വാര്‍ത്തകള്‍

മരുന്ന് വ്യവസായത്തിന്റെ ലാഭ താല്‍പ്പര്യം കാരണം എബോളക്ക് മരുന്ന് നിര്‍മ്മിക്കുന്നതില്‍ വീഴ്ച്ച വന്നു

എബോള വേഗത്തില്‍ പടരാന്‍ കാരണമായതിന്റെ ഒരു ഘടകം മരുന്ന് വ്യവസായത്തിന്റെ ലാഭ താല്‍പ്പര്യം ആണെന്ന് ലോകാരോഗ്യ സംഘടനയുടെ നേതൃത്വം പറഞ്ഞു. എബോള പിടിപെട്ട രാജ്യങ്ങള്‍ ദരിദ്ര രാജ്യങ്ങളായതിനാല്‍ മരുന്നിന്റെ വില താങ്ങാനാവില്ല എന്ന കാരണത്താലാണ് മരുന്ന് കമ്പനികള്‍ മരുന്ന് ഗവേഷണത്തില്‍ സഹകരിക്കാതിരുന്നത്. ലാഭത്തിന് മാത്രം പ്രവര്‍ത്തിക്കുന്ന വ്യവസായം കമ്പോളത്തില്‍ വാങ്ങാനാവാത്ത വിലയുള്ള ഉത്പന്നങ്ങള്‍ക്കായി നിക്ഷേപം നടത്തില്ല. വര്‍ഷങ്ങളായി WHO ഇത് പറയുന്നുണ്ട്. ഇപ്പോള്‍ ജനത്തിന് അത് വ്യക്തമായി. എന്ന് WHO നേതൃത്വമായ Dr. Margaret Chan പറഞ്ഞു. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ പരിതാപകരമായ പൊതു ആരോഗ്യ സംവിധാനവും പകര്‍ച്ചവ്യാധി പടരാന്‍ കാരണമായി.
[മുതലാളിത്തത്തിന്റെ പ്രശ്നം?]

ഇറാഖ് യുദ്ധത്താല്‍ 5 ലക്ഷം ആളുകള്‍ കൊല്ലപ്പെട്ടു

PLOS Medicine എന്ന ജേണലില്‍ പറയുന്നതനുസരിച്ച് അമേരിക്കയുടെ ഇറാഖ് അധിനിവേശം കാരണം 5 ലക്ഷത്തിനടുത്ത് ആളുകള്‍ കൊല്ലപ്പെട്ടു. 405,000 ആളുകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാവും എന്നാണ് 2,000 ഇറാഖി വീടുകള്‍ ഗവേഷകര്‍ നടത്തിയ സര്‍വ്വേയുടെ ഫലം. കുടുംബങ്ങള്‍ ഇറാഖ് വിട്ട് പോയതിനാല്‍ 55,000 മരണങ്ങള്‍ എങ്കിലും വിട്ടുപോയിട്ടുണ്ടാവും. അക്രമത്താലാണ് 60% മരണങ്ങളും സംഭവിച്ചത്. മറ്റുള്ളവ തകര്‍ന്ന infrastructure ഉം യുദ്ധവുമായി ബന്ധപ്പെട്ട മറ്റ് കാരണങ്ങളാലുമാണ്.

കടലിന്റെ അമ്ലവത്കരണം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ അപകടകരമായ സ്ഥിതിയിലാണ്

വ്യവസായവത്കരണത്തിന് ശേഷം സമുദ്രത്തിന്റെ അമ്ലത 25% വര്‍ദ്ധിച്ചു എന്ന് ബ്രിട്ടന്റെ പ്രധാന ശാസ്ത്രജ്ഞന്‍ Mark Walport പറഞ്ഞു. മനുഷ്യന്‍ കാരണമായ ഉദ്‍വമനമാണ് അതിന്റെ പ്രധാന കാരണം. കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം ഇതേ തോതില്‍ തുടര്‍ന്നാല്‍ കടലിലെ ഭക്ഷ്യവ്യവസ്ഥയില്‍ വലിയ ആഘാതം സൃഷ്ടിക്കും. വ്യവസായവും വാഹനങ്ങളും പുറത്തുവിടുന്ന CO2 ന്റെ മൂന്നിലൊന്നും ആഗിരണം ചെയ്യുന്നത് കടലാണ്. സമുദ്രജലവുമായി CO2 പ്രവര്‍ത്തിച്ച് കാര്‍ബോളിക് ആസിഡ് ഉണ്ടാവുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )