വാര്‍ത്തകള്‍

കാര്‍ബണ്‍ ഉദ്‌വമനത്തിന് വിമാനങ്ങള്‍ നിന്ന് നികുതി

കാര്‍ബണ്‍ ഉദ്‌വമന നികുതി യൂറോപ്പിലേക്ക് വിമാന സര്‍വ്വീസ് നടത്തുന്ന കമ്പനികളില്‍ നിന്ന് പിരിക്കാന്‍ യൂറോപ്പിലെ കോടതി വിധിച്ചു. അമേരിക്കയും മറ്റ് കച്ചവട പങ്കാളികളുമായി സംഘര്‍ഷം വര്‍ദ്ധിപ്പിച്ചു. യൂറോപ്യന്‍ യൂണിയനിലേക്കും തിരിച്ചും പറക്കുന്ന വിമാനങ്ങള്‍ യൂണിയനില്‍ നിന്ന് ജനുവരി 1, 2012 മുതല്‍ കാര്‍ബണ്‍ കച്ചവട പെര്‍മിറ്റുകള്‍ വാങ്ങണമെന്നാണ് കോടതി വിധി.

പ്രാദേശിക പരിത്തി ഉപയോഗിച്ച് പ്രാദേശിക ടി-ഷര്‍ട്ട്, ഇതാ ഇപ്പോള്‍ ജൈവവും

TS Designs ന്റെ പ്രസിഡന്റ് Eric Henry ഉം, Mortex Apparel ന്റെ പ്രസിഡന്റ് Brian Morrell ഉം സംസ്ഥാനത്തെ കൃഷി വിദഗ്ദ്ധരുമായി 2006 ല്‍ ഒരു കൂടിക്കാഴ്ച്ച നടത്തി. വടക്കേ കരോലിനയില്‍ ജൈവ പരുത്തി വളര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം. അവരുടെ പ്രതികരണം: അത് നടപ്പുള്ള കാര്യമല്ല. എന്നാല്‍ 5 വര്‍ഷങ്ങള്‍ക്ക് ശേഷം ഉപയോഗിക്കാന്‍ പറ്റുന്നത്ര അളവില്‍ USDA യുടെ അംഗീകാരം കിട്ടിയ ജൈവ പരുത്തി ആദ്യമായി വടക്കേ കരോലിനയില്‍ നിന്ന് കൊയ്തു. കളകള്‍, കീടങ്ങള്‍ തുടങ്ങി വലിയ പല പ്രതിസന്ധികളെ അതിജീവിച്ച് വടക്കേ കരോലിനയിലെ രണ്ട് ഫാമുകള്‍ – Hickory Meadows Organics ഉം Parrish Enterprises ഉം – 65 ഏക്കര്‍ ആരോഗ്യമുള്ള ജൈവ പരുത്തി കൃഷിചെയ്ത് വിളവെടുത്തു.

ഡോള്‍ഫിനുകള്‍ ചത്തടിയുന്നു

മെക്സിക്കന്‍ ഉള്‍ക്കടല്‍ തീരത്ത് ശരാശരി 74 ഡോള്‍ഫിനുകള്‍ എല്ലാവര്‍ഷവും ചത്തടിയും. എന്നാല്‍ ഫെബ്രുവരി 2010 മുതല്‍ ഏപ്രില്‍ 1, 2012 വരെ 714 ഡോള്‍ഫിനുകളും മറ്റ് cetaceans ഉം ലൂസിയാനാ, ടെക്സാസ് ഇതിര്‍ത്തിയിലെ തീരപ്രദേശത്ത് അടിഞ്ഞു. ഇതില്‍ 95% വും ചത്തതായിരുന്നു എന്ന് National Oceanic and Atmospheric Administration റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ ചത്ത ഡോള്‍ഫിനുകളും വെള്ളത്തിലേക്ക് താഴുകയാണ് പതിവ്. കുറെ ഇരപിടിയന്‍മാര്‍ തിന്നും, കുറെ ചീഞ്ഞളിയും. ബാക്കിയുള്ളവയാണ് തീരത്തടിയുന്നത്. യഥാര്‍ത്ഥ മരണ സംഘ്യയുടെ ചെറു ശതമാനമാണ് ഈ 714 എന്ന് NOAA കരുതുന്നു. 1972 ലെ Marine Mammal Protection Act അനുസരിച്ച് ഇത് “Unusual Mortality Event” എന്ന് അവര്‍ പറഞ്ഞു.

ഈ കൂട്ട ചാവല്‍ BP യുടെ Deepwater Horizon എണ്ണ ചോര്‍ച്ചയുമായി ചേര്‍ന്നിരിക്കുന്നു. ഏപ്രില്‍ 20, 2010 ല്‍ അവരുടെ എണ്ണക്കിണര്‍ പൊട്ടിത്തെറിക്കുന്നതിന് രണ്ട് മാസം മുമ്പ് മരണ സംഖ്യ കൂടിത്തുടങ്ങിയിരുന്നു. മാസങ്ങളോളം എണ്ണ പൊട്ടിയൊലിച്ചുകൊണ്ടിരുന്നു. പൊട്ടിത്തെറിക്ക് മുമ്പ് 112 ഡോള്‍ഫിനുകള്‍ ചത്തടിഞ്ഞു.

Barataria Bay യില്‍ എണ്ണ ചോര്‍ച്ച ബാധിച്ച ജീവനുള്ള 32 ഡോള്‍ഫിനുകളെ NOAA പരിശോധിച്ചിരുന്നു. അവക്കെല്ലാം ഭാരക്കുറവും, അനീമിയയും, രക്തത്തില്‍ പഞ്ചസാര കുറവായും, കരള്‍, ശ്വാസകോശ രോഗങ്ങളുള്ളതായും കണ്ടെത്തി. പകുതിയെണ്ണത്തിന് stress response, metabolism, immune function തുടങ്ങിയ ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഹോര്‍മോണിന്റെ അളവ് വളരെ കുറവായാണ് കണ്ടത്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )