വാര്‍ത്തകള്‍

ബര്‍ക്‌ലി, ലഘുപാനീയങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയ ആദ്യത്തെ നഗരമായി

മധുരം ചേര്‍ത്ത ലഘുപാനീയങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയ ആദ്യത്തെ നഗരമായി ബര്‍ക്‌ലി. ലഘുപാനീയ വ്യവസായം നികുതിക്കെതിരെ $17 ലക്ഷം ഡോളറിന്റെ പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ Berkeleyside എന്ന പ്രാദേശിക പത്രത്തിന്റെ അഭിപ്രായത്തില്‍ 75% വോട്ടര്‍മാരും നികുതി വേണം എന്നതിന് അനുകൂലമായി വോട്ട് ചെയ്തു. സോഡയും മറ്റ് പഞ്ചസാര ചേര്‍ന്ന പാനീയങ്ങളും പ്രമേഹം, പൊണ്ണത്തടി, കുറഞ്ഞ ആയുര്‍ ദൈര്‍ഘ്യം തുടങ്ങി ധാരാളം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഇത്തരം പാനീയങ്ങള്‍ക്ക് നികുതി കൊണ്ടുവുന്നത് അവയുടെ ഉപയോഗം കുറക്കും എന്ന് പൊതുജനാരോഗ്യ വിദദ്ധര്‍ പറഞ്ഞു.

ഫോര്‍ട്ട് ബെന്നിങ്ങിലെ ജോര്‍ജ്ജിയ ഡിറ്റന്‍ഷന്‍ സെന്ററിന് മുമ്പില്‍ നൂറുകണക്കിന് ആളുകള്‍ പ്രകടനം നടത്തി

വിവാദപരമായ സൈനിക പരിശീലന കേന്ദ്രം അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ടു കൊണ്ട് നൂറ് കണക്കിനാളുകള്‍ ജോര്‍ജ്ജിയയിലെ Fort Benning ന് മുമ്പില്‍ പ്രതിഷേധ സമരം നടത്തി. മുമ്പ് School of the Americas എന്ന് വെളിച്ചിരുന്ന Western Hemisphere Institute for Security Cooperation ലാറ്റിനമേരിക്കയിലെ പട്ടാളക്കാരെ പരിശീലിപ്പിക്കാനായി നിര്‍മ്മിച്ചതാണ്. കിലോമീറ്ററുകള്‍ അകലെ Lumpkin ല്‍ സ്വകാര്യവ്യക്തി നടത്തുന്ന Stewart Detention Center ന് മുമ്പിലും ആളുകള്‍ പ്രതിഷേധ സമരം നടത്തി. അവിടെയാണ് കുടിയേറ്റക്കാരുടെ ഏറ്റവും വലിയ ജയില്‍ പ്രവര്‍ത്തിക്കുന്നത്. 5 പേരെ അറസ്റ്റ് ചെയ്തു.

ജനങ്ങളുടെ സമരം കാരണം പ്രകൃതിവാതക പര്യവേഷണം ഷെവ്രോണ്‍ നിര്‍ത്തിവെച്ചു

വടക്കെ റുമേനിയയില്‍ ജനങ്ങളുടെ വലിയ എതിര്‍പ്പിനെ തുടര്‍ന്ന് ഷെവ്രോണ്‍ (Chevron) fracking എന്ന പ്രകൃതിവാതക പര്യവേഷണം ഉപേക്ഷിച്ചു. Pungesti ഗ്രാമത്തില്‍ നൂറുകണക്കിന് ആളുകള്‍ ഖനന സ്ഥലം കൈയ്യേറി കുഴിക്കല്‍ പണി തടസപ്പെടുത്തി. തലസ്ഥാന നഗരമായ Bucharest ലും പ്രതിഷേധ സമരങ്ങള്‍ നടന്നു. യൂറോപ്പിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഖനി നിര്‍മ്മിക്കാന്‍ ക്യാനഡയിലെ കമ്പനി നടത്തുന്ന പ്രവര്‍ത്തനത്തിനെതിരേയും ആയിരങ്ങള്‍ തെരുവിലിറങ്ങി. ഖനനത്തിനുപയോഗിക്കുന്ന സൈനൈഡ് മൃഗങ്ങളേയും വെള്ളത്തേയും വിഷത്തില്‍ മുക്കുന്നു എന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

ഇസ്രായേല്‍ ജൂതന്‍മാരുടെ മാത്രം രാജ്യമാണെന്ന നയം ഇസ്രായേല്‍ സര്‍ക്കാര്‍ അംഗീകരിച്ചു

പൌരന്‍മാരുടെ രാജ്യം എന്നതിന് പകരം ജൂതന്‍മാരുടെ മാത്രം രാജ്യമാണ് ഇസ്രായേല്‍ എന്ന നയം ഇസ്രായേല്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ഇസ്രായേല്‍ എല്ലായിപ്പോഴും അങ്ങനെയാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനം അതിന്റെ അടിസ്ഥാന നിയമങ്ങളായി മാറ്റുന്നു. ഇസ്രായേലി പാര്‍ളമെന്റിലെ മുഴുവന്‍ അംഗങ്ങളും ഈ വോട്ടെടുപ്പില്‍ പങ്കെടുത്തു.
[ഇതാദ്യമായാണ് ഒരു രാജ്യം ഇങ്ങനെ ചെയ്യുന്നത് എന്ന് എനിക്ക് തോന്നുന്നു. ലോകം മൊത്തം രാജ്യങ്ങള്‍ ജാതിയും മതത്തിന്റേയും അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടാല്‍ ആയുധങ്ങള്‍ വില്‍ക്കുന്ന കുറുക്കന്‍മാര്‍ക്ക് നല്ല കാലം. കാലം ചെല്ലുംതോറും നാം കൂടുതല്‍ മൃഗമായിക്കൊണ്ടിരിക്കുന്നു. സ്വാര്‍ത്ഥത മൃഗങ്ങളുടെ സ്വഭാവമാണ്.]

തെറ്റായ ശിക്ഷ 39 വര്‍ഷം അനുഭവിച്ച, ഏറ്റവും ദീര്‍ഘകാലം ശിക്ഷ അനുഭവിച്ച അമേരിക്കക്കാരന്‍ കുറ്റവിമുക്തനായി

ചെയ്യാത്ത കുറ്റത്തിന് 39 വര്‍ഷം ജയിലില്‍ കഴിഞ്ഞ ഒഹായോയിലെ മനുഷ്യനെ സ്വതന്ത്രനാക്കി. 59- വയസായ ആഫ്രിക്കന്‍-അമേരിക്കനായ Ricky Jackson ഒരു കൊലപാതക കുറ്റത്തിന് 1975 മുതല്‍ ജയിലിലാണ്. അന്ന് 13-വയസ്സായ ഒരു സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ വിധി. 2011 ല്‍ നടന്ന ഒരു പരിശോധനയില്‍ സാക്ഷി അയാളുടെ സാക്ഷ്യം recanted. പോലീസിന്റെ coercion ഫലമായാണ് അയാള്‍ ജാക്സണെ കുടുക്കിയത് എന്നും പോലീസുമായി സഹകരിച്ചില്ലെങ്കില്‍ അയാളുടെ മാതാപിതാക്കളെ ജയിലിലടക്കും എന്ന് പോലീസ് ഭീഷണിപ്പെടുത്തിയിരുന്നതായി സാക്ഷിയായ Eddy Vernon പറഞ്ഞു. Ricky Jackson ന് എതിരായ എല്ലാ കേസും പിന്‍വലിച്ച് അയാളെ സ്വതന്ത്രനാക്കി. നാല് ദശാബ്ദം ജയിലിനുള്ളില്‍ കഴിഞ്ഞ ജാക്സണ്‍ കുറ്റവിമുക്തനാക്കപ്പെട്ട ഏറ്റവും കൂടുതല്‍ ജയില്‍ വാസമനുഭവിച്ച വ്യക്തിയാണ്. മറ്റൊരു തടവുകാരന്‍ ആയ Wiley Bridgeman നേയും സ്വതന്ത്രനാക്കി.

***

ഈ പ്രശ്നങ്ങള്‍ നടക്കുന്ന നാട്ടിലെ ജനങ്ങള്‍ ആ പ്രശ്നങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതികരിക്കുന്നുണ്ട്. അവര്‍ അത് ചെയ്തോളും. അക്രമി രാജ്യത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക, കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നതിനപ്പുറം നമുക്കതില്‍ ഒന്നും ചെയ്യാനില്ല. അതുപോലെ നാം പ്രവര്‍ത്തിക്കുന്ന മണ്ഡലത്തില്‍ ഈ അക്രമി രാജ്യത്തിന്റെ പോലുള്ള സ്വഭാവം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയും വേണം.

എന്നാല്‍ ഈ വിവരങ്ങള്‍ കാരണം താങ്കള്‍ക്ക് തീവൃദേഷ്യമോ അക്രമണ പ്രതികാര താല്‍പ്പര്യമോ തൊന്നുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു കൌണ്‍സിലിങ്ങിന് പോകേണ്ടതാണ്. കാരണം, അല്ലെങ്കില്‍ താങ്കള്‍ ഏതോ തീവൃവാദിയുടെ ഉപകരണമായി മാറുകയും, മൊത്തം ജനങ്ങള്‍ക്കും ഒരു ഭാരമാകുകയും, യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധയെ മാറ്റുന്ന സാമ്രാജ്യത്വത്തിന്റെ കൂലിപ്പണിക്കാരനാകുകയും ചെയ്യും. വിവേകമാണ് നമുക്ക് വേണ്ടത്. സമാധാനപരമായ പ്രവര്‍ത്തികളേ വിജയിക്കൂ.

അതുപോലെ ഈ ജനങ്ങളുടെ കഷ്ടപ്പടിനെ പോസ്റ്ററായി ഉപയോഗിച്ച് മറ്റുള്ളവരുടെ അനുകമ്പ പിടിച്ചെടുക്കാന്‍ മതസംഘടനകള്‍ ശ്രമിക്കാറുണ്ട്. ആരോടും അനുകമ്പയോ സ്നേഹമോ കാണിക്കേണ്ട കാര്യമില്ല, പ്രത്യേകിച്ച് മതവിശ്വാസികളോട്. അവരെ വിശ്വാസത്തില്‍ നിന്നും മതത്തില്‍ നിന്നും മോചിപ്പിക്കുകയാണ് വേണ്ടത്. നിങ്ങളുടെ പ്രതികാരവാഞ്ഛ കൊണ്ടോ ദീനാനുകമ്പകൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇതൊന്നും. അവരുടെ പിടിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം സൂക്ഷിക്കുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )