ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ആര്‍ക്ക്

ക്ഷേത്രത്തില്‍ കണ്ടെത്തിയ നിധി ചര്‍ച്ചാവിഷയമായിട്ട് നാളേറെയായി. നിധി ജനങ്ങള്‍ക്കാണെന്ന് യുക്തിവാദികളും അല്ല കൈവശക്കാര്‍ക്കാണെന്ന് മറ്റുള്ളവരും പറയുന്നു. എതാണ് ശരി?

ഇത് പ്രാചീനകാലത്തെ വസ്തുക്കളായതിനാല്‍ പുരാവസ്തുക്കളാണ്. അപ്പോള്‍ അവയെ കൈകാര്യം ചെയ്യുന്നത് പുരാവസ്തു നിയമങ്ങളനുസരിച്ചാവണം. എന്താണ് അത്? കണ്ടെത്തുന്ന പുരാവസ്തു പിടിച്ചെടുത്ത് ബ്രിട്ടണിലേക്ക് കയറ്റി അയക്കുന്നത് സാമ്രാജ്യത്തത്തിന്റെ രീതിയാണ്. എന്നാല്‍ ജനാധിപ്യത്തോടെ അതിന് മാറ്റം വന്നു. പുരാവസ്തു അതിന്റെ ഉടമസ്ഥനില്‍ നിന്ന് തുല്യപമായ പ്രതിഫലം നല്‍കി സര്‍ക്കാര്‍ ഏറ്റെടുത്ത് അതേ നാട്ടില്‍ ജനങ്ങള്‍ക്ക് വേണ്ടി സംരക്ഷിക്കണം എന്നാണ് പുതിയ നിയങ്ങള്‍ പറയുന്നത്.

കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ദൂരദര്‍ശനിലെ പൈതൃകം പരിപാടി കാണാനിടയായി. പട്ടണം പ്രദേശത്ത് നടക്കുന്ന ഉദ്‌ഖനനമായിരുന്നു വിഷയം. അധികമാരും കേട്ടിട്ടില്ലാത്ത ഈ പ്രദേശത്തിന് വലിയ പാരമ്പര്യമുള്ളതാണെന്ന് മനസിലായ തദ്ദേശീയര്‍ക്ക് സ്വകാര്യ ഭൂമിയില്‍ നടന്നിരുന്ന പുരാവസ്തു വകുപ്പ് നടത്തുന്ന ഉദ്‌ഖനനത്തോട് വലിയ സഹകരണമായിരുന്നു. എന്നാല്‍ അന്ന് അധികാരത്തിലുള്ള ഇടതു പക്ഷ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും പത്ര മുതലാളിയുടെ പ്രീതി കിട്ടാനുമായി ഒരു റിപ്പോര്‍ട്ടര്‍ ഉദ്‌ഖനനം നടത്തുന്ന ഭൂമി സര്‍ക്കരേറ്റെടുക്കുന്നു എന്ന് കള്ള വാര്‍ത്ത വമ്പന്‍ പത്രത്തില്‍ കൊടുത്തു. അതോടെ പുരാവസ്തു വകുപ്പിനോട് സഹകരിച്ചിരുന്ന ജനം എതിരായി. ഈ കാര്യങ്ങള്‍ വിശദീകരിക്കവെ പി.ജെ. ചെറിയാന്‍ എന്ന ചരിത്ര ഗവേഷകനാണെന്ന് തോന്നുന്നു പുരാവസ്തുക്കളേക്കുറിച്ചുള്ള നിയമം വ്യക്തമാക്കിയത്.

ആര്‍ക്കും ജനങ്ങളുടേയോ സ്ഥാപനങ്ങളുടേയോ കൈവശമുള്ള പുരാവസ്തുക്കള്‍ തട്ടിയെടുക്കാനവകാശമില്ല. പകരം അവരുടെ സമ്മതത്തോടെ തുല്യമായ പ്രതിഫലം വാങ്ങി സര്‍ക്കാരിന് അതേ പ്രദേശത്ത് സംരക്ഷിക്കാം.

അപ്പോള്‍ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിയും അങ്ങനെ തന്നെ ചെയ്യേണ്ടേ? വേണമെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ ഇത്ര വലിയ സംഖ്യക്ക് വിലക്ക് വാങ്ങുന്നതിന് പകരം ക്ഷേത്രവും സര്‍ക്കാരും കൂടിച്ചേര്‍ന്നൊരു ട്രസ്റ്റ് രൂപീകരിച്ച് അത് സംരക്ഷിക്കണം. ജനങ്ങള്‍ക്ക് കാണാനവസരമുണ്ടാക്കിയാല്‍ അവരില്‍ നിന്ന് ഫീസ് വാങ്ങി, ആ തുക ഇതിന്റെ സുരക്ഷക്കായി ഉപയോഗിക്കാം. എന്തു തന്നെയായാലും ക്ഷേത്രത്തിലുള്ളതെല്ലാം ക്ഷേത്രത്തിന് തന്നെയാണ്.

നിധി സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയാലും കേരളത്തിലെ പട്ടിണി മാറില്ല. കണ്ടുകെട്ടണമെന്ന് പറയുന്നത് പഴയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ശബ്ദമാണ്. അതുകൊണ്ട് യുക്തിവാദികള്‍ അനാവശ്യമായ അഭിപ്രായപ്രകടനം നടത്തി വര്‍ഗ്ഗീയതക്ക് വളം വെച്ചുകൊടുക്കരുത്.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

14 thoughts on “ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ആര്‍ക്ക്

 1. ജഗദീശ്,
  എന്റെ അഭിപ്രായത്തിൽ നിധി ഉപയോഗിക്കണം എന്ന പരാമർശം വരുമ്പോഴെ അത് ക്ഷേത്രത്തിന്റേതാണോ രാജാവിന്റേതാണോ ജനങ്ങളുടേതാണോ എന്നൊക്കെയുള്ള കാര്യങ്ങൾ പ്രസക്തമാകുന്നുള്ളൂ. അല്ലെങ്കിൽ, let’s move on as if nothing has happened. അഭിപ്രായങ്ങൾ വരുന്നത് പലതും ദൈവത്തിന്റെ, രാജാവിന്റെ, ഹിന്ദുക്കളുടെ…. എന്ന മട്ടിലാണ്, അപ്പോഴെന്തുചെയ്യും?

  1. സമൂഹത്തില്‍ യഥാര്‍ത്ഥ വര്‍ഗ്ഗ വിഭജനം നടക്കാനനുവദിക്കാതെ സങ്കുചിത, നശീകരണ വര്‍ഗ്ഗങ്ങളെ സൃഷ്ടിക്കുക എന്നത് അധികാരികളുടെ ആവശ്യമാണ്. അതിന് അറിഞ്ഞു അറിയാതെയും എല്ലാവരും ചെയ്യുന്ന കാര്യമാണ്. നിസാരം ISRO യുടെ ചെയര്‍മാനായി ആരെങ്കിലും വന്നാലും അവര്‍ ആ സങ്കുചിത മനസ് വളര്‍ത്തും.

   നിധി ആരെടുത്താലും സമൂഹത്തിന്റെ സുസ്ഥിര നശിപ്പിക്കുന്ന ഛിദ്ര ശക്തികളുടെ ചിന്തകളുടെ വളര്‍ച്ചക്ക് നാം സഹായം നല്‍കികൂടാ.

 2. നമുക്ക് പരമ്പരയായി കൈ മാറി വന്ന സ്വത്ത് അത് സ്ഥലമായിക്കൊള്ളട്ടെ ,അല്ലെങ്കില്‍ സ്വര്‍ണമായിക്കൊള്ളട്ടെ,അത് വിറ്റു അടിച്ചു പൊളിച്ച് ജീവിക്കുന്നതിനേക്കാള്‍ നല്ലത് സ്വന്തമായി അദ്ധ്വാനിച്ചു അടിച്ചു പൊളിക്കുന്നതല്ലേ ജീവിക്കുന്നതല്ലേ?
  ജോയ്

 3. നിധിശേഖരം പൊതുജനത്തിനുകൂടി അവകാശപ്പെട്ടതാനെന്നിരിക്കെ (അല്ലേ?) ഇതിന്‍റെ സംരക്ഷണച്ചുമതല പൌരസമൂഹത്തെ ഏല്‍പ്പിക്കണം. അതായത് ബാബാ രാംദേവിനെ! അണ്ണാ ഹസാരെയേ എനിക്ക് തീരെ വിശ്വാസമില്ല. വേറൊന്നുംകൊണ്ടല്ല. ആള്‍ കാഴ്ചയില്‍ പരമശുദ്ധനും പഞ്ചപ്പാവവുമാണ്. ഇത്രേം വല്യ രഹസ്യങ്ങളൊന്നും സൂക്ഷിക്കാനുള്ള ത്വാക്കത് അദ്ദേഹത്തിനില്ല. രാംദേവാവുമ്പോള്‍ കോടികള്‍ കൈകാര്യം ചെയ്തു തഴക്കവും പഴക്കവുമുണ്ട്, വേണ്ടിവന്നാല്‍ സായുധസൈന്യത്തെ വളരെപ്പെട്ടെന്നു സജ്ജീകരിക്കാനും റെഡി. ഉരുപ്പടികള്‍ ഹരിദ്വാറിലെ സ്വാഭിമാന്‍ ട്രസ്ടിലോ അയര്‍ലന്റിലെ സ്വന്തം ദ്വീപിലോ സുരക്ഷിതമായി സൂക്ഷിക്കുകയും ആവാം. ബാബ പറഞ്ഞിട്ടൊന്നുമല്ല, ഇതെന്‍റെയൊരു പ്രപോസല്‍ മാത്രം.
  http://cheeramulak.blogspot.com/2011/07/blog-post.html

 4. പപ്പനാവന്റെ ഈ നിധി ഒരു ഉപകാരം കൂടെ ചെയ്യുന്നുണ്ട്, 2രൂപയുടെ അരി ( അതിപ്പോൾ ഒരു രൂപയ്ക്ക് ആക്കിയല്ലോ) കിട്ടാനുള്ള അർഹത ഉള്ളവരുടെ എണ്ണം കുറയ്ക്കാൻ മാണീസാറിനെ പ്രേരിപ്പിക്കാം.
  ഈ സംഭവ വികാസങ്ങളുമായി വിശ്വാസികളും, വിശ്വാസമില്ലാത്തവരും രാഷ്ട്രീയക്കാരുടേയും ഒക്കെ അഭിപ്രായ പ്രകടനങ്ങൾ കണ്ടു അതിൽ രസകരമായി തോന്നിയത് ഒരു മതേതര ഗവ: എങ്ങനെ ക്ഷേത്രകാര്യങ്ങളിൽ ഇടപെടാൻ കഴിയുന്നു (സ്വത്ത് ഏറ്റെടുക്കുക തുടങ്ങിയവ) ? ഇതിന് നിയമം അനുവധിക്കുന്നില്ല. ഭരണഘടനയെ ഉദ്ധരിച്ചുകൊണ്ടാണ് പറഞ്ഞത് അപ്പോൾ എനിക്ക് തോന്നിയ ഒരു കാര്യം. ഒരു സെക്കുലർ ഗവണ്മെന്റ് അതിന്റെ ഖജനാവിൽ നിന്നും ഒരു ഭീമമായ് തുക ഈ സ്വത്ത് സംരക്ഷിക്കാൻ വേണ്ടി എന്തിന് ചിലവാക്കണം??? കേരളത്തിന്റെ ഖജനാവിലേയ്ക്ക് നികുതി ഇനത്തിൽ കിട്ടുന്നത് പപ്പനാവ ദാസന്മാരുടെ മാത്രം പണമല്ല. ഒരു സെക്കുലർ സമൂഹത്തിന്റെ പണമാണ്. വീതം വയ്ക്കാൻ നിയമക്കുരുക്ക് ഒരുക്കുന്നവർ സംരക്ഷിക്കൻ വേണ്ടിയും ഈ നിയമങ്ങളെ അംഗീകരിക്കേണ്ടെ ????. ചെയ്തുകൂട്ടിയ പാപങ്ങളുടെ പ്രായശ്ചിത്തമായി പപ്പനാവന്റെ സ്വത്ത് പപ്പനാവൻ തന്നെ കാക്കട്ടെ. ഈ ഇനത്തിൽ കേരളഖജനാവിൽ നിന്നും ഒരു ഉറിപ്പിക പോലും ചിലവാക്കാൻ പാടില്ല. സെക്യൂരിറ്റി ഗവണ്മെന്റ് നൽകട്ടെ പണം ദേവസ്വം കെട്ടട്ടെ, അതാണ് അതിന്റെ ശരി.

  1. താങ്കള്‍ പറയുന്നത് ഇന്‍ഡ്യയില്‍ മൊത്തമുള്ള പുരാവസ്തുക്കള്‍ക്ക് ബാധകമാണ്. അവയെല്ലാം വിറ്റ് കാശാക്കണമെന്നോ അതോ അതിന്റെ ഉടസ്ഥര്‍ തന്നെ സംരക്ഷിക്കണമെന്നോ എന്നാണോ പറയുന്നത്? എന്റെ അഭിപ്രായത്തില്‍ ഇതൊരു ചര്‍ച്ചാ വിഷയമേയല്ല. ഇപ്പോള്‍ തന്നെ വ്യക്തമായ നിയമങ്ങള്‍ നമ്മുടെ ഭരണഘടനയിലുണ്ട്.

 5. ****പുരാവസ്തുക്കള്ക്ക് ബാധകമാണ്. അവയെല്ലാം വിറ്റ് കാശാക്കണമെന്നോ അതോ അതിന്റെ ഉടസ്ഥര് തന്നെ സംരക്ഷിക്കണമെന്നോ എന്നാണോ പറയുന്നത്?
  അങ്ങനെ ഒരു അർത്ഥത്തിലല്ല ഞാൻ കമന്റിട്ടത്, ഈ സംഭവുമായി ബന്ധപ്പെട്ട് കണ്ട ചില വികാരപ്രക്ഷോഭങ്ങൾ അതിന് കാരണമായി എന്നേ ഉള്ളു. ഈ സ്വത്ത് സംരക്ഷിക്കാൻ പുരാവസ്തു എന്ന നിലയിലും അല്ലാതെയും ഇവിടുത്തെ സർക്കാർ ബാധ്യസ്ഥരാണ് ഇതാണ് ഇക്കാര്യത്തിൽ എന്റെ നിലപാട്. ഇത് കേരളജനതയെ ഊറ്റിപ്പിഴിഞ്ഞ പണമാണ് (കുറഞ്ഞ പക്ഷം തിരുവിതാം കൂർ കാരെ എങ്കിലും) അതുകൊണ്ട് ഇത് ഇവിടുത്തെ ജനങ്ങൾക്ക് വീതം വച്ച് നൽകണം എന്ന ആശയം മൗഡ്യമാണ്.
  “വീതം വയ്ക്കാൻ നിയമക്കുരുക്ക് ഒരുക്കുന്നവർ സംരക്ഷിക്കൻ വേണ്ടിയും ഈ നിയമങ്ങളെ അംഗീകരിക്കേണ്ടെ ????.”
  ഈ സ്വത്ത് വീതം വയ്ക്കണം എന്ന രീതിയിൽ അല്ല ഞാൻ ചോദിച്ചത്, വീതം വയ്ക്കണം എന്ന ആശയത്തെ തടയിടുന്ന രീതികണ്ടിട്ടാണ്. നിയമം അനുശാസിക്കുന്നു എങ്കിൽ വീതം വയ്ക്കാം എന്നാല് നിയമം അനുശാസിക്കുന്നില്ല എന്നതാണ് കാര്യം. അതായത് ഒരു മതത്തിന്റെ സ്വത്ത് ഒരു മതേതര സർക്കാരിന് എങ്ങനെ സ്വന്തമാകാൻ കഴിയും? അതിന് നിയമം അനുശാസിക്കന്നില്ല!!!. കാരണം അതിന്റെ ഉപഭോക്താക്കൾ അന്യമതസ്ഥരും വരും എന്നതായിരുന്നു ആ വാദം ഉന്നയിച്ച വ്യക്തിയുടെ ആകുലത. അങ്ങനെ ആണെങ്കിൽ ഒരു ജനാധിപത്യ രാജ്യത്ത്, ഒരു മതേതര ഭരണസംവിധാനം നിലനില്ക്കുന്നിടത്ത് അതിന്റെ ഖജനാവിലെ പണം ആരുടെ ആണ് ? ഈ പണം ഒരു മതസ്ഥാപനത്തിന്റെ സ്വത്ത് സംരക്ഷിക്കാൻ ഉപയോഗിക്കണം എന്ന് വാദിക്കുന്നതിൽ എന്ത് ധാർമികതയാണ് ഉള്ളത്. (മുകളിൽ പ്പറഞ്ഞ സാങ്കേതികത്വം നിലനിൽക്കുമ്പോൾ) ഈ പ്രശ്നത്തിൽ സമചിത്തതയോടെ ഉള്ള സമീപനമായിരുന്നു വേണ്ടിയിരുന്നത് പക്ഷേ അത് ഒരു സംവാദ വേദികളിലും കണ്ടില്ല.
  ഇന്ത്യയിൽ പുരാവസ്ഥുക്കളുടെ സംരക്ഷണത്തിനും സ്വീകരിക്കലിനും ഒക്കെ വ്യക്താമായ നിയമങ്ങൾ ഉണ്ട്. വ്യക്തിയുടെ കൈവശമുള്ളവ ബലം പ്രയോഗിച്ച് എടുക്കാൻ ഗവ: അധികാരമില്ല, ആ വസ്ഥുവിന്റെ വിലയ്ക്ക് തുല്ല്യമായ നഷ്ടപരിഹാരം നൽകാൻ ഗവ: ബാധ്യസ്ഥമാണ്. പോർട്ടബിൾ അല്ലാത്തവയാണെങ്കിൽ അത് അവിടെ തന്നെ സംരക്ഷിക്കാനും സർക്കാർ കടപ്പെട്ടിരിക്കുന്നു. ഇവിടെ പത്മനാഭ സ്വാമിയുടെ സ്വത്തുകൾ സർക്കാർ ഏറ്റെടുക്കുക എന്നത് തികച്ചും അപ്രായോഗികമായ നടപടിയാണ് ഇത്രയും ഭാരിച്ച തുക കണ്ടെത്തുക എന്നത് വിഷമം പിടിച്ചതും.

  1. വര്‍ഗ്ഗീയവാദികള്‍ വികാരപ്രക്ഷോഭങ്ങൾ നടത്തും. അത് അവരുടെ പരിപാടിയാണ്. എന്ത് കിട്ടിയാലും അവര്‍ അവര്‍ അതിലേക്ക് എത്തിക്കും. അപ്പോള്‍, ഇതിനെക്കുറിച്ച് നിയമപരമായും ഔദ്യോഗികമായും വ്യക്തയുള്ള അവസ്ഥയില്‍ മാധ്യമ സാമൂഹ്യ ദ്രോഹികള്‍ക്കും വര്‍ഗ്ഗീയവാദികള്‍കള്‍ക്കും വേണ്ടി, നാം എരിതീയില്‍ എണ്ണയൊഴിക്കുന്ന പരിപാടി ചെയ്യണോ എന്നതാണ് ചോദ്യം.

 6. ജഗ്ദീഷ് ഭായി,
  കുറെ കാലം മുൻപ് അമിതാഭ് ബച്ചൻ മുംബയിൽ ഒരു സൗന്ദര്യ മത്സരം നടത്തി അന്ന് അമിതാഭിന്റെ ABC എന്ന കമ്പനി ആയിരുന്നു അത് നടത്തിയിരുന്നത് എന്നാണ് എന്റെ ഓർമ്മ അപ്പോൾ ശിവസേനക്കാരും മറ്റും അതിനെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു, ഈ പരിപാടിയുടെ സുരക്ഷ സംവിധാനം ഒരുക്കിയത് മഹാരാഷ്ട്രാ സർക്കാരായിരുന്നു. ഈ സുരക്ഷയ്ക്ക് അമിതാഭിന്റെ കമ്പനി കോടികൾ മഹാരാഷ്ട്രാ സർക്കാരിന് നൽകേണ്ടി വന്നു. ഈ സംഭവം അപ്പോൾ ഓർമ്മയിൽ വന്നു എന്റെ ആദ്യകമന്റ് അവസാനിക്കുന്നത് ഈ സംഭവത്തിന്റെ ഓർമ്മയിൽ ആണ്. യുക്തിപരമായി അതിൽ അപാകത ഉള്ളതായി തോന്നുന്നില്ല. അല്ലാതെ തീവൃവാദത്തിന് മൂർച്ചകൂട്ടുക എന്ന ആധുനിക പൊളിറ്റിക്സ് ആയിരുന്നില്ല അത്.

 7. 1750 ജനുവരി 3 നു തൃപ്പടിദാനം കഴിഞ്ഞതോടെ (മറിച്ചൊരു നിയമം തുടര്‍ന്നു വന്ന രാജാക്കള്‍ നടപ്പാക്കാഞ്ഞിടത്തോളം) രാജ്യത്തിന്‍റെ ഖജനാവിന്‍റെ അനുബന്ധമാണ് ക്ഷേത്രത്തിലൊളിച്ചു വച്ച സ്വത്തുക്കളും നിധികളും. സ്വാതന്ത്ര്യാനന്തരം അവ രാജ്യത്തിന്‍റേതാണ് , എപ്പോള്‍ കണ്ടെടുത്താലും. ക്ഷേത്രഭരണം നിയമം വഴി ട്രസ്‍റ്റിന് കൈമാറിയതിനാല്‍ നിധികളില്‍ മത സംബന്ധമായവ ക്ഷേത്രത്തിനും ബാക്കി മതേതരമായവ രാജ്യത്തിനും അവകശപ്പെട്ടതു തന്നെ;ചരിത്രമൂല്ല്യമുള്ളവ മ്യൂസിയത്തിനു കൈമാറണം,സ്വത്തുക്കള്‍ വികസനത്തിനുപയോഗിക്കണം.യുക്തിവാദികള്‍ക്ക് തെറ്റിയില്ല. തെറ്റിയത്(തെറ്റിക്കൊണ്ടിരിക്കുന്നത്) കപട മതേതരഭരണകര്‍ത്താക്കള്‍ക്കാണ് , അവരുടെ ശിങ്കിടികള്‍ക്കും. മതങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ഭരണകൂടത്തില്‍ നിന്ന് ജനകീയസമരത്തിലൂടെ അവരെ നിഷ്കാസനം ചെയ്താണ് ഇന്ത്യ ഭരണഘടനയുണ്ടാക്കിയത്. സമരംചെയ്തകറ്റിയവരെ പിന്‍വാതലിലൂടെ വിളിച്ച് തിരികെ കൊണ്ടുവരുന്നത് രാജ്യത്തെ നൂറ്റാണ്ടുകള്‍ പിറകോട്ടു കൊണ്ടുപോവുകയാണ്.രാജഭരണത്തെ ആദര്‍ശവല്‍ക്കരിക്കാന്‍ നടത്തുന്നശ്രമങ്ങളും ശക്തിയുക്തം എതിര്‍ക്കപ്പെടണം. വര്‍ണ്ണാശ്രമധര്‍മങ്ങള്‍ക്ക് വിളയടാന്‍ കൂട്ടുനിന്നതും തിരുവിതാംകൂറില്‍ പ്രത്യേകിച്ചും അവര്‍ണ്ണരുടെ മേല്‍ ചുമത്തിയ തലവരികളും, മുലക്കരവും മറ്റും ലജ്ജാകരമാണ്.
  മൈസൂര്‍ രാജാവ് YESDI മോട്ടോര്‍സൈക്കിള്‍ കമ്പനി തുടങ്ങിയതുപോലെ(സ്വകാര്യകമ്പനി) തിരുവാതാംകൂര്‍ രാജാവും ഒളിച്ചുവച്ച സ്വത്തുക്കള്‍ കൊണ്ട് തൊഴില്‍ശാലകള്‍ തുടങ്ങിയിരുന്നെങ്കില്‍ സ്വാതന്ത്ര്യാനന്തരം കേരളീയര്‍ക്ക് വടക്കുനോക്കികളാകേണ്ടിവരുമയിരുന്നില്ല.

  1. തീര്‍ച്ചയായും സാമ്രാജ്യത്വത്തേയും രാജ-ജന്‍മി ഭരണത്തേയും എതിര്‍ക്കേണ്ടതാണ്. എന്നാല്‍ ഇവിടെ പ്രശ്നം അതല്ല. ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ ക്ഷേത്രത്തിന് വേണം എന്ന് പറഞ്ഞ് ക്ഷേത്രത്തിന്റെ അധികാരികള്‍ കേസുകൊടുത്താല്‍ വിധി അവര്‍ക്കനുകൂലമേ ആകുള്ളു എന്ന് പി.ജെ. ചെറിയാന്‍ എന്ന ചരിത്ര ഗവേഷകന്‍ പറയുന്നത്.

   അതുപോലെ പണത്തിന്റെ കുറവ് കൊണ്ടല്ല തൊഴിലില്ലായ്മയും ദാരിദ്ര്യവും ഉണ്ടാവുന്നത്. മൊത്തം മത സ്ഥാപനങ്ങളുടെ പണം എടുത്താലും ഇവിടെ ദാരിദ്ര്യം മാറില്ല. കാരണം വ്യവസ്ഥ അങ്ങനെയാണ്. അതിന മൊത്തം അടിച്ച് പൊളിച്ച് പുതിയ വ്യവസ്ഥയുണ്ടാക്കിയാലും മാറ്റം ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല. ജനങ്ങളെല്ലാം കാര്യങ്ങളറിഞ്ഞ് പടി പടിയായ ചെറിയ ചെറിയ മാറ്റങ്ങളേ സുസ്ഥിരമാകൂ. അവര്‍ നമ്മുടെ വാക്കുകള്‍ കേള്‍ക്കണമെങ്കില്‍ വിജയിക്കാന്‍ സാദ്ധ്യതയില്ലത്ത വിവാദങ്ങളില്‍ എടുത്ത് ചാടാതിരിക്കുകയാണ് ഭംഗി.

   നിധി ആരു കൊണ്ടുപോയാലും അതുകൊണ്ട് വ്യവസായം തുടങ്ങിയാലും വിജയിച്ചത് ഇവിടുത്തെ വര്‍ഗ്ഗീയ വാദികളാണ്. അവര്‍ക്ക് കുറച്ചുകൂടി ആള്‍ബലം കൂടി എന്ന് സാരം.

   1. പട്ടിണിയും വ്യവസ്ഥയും ഭരണകൂടവും വിധിയുമൊക്കെ പരസ്പരം ബന്ധപ്പെട്ടവയാണ്. പണം പണമായിരിക്കുന്നുവെന്നതാണ് വലിയ പ്രശ്നം. നിശ്ചല സമൂഹം! പണം അദ്ധ്വാനശേഷി etc ഉപയോഗപ്പെടുത്തി ചരക്കുല്പാദിപ്പിക്കണം. പുരോഗമന വര്‍ഗ്ഗവും വര്‍ഗ്ഗബോധവും അപ്പൊഴെ ഉണ്ടാവു….ശക്തിയില്ലാത്തതുകൊണ്ട് ആരേയും വെറുപ്പിക്കണ്ട എന്നുപറഞ്ഞ്. കൈ കഴുകുന്നത് നന്നല്ല. കൃഷ്ണയ്യരും രാജന്‍ഗുരുക്കളും കെ.എന്‍.പണിക്കരും കലനാഥനും പറയട്ടെ,അവരുമായി മതശ്ശക്തികള്‍ വഴക്കടിക്കട്ടെ.എന്താ ? ധീരമായി വ്യക്തമായ ലക്ഷ്യബോധത്തോടെ അഭിപ്രായം പറയാന്‍ രാഷ്ട്രീയ നേതാക്കള്‍ മുന്നോട്ടുവരണം.ഇല്ലാത്തിടത്തോളം നമുക്കെങ്കിലും പറയാനുള്ളത് പറ്റുന്നിടത്ത് പ്റയാം.
    എവിടെ ഒളിച്ചുവെച്ചാലും സ്വത്ത് ജനങ്ങളുടേതണ്.

 8. 1750 ജനുവരി 3 നു തൃപ്പടിദാനം കഴിഞ്ഞതോടെ (മറിച്ചൊരു നിയമം തുടര്‍ന്നു വന്ന രാജാക്കള്‍ നടപ്പാക്കാഞ്ഞിടത്തോളം) രാജ്യത്തിന്‍റെ ഖജനാവിന്‍റെ അനുബന്ധമാണ് ക്ഷേത്രത്തിലൊളിച്ചു വച്ച സ്വത്തുക്കളും നിധികളും.ആവര്‍ത്തിക്കുന്നു ആ നിധിയും സ്വത്തും ജനങ്ങളുടേതാണ്

 9. 1970 വരെ എല്ലാ രാജാക്കന്‍മാര്‍ക്കും പ്രതിവര്‍ഷം നഷ്ടപരിഹാരമായി ഖജനാവില്‍ നിന്നും വളരെ നല്ലൊരു തുക Privi Purse. നല്കിയിട്ടുണ്ട്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )