സ്വകാര്യത എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു

Glenn Greenwald

കഴിഞ്ഞ 16 മാസമായി ഞാന്‍ പ്രത്യേക ശ്രദ്ധയോടെ ജോലി ചെയ്യുന്ന വിഷയത്തിന്റെ കാതല്‍ എന്നത്, സ്വകാര്യത എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു എന്നതിനെക്കുറിച്ചാണ്. സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യവല്‍ക്കരണത്തിന്റേയും അഭൂതപൂര്‍വ്വമായ ഉപകരണമെന്ന് വിളംബരം ചെയ്യപ്പെട്ട ഇന്റര്‍നെറ്റിനെ അഭൂതപൂര്‍വ്വമായ സാമൂഹ്യ രഹസ്യാന്വേഷണത്തിനുള്ള ഉപകരണമായി അമേരിക്കയും അവരുടെ സഖ്യകക്ഷികളും മാറ്റിയതിനെക്കുറിച്ച് എഡ്‌വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട വിവരങ്ങള്‍ കാരണം ആ ചോദ്യം ആഗോള തലത്തില്‍ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്.

സമൂഹ രഹസ്യാന്വേഷണത്തിനോട് അസ്വസ്ഥരായ ആളുകളില്‍ കൂടി, ഈ ചര്‍ച്ചയില്‍ നിന്ന് പൊതുവായ ഒരു മനോവികാരം വരുന്നുണ്ട്. അത് ഇത്തരത്തിലെ വന്‍തോതിലുള്ള കടന്നുകയറ്റം കുഴപ്പമില്ലെന്നും, തെറ്റായ കാര്യങ്ങള്‍ ചെയ്യുന്ന ആളുകള്‍ക്ക് മാത്രമാണ് കാര്യങ്ങള്‍ മറച്ച് വെക്കേണ്ടതും സ്വന്തം സ്വകാര്യത പ്രധാനപ്പെട്ടതാകുകയും ചെയ്യുന്നത് എന്ന ആശയമാണ്. നല്ലവരും ചീത്തവരും എന്ന രണ്ട് തരം മനുഷ്യരേയുള്ളു ഈ ലോകത്തുള്ളു എന്ന പ്രസ്താവനയുടെ മേലാണ് ഈ ലോക വീക്ഷണം വ്യംഗ്യമായി നില്‍ക്കുന്നത്. ചീത്തയാളുകളാണ് ഭീകര ആക്രമണം നടത്തുകയോ, അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ ചെയ്യുകയോ ചെയ്യുന്നത്. അതുകൊണ്ട് അവര്‍ക്ക് അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ മറച്ച് വെക്കണം. അതാണ് അവര്‍ അവരുടെ സ്വകാര്യതക്ക് വലിയ പ്രാധാന്യം കൊടുക്കുന്നത്. ഇതിന് വിപരീതമായി, നല്ലയാളുകള്‍ ജോലിക്ക് പോകുന്നു, വീട്ടില്‍ തിരിച്ചുവരുന്നു, കുട്ടികളെ വളര്‍ത്തുന്നു, ടെലിവിഷന്‍ കാണുന്നു. അവര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് ബോംബാക്രമണം ആസൂത്രണം ചെയ്യാനല്ല. പകരം വാര്‍ത്ത വായിക്കാനോ, പാചകവിധികള്‍ പങ്കുവെക്കാനോ, കുട്ടികളുടെ കളി ആസൂത്രണം ചെയ്യാനോ ആണ്. ഈ ആളുകള്‍ തെറ്റായ ഒന്നും ചെയ്യുന്നില്ല. അതുകൊണ്ട് അവര്‍ക്ക് ഒന്നും മറച്ച് വെക്കാനില്ല, സര്‍ക്കാര്‍ അവരെ നിരിക്കുന്നതില്‍ അവര്‍ക്ക് ഒന്നും പേടിക്കാനില്ല.

ഇത് പറയുന്ന ആള്‍ക്കാര്‍ സത്യത്തില്‍ വളരെ തീവൃമായ സ്വയം ആക്ഷേപിക്കലാണ് ചെയ്യുന്നത്. അവര്‍ ശരിക്കും പറയുന്നത്, “ഞാന്‍ എന്ത് ചെയ്യുന്നു എന്നത് സര്‍ക്കാര്‍ അറിയുന്നതിനെ ഭയക്കാത്ത നിരുപദ്രവകാരിയായ അപ്രസക്തനായ വ്യക്തിയായി എന്നെ മാറ്റാന്‍ ഞാന്‍ സമ്മതിക്കുന്നു” എന്നാണ്. ദീര്‍ഘകാലം ഗൂഗിളിന്റെ CEO ആയിരുന്ന എറിക് ഷ്മിഡ്റ്റ്(Eric Schmidt) 2009 ല്‍ നടത്തിയ ഒരു അഭിമുഖത്തില്‍ ഈ മാനസികാവസ്ഥയുടെ ശുദ്ധമായ പ്രകടനം നമുക്ക് കാണാം. അദ്ദേഹത്തിന്റെ കമ്പനി ലോകം മൊത്തമുള്ള കോടിക്കണക്കിന് ആളുകളുടെ സ്വകാര്യത ലംഘിക്കുന്നത് ഏതെല്ലാം മാര്‍ഗ്ഗത്തിലൂടെയാണെന്നായിരുന്നു അദ്ദേഹത്തോട് ചോദിച്ച ചോദ്യം. “മറ്റുള്ളവര്‍ അറിയരുത് എന്ന് നിങ്ങള്‍ കരുതുന്ന കാര്യങ്ങള്‍ അതിന്റെ തുടക്ക സമയത്ത് തന്നെ നിങ്ങള്‍ വേണ്ടെന്ന് വെക്കുകയാണ് നല്ലത്” എന്ന മറുപടിയാണ് അതിന് അദ്ദേഹം നല്‍കിയത്.

ആ മാനസികാവസ്ഥയെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. സ്വകാര്യത ശരിക്കും പ്രാധാന്യമുള്ള കാര്യമല്ല എന്ന് പറയുന്ന ആളുകള്‍ സത്യത്തില്‍ അത് വിശ്വസിക്കുന്നില്ല എന്നതാണ് അതിലൊന്ന്. സ്വകാര്യത പ്രാധാന്യമുള്ള കാര്യമല്ല എന്ന് അവരുടെ വാക്കുകള്‍ പറയുന്ന അവസരത്തില്‍ പോലും അവരുടെ പ്രവര്‍ത്തികള്‍ എല്ലാത്തരത്തിലും അവരുടെ സ്വകാര്യത സംരക്ഷിക്കുന്ന രീതിയിലാണ്. അതുകൊണ്ടാണ് അവര്‍ സ്വന്തം വാക്കുകളെ വിശ്വസിക്കുന്നില്ല എന്ന കാര്യം നിങ്ങള്‍ക്ക് അറിയാന്‍ പറ്റുന്നത്. അവര്‍ അവരുടെ ഇമെയിലിനും സോഷ്യല്‍ മീഡിയ അകൌണ്ടുകള്‍ക്കും പാസ്‌വേഡ് കൊടുത്ത് സംരക്ഷിക്കുന്നു. അവരുടെ കിടപ്പുമുറിയും കുളിമുറിയും പൂട്ടുന്നു.
സ്വകാര്യ രംഗം എന്ന് അവര്‍ കരുതുന്ന എല്ലായിടത്തും, മറ്റുള്ളവര്‍ കാണരുത് എന്ന് അവര്‍കരുതുന്ന ഇടങ്ങളിലും മറ്റുള്ളവര്‍ പ്രവേശിക്കുന്നത് തടയാനുള്ള എല്ലാ നടപടികളും എടുക്കുന്നു. ഗൂഗിളിന്റെ CEO ആയിരുന്ന എറിക് ഷ്മിഡ്റ്റിന്റെ വ്യക്തിപരമായ, സ്വകാര്യ വിവരങ്ങള്‍ ഓണ്‍ലൈന്‍ ഇന്റര്‍നെറ്റ് മാസിക CNET പ്രസിദ്ധീകരിച്ചതിന് ശേഷം അവരുമായി സംസാരിക്കരുത് എന്ന് ഗൂഗിളിലെ എല്ലാ ജോലിക്കാരോടും എറിക് ഷ്മിഡ്റ്റ് ഉത്തരവിട്ടു. ഗൂഗിള്‍ തെരയലും, ഗൂഗിള്‍ ഉല്‍പ്പന്നങ്ങളും ഉപയോഗിച്ചാണ് അവര്‍ ആ വിവരങ്ങള്‍ ശേഖരിച്ചത്. ഇതേ വ്യത്യാസം, 2010 ലെ ഒരു കുപ്രസിദ്ധമായ അഭിമുഖത്തില്‍ സ്വകാര്യത എന്നത് “സാമൂഹ്യ നിയമം” അല്ല എന്ന് പറഞ്ഞ, ഫേസ്‌ബുക്കിന്റെ CEO ആയ മാര്‍ക്ക് സക്കര്‍ബക്കിന്റെ(Mark Zuckerberg) കാര്യത്തിലും കാണാം. കഴിഞ്ഞ വര്‍ഷം മാര്‍ക്ക് സക്കര്‍ബക്കും അദ്ദേഹത്തിന്റെ ഭാര്യയും പാലോ അള്‍ട്ടോയില്‍ (Palo Alto) ഒരു വീട് മാത്രമല്ല വാങ്ങിയത്. അവര്‍ അവരുടെ സ്വകാര്യ ജീവിതത്തില്‍ എന്ത് ചെയ്യുന്നുവെന്ന് മറ്റുള്ളവര്‍ നിരീക്ഷിക്കുന്നത് തടയുന്ന തരത്തിലുള്ള സ്വകാര്യതയുടെ സ്ഥലം തങ്ങള്‍ enjoyed എന്ന് ഉറപ്പാക്കാനായി, അയലത്തുള്ള നാല് വീടുകള്‍ 3 കോടി ഡോളറിനാണ് അവര്‍ വാങ്ങിയത്.

കഴിഞ്ഞ 16 മാസങ്ങളായി ഞാന്‍ ഈ വിഷയം ലോകം മൊത്തം ചര്‍ച്ചചെയ്യുന്നു. എല്ലാ സമയത്തും ആരെങ്കിലുമൊരാള്‍ എന്നോടിങ്ങനെ ചോദിക്കാറുണ്ട്. “സ്വകാര്യത ലംഘിക്കുന്നതിനെക്കുറിച്ച് ഞാന്‍ വിഷമിക്കുന്നില്ല, കാരണം എനിക്ക് മറചച്ച് വെക്കാനൊന്നുമില്ല.” ഞാന്‍ എപ്പോഴും അവരോട് ഒരേ കാര്യമാണ് പറയാറുണള്ളത്. ഞാന്‍ ഒരു പേന എടത്ത് എന്റെ ഇമെയില്‍ വിലാസം എഴുതും. ഞാന്‍ പറയും, “ഇതാണ് എന്റെ ഇമെയില്‍ വിലാസം. നിങ്ങള്‍ വീട്ടിലെത്തിക്കഴിഞ്ഞാല്‍ നിങ്ങളുടെ എല്ലാ ഇമെയില്‍ അകൌണ്ടുകളുടെ പാസ്‌വേര്‍ഡ് എനിക്ക് അയച്ച് തരണം. ബഹുമാന്യമായ തൊഴിലിടത്തെ നിങ്ങളുടെ തന്നെ പേരിലുള്ള മെയില്‍ ഐഡി മാത്രമല്ല, എല്ലാ ഐഡികളും വേണം. നിങ്ങള്‍ എന്തൊക്കെയാണ് ഓണ്‍ലൈനില്‍ ചെയ്യുന്നതെന്ന് എനിക്ക് വായിച്ച് നോക്കണം. രസകരമായ കാര്യങ്ങളുണ്ടെങ്കില്‍ എനിക്ക് അത് പ്രസിദ്ധീകരിക്കുകയുമാകാം. എന്തായാലും നിങ്ങള്‍ ചീത്ത മനുഷ്യനല്ലല്ലോ. നിങ്ങളൊന്നും തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് മറക്കാനൊന്നുമില്ലല്ലോ.”

ഒരൊറ്റ മനുഷ്യനും എന്റെ ആ വാഗ്ദാനം സ്വീകരിച്ചില്ല. എന്റെ ആ ഇമെയില്‍ അകൌണ്ട് ഞാന്‍ സ്ഥിരം പരിശോധിക്കാറുണ്ട്. ഒരു മെയിലും വരുന്നില്ല അതില്‍. അതിനൊരു കാരണമുണ്ട്. അതിന്റെ തീവ്രമായ പ്രാധാന്യത്തെക്കുറിച്ച് മനുഷ്യരായ നമ്മള്‍, സ്വന്തം സ്വകാര്യതയുടെ പ്രാധാന്യത്തെ തള്ളിക്കളയുന്നവര്‍ പോലും, നൈസര്‍ഗ്ഗികമായി തിരിച്ചറിയുന്നു എന്നതാണ്. നമ്മള്‍ സാമൂഹ്യ മൃഗങ്ങളാണ്. നാം ചെയ്യുന്നതും, പറയുന്നതും, ചിന്തിക്കുന്നതും മറ്റ് മനുഷ്യര്‍ അറിയണമെന്ന ആവശ്യകതയുണ്ട്. അതുകൊണ്ടാണ് നാം നമ്മേക്കുറിച്ചുള്ള വിവരങ്ങള്‍ സ്വമേധയാ പ്രസിദ്ധീകരിക്കുന്നത്. അതുപോലെ ഒരു സ്വതന്ത്രനും സമ്പൂര്‍ണ്ണരുമായ മനുഷ്യന്, മറ്റ് മനുഷ്യരുടെ വിമര്‍ശനാത്മകമായ കണ്ണുകളില്‍ നിന്ന് സ്വതന്ത്രമായ ഒരു സ്ഥലവും വേണമെന്ന കാര്യം തുല്യ നിലയില്‍ അടിസ്ഥാമായതാണ്. അതിന് നാം എന്തുകൊണ്ട് ശ്രമിക്കുന്നു എന്നതിന് ഒരു കാരണമുണ്ട്. ഭീകരവാദികളും കുറ്റവാളികളും മാത്രമല്ല, നമ്മളെല്ലാവരും അതിന് വേണ്ടി ശ്രമിക്കുന്നു. നമുക്കെല്ലാം മറച്ച് വെക്കേണ്ട രഹസ്യങ്ങളുണ്ട്. അതില്‍ നാം ചെയ്യുന്ന, ചിന്തിക്കുന്ന എല്ലാത്തരം കാര്യങ്ങളുമുണ്ട്. ചിലത് നാം നമ്മുടെ ഡോക്റ്ററോട് മാത്രം പറയും, ചിലത് വക്കീലിനോട് മാത്രം പറയും, ചിലത് നമ്മുടെ മനശാസ്ത്രജ്ഞനോട് മാത്രം പറയും, ചിലത് നമ്മുടെ ജീവിതപങ്കാളിയോട് മാത്രം പറയും, ചിലത് നമ്മുടെ ഏറ്റവും നല്ല സുഹൃത്തിനോട് പറയും. അത് നമുക്ക് പുറമേയുള്ള ലോകം അറിഞ്ഞാന്‍ നാം അപമാനിതരാവും. നാം പറയുകയും, ചിന്തിക്കുകകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാര്യങ്ങളുടെ തരം അനുസരിച്ച്, മറ്റുള്ളവര്‍ എന്തൊക്കെ കാര്യങ്ങള്‍ അറിയണം എന്നും എന്തൊക്കെ കാര്യങ്ങള്‍ അറിയരുത് എന്ന തീരുമാനം നാം ഓരോ ദിവസവും എടുക്കുന്നു. തങ്ങളുടെ സ്വന്തം സ്വകാര്യതക്ക് പ്രാധാന്യം കൊടുക്കുന്നില്ല എന്ന് ആളുകള്‍ക്ക് അനായാസേന പറയാമെങ്കിലും അവരുടെ പ്രവര്‍ത്തികള്‍ അവരുടെ വിശ്വാസത്തിന് വിപരീതമാണ്.

സ്വകാര്യത സാര്‍വ്വത്രികമായും ജന്മവാസനയായും ഇത്ര അധികം ആഗ്രഹിക്കാനായി ഒരു കാരണമുണ്ട്. വായൂ ശ്വസിക്കുന്നത് പോലെയോ വെള്ളം കുടിക്കുന്നത് പോലെയോ ഉള്ള ഒരു അനൈച്ഛിക ചലനം അല്ല അത്. നമ്മെ നിരീക്ഷിക്കാന്‍ കഴിയുന്ന സ്ഥിതിയിലാണെങ്കില്‍, നമ്മേ ആളുകള്‍ക്ക് കാണാമെങ്കില്‍ നമ്മുടെ സ്വഭാവം നാടകീയമായി മാറും എന്നതാണ് അതിന്റെ കാരണം. നമ്മേ ആരെങ്കിലും നിരീക്ഷിക്കുന്നു എന്ന തോന്നലുള്ളപ്പോള്‍ നാം തെരഞ്ഞെടുക്കുന്ന സ്വഭാവ തരങ്ങള്‍ എണ്ണത്തില്‍ ചെറുതായിരിക്കും. മനുഷ്യന്റെ സ്വഭാവത്തിന്റെ ഒരു വസ്തുതയാണിത്. അത് സാമൂഹ്യശാസ്ത്രത്തിലും സാഹിത്യത്തിലും, മതത്തിലും തുടങ്ങി എല്ലാ മണ്ഡലങ്ങളിലും തിരിച്ചറിയപ്പെട്ട ഒന്നാണ്. തങ്ങള്‍ നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവര്‍ നടത്തുന്ന സ്വഭാവപ്രകടനങ്ങള്‍ കൂടുതലും അനുസരിക്കുന്നവരും, അടക്കമുള്ളവരും ആയിരിക്കും എന്നത് തെളിയിക്കുന്ന ഡസന്‍ കണക്കിന് മനശാസ്ത്ര പഠനങ്ങള്‍ നടന്നിട്ടുണ്ട്. മനുഷ്യരുടെ നാണക്കേട് എന്നത് വളരെ ശക്തമായ പ്രചോദനമാണ്. അത് ഒഴുവാക്കാനുള്ള ആഗ്രഹവും അതുപോലെയാണ്. തങ്ങള്‍ നിരീക്ഷണത്തിലാണ് എന്ന തോന്നലുള്ളപ്പോള്‍ ആളുകള്‍ തങ്ങളുടെ സ്വന്തം സ്വത്വത്തിന്റെ ഉപോല്‍പന്നമായ തീരുമാനങ്ങളല്ല എടുക്കുന്നത്. പകരം അതില്‍ മറ്റുള്ളവരുടെ പ്രതീക്ഷകളോ സാമൂഹ്യ യഥാസ്ഥിതികതയുടെ ജനവിധിയോ അടിസ്ഥാനമായതായിരിക്കും.

ഈ തിരിച്ചറിവ് പ്രായോഗിക തലത്തില്‍ 18ആം നൂറ്റാണ്ടിലെ തത്വചിന്തകനായിരുന്ന ജറീമി ബന്‍ഥം (Jeremy Bentham) വളരെ ശക്തമായി ഉപയോഗപ്പെടുത്തുകയുണ്ടായി. വ്യാവസായിക യുഗത്തിലെ വളരെ പ്രധാനപ്പെട്ട പ്രശ്നം പരിഹരിക്കാന്‍ അദ്ദേഹം അത് ഉപയോഗിച്ചു. ആ കാലത്തായിരുന്നല്ലോ സ്ഥാപനങ്ങള്‍ ആദ്യമായി വളരെ വലുതും കേന്ദ്രീകരിച്ചതുമായി തുടങ്ങിയത്. അതിനാല്‍ അവയെ നിരീക്ഷിക്കാനും അവയിലെ ഓരോ വ്യക്തികളേയും നിയന്ത്രിക്കാനും പറ്റാതാകുകയും ചെയ്തു. അതിന് പരിഹാരമായി അദ്ദേഹം കൊണ്ടുവന്ന പരിഹാരം panopticon എന്ന് അദ്ദേഹം വിളിച്ച ഒരു വാസ്തുശില്‍പ്പ രൂപകല്‍പ്പനയാണ്. അത് യഥാര്‍ത്ഥത്തില്‍ ജയിലുകള്‍ക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ടതായിരുന്നു. സ്ഥാപനത്തിന്റെ കേന്ദ്രത്തിലുള്ള ഒരു വലിയ ഗോപുരമാണ് അതിന്റെ പ്രധാന ഘടകം.

ആ സ്ഥാപനത്തെ നിയന്ത്രിക്കുന്ന ആളിന് ഏത് സമയവും സ്ഥാപനത്തിലെ ഏത് ആളുകളേയും അന്തേവാസികളെ കാണാന്‍ കഴിയും. അവര്‍ക്ക് എല്ലാവരേയും ഒരേ സമയം കാണാനാവില്ല എന്ന് മാത്രം. ആളുകള്‍ക്ക് തിരിച്ച് panopticon ലേക്ക്, ഗോപുരത്തിലേക്ക് കാഴ്ചയില്ല എന്നത് ഈ രൂപകല്‍പ്പനയില്‍ നിര്‍ണ്ണായകമാണ്. അതുകൊണ്ട് തങ്ങളെ ആരെങ്കിലും എപ്പോഴെങ്കിലും നിരീക്ഷിക്കുകയാണോ അല്ലന്നോ അവര്‍ക്ക് ഒരിക്കലും അറിയാന്‍ കഴിയില്ല. തങ്ങള്‍ എപ്പോഴും നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് തടവുകാര്‍ ഊഹിക്കുന്നു. അതാണ് അനുസരണയും അടക്കവും അടിച്ചേല്‍പ്പിക്കുന്ന പരമമായ കാര്യം എന്നതായിരുന്നു ഈ കണ്ടുപിടുത്തത്തെക്കുറിച്ച് അദ്ദേഹത്തിനെ പ്രചോദിപ്പിച്ചത്. ഈ മാതൃക ജയിലുകളില്‍ മാത്രമല്ല, സ്കൂളുകള്‍, ആശുപത്രികള്‍, ഫാക്റ്ററികള്‍, ജോലിസ്ഥലങ്ങള്‍ തുടങ്ങി, മനുഷ്യന്റെ സ്വഭാവത്തെ നിയന്ത്രിക്കാനാഗ്രഹിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഉപയോഗിക്കാമെന്ന് 20 ആം നൂറ്റാണ്ടിലെ തത്വചിന്തകനായിരുന്ന മിഷേല്‍ ഫൂക്കോ (Michel Foucault) തിരിച്ചറിഞ്ഞു. എതിര്‍ക്കുന്നവരെ ശിക്ഷിക്കുകയും, ജയിലിലിടുകയും, കൊല്ലുകയും ചെയ്യുകയോ ഒരു പ്രത്യേക പാര്‍ട്ടിയോടുള്ള കൂറിന് നിര്‍ബന്ധിക്കുകയോ ചെയ്യുന്ന സ്വേച്ഛാധിപത്യത്തിന്റെ പ്രത്യക്ഷമായ ആയുധങ്ങള്‍ ആവശ്യമില്ലാതെ, ആധുനിക പടിഞ്ഞാറന്‍ സമൂഹത്തിന്റെ പ്രധാന സാമൂഹ്യ നിയന്ത്രണ ഉപാധി ആണ് ഈ മാനസികാവസ്ഥ, അതായത് ബന്‍ഥം കണ്ടെത്തിയ ഈ ചട്ടക്കൂട്. കാരണം പൊതുജന രഹസ്യാന്വേഷണം ഒരു ജയില്‍ ആണ് മനസില്‍ നിര്‍മ്മിക്കുന്നത്. അത് വളരേറെ നിഗൂഢമായതും, സാമൂഹ്യ പെരുമാറ്റച്ചട്ടങ്ങളോടും സാമൂഹ്യ യഥാസ്ഥിതികത്വത്തോടും ആളുകളെ വഴങ്ങുന്നവരാക്കുന്നതില്‍ വളരേറെ ഫലപ്രദവുമാണ്.

രഹസ്യാന്വേഷത്തേയും സ്വകാര്യതേയും കുറിച്ച് സാഹിത്യത്തിലെ ഏറ്റവും ബിംബപരമായ കൃതി ജോര്‍ജ്ജ് ഓര്‍വ്വെല്ലിന്റെ “1984” എന്ന നോവലാണ്. നാം സ്കൂളുകളില്‍ അത് പഠിച്ചിട്ടുണ്ടാവും. അതുകൊണ്ട് അത് ഒരു പ്രയോഗം തന്നെ ആയി മാറിയിരിക്കുകയാണ്. രഹസ്യാന്വേഷണത്തെക്കുറിച്ചുള്ള സംവാദത്തില്‍ നിങ്ങള്‍ അത് ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ തന്നെ ആളുകള്‍ ഉടന്‍ തന്നെ അത് ബാധകമല്ല എന്ന് പറഞ്ഞ് തള്ളിക്കളയുന്നു. അവര്‍ ഇങ്ങനെയാണ് പറയുന്നത്, “ഓ, ‘1984’ ലെ ആളുകളുടെ വീട്ടില്‍ നിരീക്ഷകരുണ്ട്. മുഴുവന്‍ സമയവും അവര്‍ നിരീക്ഷണം നടത്തുന്നു. നാം ഇന്ന് അനുഭവിക്കുന്ന രഹസ്യാന്വേഷണ രാഷ്ട്രവുമായി അതിന് ബന്ധമില്ല.” ഇത് യഥാര്‍ത്ഥത്തില്‍ ഓര്‍വെല്‍ “1984” ഉപയോഗിച്ച് നമുക്ക് തരുന്ന മുന്നറീപ്പിന്റെ അടിസ്ഥാനപരമായി തെറ്റിദ്ധാരണ ആണ്. ‍അദ്ദേഹം നല്‍കിയ മുന്നറീപ്പ്, ആളുകളെ എല്ലാ സമയവും നിരീക്ഷിക്കുന്ന രഹസ്യാന്വേഷണ രാഷ്ട്രത്തെക്കുറിച്ചല്ല. പകരം തങ്ങളെ ഏതു നിമിഷവും രാഷ്ട്രത്തിന് നിരീക്ഷിക്കാമെന്ന ബോധമുള്ള ജനങ്ങളുടെ രഹസ്യാന്വേഷണ രാഷ്ട്രത്തെക്കുറിച്ചാണ്. ഇവിടെയാണ് ഓര്‍വ്വെല്ലിന്റെ ആഖ്യാതാവ് വിന്‍സ്റ്റണ്‍ സ്മിത്ത് (Winston Smith) അവര്‍ അനുഭവിക്കുന്ന രഹസ്യാന്വേഷണ രാഷ്ട്രത്തെക്കുറിച്ച് വിവരിക്കുന്നത്: “ഒരു സമയത്ത്, നിങ്ങളെ ആരെങ്കിലും നിരീക്ഷിക്കുന്നുണ്ടോ ഇല്ലയോ എന്ന് അറിയാനായി ഒരു വഴിയുമില്ല. നിങ്ങളിലേക്കുള്ള വയര്‍ നിങ്ങളെ കാണണമെന്ന് അവര്‍ക്ക് തോന്നുന്ന ഏത് സമയത്തും ഘടിപ്പിച്ച് നോക്കാം. നിങ്ങളുണ്ടാക്കുന്ന എല്ലാ ശബ്ദവും കേള്‍ക്കപെടുന്നു, ഇരുട്ടത്തൊഴിച്ച് നിങ്ങളുടെ എല്ലാ നീക്കങ്ങളും സൂക്ഷ്മനിരീക്ഷണം ചെയ്യപ്പെടുന്നു എന്ന ശീലത്തില്‍ നിന്ന് ജന്മവാസനയായി മാറുന്ന ധാരണയില്‍ നിങ്ങള്‍ക്ക് ജീവിക്കണം, നിങ്ങള്‍ ജീവിച്ചു.”

ഇതുപോലുള്ള സങ്കല്‍പ്പം എബ്രഹാമിന്റെ മതങ്ങള്‍ക്കുണ്ട്. ഒരു അദൃശ്യനായ, എല്ലാമറിയുന്ന അധികാരി എല്ലായിപ്പോഴും നിങ്ങള്‍ ചെയ്യുന്നതിനെ നിരീക്ഷിക്കുന്നു, അതിനാല്‍ നിങ്ങള്‍ക്ക് സ്വകാര്യ നിമിഷം എന്നൊന്നില്ല. തന്റെ അടിമകളില്‍ വിധേയത്വം അടിച്ചേല്‍പ്പിക്കുന്ന പരമമായ അടിച്ചേല്‍പ്പിക്കലുകാരനാണ് അദ്ദേഹം.

ഈ എല്ലാ അസമാനമായ പ്രവര്‍ത്തികളും വ്യക്തമാക്കുന്നത്, അവയെല്ലാം എത്തിച്ചേരുന്ന സംഗ്രഹം എന്നത്, ഒരു സമൂഹത്തിലെ എല്ലാ ജനങ്ങളേയും എപ്പോഴും നിരീക്ഷിക്കാന്‍ കഴിഞ്ഞാല്‍ ആ സമൂഹം അനുസരണാശീലവും, വിധേയത്വവും, കീഴടങ്ങലും പ്രദാനം ചെയ്യും എന്നാണ്. അതുകൊണ്ടാണ് എല്ലാ സ്വേച്ഛാധിപതികളും അത്തരം വ്യവസ്ഥക്കായി കൊതിക്കുന്നത്. നേരേമറിച്ച്‌, അതിലും പ്രധാനമായി, എവിടെങ്കിലും പോയി, അവിടെ നമുക്ക് ചിന്തിക്കനും, കാരണം കണ്ടെത്താനും, സംവദിക്കാനും, മറ്റുള്ളവര്‍ വിധികല്‍പ്പിക്കില്ല എന്ന ബോധത്തോടെ സംസാരിക്കാനും ഒക്കെ കഴിയുന്ന സ്വകാര്യതയുടെ വിഷയത്തില്‍ ആണ് സൃഷ്ടിപരതയും, പര്യവേഷണവും, എതിര്‍പ്പും പ്രത്യേകമായി അടങ്ങിയിരിക്കുന്നത്. അതുകൊണ്ടാണ് നമ്മേ നിരന്തരം നിരീക്ഷിക്കുന്ന ഒരു സാമൂഹിക വ്യവസ്ഥക്ക് നാം അനുമതി കൊടുക്കുന്നത് വഴി മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ഗൌരവകരമായി തകര്‍ക്കുന്നതിന് അനുമതി കൊടുക്കുകയാണ്.

തെറ്റായ കാര്യങ്ങള്‍ ചെയ്യുന്ന ആളുകള്‍ക്കെ എന്തെങ്കിലും മറച്ച് വെക്കാനായുള്ളു എന്ന ഈ മനോഭാവത്തെക്കുറിച്ചാണ് എനിക്ക് അവസാനമായി പറയാനുള്ളത്. അതുകൊണ്ട് സ്വകാര്യതക്ക് പ്രാധാന്യം കൊടുക്കുന്നതിന്റെ കാരണത്തില്‍ അത് രണ്ട് നശീകരണമായ പാഠങ്ങള്‍ ഉറപ്പിക്കുന്നു. സ്വകാര്യതക്ക് പ്രാധാന്യം കൊടുക്കുന്നവര്‍ മാത്രമേ സ്വകാര്യത വേണമെന്ന് ആവശ്യപ്പെടുന്നുള്ളു. അതുവഴി ചീത്ത ആളുകളെ നിര്‍വ്വചിക്കുകയും ചെയ്തു. എല്ലാത്തരത്തിലുള്ള കാരണങ്ങളാലും നമ്മളെല്ലാം ഉപേക്ഷിക്കേണ്ട ഉപസംഹാരം ആണിത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് “ചീത്ത കാര്യങ്ങള്‍ ചെയ്യുന്ന ആള്‍” എന്ന് നിങ്ങള്‍ പറയുന്നതാണ്. ഭീകര ആക്രമണം ആസൂത്രണം ചെയ്യുക, അക്രമപ്രവര്‍ത്തനം നടത്തുക തുടങ്ങിയ കാര്യങ്ങളാകും നിങ്ങള്‍ അതുവഴി അര്‍ത്ഥമാക്കുന്നത്. എന്നാല്‍ “ചീത്ത കാര്യങ്ങള്‍ ചെയ്യുക” എന്നതിനെക്കുറിച്ച് അധികാരം കൈയാളുന്നവര്‍ക്ക് വളരെ സങ്കുചിതമായ ധാരണയാണ്. അവരെ സംബന്ധിച്ചടത്തോളം അവരുടെ അധികാരത്തെ വെല്ലുവിളിക്കുന്ന അര്‍ത്ഥവത്തായ പ്രവര്‍ത്തികള്‍ എന്നാണ് സാധാരാരണ “ചീത്ത കാര്യങ്ങള്‍ ചെയ്യുക” എന്നതില്‍ നിന്ന് അവര്‍ മനസിലാക്കുന്നത്.

വിനാശകരമായതും അതിനേക്കാള്‍ കൂടുതല്‍ വഞ്ചനാപരമായ പാഠം ഈ മാനസികാവസ്ഥ അംഗീകരിക്കുന്നതില്‍ നിന്നാണ് വരുന്നത്. ഈ മാനസികാവസ്ഥ അംഗീകരിക്കുന്നവരില്‍ ഒരു അന്തര്‍ലീനമായ വിലപേശല്‍ ഉണ്ട്. നിങ്ങള്‍ നിങ്ങളെ കഴിയുന്നത്ര ഉപദ്രവകാരിയല്ലാതാക്കുകയോ, അധികാരം കൈയ്യാളുന്നവര്‍ക്ക് കഴിയുന്നത്ര ഭീഷണിയല്ലാതാകുകയും ചെയ്താല്‍ മാത്രമേ രഹസ്യാന്വേഷണത്തിന്റെ ഭീഷണിയില്‍ നിന്ന് നിങ്ങള്‍ക്ക് മുക്തി കിട്ടൂ എന്നതാണ് ആ വിലപേശല്‍. അധികാരത്തെ വെല്ലുവിളിക്കുന്ന വിമതര്‍ മാത്രം ഭയന്നാല്‍ മതി. ഈ പാഠവും തള്ളിക്കളയാന്‍ ധാരാളം കാരണങ്ങളുണ്ട്. ഈ സമയത്ത് നിങ്ങള്‍ വിമത പ്രവര്‍ത്തി നടത്താന്‍ ആഗ്രഹിക്കുന്ന ഒരു ആളായിരിക്കണമെന്നില്ല. എന്നാല്‍ ഭാവിയിലൊരിക്കല്‍ ചിലപ്പോള്‍ നിങ്ങള്‍ക്കങ്ങനെ ചെയ്യേണ്ടിവന്നേക്കാം. നിങ്ങള്‍ ഒരിക്കലും അത്തരം പ്രവര്‍ത്തി ചെയ്യുന്ന ആളാകേണ്ട എന്ന് ആഗ്രഹിച്ചാലും സത്യം എന്തെന്നാല്‍ ഇവിടെ മറ്റാളുകള്‍ അധികാരത്തെ എതിര്‍ക്കുകയും അവരുമായി ശത്രുതയിലും ആകാം. വിമതര്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, തുടങ്ങി വലിയ ഒരു കൂട്ടം ആളുകള്‍. അവരെല്ലാം മൊത്തത്തില്‍ നമുക്ക് നല്ലത് തരുന്നവരാണ്. അതിനെ നമുക്ക് സംരക്ഷിക്ക​ണം. ഒരു സമൂഹം എത്രമാത്രം സ്വതന്ത്രമാണ് എന്നത് ആ സമൂഹം അതിലെ നല്ല, അനുസരണയുള്ള, വഴങ്ങുന്ന പൌരന്‍മാരെ എങ്ങനെ പരിഗണിക്കുന്നു എന്ന് നോക്കിയല്ല. എന്നാല്‍ അവരുടെ വിമതരേയും യഥാസ്ഥിതികത്വത്തെ എതിര്‍ക്കുന്നവരേയും എങ്ങനെ പരിഗണിക്കുന്നു എന്ന് നോക്കിയാണ്. എന്നാല്‍ ബഹുജന രഹസ്യാന്വേഷണം നടത്തുന്ന ഒരു വ്യവസ്ഥ നമ്മുടെ സ്വന്തം സ്വാതന്ത്ര്യത്തെ എല്ലാത്തരത്തിലും അടിച്ചമര്‍ത്തും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാരണം.

അത് സംഭവിച്ചു എന്ന് നാം മനസിലാക്കുന്നതിന് മുമ്പ് തന്നെ എല്ലാത്തരത്തിലുമുള്ള സ്വഭാവ തെരഞ്ഞെടുക്കലുകളേയും അത് ഇല്ലാതാക്കുന്നു. “താന്നെ ചങ്ങലയിലിട്ടിരിക്കുന്നു എന്ന് ചലിക്കാത്ത മനുഷ്യന്‍ ഒരിക്കലും തിരിച്ചറിയില്ല,” എന്ന് പ്രസിദ്ധ സോഷ്യലിസ്റ്റായ റോസ ലക്സംബര്‍ഗ്ഗ് ഒരിക്കല്‍ പറഞ്ഞു. അദൃശ്യമായോ കണ്ടെത്താന്‍ പറ്റാത്തവിധമോ ബഹുജന രഹസ്യാന്വേഷണത്തിന്റെ ചങ്ങലകളെ ചിത്രീകരിക്കാന്‍ നമുക്ക് ശ്രമിക്കാം. എന്നാല്‍ നമ്മളില്‍ അടിച്ചേല്‍പ്പിക്കുന്ന അടക്കിനിര്‍ത്തലിന്റെ പ്രാധാന്യം ഒരിക്കലും അത് കുറക്കുന്നില്ല.
നന്ദി.

15:30
Bruno Giussani: Glenn, thank you. The case is rather convincing, I have to say, but I want to bring you back to the last 16 months and to Edward Snowden for a few questions, if you don’t mind. The first one is personal to you. We have all read about the arrest of your partner, David Miranda in London, and other difficulties, but I assume that in terms of personal engagement and risk, that the pressure on you is not that easy to take on the biggest sovereign organizations in the world. Tell us a little bit about that.

16:03
Glenn Greenwald: You know, I think one of the things that happens is that people’s courage in this regard gets contagious, and so although I and the other journalists with whom I was working were certainly aware of the risk — the United States continues to be the most powerful country in the world and doesn’t appreciate it when you disclose thousands of their secrets on the Internet at will — seeing somebody who is a 29-year-old ordinary person who grew up in a very ordinary environment exercise the degree of principled courage that Edward Snowden risked, knowing that he was going to go to prison for the rest of his life or that his life would unravel, inspired me and inspired other journalists and inspired, I think, people around the world, including future whistleblowers, to realize that they can engage in that kind of behavior as well.

16:47
BG: I’m curious about your relationship with Ed Snowden, because you have spoken with him a lot, and you certainly continue doing so, but in your book, you never call him Edward, nor Ed, you say “Snowden.” How come?

17:00
GG: You know, I’m sure that’s something for a team of psychologists to examine. (Laughter) I don’t really know. The reason I think that, one of the important objectives that he actually had, one of his, I think, most important tactics, was that he knew that one of the ways to distract attention from the substance of the revelations would be to try and personalize the focus on him, and for that reason, he stayed out of the media. He tried not to ever have his personal life subject to examination, and so I think calling him Snowden is a way of just identifying him as this important historical actor rather than trying to personalize him in a way that might distract attention from the substance.

17:40
Moderator: So his revelations, your analysis, the work of other journalists, have really developed the debate, and many governments, for example, have reacted, including in Brazil, with projects and programs to reshape a little bit the design of the Internet, etc. There are a lot of things going on in that sense. But I’m wondering, for you personally, what is the endgame? At what point will you think, well, actually, we’ve succeeded in moving the dial?

18:05
GG: Well, I mean, the endgame for me as a journalist is very simple, which is to make sure that every single document that’s newsworthy and that ought to be disclosed ends up being disclosed, and that secrets that should never have been kept in the first place end up uncovered. To me, that’s the essence of journalism and that’s what I’m committed to doing. As somebody who finds mass surveillance odious for all the reasons I just talked about and a lot more, I mean, I look at this as work that will never end until governments around the world are no longer able to subject entire populations to monitoring and surveillance unless they convince some court or some entity that the person they’ve targeted has actually done something wrong. To me, that’s the way that privacy can be rejuvenated.

18:45
BG: So Snowden is very, as we’ve seen at TED, is very articulate in presenting and portraying himself as a defender of democratic values and democratic principles. But then, many people really find it difficult to believe that those are his only motivations. They find it difficult to believe that there was no money involved, that he didn’t sell some of those secrets, even to China and to Russia, which are clearly not the best friends of the United States right now. And I’m sure many people in the room are wondering the same question. Do you consider it possible there is that part of Snowden we’ve not seen yet?

19:20
GG: No, I consider that absurd and idiotic. (Laughter) If you wanted to, and I know you’re just playing devil’s advocate, but if you wanted to sell secrets to another country, which he could have done and become extremely rich doing so, the last thing you would do is take those secrets and give them to journalists and ask journalists to publish them, because it makes those secrets worthless. People who want to enrich themselves do it secretly by selling secrets to the government, but I think there’s one important point worth making, which is, that accusation comes from people in the U.S. government, from people in the media who are loyalists to these various governments, and I think a lot of times when people make accusations like that about other people — “Oh, he can’t really be doing this for principled reasons, he must have some corrupt, nefarious reason” — they’re saying a lot more about themselves than they are the target of their accusations, because — (Applause) — those people, the ones who make that accusation, they themselves never act for any reason other than corrupt reasons, so they assume that everybody else is plagued by the same disease of soullessness as they are, and so that’s the assumption. (Applause)

20:29
BG: Glenn, thank you very much. GG: Thank you very much.

20:32
BG: Glenn Greenwald. (Applause)

— സ്രോതസ്സ് ted.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )