വാര്‍ത്തകള്‍

കാലാവസ്ഥാ ശാസ്ത്രജ്ഞനെ രാഷ്ട്രീയ പ്രേരിതമായി ജോലിയില്‍ നിന്ന് നീക്കി

ആഗോളതാപന ഫലമായി ധൃവക്കരടി വംശ നാശ ഭീഷണി നേരിടുന്നു എന്ന പഠനം നടത്തിയ അമേരിക്കന്‍ മുതിര്‍ന്ന ശാസ്ത്രജ്ഞനെ രാഷ്ട്രീയമായി പീഡിപ്പിക്കുന്നു. U.S. Bureau of Ocean Energy Management ലെ വന്യ ജീവി ശാസ്ത്രജ്ഞനായ Charles Monnett നാണ് ഇത് സംഭവിച്ചത്. Department of Interior ന്റെ അന്വേഷണ ഫലമായി അദ്ദേഹത്തെ അവധിയില്‍ പ്രവേശിപ്പിച്ചു. ഇത് രാഷ്ട്രീയപ്രേരിമാണെന്നും അദ്ദേഹത്തിന്റെ ഗവേഷണങ്ങളെയും അടിസ്ഥാനമാക്കിയാണെന്ന വാദത്തെ അധികാരികള്‍ തള്ളി. എന്നാല്‍ ഫെബ്രുവരിയില്‍ Monnett മായി നടത്തിയ ചോദ്യം ചെയ്യലില്‍ അദ്ദേഹത്തിന്റെ പഠനത്തേക്കുറിച്ചും ധൃവക്കരടികളേയും കുറിച്ചുള്ള വിശദവും ദീര്‍ഘവുമായ പരാമര്‍ശമുണ്ട്. Public Employees for Environmental Responsibility എന്ന സംഘടന Monnett ന് വേണ്ടി കേസ് കൊടുത്തിരിക്കുകയാണ്.

ആണവ വികിരണമധികമുള്ള സ്ഥലങ്ങള്‍ കണ്ടെത്തി

ജപ്പാനിലെ ഫുകുഷിമ നിലയത്തില്‍ അതി തീവൃമായ ആണവ വികിരണമധികമുള്ള സ്ഥലങ്ങള്‍ കണ്ടെത്തി. ചെര്‍ണോബില്‍ ദുരന്തത്തിന് ശേഷം ജോലിക്കാര്‍ നേരിടുന്ന അപകടത്തേക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ഇത്. നിലയത്തിന്റെ പലഭാഗത്തും മണിക്കൂറില്‍ 10 sieverts ല്‍ അധികം വികിരണ നില കാണുന്നതായി Tokyo Electric Power (Tepco) പറഞ്ഞു. മണിക്കൂറില്‍ 10 sieverts വികിരണം കുറച്ച് സെക്കന്റ് നേരമേറ്റാല്‍ മരണം ഉടനടിയാണ് സംഭവിക്കുക.

അമേരിക്കക്ക് $3400 കോടി ഡോളര്‍ ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധത്തില്‍ നഷ്ടമായി

സേവന കരാറുകള്‍ സ്വകാര്യ സംരംഭകര്‍ക്ക് നല്‍കിയതിനാല്‍ ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധത്തില്‍ അമേരിക്കക്ക് $3400 കോടി ഡോളര്‍ അധിക നഷ്ടമുണ്ടായെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ്സ് നടത്തിയ ഒരു പഠത്തില്‍ പറയുന്നു. 200,000 സ്വകാര്യ കരാറുകാരാണ് അമേരിക്കന്‍ സര്‍ക്കാരിന്റെ ശമ്പളപ്പട്ടിക ഉള്‍പ്പെട്ടിരിക്കുന്നത്. പട്ടാളക്കാരെക്കാള്‍ കൂടതലാണ് ഇവരുടെ എണ്ണം. [ഇത് മൊത്തം യുദ്ധച്ചിലവല്ല. അത് 5 ട്രില്ല്യണാണ്.]

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )