

അഞ്ച് വര്‍ഷം കൊണ്ട് സമ്പദ്ഘടന ഇരട്ടിയായി. പക്ഷേ മൂന്നില്‍ രണ്ട് ഈജിപ്റ്റ്കാരും സമ്പദ്ഘടന മോശമാണ് എന്ന് പറഞ്ഞു. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? ഇതായിരിക്കാം കാരണം, അതേകാലത്ത് ദാരിദ്ര്യത്തിലാഴ്ന്ന ഈജിപ്റ്റ്കാരുടെ ശതമാനം:

സമ്പദ്ഘടന ഇരട്ടിയായപ്പോള്‍ ഇജിപ്റ്റില്‍ ദരിദ്രരായ ജനങ്ങളുടെ എണ്ണവും കൂടുകയാണ് ഉണ്ടായത്. കലാപം ഉണ്ടാകാന്‍ വേറെ കാരണം വേണൊ?
ഇതില്‍ നിന്ന് പഠിക്കേണ്ട രണ്ട് പാഠം:
- ദാരിദ്ര്യത്തിനുള്ള പരിഹാരം വളര്‍ച്ചയാണെന്ന് രാഷ്ട്രീയക്കാര്‍ നിര്‍ബന്ധപൂര്‍വ്വം പറയുമ്പോള്‍ അത് ശരിയാകണമെന്ന് ഉറപ്പില്ല. ഗുണം തുല്യമായി വിഭജിക്കപ്പെട്ടാല്‍ മാത്രമേ അത് ശരിയാകു.
- ഈജിപ്റ്റ്കാര്‍ക്ക് കൂടുതല്‍ സ്വതന്ത്രവ്യാപാരവും അതോടൊപ്പം അഭിപ്രായ സ്വാതന്ത്ര്യവും സ്വതന്ത്ര തെരഞ്ഞെടുപ്പും വേണമെന്ന് അഭിപ്രായപ്പെടുന്നവരെ സംശയിക്കുക.
– from makewealthhistory.org