വാര്‍ത്തകള്‍

ക്യാന്‍സര്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ കൂട്ടത്തില്‍ Formaldehyde നേയും കൂട്ടിച്ചേര്‍ത്തു

രാസ വ്യവസായുകളുടെ ലോബീയിങ്ങിനെ തോല്‍പ്പിച്ചുകൊണ്ട് അമേരിക്കന്‍ സര്‍ക്കാന്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ കൂട്ടത്തില്‍ Formaldehyde നേയും കൂട്ടിച്ചേര്‍ത്തു. പ്ലാസ്റ്റിക്കില്‍ കാണുന്ന ഒരു രാസവസ്തുവാണ് ഇത്. പ്ലൈവുഡ്, particle board, mortuaries, hair salons തുടങ്ങിയവയില്‍ ഇത് അടങ്ങിയിട്ടുണ്ട്. മുടി സംരക്ഷ ഉത്പന്നങ്ങളില്‍ ഇവ വന്‍തോതിലടങ്ങിയിട്ടുണ്ട്. ഇത്തരം സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ക്കെതിരെ U.S. Occupational Safety and Health Administration മുന്നറീപ്പ് നേരത്തേ നല്‍കിയിരുന്നു. മുടി നേരേയാക്കുന്ന ഉത്പന്നങ്ങളുപയോഗിക്കുന്ന ബ്യൂട്ടീ പാര്‍ലറുകളിലെ ജോലിക്കാര്‍ തലവേദന, കണ്ണെരിച്ചില്‍, മൂക്കില്‍ നിന്ന് ചോര, ഛര്‍ദ്ദി, ആസ്മ എന്നിവ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ബോട്ടുകളിലുപയോഗിക്കുന്ന styrene, ബാത്ത്ടബ്, പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ് തുടങ്ങിയവയൊക്കെ ക്യാന്‍സറുണ്ടാക്കും. formaldehyde നെ ക്യാന്‍സര്‍കാരി ലിസ്റ്റില്‍ ചേര്‍ക്കരുതെന്ന് പറഞ്ഞ് ലോബീയിങ്ങ് നടത്തുന്നതിന്റെ നേതാവ് കോടിപതി വ്യവസായിയും ടീ പാര്‍ട്ടി രക്ഷകര്‍ത്താവുമായ Koch സഹോദരങ്ങളാണ്. Koch Industries ന്റെ സഹോദര സ്ഥാപനമായ Georgia-Pacific ആണ് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ formaldehyde ഉത്പാദിപ്പിക്കുന്ന രാജ്യം.

ആണവ മാലിന്യ കടത്ത്

ജൂണ്‍ 7 തീയതി ഗ്രീന്‍ പീസിന്റെ പത്ത് പ്രവര്‍ത്തകര്‍ നെതര്‍ലാന്‍ഡ്സിലിലെ റെയില്‍ പായതില്‍ സ്വയം ബന്ധനസ്ഥരായി കിടന്നു. രാജ്യത്തെ Borssele ആണവ നിലയത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ റീ പ്രോസസ്സിങ്ങ് ചെയ്യാന്‍ ഫ്രാന്‍സിലേക്ക് തീവണ്ടിയില്‍ കൊണ്ടുപോകുന്നുണ്ടായിരുന്നു. പോലീസ് 33 പേരെ അറസ്റ്റ് ചെയ്തു. മൂന്നു വാഗണിലായി ചെര്‍ണോബിലേയും ഫുക്കുഷിനമയിലേയും ദുരന്തത്തിന് തുല്യമായ അളവില്‍ ആണവ മാലിന്യങ്ങള്‍ നിറച്ചിരുന്നതായി ഗ്രീന്‍ പീസ് പറഞ്ഞു.

ആദ്യ റിപ്പോര്‍ട്ടിനെ തിരുത്തിക്കൊണ്ട് അമേരിക്ക $1870 കോടി ഡോളര്‍ മോഷ്ടിച്ചെന്ന് ഇറാഖ്

അമേരിക്കയില്‍ നിന്നും ഇറാഖിലേക്ക് കൊണ്ടുവന്ന പണത്തില്‍ നിന്നും $1870 കോടി ഡോളര്‍ നഷ്ടപ്പെട്ടെന്ന് ഉയര്‍ന്ന ഇറാഖി ഉദ്യോഗസ്ഥന്‍ വെളുപ്പെടുത്തി. അടുത്ത കാലത്ത് വന്ന റിപ്പോര്‍ട്ടില്‍ $660 കോടി ഡോളര്‍ നഷ്ടമായെന്നാണ് പറഞ്ഞിരുന്നത്. Osama al-Nujaifi പറയുന്നതനുസരിച്ച് നഷ്ടം ആദ്യത്തേതിന്റെ മൂന്നിരട്ടിയാണ്. ബുഷ് സര്‍ക്കാര്‍ മൊത്തം $2000 കോടി ഡോളറാണ് 2004 ല്‍ ഇറാഖിലേക്ക് കൊണ്ടുപോയത്. അതില്‍ ഏകദേശം മുഴുവനും എവിടെ പോയന്നതിന്റെ കണക്കില്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )