വാര്‍ത്തകള്‍

സിറിയയിലെ രാസായുധ ആക്രമണത്തെക്കുറിച്ച് ഒബാമ സര്‍ക്കാര്‍ തെറ്റായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉപയോഗിച്ചു

സിറിയയിലെ Ghouta ല്‍ നടന്ന രാസായുധ പ്രയോഗത്തെക്കുറിച്ച് പൊതുജനത്തെ തെറ്റിധരിപ്പിക്കുകയാണ് ഒബാമ സര്‍ക്കാര്‍ ചെയ്തതെന്ന് പുറിയ റിപ്പോര്‍ട്ട്. രാസായുധ പ്രയോഗം നടത്താത്ത ആസാദ് സര്‍ക്കാരിനെ അങ്ങനെ ചെയ്തെന്ന് വരുത്തിത്തീര്‍ക്കാന്‍ അനുയോജ്യമായ രേഖകളുണ്ടാക്കി അതിനാല്‍ സിറിയയെ ആക്രമിക്കാന്‍ ശ്രമിച്ചതായി London Review of Books ലെ ലേഖനത്തില്‍ investigative reporter സെമോര്‍ ഹെര്‍ഷ്(Seymour Hersh) പറയുന്നു. സിറിയയിലെ റിബലുകളായ al-Nusra Front ന് രാസായുധ ശേഷിയുണ്ടെന്ന കാര്യം ഒബാമ സര്‍ക്കാര്‍ മറച്ചുവെച്ചു. രാസവസ്തുക്കള്‍ അപ്പോള്‍ തന്നെ നിര്‍മ്മിച്ചതാണെന്ന് വരുത്തിത്തീര്‍ക്കാനും ആക്രമണം നടന്ന് കഴിഞ്ഞ് അടുത്ത ദിവസങ്ങളില്‍ കിട്ടിയ തെളിവുകളില്‍ നിന്ന് വ്യക്തമാകുന്നു.

സ്കൂള്‍ ബസ് കാത്തു നിന്ന കറുത്ത വര്‍ഗ്ഗക്കാരെ കുറ്റവിമുക്തരാക്കി

ന്യൂയോര്‍ക്കിലെ പ്രോസിക്യൂട്ടര്‍ സ്കൂള്‍ ബസ് കാത്തു നിന്ന കൌമാരക്കാരായ കറുത്ത വര്‍ഗ്ഗക്കാരെ കുറ്റവിമുക്തരാക്കി. സ്കൂള്‍ ബാസ്കറ്റ് ബാള്‍ കളിക്ക് പോകാന്‍ സ്കൂളിന്റെ ബസ്സ് നോക്കിനില്‍ക്കുകയായിരുന്നു മൂന്നു പേരും. പോലീസ് അവരോട് പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടു. അവര്‍ അനുസരിച്ചില്ല. അക്കാരണത്താലാണ് അവരെ അറസ്റ്റ് ചെയ്തത്. അവരുടെ കേസ് അവലോകനം ചെയ്ത Monroe County ജില്ലാ അറ്റോര്‍ണി അവരുടെ കേസ് തള്ളുകയാണെന്ന് പറഞ്ഞു. എന്നാല്‍ Rochester Police Department കുട്ടികളുടെ അറസ്റ്റില്‍ ഖേദം പ്രകടിപ്പിക്കാന്‍ വിസമ്മതിച്ചു. അവര്‍ അറസ്റ്റിനെ ന്യായീകരിക്കുകയാണുണ്ടായത്.
[എന്തൊരു സ്വതന്ത്ര രാജ്യം!]

പ്രതിഷേധക്കാരുടെ എതിര്‍പ്പിനാല്‍ ഷെവ്രോണ്‍ എണ്ണ കുഴിക്കല്‍ നിര്‍ത്തി വെച്ചു

റൊമേനിയയിലെ ഗ്രാമപ്രദേശത്ത് പ്രാദേശിക ജനങ്ങളുടെ എതിര്‍പ്പിനാല്‍ എണ്ണ ഭീമന്‍ ഷെവ്രോണ്‍ എണ്ണക്കായുള്ള കുഴിക്കല്‍ നിര്‍ത്തി വെച്ചു. കഴിഞ്ഞ കുറേ മാസങ്ങളായി റൊമേനിയയിലെ Pungesti നഗരത്തില്‍ anti-fracking സമരങ്ങള്‍ നടന്നുവരികയായിരുന്നു. കഴിഞ്ഞ ആഴ്ച്ച പോലീസും ജനവുമായി ഏറ്റുമുട്ടല്‍ നടന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )