വാര്‍ത്തകള്‍

വികിരണ ബാധിത പ്രദേശത്തിന്റെ വലിപ്പം ജപ്പാന്‍ വര്‍ദ്ധിപ്പിക്കുന്നു, വികിരണ അന്വേഷണം നടത്തണമെന്ന് ഗ്രീന്‍പീസ്

തകര്‍ന്ന ഫുകുഷിമ നിലയത്തിന്റെ ചുറ്റുമുള്ള വികിരണ ബാധിത പ്രദേശത്തിന്റെ വ്യാപ്തി ജപ്പാന്‍ അധികാരികള്‍ വര്‍ദ്ധിപ്പിച്ചു. ദുരന്തം കഴിഞ്ഞ് രണ്ടാ മാസമായിട്ടും വികിരണ തോത് ഉയര്‍ന്നുതന്നെ നില്‍ക്കുന്നതാണ് കാരണം. റിയാക്റ്റര്‍ 2 ലും റിയാക്റ്റര്‍ 3 ലും കാര്യമായ തകര്‍ച്ച സംഭവിച്ചുവെന്ന് Tokyo Electric Power Company വെളിപ്പെടുത്തി. റിയാക്റ്റര്‍ 1 ലെ ഇന്ധ ദണ്ഡുകള്‍ ഉരുകിയെന്ന് കഴിഞ്ഞാഴ്ച്ച TEPCO പറഞ്ഞിരുന്നു. അത് കോറില്‍ ഒരു ദ്വാരം ഉണ്ടാക്കുകയും ഭീകരമായി ആണവ മാലിന്യമുള്ള 3,000 ടണ്‍ ജലം ചോരുകയുണ്ടായി. ഫുകുഷിമ തീരത്തെ കടല്‍പ്പായലുകള്‍ ഉയര്‍ന്ന അളവ് ആണവ വികിരണം പുറപ്പെടുവിക്കുന്ന സാഹചര്യത്തില്‍ സമഗ്രമായ ഒരു അന്വേഷണം നടത്തണമെന്ന് ഗ്രീന്‍ പീസ് ആവശ്യപ്പെട്ടു.

വികിരണ വിദഗ്ദ്ധ Ike Teuling പറയുന്നു: ” അവിടെ ഗവേഷണം നടത്താന്‍ ഞങ്ങള്‍ക്ക് വളരെ കുറഞ്ഞ സ്വാതന്ത്ര്യമേ ജപ്പാന്‍ സര്‍ക്കാര്‍ തന്നുള്ളു. എങ്കിലും കടല്‍പ്പായലുകളില്‍ ഉയര്‍ന്ന അളവ് ആണവ വികിരണം ഞങ്ങള്‍ക്ക് കണ്ടെത്താനായി.”

Chesapeake Energy പെന്‍സില്‍വേനിയയിലെ Hydraulic Fracturing നിര്‍ത്തിവെച്ചു

കഴിഞ്ഞ ആഴ്ച്ചയിലെ ചോര്‍ച്ചയേ തുടര്‍ന്ന് Chesapeake Energy fracking നിര്‍ത്തിവെച്ചു. പ്രകൃതി വാതക കിണറില്‍ hydraulic fracturing ന് ഉപയോഗിച്ച ആയിരക്കണക്കിന് ലിറ്റര്‍ കുഴിക്കാനുള്ള വിഷ ദ്രാവകം ആണ് ചോര്‍ന്നത്.

പാലസ്തീന്‍ രാജ്യം സ്ഥാപിക്കണമെന്ന് ഇസ്രായേലിലെ ധൈഷണികര്‍

ഇസ്രായേലിലെ ഒരു കൂട്ടം പ്രമുഖ ധൈ‍ഷണികര്‍ ടെല്‍ അവീവില്‍ ഒത്തുകൂടി പാലസ്തീന്‍ രാജ്യം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. “Declaration of Independence from the Occupation” ല്‍ 47 വിദഗ്ദ്ധരും സാംസ്കാരിക നായകരും ഒപ്പു വെച്ചു. Yaron Ezrahi ജറുസലേം സര്‍വ്വകലാശാലയിലെ political science പ്രഫസറാണ്.

Yaron Ezrahi പറയുന്നു: “ഇസ്രായേല്‍ പാലസ്തീന്‍ ജനങ്ങള കീഴ്പ്പെടുത്തുന്നത് പാലസ്തീന്‍ ജനങ്ങളുടെ മാത്രം സ്വാതന്ത്ര്യ നിഷേധമല്ല ഇസ്രായേല്‍ ജനങ്ങളുടേയുകൂടിയാണ്.”

ഒരു കൂട്ടം ഇസ്രായേല്‍ സര്‍ക്കാര്‍ അനുകൂലികള്‍ ഈ പരിപാടി തടസപ്പെടുത്താന്‍ ശ്രമിച്ചു.

***

ഈ പ്രശ്നങ്ങള്‍ നടക്കുന്ന നാട്ടിലെ ജനങ്ങള്‍ ആ പ്രശ്നങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതികരിക്കുന്നുണ്ട്. അവര്‍ അത് ചെയ്തോളും. അക്രമി രാജ്യത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക, കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നതിനപ്പുറം നമുക്കതില്‍ ഒന്നും ചെയ്യാനില്ല. അതുപോലെ നാം പ്രവര്‍ത്തിക്കുന്ന മണ്ഡലത്തില്‍ ഈ അക്രമി രാജ്യത്തിന്റെ പോലുള്ള സ്വഭാവം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയും വേണം.

എന്നാല്‍ ഈ വിവരങ്ങള്‍ കാരണം താങ്കള്‍ക്ക് തീവൃദേഷ്യമോ അക്രമണ പ്രതികാര താല്‍പ്പര്യമോ തൊന്നുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു കൌണ്‍സിലിങ്ങിന് പോകേണ്ടതാണ്. കാരണം, അല്ലെങ്കില്‍ താങ്കള്‍ ഏതോ തീവൃവാദിയുടെ ഉപകരണമായി മാറുകയും, മൊത്തം ജനങ്ങള്‍ക്കും ഒരു ഭാരമാകുകയും, യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധയെ മാറ്റുന്ന സാമ്രാജ്യത്വത്തിന്റെ കൂലിപ്പണിക്കാരനാകുകയും ചെയ്യും. വിവേകമാണ് നമുക്ക് വേണ്ടത്. സമാധാനപരമായ പ്രവര്‍ത്തികളേ വിജയിക്കൂ.

അതുപോലെ ഈ ജനങ്ങളുടെ കഷ്ടപ്പടിനെ പോസ്റ്ററായി ഉപയോഗിച്ച് മറ്റുള്ളവരുടെ അനുകമ്പ പിടിച്ചെടുക്കാന്‍ മതസംഘടനകള്‍ ശ്രമിക്കാറുണ്ട്. ആരോടും അനുകമ്പയോ സ്നേഹമോ കാണിക്കേണ്ട കാര്യമില്ല, പ്രത്യേകിച്ച് മതവിശ്വാസികളോട്. അവരെ വിശ്വാസത്തില്‍ നിന്നും മതത്തില്‍ നിന്നും മോചിപ്പിക്കുകയാണ് വേണ്ടത്. നിങ്ങളുടെ പ്രതികാരവാഞ്ഛ കൊണ്ടോ ദീനാനുകമ്പകൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇതൊന്നും. അവരുടെ പിടിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം സൂക്ഷിക്കുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു അഭിപ്രായം ഇടൂ