സമുദ്രം എണ്ണക്ക്
BP Gulf ചോര്‍ച്ചക്ക് ശേഷം ശുദ്ധീകരണം നടക്കുന്നുണ്ടെങ്കിലും ആ പ്രദേശത്തിനടുത്ത് ജീവിക്കുന്ന ജനത്തിന്റെ സാമ്പത്തിക തകര്‍ച്ചക്ക് മാറ്റമുണ്ടായില്ല. എന്നാല്‍ എണ്ണവില കൂടുന്നതും റിപ്പബ്ലിക്കന്‍മാരുടെ ആക്രമണത്താലും ഒബാമ സമുദ്രത്തിലെ എണ്ണ ഖനനത്തിന് അനുമതി നല്‍കി. Outer Continental Shelf ലെ 15 ലക്ഷം ഏക്കര്‍ കടലാണ് ഇങ്ങനെ ഖനനത്തിന് കൊടുത്തത്. 17.2 കോടി ബാരല്‍ എണ്ണ അവിടെയുണ്ടെന്ന് കരുതുന്നു.
ഭൂമിയില്‍ നിന്ന് അര ട്രില്ല്യണ്‍ ടണ്‍ മഞ്ഞ് ഇല്ലാതാകുന്നു
NASA യും German Aerospace Center Gravity Recovery and Climate Experiment (GRACE) ഉം ഒത്തു ചേര്‍ന്ന് നടത്തിയ ഉപഗ്രപഠനങ്ങളില്‍ നിന്ന് ഗവേഷകര്‍ 2003 മുതല്‍ 2010 വരെയുള്ള മഞ്ഞിന്റെ നഷ്ടം കണക്കാക്കി. ഹിമാനികളില്‍ നിന്നും ഗ്രീന്‍ലാന്‍ഡിനും അന്റാര്‍ക്ടിക്കിനും പുറമേയുള്ള മഞ്ഞ് മലകളെക്കുറിച്ച് വിശദമായി അവര്‍ പഠിച്ചു.
മൊത്തം മഞ്ഞ് നഷ്ടം 4.3 ട്രില്ല്യണ്‍ ടണ്‍ (1,000 cubic miles) ആണ്. അമേരിക്കയുടെ പുറത്ത് 0.5 മീറ്റര്‍ കനത്തില്‍ മഞ്ഞ് വീഴ്ച്ചയുണ്ടാവുന്നത്ര മഞ്ഞാണ് ഇത്. ആഗോള സമുദ്രജല നിരപ്പ് അതിനാല്‍ 12 മില്ലീമീറ്റര്‍ ഉയര്‍ന്നു.
നാലിലൊന്ന് മഞ്ഞ് നഷ്ടം സംഭവിക്കുന്നത് ഹിമാനികളില്‍ നിന്നും ഗ്രീന്‍ലാന്‍ഡിനും അന്റാര്‍ക്ടിക്കിനും പുറമേയുള്ള മഞ്ഞ് മലകളില്‍ നിന്നുമാണ്. പ്രതിവര്‍ഷം ഇത് ഏകദേശം 14800 കോടി ടണ്‍ ആണ്. (39 cubic miles). ഗ്രീന്‍ലാന്‍ഡില്‍ നിന്നും അന്റാര്‍ക്ടിക്കയില്‍ നിന്നും 38500 കോടി ടണ്‍ മഞ്ഞും (100 cubic miles) പ്രതിവര്‍ഷം നഷ്ടമാകുന്നു. ഈ പഠനം ഫെബ്രുവരി 8 ന്റെ Nature മാസികയില്‍ പ്രസിദ്ധീകരിച്ചു.
ജപ്പാനില്‍ നിന്ന് ആണവവികിരണമുള്ള മീനിന്റെ ഇറക്കുമതി
മീന്‍ ഉല്‍പ്പന്നങ്ങളില്‍ ആണവവികിരണമുള്ളതായി തെക്കന്‍ കൊറിയ കണ്ടെത്തി. പരിധിക്ക് താഴെയാണ് ഈ വികിരണങ്ങളുടെ തോത്. കണ്ടെത്തിയ ഏറ്റവും കൂടിയ അളവ് 6.24 becquerels ആണ്. ഇത് ഏറ്റവും കൂടിയ ഉള്‍ക്കൊള്ളലായ 370 becquerels ന്റെ 1.7% ആണ്. becquerel എന്നത് ആണവവികിരണ തോതിന്റെ യൂണിറ്റാണ്. ഇത് ഒരു സെക്കന്റില്‍ നടക്കുന്ന അണു തകര്‍ച്ചയുടെ(disintegrations) എണ്ണമാണ്. ജപ്പാനിലെ ആണവ ദുരന്തത്തിന് ശേഷം ജപ്പാനില്‍ നിന്നുള്ള ഉത്പന്നങ്ങളില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ആണവവികിരണം 97.90 becquerels ആണ്. ജനുവരിയിലും ഫെബ്രുവരിയിലും തെക്കന്‍ കൊറിയ സീഷിയം ഉള്‍പ്പടെയുള്ള ആണവവികിരണമുള്ള പദാര്‍ത്ഥങ്ങള്‍ ജപ്പാനില്‍ നിന്നുള്ള 32 മീന്‍ ഇറക്കുമതിയില്‍ കണ്ടിരുന്നു.