വാര്‍ത്തകള്‍

1945 ന് ശേഷം ആദ്യമായി ജര്‍മ്മനി ബ്രിട്ടണേയും അമേരിക്കയേയും spy ചെയ്യുന്നു

ബ്രിട്ടണേയും അമേരിക്കയേയും നിരീക്ഷിക്കാന്‍ ജര്‍മ്മനി.യിലെ counter-espionage വകുപ്പിനോട് ചാന്‍സ്‌ലര്‍ ആഞ്ജലാ മര്‍ക്കല്‍ ഉത്തരവിട്ടു. അമേരിക്കന്‍ ചാരന്‍മാര്‍ ജര്‍മ്മനിയില്‍ നടത്തുന്ന ചാരപ്പണിയുടെ പ്രതികരണമായാണ് 1945 ന് ശേഷം ആദ്യമായി ജര്‍മ്മനി ഇങ്ങനെ ചെയ്യുന്നത്. ജര്‍മ്മനിയുടെ വിദേശ intelligence agency ആയ BND യുടെ ഒരു ഉദ്യോഗസ്ഥന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അമേരിക്കയുടെ ചാരനായി പ്രവര്‍ത്തിക്കുകയായിരുന്നു. German Ministry of Defense ലെ ഒരു ജോലിക്കാരന്‍ അമേരിക്കക്ക് വേണ്ടി ചാരപ്പണി ചെയ്യുന്നു എന്ന ആരോപണമുണ്ടെങ്കിലും അയാള്‍ അത് നിഷേധിച്ചു. ഇതേ തുര്‍ന്ന് ബര്‍ലിനിലെ CIA യുടെ station chief നെ ജര്‍മ്മനി പുറത്താക്കിയിരുന്നു.

സ്കൂളുകളില്‍ Gmail ഉം മറ്റ് വിദേശ കമ്പനി സേവനങ്ങളും റഷ്യ നിരോധിക്കുന്നു

Gmail ന്റേയും മറ്റ് വിദേശ കമ്പനി ക്ലൌഡ് സേവനങ്ങളുടേയും സ്കൂളിലെ ഉപയോഗം ഉപേക്ഷിക്കാന്‍ Kirov പ്രദേശത്തെ അദ്ധ്യാപകരോടും വിദ്യാര്‍ത്ഥികളോടും അധികൃതര്‍ ഉപദേശിച്ചതായി റഷ്യയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശ തെരയല്‍യന്ത്രങ്ങളും ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ മാസം കിഴക്കന്‍ സൈബീരിയ സുരക്ഷാ കാരണങ്ങളാല്‍ ഗൂഗിളിന്റെ ഉത്പന്നങ്ങള്‍ നിരോധിച്ചതിന് തൊട്ടുപിറകെയാണ് ഈ നിര്‍ദ്ദേശവും വന്നത്. വിദേശ കമ്പനികള്‍ അവരെ സമീപിക്കുന്നവോ ഇല്ലയോ എന്ന വിവരം സര്‍ക്കാരിനെ അറിയിക്കണമെന്ന് അധികൃതര്‍ ഈ പ്രവശ്യകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രക്ഷകര്‍ത്താവിനെ അത്യുല്‍സാഹിയായ പോലീസുകാരന്‍ അറസ്റ്റുചെയ്തു

ടെന്നസിയില്‍ കുട്ടിയെ വിളിക്കാന്‍ നടന്ന് പോയ രക്ഷകര്‍ത്താവിനെ പോലീസുകാരന്‍ അറസ്റ്റുചെയ്തു. കാറില്‍ ചെല്ലുന്ന ആളുകളെ മാത്രമേ കുട്ടികളെ വിളിക്കാന്‍ ചെല്ലാവൂ എന്നാണ് Cumberland County യിലെ സ്കൂളിന്റെ നിയമം. നടന്ന് ചെല്ലാന്‍ അവര്‍ അനുവദിക്കുന്നില്ല. തിരക്കേറിയ ഹൈവയില്‍ 2 കിലോമീറ്റര്‍ കാറിന്റെ ക്യൂവില്‍ നിന്ന് മുഷിഞ്ഞ Jim Howe കാര്‍ അവിടെ ഉപേക്ഷിച്ച് നടന്ന് കുട്ടിയെ വിളിക്കാന്‍ ചെന്നപ്പോള്‍ കാറില്‍ പോയി കാത്തിരിക്കാനും ഏരോരുത്തവരുടേയും സമയമാകുമ്പോള്‍ കുട്ടിയെ ലഭിക്കുമെന്നും പറഞ്ഞ് കേസാക്കുകയായിരുന്നു.

ആമസോണ്‍ രഹസ്യാന്വേഷണ കളിയില്‍ പ്രവേശിക്കുന്നു

ഇനിമുതല്‍ ആമസോണ്‍ വെറും ഷോപ്പിങിന് വേണ്ടിയുള്ളതല്ല. അവര്‍ രഹസ്യാന്വേഷണ(intelligence) കളിയില്‍ കൂടി പ്രവേശിക്കുകയാണ്. CIA ക്ക് വേണ്ടി അവര്‍ ഒരു cloud system വികസിപ്പിക്കുന്നു. മറ്റ് രഹസ്യാന്വേഷണ സംഘങ്ങളുമായി വിവരങ്ങള്‍ പങ്ക് വെക്കാന്‍ ഇതുവഴി കഴിയും.

Amazon.com നെ ബഹിഷ്കരിക്കുക.

മെക്സിക്കന്‍ ഉള്‍ക്കടലിലെ ‘മൃത പ്രദേശം’ 13,000 sq km വലുതാണ്

മനുഷ്യനാല്‍ സൃഷ്ടിക്കപ്പെട്ട മെക്സിക്കന്‍ ഉള്‍ക്കടലിലെ ‘മൃത പ്രദേശം'(“dead zone”) 13,000 sq km വലിപ്പമുള്ളതാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇത് ലോകത്തെ വലിപ്പത്തില്‍ രണാം സ്ഥാനമുള്ളതാണ്. ഓക്സിജനില്ലാത്ത പ്രദേശമായതിനാലാണ് ഈ പേര് വന്നത്. മിസിസിപ്പി നദി.യില്‍ നിന്നുള്ള അമിതമായ പോഷകങ്ങളുടെ ഒഴുക്കാണ് ഇതിന് കാരണമായിരിക്കുന്നത് എന്ന് Louisiana State University യുടെ Coastal Ecology Institute യിലെ Gene Turner പറയുന്നു. [വ്യാവസായിക കൃഷി ഉപയോഗിക്കുന്ന രാസവളങ്ങളുടെ ബാക്കി നദിയിലൂടെ കടലിലെത്തുന്നു]. ഇന്ന് 550 ല്‍ അധികം മൃത പ്രദേശങ്ങള്‍ ലോകത്തെ കടലിലുണ്ട്. അവയുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s