മൊണ്ടാനയിലെ എണ്ണ തുളുമ്പലിനാല്‍ എക്സോണ്‍-മോബിലിന് $4.2 കോടി ഡോളര്‍ നഷ്ടമായി
കമ്പനിയുടെ കണക്ക് പ്രകാരം മൊണ്ടാനയിലെ എണ്ണ തുളുമ്പലിനാല്‍ എക്സോണ്‍-മോബിലിന്(Exxon Mobil) $4.2 കോടി ഡോളര്‍ നഷ്ടമായി. ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 1,000 തൊഴിലാളികള്‍ ജോലി ചെയ്തു. Yellowstone നദിയിലേക്ക് 1,000 ബാരല്‍ എണ്ണയാണ് ചോര്‍ന്നത്.
വിദേശത്ത് ജനിതകമാറ്റം വരുത്തിയ ആഹാരത്തിന്റെ പ്രചരിപ്പിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ശ്രമിച്ചു
കാര്‍ഷിക വ്യാവസായ ഭീമന്‍മാരായ DuPont ന്റേയും Monsanto യുടേയും താല്‍പ്പര്യപ്രകാരം യൂറോപ്പില്‍ എതിര്‍ക്കുന്നവര്‍ക്കെതിരെ ശത്രുതാ നടപെടി എടുക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ശ്രമിച്ചതായി WikiLeaks മുമ്പ് പുറത്തുവിട്ട രേഖകളില്‍ കണ്ടിരുന്നല്ലോ. ആഫ്രിക്ക, ഏഷ്യ, തെക്കെ അമേരിക്ക എന്നിവിടങ്ങളില്‍ GMO പ്രചരിപ്പിക്കാന്‍ “bio-technology outreach programs” എന്ന ഒരു പദ്ധതി തുടങ്ങിയിരുന്നു എന്ന് പുതിയ റിപ്പോര്‍ട്ടില്‍ കാണുന്നു. പാരീസിലെ അമേരിക്കന്‍ എംബസിയില്‍ അമേരിക്കന്‍ നയതന്ത്രജ്ഞരും (ചാരന്‍മാരും) Monsanto, DuPont, Dow AgroSciences തുടങ്ങിയ കമ്പനി പ്രതിനിധികളും 2007 ല്‍ നടത്തിയ ചര്‍ച്ചകളാണ് പുറത്തു വന്നത്. കമ്പനി ഫ്രാന്‍സിലെ കര്‍ഷകര്‍ ജനിതക വിത്തുകളെ എതിര്‍ക്കുന്നത് കമ്പനിയെ വിഷമിപ്പിക്കുന്നു എന്ന് അവര്‍ അഭിപ്രായപ്പെട്ടു. അമരിക്കന്‍ സര്‍ക്കാരും കാര്‍ഷിക വ്യാവസായ കമ്പനികളും പരോപകാര സംഘടനകളും (philanthropic foundations) ഒന്നു ചേര്‍ന്ന് ടുണീഷ്യ, മൊസാംബിക്, തെക്കെ ആഫ്രിക്ക എന്നിവിടങ്ങളില്‍ ജനിതക വിത്ത് പ്രചരിപ്പിക്കാന്‍ മുന്‍നിര സംഘങ്ങളുണ്ടാക്കി എന്നും റിപ്പോര്‍ട്ട് പറയുന്നു.
മര്‍ഡോക്കിന്റെ വയര്‍ലെസ് കമ്പനിയുടെ കരാര്‍ ന്യൂയോര്‍ക്ക് ഉപേക്ഷിച്ചു
ലേലം നടത്താതെ (no-bid contract) മര്‍ഡോക്കിന്റെ വയര്‍ലെസ് കമ്പനിയായ Wireless Generation ന്യൂയോര്‍ക്ക് നല്‍കിയ വിവാദമായ കരാര്‍ പിന്‍വലിച്ചു. $2.7 കോടി ഡോളറിന് കുട്ടികളുടെ പരീക്ഷാ മാര്‍ക്ക് ശേഖരിക്കുന്ന സോഫ്റ്റ്‌വയര്‍ നിര്‍മ്മിക്കാനുള്ളതായിരുന്നു കരാര്‍. മര്‍ഡോക്ക് കുട്ടികളുടെ വ്യക്തിപരമായ കാര്യങ്ങളും ചോര്‍ത്തും എന്ന ഭീതിയെതുടര്‍ന്നാണ് ഈ നടപടി.