ജീവി വംശ വൃക്ഷത്തില്‍ ഗൗളിവര്ഗ്ഗത്തിന്റെ ശിഖിരത്തില്‍ തന്നെയാണ് ആമ വര്‍ഗ്ഗവും എന്ന് പുതിയ ജനിതക വിശകലനം വ്യക്തമാക്കുന്നു. ആമ വര്‍ഗ്ഗത്തിന്റെ ഉത്പത്തിയെക്കുറിച്ച് വളരെക്കാലമയി നിലനിന്നിരുന്ന ചോദ്യങ്ങള്‍ക്ക് ഇതോടെ ഉത്തരമായി. വ്യത്യസ്ഥ സ്പീഷീസുകള്‍ തമ്മിലുള്ള പരിണാമപരമായ ബന്ധം കാണിക്കാന്‍ Palaeontologists രൂപശാസ്ത്രപരമായ (morphological) രീതികളാണ് ഇത് വരെ ഉപയോഗിച്ചിരുന്നത്. അതായത് ഫോസിലിന്റെ ഭൗതിക സ്വഭാവങ്ങള്‍ അതിന്റെ ജീവിച്ചിരിക്കുന്ന ബന്ധു വര്‍ഗ്ഗങ്ങളുമായി താരതമ്യം ചെയ്യുന്നു. അടുത്തകാലത്ത് ജനിതക താരതമ്യ പഠനത്തിന് പ്രാധാന്യം വര്‍ദ്ധിച്ചു. എന്നാല്‍ മിക്കപ്പോഴും തന്മാത്രകളും ഫോസിലും ഒത്തുപോകില്ല. അത് ആമയുടെ കാര്യത്തില്‍ സംശയങ്ങള്‍ക്ക് ജന്മം നല്കി. Biology Letters ല്‍ പ്രസിദ്ധപ്പെടുത്തിയ പഠനം ജനിതിതക പരിശോധനക്ക് ശേഷം ഈ ഉഭയജീവിയെ ശരിക്കുള്ള സ്ഥാനത്ത് ഇരുത്തുന്നു.
ആമകളെ വര്‍ഗ്ഗീകരിക്കുക വിഷമമാണ്. കാരണം മറ്റ് ഇഴജന്തുക്കളുടെ വിഭാഗമായ Diapsida clade ല്‍ നിന്ന് അത് വ്യത്യസ്ഥമാണ്. Diapsids’ തലയോട്ടിയില്‍ രണ്ട് ദ്വാരങ്ങളാണ് ഉള്ളത്. താടിയെല്ലുമായി ബന്ധിക്കുന്ന മാംസപേശി പോകുന്ന temporal fenestrae. ഫോസില്‍ റിക്കോര്ഡുകളനുസരിച്ച് ആമ ആദ്യം പ്രത്യക്ഷപ്പെട്ടത് Triassic കാലത്താണ്. 23 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ്. അതിന് ശേഷം വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല അതിന്. പ്രധാനമായും temporal fenestrae ഇല്ല എന്നത് diapsids ന് മുമ്പ് ഉണ്ടായിരുന്ന ഏതോ ജീവിയുടെ ജീവിക്കുന്ന ബന്ധുവാണ് ഇവയെന്ന് ഊഹിക്കാം. അങ്ങനെ അവയെ ഉഭയജീവികള്‍ക്കും ഇഴജന്തുക്കള്‍ക്കും ഇടയില്‍ സ്വന്തമായ ശാഖയില്‍ ശാസ്ത്രജ്ഞര്‍ പ്രതിഷ്ഠിച്ചു. എന്നിരുന്നാലും diapsid വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ രണ്ട് സാധ്യതകളുണ്ട്. ഒന്ന്, ഗൗളികളേക്കാള് ആമകള്‍ക്ക് സാമ്യം പക്ഷികളോടും മുതലകളോടുമാണ്. മിക്ക ജനിതക പഠനങ്ങളും ഇത് ശരിവെക്കുന്നു. രണ്ടാമത്തെ സാധ്യത, diapsid clade ലെ മറ്റ് ജീവികളുടെ ജന്മത്തിന് ശേഷം ഉണ്ടായ ഒരു പൊതുവായ പൂര്‍വ്വികര്‍ ആമക്കും ഗൗളികള്ക്കും ഉണ്ടായിരുന്നിരിക്കാം. അതുകൊണ്ട് ആമകള്‍ ഗൗളികളോടും പാമ്പുകളോടും ആകാം അടുത്ത ബന്ധമുള്ളത്.
ഒരു ആമയുടേയും, ഒരു പല്ലിയുടേയും ഒരു മുതലയുടേയും പുതിയ ജനിതക വിശകലനം രണ്ടാമത്തെ സാധ്യതയേയാണ് ശരി വെക്കുന്നത്. അതായത് ഒരിക്കല്‍ ആമകളുടെ പൂര്‍വ്വികരുടെ തലയോട്ടില്‍ temporal fenestrae ഉണ്ടായിരുന്നു. ആമകള്‍ പരിണമിച്ച് വന്നതോടെ അത് ഇല്ലാതായി.
“അവ്യക്തതയില്ലാത സിദ്ധാന്തമാണ് ഞങ്ങള്‍ മുന്നോട്ട് വെക്കുന്നത്,” New Hampshire ല്‍ പ്രവര്‍ത്തിക്കുന്ന Dartmouth College ലെ molecular palaeobiologist ആയ Kevin Peterson പറയുന്നു. അവരുടെ പരിശോധന നേരത്തേയുള്ളവയില് നിന്ന് വ്യത്യസ്ഥമാണ്. കോശങ്ങളിലെ microRNA കളേയാണ് അവര്‍ പഠനവിഷയമാക്കിയത്. phylogenetic കടങ്കഥകള്‍ തെളിയിക്കാന്‍ അത് ഉപയോഗപ്രദമാണ്. കാരണം ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി പുതിയ microRNA കള്‍ സൃഷ്ടിക്കപ്പെടാമെങ്കിലും ഒരിക്കല്‍ ഉണ്ടായവ പിന്നീട് നഷ്ടപ്പെടാനുള്ള സാധ്യത കുറവാണ്.
ആഴത്തിലുള്ള phylogenetic ബന്ധങ്ങള്‍ പഠിക്കാന്‍ MicroRNA യെ ഉപയോഗിക്കാം. അത് വിശ്വസ്ഥമായ ഉപകരണമാണെന്ന് മിക്ക ശാസ്ത്രജ്ഞരും അംഗീകരിക്കുന്നു. morphological വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഇപ്പോള്‍ നിലില്‍ക്കുന്ന സിദ്ധാന്തത്തെ അംഗീകരിക്കുന്നു എന്നതാണ് ഈ പുതിയ പഠനത്തിന്റെ സവിശേഷത. “വര്‍ഷങ്ങളായി നാം ജീവന്റെ വൃക്ഷത്തെ പുനസൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ശരീരഘടനാശാസ്ത്രവും ഫോസിലുകളും ഒരു വശത്ത് തന്മാത്രകള് മറുവശത്ത്, ഇവതമ്മിലുള്ള പിടിവലിയാണ് നടക്കുന്നത്,” എന്ന് University of Bristol, UK യിലെ palaeontologist ആയ Mike Benton പറയുന്നു. ആമയുടെ കാര്യത്തില്‍ ഇത് ആദ്യമായാണ് ശരീരഘടനാശാസ്ത്രവും തന്മാത്രകളും പരസ്പരം അംഗീകരിക്കുന്നത്.
– from nature.com