മിസൌറിയിലെ 75% പൌരന്‍മാരും സര്‍ക്കാരിന്റെ ചാരപ്പണിയിയെ എതിര്‍ക്കുന്നു

ഇലക്ട്രോണിക് ആശയവിനിമയവും ഡാറ്റയും രാജ്യത്തിന്റേയും പ്രാദേശിക പോലീസ് സേനയുടേയും ചാരക്കണ്ണില്‍ നിന്ന് സംരക്ഷിക്കാനുള്ള പ്രധാനപ്പെട്ട ഒരു ചുവടുവെപ്പ് മിസൌറിയിലെ പൌരന്‍മാര്‍ നടത്തി. സംസ്ഥാനത്ത് ഫെഡറല്‍ സര്‍ക്കാരിന്റെ ചാരപ്പണി ചെറുതായി തടയുന്ന പ്രവര്‍ത്തവും അവര്‍ ചെയ്തു.

“electronic data and communications” ന് “വ്യക്തികള്‍, വീടുകള്‍, പേപ്പര്‍, ഫലങ്ങള്‍” എന്നിവയുടെ തുല്യം സംസ്ഥാന ഭരണഘടനാ സംരക്ഷണം നല്‍കുന്ന Amendment 9 ന് 75% വോട്ടോടെ പാസാക്കി. ഇലക്ട്രോണിക് ഡാറ്റയെ ചുറ്റിയുള്ള അവ്യക്തതകള്‍ ഇതോടെ ഇല്ലാതായിരിക്കുകയാണ്. വാറന്റില്ലാതെ ഇനി അത് ശേഖരിക്കാനാവില്ല.

Missouri Bill of Rights ല്‍ പുതിയ amendment സെക്ഷന്‍ 15 ല്‍ കൂട്ടിച്ചേര്‍ത്തു:

Section 15. That the people shall be secure in their persons, papers, homes [and], effects, and electronic communications and data, from unreasonable searches and seizures; and no warrant to search any place, or seize any person or thing, or access electronic data or communication, shall issue without describing the place to be searched, or the person or thing to be seized, or the data or communication to be accessed, as nearly as may be; nor without probable cause, supported by written oath or affirmation.

സംസ്ഥാനത്തിന്റെ ഭരണഘടനയിലെ ഈ കൂട്ടിച്ചേര്‍ക്കല്‍ സംസ്ഥാനത്തിന്റെ ഏജന്‍സികളുടെ ചാരപ്പണിയെ തടയുകയുള്ള, ഫെഡറല്‍ ഏജന്‍സികളുടെ ചാരപ്പണി തടയില്ല.

സംസ്ഥാന ഏജന്‍സികള്‍ ഇലക്ട്രോണിക് ഡാറ്റ ചോര്‍ത്തുന്നത് തടയുകമാത്രമല്ല, അവര്‍ NSA പോലുള്ള ഫെഡറല്‍ ഏജന്‍സികള്‍ ചോര്‍ത്തുന്ന ഇലക്ട്രോണിക് ഡാറ്റ സംസ്ഥാനത്ത് ഉപയോഗിക്കുന്നതും ഇത് തടയും. ഫെഡറല്‍ കോടതി വാറന്റില്ലാതെ ഡാറ്റ ചോര്‍ത്താനനുമതി നല്‍കിയാല്‍ പോലും സംസ്ഥാനത്തിനകത്ത് അത് ബാധകമല്ലാത്ത രീതിയിലാണ് ഈ കൂട്ടിച്ചേര്‍ക്കല്‍ എഴുതിയിരിക്കുന്നത്.

NSA യും മറ്റ് ഏജന്‍സികളും നിയമവിരുദ്ധമായി വിവരങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ പ്രാദേശിക പോലീസിന് കൈമാറുന്നത് ഊഹമല്ല. അങ്ങനെ സംഭവിക്കുന്നുണ്ട്.

NSA യും മറ്റ് ഏജന്‍സികളും വാറന്റില്ലാതെ ശേഖരിക്കുന്ന വിവരങ്ങള്‍ Special Operations Division (SOD) എന്ന പേരിലുള്ള ഔദ്യോഗികമായി രഹസ്യമായ DEA unit പ്രാദേശിക പോലീസിന് കൈമാറുന്നു എന്ന വാര്‍ത്ത Reuters മുമ്പ് പ്രസിദ്ധപ്പെടുത്തിയിരുന്നു. മിക്കപ്പോഴും അത് ഭീകരവാദവുമായി ഒരു ബന്ധവുമില്ലാത്ത ദൈനംദിനമുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചുള്ളതാണ്.

Fusion Centers വഴി ഫെഡറല്‍ ഏജന്‍സികളായ NSA, FBI, Department of Defense തുടങ്ങിയവര്‍ സംസ്ഥാന ഏജന്‍സികള്‍ക്ക് വാറന്റില്ലാതെ കിട്ടിയ വിവരങ്ങള്‍ സംസ്ഥാന പ്രാദേശിക പോലീസ് സേനയുമായി കൈമാറുന്നു.

മിസൌറി സംസ്ഥാനത്തിന് ഫെഡറല്‍ സര്‍ക്കാരിന്റെ ഭരണഘടനാ ലംഘനവും അടിസ്ഥാന സ്വകാര്യതാ അവകാശ ലംഘനവും തടയാനാവില്ല. സംസ്ഥാനം ചെയ്യുന്ന നിയമവിരുദ്ധ വിവര ശേഖരിക്കല്‍ മാത്രമേ തടയൂ.

മിസൌറി പൌരന്‍മാര്‍ ഇതവഴി ഒരു ശക്തമായ സന്ദേശമാണ് രാജ്യത്തിന് നല്‍കിയിരിക്കുന്നത്. അവരുടെ സ്വകാര്യത സംരക്ഷിക്കാന്‍ സംസ്ഥാനം മുന്നോട്ട് വരണം എന്ന് ആവശ്യപ്പെടുന്നു.

— source occupy.com

ഒരു അഭിപ്രായം ഇടൂ