വാര്‍ത്തകള്‍

അമേരിക്കയില്‍ ടാര്‍മണ്ണ് എണ്ണ പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ എതിര്‍ത്ത 21 പേരെ അറസ്റ്റ് ചെയ്തു

Utah Tar Sands Resistance ന്റെ 80 പ്രവര്‍ത്തകര്‍ PR Springs ല്‍ പ്രവര്‍ത്തിക്കുന്ന ടാര്‍ മണ്ണ് ഖനിക്കടുത്ത് Pope Well Ridge Road ഉപരോധിച്ചു. ഖനി ഉപകരണങ്ങളില്‍ പ്രവര്‍ത്തകര്‍ സ്വയം ബന്ധനസ്ഥരായി കിടന്നു എന്ന് പ്രതിഷേധക്കാരുടെ വക്താവായ Jessica Lee പറഞ്ഞു. തിങ്കളാഴ്ച് രാവിലെ 13 പേരെ പോലീസ് അറസ്റ്റുചെയ്തു. തങ്ങളുടെ സുഹൃത്തുക്കളെ വിട്ടയക്കണം എന്ന ആവശ്യമായി സമരംം ചെയ്ത 6 പേരേയും പിന്നീട് അറസ്റ്റ് ചെയ്തു. Uintah County Jail ന് മുമ്പില്‍ വെച്ച് രണ്ട് Utah Tar Sands Resistance പ്രവര്‍ത്തകരെ കൂടി അറസ്റ്റ് ചെയ്തു.

ഇസ്രായേല്‍ കൈയ്യേറ്റവുമായി ബന്ധമുള്ള കമ്പനികളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ Presbyterian Church (USA) തീരുമാനിച്ചു

പാലസ്തീന്‍കാരോടുള്ള സമീപനത്താല്‍ ഇസ്രായേലിനെ ബഹിഷ്കരിക്കാനുള്ള പ്രവര്‍ത്തനത്തില്‍ ഒരു നാഴികക്കല്ലായ ഒരു തീരുമാനമുണ്ടായി. പാലസ്തീന്‍ ഭൂമിയില്‍ ഇസ്രായേലിന് കൈയ്യേറ്റം നടത്താന്‍ സഹായിക്കുന്ന മൂന്ന് പ്രധാന കമ്പനികളില്‍ നിക്ഷേപം പിന്‍വലിക്കാന്‍ Presbyterian Church (U.S.A.) ന്റെ പൊതു സമ്മേളനത്തില്‍ തീരുമാനമെടുത്തു. Motorola Solutions, Caterpillar and Hewlett-Packard (HP) എന്നിവയാണ് ഈ കമ്പനികള്‍.

നൈജീരയയില്‍ ഇനി വെറും 100 Cross River ഗറില്ലകള്‍ മാത്രം

നൈജീരയ-കാമറൂണ്‍ അതിര്‍ത്തിയില്‍ ജീവിക്കുന്ന ആഫ്രിക്കയിലെ ഏറ്റവും അപൂര്‍വ്വവും ഏറ്റവും കൂടുതല്‍ ഭീഷണി നേടുന്നതുമായ Cross River ഗറില്ലകള്‍ വംശനാശത്തിന്റെ വക്കിലാണ്. Wildlife Conservation Society (WCS) ന്റെ കണക്ക് പ്രകാരം അവയുടെ എണ്ണം 100 ന് അടുത്ത് മാത്രമാണ്. 2008 ല്‍ Cross River ഗറില്ലകളെ IUCN critically വംശനാശം നേരിടുന്ന ജീവികളായി പ്രഖ്യാപിച്ചിരുന്നു. അന്ന് അവര്‍ കണക്കാക്കിയ എണ്ണം 250 നും 300 നും ആയിരുന്നു. bush meat ന്റെ കച്ചവടത്തിന് വേണ്ടിയാണ് അവയെ കൊന്നൊടുക്കുന്നത്. ആവാസവ്യവസ്ഥയുടെ നാശവും എബോള, ആന്ത്രാക്സ് പോലുള്ള രോഗങ്ങളും അവയുടെ എണ്ണം കുറക്കുന്നു.

മദ്ധ്യപൂര്‍വ്വേഷ്യയിലെ നിരപരാധികളെ കൊന്നൊടുക്കുന്നതിനെതിരെ പ്രതികരിക്കുക

താഴെപ്പറയുന്ന ഇസ്രേല്‍ ബന്ധമുള്ള കമ്പനി ഉത്പന്നങ്ങളും ബഹിഷ്കരിക്കുക.

Intel
Motorola
Hewlett-Packard
Amazon.com
IBM
Pampers
Coca-Cola
Caterpillar
GAP, Banana Republic, Calvin Klein, BOSS, M&S, DKNY which uses Delta-Galils textile
Gillette
Head & Shoulders
Vicks
Old Spice
Procter & Gamble
Johnson & Johnson
Revlon
McDonald’s
Nestle
Milkmaid
Maggi
KitKat
L’Oréal

എണ്ണയുടെ ഉപയോഗം കഴിയുന്നത്ര കുറക്കുക. നാം നേരിട്ട് വാങ്ങിക്കുന്ന എണ്ണ മാത്രമല്ല, രാസവളം, പ്ലാസ്റ്റിക്കുകള്‍ തുടങ്ങി രാസവ്യവസായ ഉത്പന്നങ്ങളുപയോഗിക്കുന്നതും കുറക്കുക.
(ഈ ലിസ്റ്റ് പൂര്‍ണ്ണമല്ല.)

***

ഈ പ്രശ്നങ്ങള്‍ നടക്കുന്ന നാട്ടിലെ ജനങ്ങള്‍ ആ പ്രശ്നങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതികരിക്കുന്നുണ്ട്. അവര്‍ അത് ചെയ്തോളും. അക്രമി രാജ്യത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക, കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നതിനപ്പുറം നമുക്കതില്‍ ഒന്നും ചെയ്യാനില്ല. അതുപോലെ നാം പ്രവര്‍ത്തിക്കുന്ന മണ്ഡലത്തില്‍ ഈ അക്രമി രാജ്യത്തിന്റെ പോലുള്ള സ്വഭാവം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയും വേണം.

എന്നാല്‍ ഈ വിവരങ്ങള്‍ കാരണം താങ്കള്‍ക്ക് തീവൃദേഷ്യമോ അക്രമണ പ്രതികാര താല്‍പ്പര്യമോ തൊന്നുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു കൌണ്‍സിലിങ്ങിന് പോകേണ്ടതാണ്. കാരണം, അല്ലെങ്കില്‍ താങ്കള്‍ ഏതോ തീവൃവാദിയുടെ ഉപകരണമായി മാറുകയും, മൊത്തം ജനങ്ങള്‍ക്കും ഒരു ഭാരമാകുകയും, യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധയെ മാറ്റുന്ന സാമ്രാജ്യത്വത്തിന്റെ കൂലിപ്പണിക്കാരനാകുകയും ചെയ്യും. വിവേകമാണ് നമുക്ക് വേണ്ടത്. സമാധാനപരമായ പ്രവര്‍ത്തികളേ വിജയിക്കൂ.

അതുപോലെ ഈ ജനങ്ങളുടെ കഷ്ടപ്പടിനെ പോസ്റ്ററായി ഉപയോഗിച്ച് മറ്റുള്ളവരുടെ അനുകമ്പ പിടിച്ചെടുക്കാന്‍ മതസംഘടനകള്‍ ശ്രമിക്കാറുണ്ട്. ആരോടും അനുകമ്പയോ സ്നേഹമോ കാണിക്കേണ്ട കാര്യമില്ല, പ്രത്യേകിച്ച് മതവിശ്വാസികളോട്. അവരെ വിശ്വാസത്തില്‍ നിന്നും മതത്തില്‍ നിന്നും മോചിപ്പിക്കുകയാണ് വേണ്ടത്. നിങ്ങളുടെ പ്രതികാരവാഞ്ഛ കൊണ്ടോ ദീനാനുകമ്പകൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇതൊന്നും. അവരുടെ പിടിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം സൂക്ഷിക്കുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )