അമേരിക്കന്‍ ഖനന കമ്പനിക്കള്‍ക്ക് ശതകോടികളുടെ ഇറാഖി എണ്ണകരാര്‍ കിട്ടി
Halliburton ഉള്‍പ്പടെയുള്ള അമേരിക്കന്‍ ഖനന കമ്പനിക്കള്‍ക്ക് ശതകോടികളുടെ പുതിയ ഇറാഖി എണ്ണകരാര്‍ കിട്ടി. അന്താരാഷ്ട്ര എണ്ണകമ്പനികള്‍ നാല് അമേരിക്കന്‍ oil service കമ്പനികളുമായി എണ്ണ കുഴിക്കാനുള്ള കരാര്‍ ഒപ്പു വെച്ചു. Halliburton, Baker Hughes, Weatherford International, Schlumberger തുടങ്ങിയവരാണ് ഈ നാല് കമ്പനികള്‍.
ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങള്‍ നിര്‍ത്താന്‍ അമേരിക്കന്‍ മേയര്‍മാര്‍ പ്രമേയം പാസാക്കി
ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ യുദ്ധത്തിന് വേണ്ടി പണം വെറുതെ കളയാതെ സ്വന്തം നാട്ടില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദം ചിലവാക്കാന്‍ വിവിധ അമേരിക്കന്‍ നഗരങ്ങളിലെ മേയര്‍മാര്‍ പ്രമേയം പാസാക്കി. 9 മേയര്‍മാര്‍ ആണ് ഇതില്‍ പങ്കെടുത്തത്. പ്രമേയം ഇങ്ങനെ പറയുന്നു, മാനുഷിക ആവശ്യങ്ങള്‍ക്കും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും, infrastructure നിര്‍മ്മിക്കുന്തിനും, മുന്‍സിപ്പല്‍-സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കുന്നതിനും, പുനരുത്പാദിതോര്‍ജ്ജത്തിലടിസ്ഥാനമായ പുതിയ സമ്പദ് വ്യവസ്ഥ നിര്‍മ്മിക്കുന്നതിനും, സുസ്ഥിര ഊര്‍ജ്ജത്തിനും യുദ്ധ ഡോളറുകള്‍ നാട്ടിലേക്ക് കൊണ്ടുവരണമെന്ന് United States Conference of Mayors ആവശ്യപ്പെടുന്നു.”
ഒബാമ സര്‍ക്കാരും ജനങ്ങളെ പീഡിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു
ബുഷ് സര്‍ക്കാര്‍ അമേരിക്കന്‍ പൗരന്‍മാരെ രഹസ്യ നിരീക്ഷണം നടത്തുന്നത് പുറത്തു കൊണ്ടുവന്ന New York Times റിപ്പോര്‍ട്ടറെ തുടര്‍ന്ന് വന്ന ഒബാമ സര്‍ക്കാരും ഭീഷണിപ്പെടുത്തുകയും നിരീക്ഷിക്കുകയും ചെയ്യുന്നു. James Risen ന് വരുന്നതും പോകുന്നതുമായ എല്ലാ ഫോണ്‍ സന്ദേശങ്ങളും സര്‍ക്കാര്‍ നിരീക്ഷിക്കുന്നു. ബുഷിന്റെ കാലത്ത് തുടങ്ങിയതാണിത്. രണ്ട് പ്രാവശ്യം കോടതിയില്‍ ഹാജരാകാന്‍ പറഞ്ഞു. CIA ഇറാന്റെ ആണവ പരിപാടി തകര്‍ത്തതിനെക്കുറിച്ച് അദ്ദേഹം ഒരു പുസ്തകമെഴുതിയിട്ടുണ്ട്. എന്നെ ലക്ഷ്യം വെക്കുന്ന പരിപാടികള്‍ ഒബാമ സര്‍ക്കാരും തുടരുന്നു. അമേരിക്കയില്‍ പത്ര സ്വാതന്ത്യത്തെത്തന്നെ തകര്‍ത്തുകൊണ്ട് റിപ്പോര്‍ട്ടര്‍മാരേയും whistleblowers യും നേരെ അക്രമകരമായ പരിശോധനയാണ് അവര്‍ നടത്തുന്നത്.