Keystone XL പൈപ്പ് ലൈനിന് വേഗം അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു കൂട്ടം സെനറ്റര്‍മാര്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് പ്രസിഡന്റ് ഒബാമക്ക് കത്തയച്ചത് ഓര്‍ക്കുന്നുണ്ടാവും. മറ്റ് സെനറ്റര്‍മാരെ അപേക്ഷിച്ച് ആ സെനറ്റര്‍മാര്‍ക്ക് 236% അധികം പാര്‍ട്ടി ഫണ്ട് ഫോസില്‍ ഇന്ധന കമ്പനികള്‍ നല്‍കി.
അതില്‍ അത്ഭുതമൊന്നുമില്ല. ഓരോ സമയത്തും സെനറ്റര്‍മാര്‍ ടാര്‍ മണ്ണ് പൈപ്പ് ലൈന്‍ വേണം എന്ന് പറയുമ്പോള്‍ താഴെപ്പറയുന്ന പോലെയുള്ള സംഭവങ്ങള്‍ നടക്കുന്നു:
ജനുവരി 23: ഫോസില്‍ ഇന്ധന പണത്തില്‍ മുങ്ങിയ Keystone XL കത്ത് :
ആ കത്തില്‍ ഒപ്പ് വെച്ച എല്ലാ സെനറ്റര്‍ മാര്‍ക്കും പദ്ധതിയെ എതിര്‍ക്കുന്നവരേക്കാള്‍ ശരാശരി 340% കൂടുതല്‍ പാര്‍ട്ടി ഫണ്ട് ഫോസില്‍ ഇന്ധന കമ്പനികള്‍ നല്‍കി.
ജനുവരി 29: കോണ്‍ഗ്രസ്സില്‍ നിന്നും ഫോസില്‍ ഇന്ധന പണത്തില്‍ മുങ്ങിയ പുതിയ Keystone XL കത്ത് :
ആ കത്തില്‍ ഒപ്പ് വെച്ച് ജനപ്രതിനിധികള്‍ക്ക് ഒപ്പ് വെക്കാത്തവരെ അപേക്ഷിച്ച് 250% അധികം എണ്ണ-പ്രകൃതിവാതക പണം കിട്ടി.
ഫെബ്രുവരി 26: സെനറ്റര്‍മാരുടെ എണ്ണപ്പണം കുതിര്‍ന്ന Keystone XL അനുകൂല കത്ത്
ആ കത്തില്‍ ഒപ്പ് വെച്ച സെനറ്റര്‍മാര്‍ക്ക് ഒപ്പ് വെക്കാത്തവരെ അപേക്ഷിച്ച് 236% അധികം ധനസഹായം ഫോസില്‍ ഇന്ധനക്കമ്പനികള്‍ നല്‍കി.
മാര്‍ച്ച് 7: എണ്ണപ്പണത്താല്‍ ശക്തി നേടിയ ജനപ്രതിനിധികളുടെ Keystone XL അനുകൂല പുതിയ പ്രവര്‍ത്തനം
ഈ സ്പോണ്‍സര്‍മാര്‍ക്ക് ശരാശരി $662,000 ഡോളറില്‍ അധികം ഫോസിലിന്ധന പണം ലഭിച്ചു. House of Representatives ലെ ശരാശരി ജനപ്രതിധിക്ക് കിട്ടുന്നതിന്റെ 410% അധികമാണ്.
പുതിയ വാര്‍ത്തകള്‍. ഒരു കൂട്ടം സെനറ്റര്‍മാര്‍ Keystone XL ന് അംഗീകാരം നേടിയെടുക്കാന്‍ സെനറ്റര്‍ Hoeven ന്റേയും Baucus ന്റേയും നേതൃത്വത്തില്‍ പുതിയ നിയമവുമായി മുന്നോട്ടുവരുന്നു. മുമ്പ് പലരും ശ്രമിച്ച വഴിയില്‍ ഇവരും പോകുകയാണ്. ഫോസില്‍ ഇന്ധന വ്യവസായത്തില്‍ നിന്ന് ധാരാളം പണം അവരുടെ careers ല്‍ പ്രതീക്ഷിക്കാം.
Dirty Energy Money ഡാറ്റാബേസില്‍ നിന്നുള്ള വിവരങ്ങള്‍:
ഈ പുതിയ ബില്ലിന്റെ വക്താക്കളായ 14 സെനറ്റര്‍മാര്‍ക്ക് ഒരു കോടി ഡോളര്‍ ഫോസില്‍ ഇന്ധന വ്യവസായം നല്‍കി. അതില്‍ $66 ലക്ഷം ഡോളര്‍ എണ്ണ വ്യവസായത്തില്‍ നിന്ന് മാത്രമാണ്.
ഈ 14 സ്പോണ്‍സര്‍മാര്‍ക്ക് അവരുടെ career ല്‍ $708,000 ഡോളര്‍ വീതം ഫോസില്‍ ഇന്ധന വ്യവസായത്തില്‍ നിന്ന് കിട്ടി. അതില്‍ പകുതിയും എണ്ണ വ്യവസായത്തില്‍ നിന്നുമാണ്.
ഇപ്പോഴത്തെ KeystoneXL അനുകൂല ബില്ലിന്റെ സെനറ്റര്‍മാര്‍ക്ക് മറ്റ് സെനറ്റര്‍മാരേക്കാള്‍ 227% അധികം ഫോസില്‍ ഇന്ധന വ്യവസായ പണം കിട്ടി.
ഭീമന്‍ എണ്ണയുടെ എച്ചില്‍ പണം തിന്നുന്ന ഈ സെനറ്റര്‍മാര്‍ ഒരിക്കലെങ്കിലും ജനങ്ങളുടെ എതിര്‍പ്പ് കണ്ടിരുന്നെങ്കില്‍.
ഈ പൈപ്പ് ലൈന്‍ അമേരിക്കയുടെ ഊര്‍ജ്ജ സുരക്ഷിതത്തെ സഹായിക്കില്ല. Keystone XL പൈപ്പ് ലൈന്‍ കൊണ്ടുവരുന്ന എണ്ണ കയറ്റിയയക്കുകയായിരിക്കും ചെയ്യുക. Wall Street Journal ല്‍ Steve Kretzmann ഈങ്ങനെ എഴുതിയത് ശരിയാണ്, “Valero ക്ക് എങ്ങനെ ഏറ്റവും കൂടുതല്‍ പണമുണാടക്കാം എന്നതാണ് അമേരിക്കയുടെ ദേശീയ താല്‍പ്പര്യം എങ്കില്‍ ഈ പൈപ്പ് ലൈന്‍ നല്ലതായിരിക്കാം. എന്നാല്‍ അതല്ല അമേരിക്കയുടെ ദേശീയ താല്‍പ്പര്യം.”
എണ്ണ വ്യവസായത്തില്‍ നിന്ന് പണം കിട്ടാനാണ് ഈ സെനറ്റര്‍മാര്‍ ഈ പണി ചെയ്യുന്നത്. എന്താണ് ജനത്തിന് ഗുണകരം എന്ന് അവര്‍ ചിന്തിച്ചിരുന്നെങ്കില്‍ നന്നായിരുന്നു.
– സ്രോതസ്സ് priceofoil.org