേരെയുള്ള ആക്രമണം അമേരിക്ക കണ്ടില്ലെന്നു നടിക്കുന്നു. പതിനായിരക്കണക്കിന് ജനങ്ങള്‍ അണിനിരന്ന റാലി ഇറാഖില്‍ നടന്നു. അവര്‍ അഴുമതി നിര്‍ത്തലാക്കാനും, തൊഴിലിനും വൈദ്യുതിക്കും, ജലത്തിനും വേണ്ടിയാണ് ജാഥ നയിച്ചത്. സമാധാനപരമായ ജാഥ ആയിരുന്നിട്ടു കൂടി അധികാരികള്‍ ജല പീരങ്കി, ശബ്ദ ബോംമ്പ്, live bullets തുടങ്ങിയവ ജനങ്ങളുടെ മേല്‍ പ്രയോഗിച്ചു. സര്‍ക്കാര്‍ കണക്കനുസരിച്ച് 29 ഇറാഖികള്‍ മരിച്ചു. അതില്‍ 14 വയസുള്ള ഒരു കുട്ടിയും ഉള്‍പ്പെടും.